Malayalam

Maori

John

8

1യേശുവോ ഒലീവ് മലയിലേക്കു പോയി.
1¶ Ko Ihu i haere ki Maunga Oriwa.
2അതികാലത്തു അവന്‍ പിന്നെയും ദൈവാലയത്തില്‍ ചെന്നു; ജനം ഒക്കെയും അവന്റെ അടുക്കല്‍ വന്നു; അവന്‍ ഇരുന്നു അവരെ ഉപദേശിച്ചുകൊണ്ടിരിക്കുമ്പോള്‍
2A i te atatu ka hoki ano ia ki te temepara, a tae katoa ana te iwi ki a ia; na ka noho ia, ka whakaako i a ratou.
3ശാസ്ത്രിമാരും പരീശന്മാരും വ്യഭിചാരത്തില്‍ പിടിച്ചിരുന്ന ഒരു സ്ത്രീയെ കൊണ്ടുവന്നു നടുവില്‍ നിറുത്തി അവനോടു
3Katahi ka arahina mai ki a ia e nga karaipi ratou ko nga Parihi tetahi wahine i hopukia e puremu ana; a whakaturia ana ki waenganui.
4ഗുരോ, ഈ സ്ത്രീയെ വ്യഭിചാരകര്‍മ്മത്തില്‍ തന്നേ പിടിച്ചിരിക്കുന്നു.
4Ka mea ratou ki a ia, E te Kaiwhakaako, i hopukia putia te wahine nei e puremu ana.
5ഇങ്ങനെയുള്ളവരെ കല്ലെറിയേണം എന്നു മോശെ ന്യായപ്രമാണത്തില്‍ ഞങ്ങളോടു കല്പിച്ചിരിക്കുന്നു; നീ ഇവളെക്കുറിച്ചു എന്തു പറയുന്നു എന്നു ചോദിച്ചു.
5I whakahau a Mohi ki a matou i roto i te ture, kia akina nga penei ki te kohatu: tena koa tau ki?
6ഇതു അവനെ കുറ്റം ചുമത്തുവാന്‍ സംഗതി കിട്ടേണ്ടതിന്നു അവനെ പരീക്ഷിച്ചു ചോദിച്ചതായിരുന്നു. യേശുവോ കുനിഞ്ഞു വിരല്‍കൊണ്ടു നിലത്തു എഴുതിക്കൊണ്ടിരുന്നു.
6I penei ai ratou he whakamatautau mona, kia whai take ai ratou e whakapangia ai he he ki a ia. Ka piko a Ihu, a tuhituhi ana tona ringa ki te whenua.
7അവര്‍ അവനോടു ചോദിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന്‍ നിവിര്‍ന്നുനിങ്ങളില്‍ പാപമില്ലാത്തവന്‍ അവളെ ഒന്നാമതു കല്ലു എറിയട്ടെ എന്നു അവരോടു പറഞ്ഞു.
7A ka tohe tonu ratou ki te ui ki a ia, ka whakatika ake ia, ka mea ki a ratou, Ko te tangata o koutou kahore ona hara, mana te kohatu matamua e aki ki a ia.
8പിന്നെയും കുനിഞ്ഞു വിരല്‍കൊണ്ടു നിലത്തു എഴുതിക്കാണ്ടിരുന്നു.
8Na ka piko ano ia, ka tuhituhi ki te whenua.
9അവര്‍ അതു കേട്ടിട്ടു മനസ്സാക്ഷിയുടെ ആക്ഷേപം ഹേതുവായി മൂത്തവരും ഇളയവരും ഔരോരുത്തനായി വിട്ടുപോയി; യേശു മാത്രവും നടുവില്‍ നിലക്കുന്ന സ്ത്രീയും ശേഷിച്ചു.
9A, i to ratou rongonga, ka haere takitahi atu ki waho, na nga kaumatua i timata, a poto noa o muri rawa: a ko Ihu anake i mahue, me te wahine e tu ana i waenganui.
