1അതിന്റെ ശേഷം യേശു ഗലീലയില്‍ സഞ്ചരിച്ചു; യെഹൂദന്മാര്‍ അവനെ കൊല്ലുവാന്‍ അന്വേഷിച്ചതു കൊണ്ടു യെഹൂദ്യയില്‍ സഞ്ചരിപ്പാന്‍ അവന്നു മനസ്സില്ലായിരുന്നു.
1¶ I muri i enei mea ka haereere a Ihu i Kariri: kahore hoki ia i pai ki te haereere i Huria, e rapu ana hoki nga Hurai kia whakamatea ia.
2എന്നാല്‍ യെഹൂദന്മാരുടെ കൂടാരപ്പെരുനാള്‍ അടുത്തിരുന്നു.
2Na kua tata te hakari a nga Hurai, te hakari whare wharau.
3അവന്റെ സഹോദരന്മാര്‍ അവനോടുനീ ചെയ്യുന്ന പ്രവൃത്തികളെ നിന്റെ ശിഷ്യന്മാരും കാണേണ്ടതിന്നു ഇവിടം വിട്ടു യെഹൂദ്യയിലേക്കു പോക.
3Na ka mea ona teina ki a ia, Haere atu i konei, anga atu ki Huria, kia kite ai hoki au akonga i au mahi e mahi nei koe.
4പ്രസിദ്ധന്‍ ആകുവാന്‍ ആഗ്രഹിക്കുന്നവന്‍ ആരും രഹസ്യത്തില്‍ ഒന്നും ചെയ്യുന്നില്ലല്ലോ; നീ ഇതു ചെയ്യുന്നു എങ്കില്‍ ലോകത്തിന്നു നിന്നെത്തന്നേ വെളിപ്പെടുത്തുക എന്നു പറഞ്ഞു.
4E kore hoki tetahi tangata e mea huna i tetahi mea, ki te whai ia kia ara tona ingoa. Ki te mea koe i enei mea, kia kite te ao i a koe.
5അവന്റെ സഹോദരന്മാരും അവനില്‍ വിശ്വസിച്ചില്ല.
5Ko ona teina tonu hoki kihai i whakapono ki a ia.
6യേശു അവരോടുഎന്റെ സമയം ഇതുവരെ വന്നിട്ടില്ല; നിങ്ങള്‍ക്കോ എല്ലയ്പോഴും സമയം തന്നേ.
6Na ka mea a Ihu ki a ratou, Kahore ano kia taea noatia toku taima: ko to koutou taima ia kei nga wa katoa.
7നിങ്ങളെ പകെപ്പാന്‍ ലോകത്തിന്നു കഴിയുന്നതല്ല; എന്നാല്‍ അതിന്റെ പ്രവൃത്തികള്‍ ദോഷമുള്ളവ എന്നു ഞാന്‍ അതിനെക്കുറിച്ചു സാക്ഷ്യം പറയുന്നതു കൊണ്ടു അതു എന്നെ പകെക്കുന്നു.
7E kore e ahei kia kino te ao ki a koutou; engari ka kino ki ahau, no te mea e whakaaturia ana e ahau te kino o ana mahi.
8നിങ്ങള്‍ പെരുനാളിന്നു പോകുവിന്‍ ; എന്റെ സമയം ഇതുവരെ വന്നിട്ടില്ലായ്കകൊണ്ടു ഞാന്‍ ഈ പെരുനാളിന്നു ഇപ്പോള്‍ പോകുന്നില്ല.
8Haere koutou ki tenei hakari: e kore ahau e haere wawe ki tenei hakari; kahore hoki toku taima kia ata rite noa.
9ഇങ്ങനെ അവരോടു പറഞ്ഞിട്ടു ഗലീലയില്‍ തന്നേ പാര്‍ത്തു.
9A ka mutu tenei korero ana ki a ratou, ka noho tonu ia ki Kariri.
