1അയ്യോ, ജനപൂര്‍ണ്ണയായിരുന്ന നഗരം ഏകാന്തയായിരിക്കുന്നതെങ്ങനെ? ജാതികളില്‍ മഹതിയായിരുന്നവള്‍ വിധവയെപ്പോലെ ആയതെങ്ങനെ? സംസ്ഥാനങ്ങളുടെ നായകിയായിരുന്നവള്‍ ഊഴിയവേലക്കാരത്തിയായതെങ്ങനെ?
1¶ Taukiri e! noho mokemoke ana te pa i ki nei i te tangata! Ano tona rite he pouaru! kua waiho hei hoatu takoha te mea i nui nei i roto i nga iwi, te rangatira i roto i nga kawanatanga!
2രാത്രിയില്‍ അവള്‍ കരഞ്ഞുകൊണ്ടിരിക്കുന്നു. അവളുടെ കവിള്‍ത്തടങ്ങളില്‍ കണ്ണുനീര്‍ കാണുന്നു; അവളുടെ സകലപ്രിയന്മാരിലും അവളെ ആശ്വസിപ്പിപ്പാന്‍ ആരുമില്ല; അവളുടെ സ്നേഹിതന്മാരൊക്കെയും അവള്‍ക്കു ശത്രുക്കളായി ദ്രോഹം ചെയ്തിരിക്കുന്നു.
2Nui atu tana tangi i te po, a kei ona paparinga ona roimata: i roto i te hunga katoa i aroha ki a ia, kahore he kaiwhakamarie mona; kua tinihanga ona hoa ki a ia, kua meinga ratou hei hoariri mona.
3കഷ്ടതയും കഠിനദാസ്യവുംനിമിത്തം യെഹൂദാ പ്രവാസത്തിലേക്കു പോകേണ്ടിവന്നു; അവള്‍ ജാതികളുടെ ഇടയില്‍ പാര്‍ക്കുംന്നു; വിശ്രാമം കണ്ടെത്തുന്നതുമില്ല; അവളെ പിന്തുടരുന്നവരൊക്കെയും ഇടുക്കിടങ്ങളില്‍വെച്ചു അവളെ എത്തിപ്പിടിക്കുന്നു.
3Kua haere a Hura ki te whakarau, he tangi hoki, he whakamahinga nui; kei te noho ia i roto i nga tauiwi, kahore e kitea e ia he tanga manawa: kua hopukia ia e ona kaiwhai katoa i roto i nga wahi kuiti.
4ഉത്സവത്തിന്നു ആരും വരായ്കകൊണ്ടു സീയോനിലേക്കുള്ള വഴികള്‍ ദുഃഖിക്കുന്നു; അവളുടെ വാതിലുകളൊക്കെയും ശൂന്യമായി. പുരോഹിതന്മാര്‍ നെടുവീര്‍പ്പിടുന്നു; അവളുടെ കന്യകമാര്‍ ഖേദിക്കുന്നു; അവള്‍ക്കും വ്യസനം പിടിച്ചിരിക്കുന്നു.
4Kei te tangi nga ara o Hiona, no te mea kahore he tangata e haere mai ana ki te huihuinga nui; kua ururuatia ona kuwaha katoa, e aue ana ana tohunga, ko ana wahine kei te pouri, a ko ia, kei roto ia i te mamae.
5അവളുടെ അതിക്രമബാഹുല്യംനിമിത്തം യഹോവ അവള്‍ക്കു സങ്കടം വരുത്തിയതിനാല്‍ അവളുടെ വൈരികള്‍ക്കു പ്രാധാന്യം ലഭിച്ചു, അവളുടെ ശത്രുക്കള്‍ ശുഭമായിരിക്കുന്നു; അവളുടെ കുഞ്ഞുങ്ങള്‍ വൈരിയുടെ മുമ്പായി പ്രവാസത്തിലേക്കു പോകേണ്ടിവന്നു.
5Kua waiho ona hoariri hei upoko, kei te noho humarie ona hoa whawhai; no te mea kua whiua ia e Ihowa mo ona he maha: kua riro ana tamariki hei parau i te aroaro o te hoariri.
6സീയോന്‍ പുത്രിയുടെ മഹത്വമൊക്കെയും അവളെ വിട്ടുപോയി; അവളുടെ പ്രഭുക്കന്മാര്‍ മേച്ചല്‍ കാണാത്ത മാനുകളെപ്പോലെ ആയി; പിന്തുടരുന്നവന്റെ മുമ്പില്‍ അവര്‍ ശക്തിയില്ലാതെ നടക്കുന്നു.