10യേശു നിവിര്‍ന്നു അവളോടുസ്ത്രീയേ, അവര്‍ എവിടെ? നിനക്കു ആരും ശിക്ഷവിധിച്ചില്ലയോ എന്നു ചോദിച്ചതിന്നു
10A, ko te marangatanga ake o Ihu, ka mea ki a ia, E tai, kei hea ratou? kahore he tangata i whakatatau he ki a koe?
11ഇല്ല കര്‍ത്താവേ, എന്നു അവള്‍ പറഞ്ഞു. ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ലപോക, ഇനി പാപം ചെയ്യരുതു എന്നു യേശു പറഞ്ഞു.)
11Ano ra ko tera, Kahore, e te Ariki. Ka mea a Ihu ki a ia, Kahore ano hoki ahau e whakatau i te he ki a koe: haere, kati te hara.
12യേശു പിന്നെയും അവരോടു സംസാരിച്ചുഞാന്‍ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവന്‍ ഇരുളില്‍ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവന്‍ ആകും എന്നു പറഞ്ഞു.
12¶ I ki atu ano a Ihu ki a ratou, i mea, Ko ahau te whakamarama o te ao: ki te aru tetahi i ahau, e kore ia e haere i te pouri, engari ka whiwhi ki te marama o te ora.
13പരീശന്മാര്‍ അവനോടുനീ നിന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറയുന്നു; നിന്റെ സാക്ഷ്യം സത്യമല്ല എന്നു പറഞ്ഞു.
13Na ka mea nga Parihi ki a ia, Ko koe ano tou kaiwhakaatu; ehara tau i te whakaatu pono.
14യേശു അവരോടു ഉത്തരം പറഞ്ഞതുഞാന്‍ എന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറഞ്ഞാലും എന്റെ സാക്ഷ്യം സത്യം ആകുന്നു; ഞാന്‍ എവിടെ നിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും ഞാന്‍ അറിയുന്നു; നിങ്ങളോ, ഞാന്‍ എവിടെ നിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല.
14Ka whakahoki a Ihu, ka mea ki a ratou, Ahakoa ko ahau ano toku kaiwhakaatu, he pono taku whakaatu: no te mea e matau ana ahau ki te wahi i haere mai ai ahau, ki te wahi hoki e haere atu nei ahau; ko koutou ia kahore e matau ki te wahi i haere ma i ai ahau, ki te wahi ano e haere atu nei ahau.
15നിങ്ങള്‍ ജഡപ്രകാരം വിധിക്കുന്നു; ഞാന്‍ ആരെയും വിധിക്കുന്നില്ല.
15Na te kikokiko ta koutou tikanga whakawa; e kore ahau e whakawa i tetahi.
16ഞാന്‍ വിധിച്ചാലും ഞാന്‍ ഏകനല്ല, ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാല്‍ എന്റെ വിധി സത്യമാകുന്നു.
16A ki te whakawa ahau, he tika taku whakawa; ehara hoki i te mea ko ahau anake, engari ko maua ko te Matua nana nei ahau i tono mai.
17രണ്ടു മനുഷ്യരുടെ സാക്ഷ്യം സത്യം എന്നു നിങ്ങളുടെ ന്യായപ്രമാണത്തിലും എഴുതിയിരിക്കുന്നുവല്ലോ.
17Ae, kua oti ano te tuhituhi i roto i to koutou ture, He pono te whakaatu a nga tangata tokorua.
18ഞാന്‍ എന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറയുന്നു; എന്നെ അയച്ച പിതാവും എന്നെക്കുറിച്ചു സാക്ഷ്യം പറയുന്നു.
18Ko ahau tenei hei kaiwhakaatu moku ano, hei kaiwhakaatu ano moku te Matua, nana nei ahau i tono mai.
19അവര്‍ അവനോടുനിന്റെ പിതാവു എവിടെ എന്നു ചോദിച്ചതിന്നു യേശുനിങ്ങള്‍ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കില്‍ എന്റെ പിതാവിനെയും അറിയുമായിരുന്നു എന്നു ഉത്തരം പറഞ്ഞു.