10അവന്റെ സഹോദരന്മാര്‍ പെരുനാളിന്നു പോയശേഷം അവനും പരസ്യമായിട്ടല്ല രഹസ്യത്തില്‍ എന്നപോലെ പോയി.
10A, no ka riro ona teina ki te hakari, ka haere ano hoki ia, ehara i te mea whakakite nui, engari i tu a huna.
11എന്നാല്‍ യെഹൂദന്മാര്‍ പെരുനാളില്‍അവന്‍ എവിടെ എന്നു ചോദിച്ചു അവനെ അന്വേഷിച്ചു.
11Heoi i rapu nga Hurai i a ia i te hakari, i mea, Kei hea ia?
12പുരുഷാരത്തില്‍ അവനെക്കുറിച്ചു വളരെ കുശുകുശുപ്പു ഉണ്ടായി; അവന്‍ നല്ലവന്‍ എന്നു ചിലരും അല്ല, അവന്‍ പുരുഷാരത്തെ വഞ്ചിക്കുന്നു എന്നു മറ്റു ചിലരും പറഞ്ഞു.
12He nui hoki te korero komuhumuhu mona i roto i te mano: ko etahi i mea, He tangata pai ia: ko etahi i mea, Kahore, engari e whakapohehe ana ia i te iwi.
13എങ്കിലും യെഹൂദന്മാരെ പേടിച്ചിട്ടു ആരും പ്രസിദ്ധമായി അവനെക്കുറിച്ചു സംസാരിച്ചില്ല
13Heoi kihai i rahi te korero a tetahi tangata mona, he wehi ki nga Hurai.
14പെരുനാള്‍ പാതി കഴിഞ്ഞശേഷം യേശു ദൈവാലയത്തില്‍ ചെന്നു ഉപദേശിച്ചു.
14¶ Na, i waenganui o te hakari, ka haere a Ihu ki roto ki te temepara whakaako ai.
15വിദ്യാഭ്യാസം ചെയ്യാത്ത ഇവന്‍ ശാസ്ത്രം അറിയുന്നതു എങ്ങനെ എന്നു യെഹൂദന്മാര്‍ അറിയുന്നതു എങ്ങനെ എന്നു യെഹൂദന്മാര്‍ പറഞ്ഞു ആശ്ചര്യപ്പെട്ടു.
15A ka miharo nga Hurai, ka mea, na te aha i hua ai te mohio o tenei tangata, ehara nei hoki ia i te mea whakaako?
16യേശു അവരോടു ഉത്തരം പറഞ്ഞതുഎന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ.
16Ka whakahoki a Ihu ki a ratou, ka mea, Ehara i te mea naku ake taku e whakaako nei, engari na toku kaitono mai.
17അവന്റെ ഇഷ്ടം ചെയ്‍വാന്‍ ഇച്ഛിക്കുന്നവന്‍ ഈ ഉപദേശം ദൈവത്തില്‍ നിന്നുള്ളതോ ഞാന്‍ സ്വയമായി പ്രസ്താവിക്കുന്നതോ എന്നു അറിയും.
17Ki te pai tetahi tangata ki te mea i tana e pai ai, e matau ia ki te whakaakoranga, na te Atua ranei, he korero naku ake ranei.
18സ്വയമായി പ്രസ്താവിക്കുന്നവന്‍ സ്വന്തമഹത്വം അന്വേഷിക്കുന്നു; തന്നെ അയച്ചവന്റെ മഹത്വം അന്വേഷിക്കുന്നവന്‍ സത്യവാന്‍ ആകുന്നു; നീതികേടു അവനില്‍ ഇല്ല.
18Ko te tangata nana ake tana korero, e whai ana ia i tona ake kororia: tena ki te whai tetahi i te kororia o tona kaitono, e pono ana ia, a kahore ona he.
19മോശെ നിങ്ങള്‍ക്കു ന്യായപ്രമാണം തന്നിട്ടില്ലയോ? എങ്കിലും നിങ്ങളില്‍ ആരും ന്യായപ്രമാണം ആചരിക്കുന്നില്ല. നിങ്ങള്‍ എന്നെ കൊല്ലുവാന്‍ അന്വേഷിക്കുന്നതു എന്തു?