6Kua wehe atu i te tamahine a Hiona tona nui katoa: kua rite ona rangatira ki nga hata kihai i pono ki te wahi kai, haere kahakore ana ratou i te aroaro o te kaiwhai.
7കഷ്ടാരിഷ്ടതകളുടെ കാലത്തു യെരൂശലേം പണ്ടത്തെ മനോഹരവസ്തുക്കളെയൊക്കെയും ഔര്‍ക്കുംന്നു; സഹായിപ്പാന്‍ ആരുമില്ലാതെ അവളുടെ ജനം വൈരിയുടെ കയ്യില്‍ അകപ്പെട്ടപ്പോള്‍, വൈരികള്‍ അവളെ നോക്കി അവളുടെ നാശത്തെക്കുറിച്ചു ചിരിച്ചു.
7E mahara ana a Hiruharama i nga ra o tona tangi, o ona wherutanga, ki ana mea ahuareka katoa o nga ra o mua: i te takanga o tona iwi ki roto ki te ringa o te hoariri, a kahore he kaiawhina mona, ka kite nga hoariri i a ia, ka kata ki ona mutunga.
8യെരൂശലേം കഠിനപാപം ചെയ്തിരിക്കകൊണ്ടു മലിനയായിരിക്കുന്നു; അവളെ ബഹുമാനിച്ചവരൊക്കെയും അവളുടെ നഗ്നത കണ്ടിട്ടു അവളെ നിന്ദിക്കുന്നു; അവളോ നെടുവീര്‍പ്പിട്ടുകൊണ്ടു പിന്നോക്കം തിരിയുന്നു.
8Nui atu te hara o Hiruharama; na reira ia i meinga ai, ano hei mea poke: ko te hunga katoa i whakahonore i a ia, whakahawea ana ki a ia, no te mea kua kite ratou i tona tahangatanga: ae ra, kei te aue ia, kei te hoki ki muri.
9അവളുടെ മലിനത ഉടുപ്പിന്റെ വിളുമ്പില്‍ കാണുന്നു; അവള്‍ ഭാവികാലം ഔര്‍ത്തില്ല; അവള്‍ അതിശയമാംവണ്ണം വീണുപോയി; അവളെ ആശ്വസിപ്പിപ്പാന്‍ ആരുമില്ല; യഹോവേ, ശത്രു വമ്പു പറയുന്നു; എന്റെ സങ്കടം നോക്കേണമേ.
9Kei ona kurupatu tona poke, kahore ona mahara ki tona whakamutunga; na reira he hanga whakamiharo tona tukunga iho ki raro: kahore he kaiwhakamarie mona: e Ihowa, titiro mai ki toku mate: kua whakahirahira hoki te hoariri i a ia.
10അവളുടെ സകലമനോഹരവസ്തുക്കളിന്മേലും വൈരി കൈവെച്ചിരിക്കുന്നു; നിന്റെ സഭയില്‍ പ്രവേശിക്കരുതെന്നു നീ കല്പിച്ച ജാതികള്‍ അവളുടെ വിശുദ്ധമന്ദിരത്തില്‍ കടന്നതു അവള്‍ കണ്ടുവല്ലോ.
10Kua wherahia atu te ringa o te hoariri ki runga ki ana mea ahuareka katoa; kua kite nei ia i nga iwi e tomo mai ana ki tona wahi tapu, era i ako ra koe kia kaua ratou e uru ki tau whakaminenga.
11അവളുടെ സര്‍വ്വജനവും നെടുവീര്‍പ്പിട്ടുകൊണ്ടു ആഹാരം തിരയുന്നു; വിശപ്പടക്കുവാന്‍ ആഹാരത്തിന്നു വേണ്ടി അവര്‍ തങ്ങളുടെ മനോഹര വസ്തുക്കളെ കൊടുത്തുകളയുന്നു; യഹോവേ, ഞാന്‍ നിന്ദിതയായിരിക്കുന്നതു കടാക്ഷിക്കേണമേ.
11Kei te aue tona iwi katoa; kei te rapu taro ratou: e hoatu ana e ratou a ratou mea ahuareka hei utu kai, hei whakahauora ake mo te wairua: titiro mai, e Ihowa, whakaaro mai, kua whakahouhou hoki ahau.