19Na ka mea ratou ki a ia, Kei hea tou Matua? Ka whakahokia e Ihu, Kahore koutou e matau ki ahau, kahore ano ki toku Matua: me i matau koutou ki ahau, kua matau ano ki toku Matua.
20അവന്‍ ദൈവാലയത്തില്‍ ഉപദേശിക്കുമ്പോള്‍ ഭണ്ഡാരസ്ഥലത്തുവെച്ചു ഈ വചനം പറഞ്ഞു; അവന്റെ നാഴിക അതുവരെയും വന്നിട്ടില്ലായ്കകൊണ്ടു ആരും അവനെ പിടിച്ചില്ല.
20I korerotia enei kupu e Ihu i te whare takotoranga taonga, i a ia e whakaako ana i roto i te temepara: a kahore tetahi i hopu i a ia; kiano hoki tona haora i taka noa.
21അവന്‍ പിന്നെയും അവരോടുഞാന്‍ പോകുന്നു; നിങ്ങള്‍ എന്നെ അന്വേഷിക്കും; നിങ്ങളുടെ പാപത്തില്‍ നിങ്ങള്‍ മരിക്കും; ഞാന്‍ പോകുന്ന ഇടത്തേക്കു നിങ്ങള്‍ക്കു വരുവാന്‍ കഴികയില്ല എന്നു പറഞ്ഞു.
21¶ Me i reira ka ki atu ano a Ihu ki a ratou, E haere atu ana ahau, a tera koutou e rapu i ahau, e mate ano hoki i roto i to koutou hara: e kore koutou e ahei te haere ake ki te wahi e haere ai ahau.
22ഞാന്‍ പോകുന്ന ഇടത്തേക്കു നിങ്ങള്‍ക്കു വരുവാന്‍ കഴികയില്ല എന്നു അവന്‍ പറഞ്ഞതുകൊണ്ടു പക്ഷേ തന്നെത്താന്‍ കൊല്ലുമോ എന്നു യെഹൂദന്മാര്‍ പറഞ്ഞു.
22Na ka mea nga Hurai, E whakamate oti ia i a ia ano? ina ia ka mea, E kore koutou e ahei te haere ake ki te wahi e haere ai ahau.
23അവന്‍ അവരോടുനിങ്ങള്‍ കീഴില്‍നിന്നുള്ളവര്‍, ഞാന്‍ മേലില്‍ നിന്നുള്ളവന്‍ ; നിങ്ങള്‍ ഈ ലോകത്തില്‍ നിന്നുള്ളവര്‍, ഞാന്‍ ഈ ലോകത്തില്‍ നിന്നുള്ളവനല്ല.
23Ano ra ko ia ki a ratou, Na raro nei koutou; no runga ahau: no tenei ao koutou; ehara ahau i tenei ao.
24ആകയാല്‍ നിങ്ങളുടെ പാപങ്ങളില്‍ നിങ്ങള്‍ മരിക്കും എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞു; ഞാന്‍ അങ്ങനെയുള്ളവന്‍ എന്നു വിശ്വസിക്കാഞ്ഞാല്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും എന്നു പറഞ്ഞു.
24Koia ahau i mea ai ki a koutou, E mate koutou i roto i o koutou hara: ki te kore hoki koutou e whakapono ko ahau ia, e mate koutou i roto i o koutou hara.
25അവര്‍ അവനോടുനീ ആര്‍ ആകുന്നു എന്നു ചോദിച്ചതിന്നു യേശുആദിമുതല്‍ ഞാന്‍ നിങ്ങളോടു സംസാരിച്ചുപോരുന്നതു തന്നേ.
25Katahi ratou ka mea ki a ia, Ko wai koe? Na ka mea a Ihu ki a ratou, Ko taku ano i korero ai ki a koutou i te timatanga.