19He teka ianei na Mohi te ture i hoatu ki a koutou, a kahore e whakaritea te ture e tetahi o koutou? He aha koutou ka whai nei kia whakamatea ahau?
20അതിന്നു പുരുഷാരംനിനക്കു ഒരു ഭൂതം ഉണ്ടു; ആര്‍ നിന്നെ കൊല്ലുവാന്‍ അന്വേഷിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
20Na ka whakahoki te mano ka mea, He rewera tou: ko wai te whai ana kia whakamatea koe?
21യേശു അവരോടു ഉത്തരം പറഞ്ഞതുഞാന്‍ ഒരു പ്രവൃത്തി ചെയ്തു; അതിങ്കല്‍ നിങ്ങള്‍ എല്ലാവരും ആശ്ചര്യപ്പെടുന്നു.
21Ka whakahoki a Ihu, ka mea ki a ratou, Kotahi aku mahi i mahi ai, a e miharotia ana e koutou katoa.
22മോശെ നിങ്ങള്‍ക്കു പരിച്ഛേദന നിയമിച്ചിരിക്കയാല്‍--അതു മോശെയുടെ കാലത്തല്ല പിതാക്കന്മാരുടെ കാലത്തത്രെ തുടങ്ങിയതു--നിങ്ങള്‍ ശബ്ബത്തില്‍ മനുഷ്യനെ പരിച്ഛേദന കഴിക്കുന്നു.
22I homai e Mohi te kotinga ki a koutou; ehara ano ia i te mea na Mohi ake, engari na nga tupuna; e kokoti ana hoki koutou i te tangata i te hapati.
23മോശെയുടെ ന്യായപ്രമാണത്തിന്നു നീക്കം വരാതിരിപ്പാന്‍ ശബ്ബത്തിലും മനുഷ്യന്‍ പരിച്ഛേദന ഏലക്കുന്നു എങ്കില്‍ ഞാന്‍ ശബ്ബത്തില്‍ ഒരു മനുഷ്യനെ മുഴുവനും സൌഖ്യമാക്കിയതിനാല്‍ എന്നോടു ഈര്‍ഷ്യപ്പെടുന്നുവോ?
23Ki te kotia te tangata i te hapati, kei takahia te ture a Mohi; e riri ana oti koutou ki ahau, moku i whakaora rawa i te tangata i te hapati?
24കാഴ്ചപ്രകാരം വിധിക്കരുതു; നീതിയുള്ള വിധി വിധിപ്പിന്‍ .
24Kaua e waiho te whakawa i runga i ta te kanohi, engari kia tika ta koutou whakawa.
25യെരൂശലേമ്യരില്‍ ചിലര്‍അവര്‍ കൊല്ലുവാന്‍ അന്വേഷിക്കുന്നവന്‍ ഇവന്‍ അല്ലയോ?
25Me i reira ka mea etahi o nga tangata o Hiruharama, Ehara oti tenei i a ia e whaia nei e ratou kia whakamatea?
26അവന്‍ ധൈര്യത്തോടെ സംസാരിക്കുന്നുവല്ലോ; അവര്‍ അവനോടു ഒന്നും പറയുന്നില്ല; ഇവന്‍ ക്രിസ്തു ആകുന്നു എന്നു പ്രമാണികള്‍ യഥാര്‍ത്ഥമായി ഗ്രഹിച്ചുവോ?
26Na, maia tonu tana korero, a kahore a ratou kupu ki a ia. E tino matau ana ranei nga rangatira, ko te Karaiti pu tenei?
27എങ്കിലും ഇവന്‍ എവിടെനിന്നു എന്നു നാം അറിയുന്നു; ക്രിസ്തു വരുമ്പോഴോ അവന്‍ എവിടെനിന്നു എന്നു ആരും അറികയില്ല എന്നു പറഞ്ഞു.