12കടന്നുപോകുന്ന ഏവരുമായുള്ളോരേ, ഇതു നിങ്ങള്‍ക്കു ഏതുമില്ലയോ? യഹോവ തന്റെ ഉഗ്രകോപദിവസത്തില്‍ ദുഃഖിപ്പിച്ചിരിക്കുന്ന എനിക്കു അവന്‍ വരുത്തിയ വ്യസനം പോലെ ഒരു വ്യസനം ഉണ്ടോ എന്നു നോക്കുവിന്‍ !
12¶ He kahore noa iho tenei ki a koutou, e koutou e haere nei i te ara? Whakaaro mai, titiro mai, e rite ana ranei tetahi mamae ki toku mamae, e mahia nei moku, ki ta Ihowa nei whiu moku i te ra i mura ai tona riri?
13ഉയരത്തില്‍നിന്നു അവന്‍ എന്റെ അസ്ഥികളില്‍ തീ അയച്ചിരിക്കുന്നു; അതു കടന്നുപിടിച്ചിരിക്കുന്നു; എന്റെ കാലിന്നു അവന്‍ വല വിരിച്ചു, എന്നെ മടക്കിക്കളഞ്ഞു; അവന്‍ എന്നെ ശൂന്യയും നിത്യരോഗിണിയും ആക്കിയിരിക്കുന്നു.
13Kua tukua iho nei e ia i runga, he ahi ki oku wheua, a e wera ana i tera: kua horahia e ia he kupenga mo oku waewae, kua whakahokia ahau ki muri; kua tukua ahau e ia ki te kahore, ki te whakaruhi, a pau noa te ra.
14എന്റെ അതിക്രമങ്ങളുടെ നുകം അവന്‍ സ്വന്തകയ്യാല്‍ പിണെച്ചിരിക്കുന്നു, അവ എന്റെ കഴുത്തില്‍ പിണെഞ്ഞിരിക്കുന്നു; അവന്‍ എന്റെ ശക്തി ക്ഷയിപ്പിച്ചു; എനിക്കു എതിര്‍ത്തുനില്പാന്‍ കഴിയാത്തവരുടെ കയ്യില്‍ കര്‍ത്താവു എന്നെ ഏല്പിച്ചിരിക്കുന്നു.
14Ko te ioka o oku he herea iho e tona ringa, whiri rawa, kua eke ake ki runga ki toku kaki: kua he i a ia toku kaha, kua tukua ahau e te Ariki ki te ringa tangata, a kahore oku kaha ki te whakatika ake.
15എന്റെ നടുവിലെ സകലബലവാന്മാരെയും കര്‍ത്താവു നിരസിച്ചുകളഞ്ഞു; എന്റെ യൌവനക്കാരെ തകര്‍ത്തുകളയേണ്ടതിന്നു അവന്‍ എന്റെ നേരെ ഒരു ഉത്സവയോഗം വിളിച്ചുകൂട്ടി; യെഹൂദാപുത്രിയായ കന്യകയെ കര്‍ത്താവു ചക്കില്‍ ഇട്ടു ചിവിട്ടിക്കളഞ്ഞിരിക്കുന്നു.
15Kua kore noa iho i te Ariki oku marohirohi katoa i roto i ahau; kua karangatia e ia he huihui ki ahau hei wawahi i aku taitama: kua takatakahia e te Ariki te tamahine wahine a Hura, ano he takahanga waina.
16ഇതുനിമിത്തം ഞാന്‍ കരയുന്നു; എന്റെ കണ്ണു കണ്ണുനീരൊഴുക്കുന്നു; എന്റെ പ്രാണനെ തണുപ്പിക്കേണ്ടുന്ന ആശ്വാസപ്രദന്‍ എന്നോടു അകന്നിരിക്കുന്നു; ശത്രു പ്രബലനായിരിക്കയാല്‍ എന്റെ മക്കള്‍ നശിച്ചിരിക്കുന്നു.
16Na enei mea ahau i tangi ai: ko toku kanohi, tarere ana te wai o toku kanohi: no te mea kei tawhiti atu i ahau te kaiwhakamarie hei whakahauora ake i toku wairua: ko aku tamariki kei te noho kau noa iho, no te mea kua kaha te hoariri.