26നിങ്ങളെക്കുറിച്ചു വളരെ സംസാരിപ്പാനും വിധിപ്പാനും എനിക്കു ഉണ്ടു; എങ്കിലും എന്നെ അയച്ചവന്‍ സത്യവാന്‍ ആകുന്നു; അവനോടു കേട്ടതു തന്നേ ഞാന്‍ ലോകത്തോടു സംസാരിക്കുന്നു എന്നു പറഞ്ഞു.
26He maha aku mea e korero ai, e whakawa ai mo koutou: otira e pono ana toku kaitono mai; e korerotia ana hoki e ahau ki te ao nga mea i rongo ai ahau ki a ia.
27പിതാവിനെക്കുറിച്ചു ആകുന്നു അവന്‍ തങ്ങളോടു പറഞ്ഞതു എന്നു അവര്‍ ഗ്രഹിച്ചില്ല.
27Kihai ratou i matau ko te Matua tana i korero ai ki a ratou.
28ആകയാല്‍ യേശുനിങ്ങള്‍ മനുഷ്യപുത്രനെ ഉയര്‍ത്തിയശേഷം ഞാന്‍ തന്നേ അവന്‍ എന്നും ഞാന്‍ സ്വയമായിട്ടു ഒന്നും ചെയ്യാതെ പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു എന്നും അറിയും.
28Katahi a Ihu ka mea ki a ratou, Kia oti te Tama a te tangata te whakairi e koutou, ko reira koutou matau ai ko ahau ia, a e kore e meatia tetahi mea e ahau ake; engari ko a toku Matua i whakaako mai ai ki ahau, ko enei aku e korero nei.
29എന്നെ അയച്ചവന്‍ എന്നോടുകൂടെ ഉണ്ടു; ഞാന്‍ എല്ലായ്പോഴും അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു അവന്‍ എന്നെ ഏകനായി വിട്ടിട്ടില്ല എന്നു പറഞ്ഞു.
29Kei ahau nei ano toku kaitono mai: kihai ahau i waiho e te Matua ko ahau anake; no te mea e mahi tonu ana ahau i nga mea e paingia ana e ia.
30അവന്‍ ഇങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ പലരും അവനില്‍ വിശ്വസിച്ചു.
30Na i a ia e korero ana i enei mea, he tokomaha i whakapono ki a ia.
31തന്നില്‍ വിശ്വസിച്ച യെഹൂദന്മാരോടു യേശുഎന്റെ വചനത്തില്‍ നിലനിലക്കുന്നു എങ്കില്‍ നിങ്ങള്‍ വാസ്തവമായി എന്റെ ശിഷ്യന്മാരായി,
31¶ Me i reira ka mea a Ihu ki nga Hurai i whakapono ki a ia, Ki te mau tonu koutou ki taku kupu, he tino akonga koutou naku;
32സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും എന്നു പറഞ്ഞു.
32A e matau koutou ki te pono, ma te pono ano koutou ka rangatira ai.
33അവര്‍ അവനോടുഞങ്ങള്‍ അബ്രാഹാമിന്റെ സന്തതി; ആര്‍ക്കും ഒരുനാളും ദാസന്മാരായിരുന്നിട്ടില്ല; നിങ്ങള്‍ സ്വതന്ത്രന്മാര്‍ ആകും എന്നു നീ പറയുന്നതു എങ്ങനെ എന്നു ഉത്തരം പറഞ്ഞു.
33Ka whakahokia e ratou ki a ia, He whanau matou na Aperahama, kahore matou i waiho noa hei pononga ma tetahi tangata: he aha tau e mea, ka rangatira koutou?
34അതിന്നു യേശുആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നുപാപം ചെയ്യുന്നവന്‍ എല്ലാം പാപത്തിന്റെ ദാസന്‍ ആകുന്നു.
34Ka whakahokia e Ihu ki a ratou, He pono, he pono taku e mea nei ki a koutou, He pononga na te hara nga kaimahi katoa i te hara.
35ദാസന്‍ എന്നേക്കും വീട്ടില്‍ വസിക്കുന്നില്ല; പുത്രനോ എന്നേക്കും വസിക്കുന്നു.
35E kore te pononga e noho tonu i te whare: ko te Tama ia e noho tonu ana.