27Otiia e matau ana tatou ki te wahi i puta mai ai tenei: tena ka tae mai a te Karaiti, kahore he tangata e matau ki te wahi e puta mai ai ia.
28ആകയാല്‍ യേശു ദൈവാലയത്തില്‍ ഉപദേശിക്കുമ്പോള്‍നിങ്ങള്‍ എന്നെ അറിയുന്നു; ഞാന്‍ എവിടെനിന്നെന്നും അറിയുന്നു. ഞാന്‍ സ്വയമായിട്ടു വന്നവനല്ല, എന്നെ അയച്ചവന്‍ സത്യവാന്‍ ആകുന്നു; അവനെ നിങ്ങള്‍ അറിയുന്നില്ല.
28Na ka karanga a Ihu i te temepara i a ia e whakaako ana, ka mea, E matau ana koutou ki ahau, e matau ana ano ki te wahi i haere mai ai ahau: ehara i ahau ake taku haere mai; engari e pono ana te kaitono mai i ahau; kahore nei koutou i matau ki a ia.
29ഞാന്‍ അവന്റെ അടുക്കല്‍ നിന്നു വന്നതുകൊണ്ടും അവന്‍ എന്നെ അയച്ചതുകൊണ്ടും ഞാന്‍ അവനെ അറിയുന്നു എന്നു വിളിച്ചുപറഞ്ഞു.
29E matau ana ahau ki a ia; i puta mai hoki ahau i a ia, nana ano ahau i tono mai.
30ആകയാല്‍ അവര്‍ അവനെ പിടിപ്പാന്‍ അന്വേഷിച്ചു എങ്കിലും അവന്റെ നാഴിക വന്നിട്ടില്ലായ്കയാല്‍ ആരും അവന്റെ മേല്‍ കൈ വെച്ചില്ല.
30A i whai ratou kia hopukia ia: otiia kihai i pa te ringa o tetahi ki a ia, kahore hoki tona haora i taka noa.
31പുരുഷാരത്തില്‍ പലരുംക്രിസ്തു വരുമ്പോള്‍ ഇവന്‍ ചെയ്തതില്‍ അധികം അടയാളം ചെയ്യുമോ എന്നു പറഞ്ഞു അവനില്‍ വിശ്വസിച്ചു.
31A he tokomaha o te mano i whakapono ki a ia, i mea, ka tae mai a te Karaiti, tera ranei e maha atu ana merekara e mea ai i a tenei e mea nei?
32പുരുഷാരം അവനെക്കുറിച്ചു ഇങ്ങനെ കുശുകുശുക്കുന്നു എന്നു പരീശന്മാര്‍ കേട്ടാറെ അവനെ പിടിക്കേണ്ടതിന്നു മഹാപുരോഹിതന്മാരും പരീശന്മാരും ചേവകരെ അയച്ചു.
32I rongo nga Parihi i te mano e korerorero ana i enei mea mona; na ka tonoa mai e nga Parihi ratou ko nga tohunga nui he katipa ki te hopu i a ia.
33യേശുവോഞാന്‍ ഇനി കുറെനേരം നിങ്ങളോടുകൂടെ ഇരിക്കുന്നു; പിന്നെ എന്നെ അയച്ചവന്റെ അടുക്കല്‍ പോകുന്നു.
33Na ka mea a Ihu ki a ratou, He iti noa ake te wahi e noho ai ahau ki a koutou, katahi ahau ka haere ki toku kaitono mai.
34നിങ്ങള്‍ എന്നെ അന്വേഷിക്കും കണ്ടെത്തുകയില്ലതാനും; ഞാന്‍ ഇരിക്കുന്നേടത്തു നിങ്ങള്‍ക്കു വരുവാന്‍ കഴികയുമില്ല എന്നു പറഞ്ഞു.
34Tera koutou e rapu i ahau, heoi e kore koutou e kite: e kore hoki koutou e ahei te haere ake ki te wahi e noho ai ahau.