17സീയോന്‍ കൈ മലര്‍ത്തുന്നു; അവളെ ആശ്വസിപ്പിപ്പാന്‍ ആരുമില്ല; യഹോവ യാക്കോബിന്നു അവന്റെ ചുറ്റും വൈരികളെ കല്പിച്ചാക്കിയിരിക്കുന്നു; യെരൂശലേം അവരുടെ ഇടയില്‍ മലിനയായിരിക്കുന്നു.
17Kua wherahia e Hiona ona ringa; kahore he kaiwhakamarie mona; na Ihowa te whakahau mo Hakopa, hei hoariri mona te hunga e karapoti ana i a ia: kua rite a Hiruharama i roto i a ratou ki te wahine e paheke ana.
18യഹോവ നീതിമാന്‍ ; ഞാന്‍ അവന്റെ കല്പനയോടു മത്സരിച്ചു; സകലജാതികളുമായുള്ളോരേ, കേള്‍ക്കേണമേ, എന്റെ വ്യസനം കാണേണമേ; എന്റെ കന്യകമാരും യൌവനക്കാരും പ്രവാസത്തിലേക്കു പോയിരിക്കുന്നു.
18He tika hoki a Ihowa; i whakakeke hoki ahau ki tana kupu: tena whakarongo mai, e nga iwi katoa, titiro mai hoki ki toku mamae; kua riro aku wahine, aku taitama, i te whakarau.
19ഞാന്‍ എന്റെ പ്രിയന്മാരെ വിളിച്ചു; അവരോ എന്നെ ചതിച്ചു; എന്റെ പുരോഹിതന്മാരും മൂപ്പന്മാരും വിശപ്പടക്കേണ്ടതിന്നു ആഹാരം തിരഞ്ഞുനടക്കുമ്പോള്‍ നഗരത്തില്‍ വെച്ചു പ്രാണനെ വിട്ടു.
19I karanga ahau ki te hunga i aroha ki ahau, heoi kei te tinihanga ki ahau; ko oku tohunga, ko oku kaumatua, hemo noa iho ratou i roto i te pa, i a ratou e rapu kai ana ma ratou hei whakahauora ake i o ratou wairua.
20യഹോവേ, നോക്കേണമേ; ഞാന്‍ വിഷമത്തിലായി എന്റെ ഉള്ളം കലങ്ങിയിരിക്കുന്നു; ഞാന്‍ കഠിനമായി മത്സരിക്കകൊണ്ടു എന്റെ ഹൃദയം എന്റെ ഉള്ളില്‍ മറിഞ്ഞിരിക്കുന്നു; പുറമേ വാള്‍ സന്തതിനാശം വരുത്തുന്നു; വീട്ടിലോ മരണം തന്നേ.
20Titiro mai, e Ihowa, he mamae hoki toku, e ohooho ana oku whekau; ko toku ngakau hurikiko ana i roto i ahau: he nui noa atu hoki toku whakakeke: i waho ko te hoari ki te whakamoti, i roto kei te mate te rite.
21ഞാന്‍ നെടുവീര്‍പ്പിടുന്നതു അവര്‍ കേട്ടു; എന്നെ ആശ്വസിപ്പിപ്പാന്‍ ആരുമില്ല; എന്റെ ശത്രുക്കളൊക്കെയും എന്റെ അനര്‍ത്ഥം കേട്ടു, നീ അതു വരുത്തിയതുകൊണ്ടു സന്തോഷിക്കുന്നു; നീ കല്പിച്ച ദിവസം നീ വരുത്തും; അന്നു അവരും എന്നെപ്പോലെയാകും.
21Kua rongo ratou kei te aue ahau, te ai he kaiwhakamarie moku: kua rongo oku hoariri katoa ki toku matenga, koa ana ratou ki tau i mea ai: ka kawea mai e koe te ra i karangatia e koe, a ka rite ratou ki ahau.
22അവരുടെ ദുഷ്ടതയൊക്കെയും തിരുമുമ്പില്‍ വരട്ടെ; എന്റെ സകല അതിക്രമങ്ങളും നിമിത്തം നീ എന്നോടു ചെയ്തതുപോലെ അവരോടും ചെയ്യേണമേ; എന്റെ നെടുവിര്‍പ്പു വളരെയല്ലോ; എന്റെ ഹൃദയം രോഗാര്‍ത്തമായിരിക്കുന്നു.
22Kia tae to ratou kino katoa ki tou aroaro: meatia ano ki a ratou tau i mea mai ai ki ahau mo oku he katoa: ka maha nei hoki oku auetanga; ko toku ngakau whakaruhi rawa.