36പുത്രന്‍ നിങ്ങള്‍ക്കു സ്വാതന്ത്ര്യം വരുത്തിയാല്‍ നിങ്ങള്‍ സാക്ഷാല്‍ സ്വതന്ത്രര്‍ ആകും.
36Na i te mea ka whakarangatiratia koutou e te Tama, he tino rangatira koutou.
37നിങ്ങള്‍ അബ്രാഹാമിന്റെ സന്തതി എന്നു ഞാന്‍ അറിയുന്നു; എങ്കിലും എന്റെ വചനത്തിന്നു നിങ്ങളില്‍ ഇടം ഇല്ലായ്കകൊണ്ടു നിങ്ങള്‍ എന്നെ കൊല്ലുവാന്‍ നോക്കുന്നു.
37E matau ana ano ahau, he whanau koutou na Aperahama; heoi e whai ana koutou kia whakamatea ahau, he kore hoki no taku kupu e mau i roto i a koutou.
38പിതാവിന്റെ അടുക്കല്‍ കണ്ടിട്ടുള്ളതു ഞാന്‍ സംസാരിക്കുന്നു; നിങ്ങളുടെ പിതാവിനോടു കേട്ടിട്ടുള്ളതു നിങ്ങള്‍ ചെയ്യുന്നു എന്നു ഉത്തരം പറഞ്ഞു.
38¶ E korerotia ana e ahau taku i kite ai ki toku Matua: e mahia ana e koutou ta koutou i kite ai ki to koutou matua.
39അവര്‍ അവനോടുഅബ്രാഹാം ആകുന്നു ഞങ്ങളുടെ പിതാവു എന്നു ഉത്തരം പറഞ്ഞതിന്നു യേശു അവരോടുനിങ്ങള്‍ അബ്രാഹാമിന്റെ മക്കള്‍ എങ്കില്‍ അബ്രാഹാമിന്റെ പ്രവൃത്തികളെ ചെയ്യുമായിരുന്നു.
39Ka whakahoki ratou, ka mea ki a ia, Ko Aperahama to matou matua, Ka mea a Ihu ki a ratou, Me he tamariki koutou na Aperahama, kua mahia e koutou nga mahi a Aperahama.
40എന്നാല്‍ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങള്‍ കൊല്ലുവാന്‍ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ.
40Tena ko tenei e whai ana koutou kia whakamatea ahau, te tangata nana i korero te pono ki a koutou, taku hoki i rongo ai ki te Atua: kihai a Aperahama i pena.
41നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികളെ നിങ്ങള്‍ ചെയ്യുന്നു എന്നു പറഞ്ഞു. അവര്‍ അവനോടുഞങ്ങള്‍ പരസംഗത്താല്‍ ജനിച്ചവരല്ല; ഞങ്ങള്‍ക്കു ഒരു പിതാവേയുള്ളു; ദൈവം തന്നേ എന്നു പറഞ്ഞു.
41E mahi ana koutou i nga mahi a to koutou matua. Katahi ratou ka mea ki a ia, Kihai matou i whanau poriro; kotahi to matou Matua, ko te Atua.
42യേശു അവരോടു പറഞ്ഞതുദൈവം നിങ്ങളുടെ പിതാവു എങ്കില്‍ നിങ്ങള്‍ എന്നെ സ്നേഹിക്കുമായിരുന്നു ഞാന്‍ ദൈവത്തിന്റെ അടുക്കല്‍നിന്നു വന്നിരിക്കുന്നു; ഞാന്‍ സ്വയമായി വന്നതല്ല, അവന്‍ എന്നെ അയച്ചതാകുന്നു.
42Ka mea ano a Ihu ki a ratou, Mehemea ko te Atua to koutou Matua, kua aroha koutou ki ahau: i haere mai hoki ahau i te Atua, a kua tae mai nei; kihai hoki ahau i haere noa mai, engari nana ahau i tono mai.