35അതു കേട്ടിട്ടു യെഹൂദന്മാര്‍നാം കണ്ടെത്താതവണ്ണം ഇവന്‍ എവിടേക്കു പോകുവാന്‍ ഭാവിക്കുന്നു? യവനന്മാരുടെ ഇടയില്‍ ചിതറിപ്പാര്‍ക്കുംന്നവരുടെ അടുക്കല്‍ പോയി യവനരെ ഉപദേശിപ്പാന്‍ ഭാവമോ? നിങ്ങള്‍ എന്നെ അന്വേഷിക്കും, എന്നെ കണ്ടെത്തുകയില്ലതാനും; ഞാന്‍ ഇരിക്കുന്നേടത്തു നിങ്ങള്‍ക്കു വരുവാന്‍ കഴികയുമില്ല എന്നു ഈ പറഞ്ഞ വാക്കു എന്തു എന്നു തമ്മില്‍ തമ്മില്‍ പറഞ്ഞു.
35Na ka mea nga Hurai ki a ratou ano, E haere oti te tangata nei ki hea, e kore ai e kitea e tatou? e haere oti ia ki nga manene i roto i nga Kariki, ako ai i nga Kariki?
36ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളില്‍ യേശുനിന്നുകൊണ്ടു ദാഹിക്കുന്നവന്‍ എല്ലാം എന്റെ അടുക്കല്‍ വന്നു കുടിക്കട്ടെ.
36He ki aha tenei e ki nei ia, Tera koutou e rapu i ahau, a e kore e kite: e kore hoki koutou e ahei te haere ake ki te wahi e noho ai ahau?
37എന്നില്‍ വിശ്വസിക്കുന്നവന്റെ ഉള്ളില്‍ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികള്‍ ഒഴുകും എന്നു വിളിച്ചു പറഞ്ഞു.
37¶ I te ra whakamutunga, i te ra nui o te hakari, ka tu a Ihu, ka karanga, ka mea, Ki te matewai tetahi, haere mai ia ki ahau, kia inu.
38അവന്‍ ഇതു തന്നില്‍ വിശ്വസിക്കുന്നവര്‍ക്കും ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചു ആകുന്നു പറഞ്ഞതു; യേശു അന്നു തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാല്‍ ആത്മാവു വന്നിട്ടില്ലായിരുന്നു.
38Ki te whakapono tetahi ki ahau, ka rite ki ta te karaipiture, ka rere mai nga wai ora i roto i tona kopu.
39പുരുഷാരത്തില്‍ പലരും ആ വാക്കു കേട്ടിട്ടുഇവന്‍ സാക്ഷാല്‍ ആ പ്രവാചകന്‍ ആകുന്നു എന്നു പറഞ്ഞു.
39I korerotia tenei e ia mo te Wairua, meake nei riro i te hunga e whakapono ana ki a ia; kahore ano hoki te Wairua Tapu kia homai noa; no te mea kiano a Ihu i whakakororiatia noatia.
40വേറെ ചിലര്‍ഇവന്‍ ക്രിസ്തു തന്നേ എന്നും മറ്റു ചിലര്‍ഗലീലയില്‍ നിന്നോ ക്രിസ്തു വരുന്നതു? ദാവീദിന്റെ സന്തതിയില്‍ നിന്നും ദാവീദ് പാര്‍ത്ത ഗ്രാമമായ ബേത്ത്ളേഹെമില്‍നിന്നും ക്രിസ്തു വരുന്നു എന്നു തിരുവെഴുത്തു പറയുന്നില്ലയോ എന്നും പറഞ്ഞു.
40Ko etahi o te mano i to ratou rongonga i tenei kupu, i mea, he pono ko te Poropiti tenei.
41അങ്ങനെ പുരുഷാരത്തില്‍ അവനെച്ചൊല്ലി ഭിന്നത ഉണ്ടായി.
41Ka mea etahi, Ko te Karaiti tenei. Ko etahi i mea, E puta mai ranei a te Karaiti i Kariri?