43എന്റെ ഭാഷണം നിങ്ങള്‍ ഗ്രഹിക്കാത്തതു എന്തു? എന്റെ വചനം കേള്‍പ്പാന്‍ നിങ്ങള്‍ക്കു മനസ്സില്ലായ്കകൊണ്ടത്രേ.
43He aha ra koutou te matau ai ki taku korero? no te mea e kore koutou e ahei te whakarongo ki taku kupu.
44നിങ്ങള്‍ പിശാചെന്ന പിതാവിന്റെ മക്കള്‍; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്‍വാനും ഇച്ഛിക്കുന്നു. അവന്‍ ആദിമുതല്‍ കുലപാതകന്‍ ആയിരുന്നു; അവനില്‍ സത്യം ഇല്ലായ്കകൊണ്ടു സത്യത്തില്‍ നിലക്കുന്നതുമില്ല. അവന്‍ ഭോഷകു പറയുമ്പോള്‍ സ്വന്തത്തില്‍ നിന്നു എടുത്തു പറയുന്നു; അവന്‍ ഭോഷ്ക പറയുന്നവനും അതിന്റെ അപ്പനും ആകുന്നു.
44Na to koutou matua koutou, na te rewera, e pai ana hoki kia mea i ta to koutou matua i hiahia ai. He kaikohuru ia no te timatanga, kihai hoki tu i roto i te pono, no te mea kahore he pono i roto i a ia. Ki te korero teka ia, e korero ana i ana: he korero teka hoki ia, ko te matua o te teka.
45ഞാനോ സത്യം പറയുന്നതുകൊണ്ടു നിങ്ങള്‍ എന്നെ വിശ്വസിക്കുന്നില്ല.
45I taku korerotanga i te pono, kahore koutou e whakapono ki ahau.
46നിങ്ങളില്‍ ആര്‍ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു? ഞാന്‍ സത്യം പറയുന്നു എങ്കില്‍ നിങ്ങള്‍ എന്നെ വിശ്വസിക്കാത്തതു എന്തു? ദൈവസന്തതിയായവന്‍ ദൈവവചനം കേള്‍ക്കുന്നു; നിങ്ങള്‍ ദൈവസന്തതിയല്ലായ്കകൊണ്ടു കേള്‍ക്കുന്നില്ല.
46¶ Ko wai o koutou hei whakaatu he hara toku? Ki te pono taku korero, he aha koutou te whakapono ai ki ahau?
47യെഹൂദന്മാര്‍ അവനോടുനീ ഒരു ശമര്യന്‍ ; നിനക്കു ഭൂതം ഉണ്ടു എന്നു ഞങ്ങള്‍ പറയുന്നതു ശരിയല്ലയോ എന്നു പറഞ്ഞു.
47E whakarongo ana te tangata a te Atua ki nga korero a te Atua: koia koutou te whakarongo ai, no te mea ehara koutou i te Atua.
48അതിന്നു യേശുഎനിക്കു ഭൂതമില്ല; ഞാന്‍ എന്റെ പിതാവിനെ ബഹുമാനിക്ക അത്രേ ചെയ്യുന്നതു; നിങ്ങളോ എന്നെ അപമാനിക്കുന്നു.
48Na ka whakahoki nga Hurai, ka mea ki a ia, Kahore koia i tika ta matou i mea ra, No hamaria koe, a he rewera tou?
49ഞാന്‍ എന്റെ മഹത്വം അന്വേഷിക്കുന്നില്ല; അന്വേഷിക്കയും വിധിക്കയും ചെയ്യുന്നവന്‍ ഒരുവന്‍ ഉണ്ടു.
49Ka whakahokia e Ihu, Kahore oku rewera; engari e whakahonore ana ahau i toku Matua, ko koutou ia te whakakahore ana i te honore moku.
50ആമേന്‍ , ആമേന്‍ ഞാന്‍ നിങ്ങളോടു പറയുന്നുഎന്റെ വചനം പ്രമാണിക്കുന്നവന്‍ ഒരുനാളും മരണം കാണ്‍കയില്ല എന്നു ഉത്തരം പറഞ്ഞു.
50Kahore aku whai i te kororia moku: tera ano te kaiwhai, te kaiwhakatikatika.
51യെഹൂദന്മാര്‍ അവനോടുനിനക്കു ഭൂതം ഉണ്ടു എന്നു ഇപ്പോള്‍ ഞങ്ങള്‍ക്കു മനസ്സിലായി; അബ്രാഹാമും പ്രവാചകന്മാരും മരിച്ചു; നീയോ എന്റെ വചനം പ്രമാണിക്കുന്നവന്‍ ഒരുനാളും മരണം ആസ്വദിക്കയില്ല എന്നു പറയുന്നു.
51¶ He pono, he pono taku e mea nei ki a koutou, Ki te pupuri tetahi i taku kupu, e kore rawa ia e kite i te mate.
52ഞങ്ങളുടെ പിതാവായ അബ്രാഹാമിനെക്കാള്‍ നീ വലിയവനോ? അവന്‍ മരിച്ചു, പ്രവാചകന്മാരും മരിച്ചു; നിന്നെത്തന്നെ നീ ആര്‍ ആക്കുന്നു എന്നു ചോദിച്ചതിന്നു യേശു
52Ka mea nga Hurai ki a ia, Katahi matou ka mohio he rewera tou. Kua mate a Aperahama ratou ko nga poropiti, a e mea ana koe, Ki te pupuri tetahi i taku kupu, e kore rawa ia e pangia e te mate.
53ഞാന്‍ എന്നെത്തന്നെമഹത്വപ്പെടുത്തിയാല്‍ എന്റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നതു എന്റെ പിതാവു ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങള്‍ പറയുന്നു.
53He nui oti koe i to matou matua, i a Aperahama kua mate nei? kua mate ano nga poropiti: ki tau ko wai koe?
54എങ്കിലും നിങ്ങള്‍ അവനെ അറിയുന്നില്ല; ഞാനോ അവനെ അറിയുന്നു; അവനെ അറിയുന്നില്ല എന്നു ഞാന്‍ പറഞ്ഞാല്‍ നിങ്ങളെപ്പോലെ ഭോഷകുപറയുന്നവന്‍ ആകും; എന്നാല്‍ ഞാന്‍ അവനെ അറിയുന്നു; അവന്റെ വചനം പ്രമാണിക്കയും ചെയ്യുന്നു.
54Ka whakahokia e Ihu, Ki te whakahonore ahau i ahau ano, he honore noa toku: ko toku Matua hei whakahonore i ahau; ko ta koutou e mea nei ko ia to koutou Atua:
55നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ടു ഉല്ലസിച്ചു; അവന്‍ കണ്ടു സന്തോഷിച്ചുമിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
55Heoi kahore koutou i matau ki a ia; ko ahau ia e matau ana ki a ia: a ki te mea ahua, Kahore ahau e matau ki a ia, he tangata teka ahau, he pena me koutou: otira e matau ana ahau ki a ia, e pupuri ana i tana kupu.
56യെഹൂദന്മാര്‍ അവനോടുനിനക്കു അമ്പതു വയസ്സു ആയിട്ടില്ല; നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു.
56I hari to koutou matua, a Aperahama, mona ka kite i toku ra: i kite ia, a koa ake.
57യേശു അവരോടുആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നുഅബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാന്‍ ഉണ്ടു എന്നു പറഞ്ഞു.
57Katahi ka mea nga Hurai ki a ia, Kahore noa i rima tekau noa ou tau, a kua kite koe i a Aperahama?
58അപ്പോള്‍ അവര്‍ അവനെ എറിവാന്‍ കല്ലു എടുത്തു; യേശുവോ മറഞ്ഞു ദൈവാലയം വിട്ടു പോയി.
58Ka mea a Ihu ki a ratou, He pono, he pono taku e mea nei ki a koutou, Kahore noa ano a Aperahama, ko ahau tenei.
59Na ka mau ratou ki etahi kohatu hei epa ki a ia: heoi huna ana a Ihu i a ia, puta ana i roto i te temepara.