42അവരില്‍ ചിലര്‍ അവനെ പിടിപ്പാന്‍ ഭാവിച്ചു എങ്കിലും ആരും അവന്റെ മേല്‍ കൈവെച്ചില്ല.
42Kahore koia te karaipiture i mea, E puta mai a te Karaiti i te uri o Rawiri, i Peterehema, i te kainga i noho ai a Rawiri?
43ചേവകര്‍ മഹാപുരോഹിതന്മാരുടെയും പരീശന്മാരുടെയും അടുക്കല്‍ മടങ്ങിവന്നപ്പോള്‍ അവര്‍ അവരോടുനിങ്ങള്‍ അവനെ കൊണ്ടുവരാഞ്ഞതു എന്തു എന്നു ചോദിച്ചതിന്നു
43Na ka waiho ia hei take wehewehenga ma te mano.
44ഈ മനുഷ്യന്‍ സംസാരിക്കുന്നതുപോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല എന്നു ചേവകര്‍ ഉത്തരം പറഞ്ഞു.
44Ko etahi o ratou i mea kia hopukia ia: otira kihai i pa nga ringa o tetahi ki a ia.
45പരീശന്മാര്‍ അവരോടുനിങ്ങളും തെറ്റിപ്പോയോ?
45¶ Na ko te taenga atu o nga katipa ki nga tohunga nui ratou ko nga Parihi; ka mea atu enei ki a ratou, he aha ia te kawea mai ai e koutou.
46പ്രമാണികളില്‍ ആകട്ടെ പരീശന്മാരില്‍ ആകട്ടെ ആരെങ്കിലും അവനില്‍ വിശ്വസിച്ചിട്ടുണ്ടോ?
46Ka whakahokia e nga katipa, Kahore rawa he tangata i rite ana korero ki a tenei.
47ന്യായപ്രമാണം അറിയാത്ത പുരുഷാരമോ ശപിക്കപ്പെട്ടവരാകുന്നു എന്നു ഉത്തരം പറഞ്ഞു.
47Na ka whakahokia ta ratou e nga Parihi, Kua tinihangatia ano hoki koutou?
48അവരില്‍ ഒരുത്തനായി, മുമ്പെ അവന്റെ അടുക്കല്‍ വന്നിരുന്ന നിക്കൊദേമൊസ് അവരോടു
48Kua whakapono koia tetahi o nga rangatira, o nga Parihi ranei ki a ia?
49ഒരു മനുഷ്യന്റെ വാമൊഴി ആദ്യം കേട്ടു, അവന്‍ ചെയ്യുന്നതു ഇന്നതു എന്നു അറിഞ്ഞിട്ടല്ലാതെ നമ്മുടെ ന്യായ പ്രമാണം അവനെ വിധിക്കുന്നുവോ എന്നു പറഞ്ഞു.
49Ko tenei hunga ia e kore nei e matau ki te ture, ka oti ratou te kanga.
50അവര്‍ അവനോടുനീയും ഗലീലക്കാരനോ? പരിശോധിച്ചുനോക്കുക; ഗലീലയില്‍ നിന്നു പ്രവാചകന്‍ എഴുന്നേലക്കുന്നില്ലല്ലോ എന്നു ഉത്തരം പറഞ്ഞു.
50Ka mea a Nikorima ki a ratou, tera i haere mai ra ki a ia i mua, ko ia hoki tetahi o ratou,
51അങ്ങനെ ഔരോരുത്തന്‍ താന്താന്റെ വീട്ടില്‍ പോയി.
51Ka whakahengia ranei te tangata e to tatou ture, i te mea kahore ano i whakarongo noa ki a ia, i matau hoki ki tana mahi?
52Na ka whakahoki ratou, ka mea ki a ia, Ko koe hoki tetahi no Kariri? Tena rapua, ka kite koe, kahore kia ara noa tetahi poropiti i Kariri.
53Na hoki ana ratou ki tona whare, ki tona whare.