Malayalam

Maori

Leviticus

16

1അഹരോന്റെ രണ്ടുപുത്രന്മാര്‍ യഹോവയുടെ സന്നിധിയില്‍ അടുത്തുചെന്നിട്ടു മരിച്ചുപോയ ശേഷം യഹോവ മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍
1¶ A i korero a Ihowa ki a Mohi i muri i te matenga o nga tama tokorua a Arona, i te mea i whakahere nei raua ki te aroaro o Ihowa, a mate iho;
2കൃപാസനത്തിന്മീതെ മേഘത്തില്‍ ഞാന്‍ വെളിപ്പെടുന്നതുകൊണ്ടു നിന്റെ സഹോദരനായ അഹരോന്‍ മരിക്കാതിരിക്കേണ്ടതിന്നു വിശുദ്ധമന്ദിരത്തില്‍ തിരശ്ശീലെക്കകത്തു പെട്ടകത്തിന്മേലുള്ള കൃപാസനത്തിന്‍ മുമ്പില്‍ എല്ലാസമയത്തും വരരുതു എന്നു അവനോടു പറയേണം.
2I korero ano a Ihowa ki a Mohi, Korero ki a Arona, ki tou tuakana, kei haere i nga wa katoa ki te wahi tapu, ki roto i te arai, i tera i mua mai o te taupoki o te aaka; kei mate: ka puta atu hoki ahau i roto i te kapua ki runga ki te taupoki.
3പാപയാഗത്തിന്നു ഒരു കാളക്കിടാവിനോടും ഹോമയാഗത്തിന്നു ഒരു ആട്ടുകൊറ്റനോടും കൂടെ അഹരോന്‍ വിശുദ്ധമന്ദിരത്തില്‍ കടക്കേണം.
3Ko nga mea tenei hei haerenga mo Arona ki roto ki te wahi tapu: ko te kuao puru hei whakahere hara, me te hipi toa hei tahunga tinana.
4അവന്‍ പഞ്ഞിനൂല്‍കൊണ്ടുള്ള വിശുദ്ധമായ അങ്കി ധരിച്ചു ദേഹത്തില്‍ പഞ്ഞിനൂല്‍കൊണ്ടുള്ള കാല്‍ചട്ട ഇട്ടു പഞ്ഞിനൂല്‍കൊണ്ടുള്ള നടുക്കെട്ടു കെട്ടി പഞ്ഞിനൂല്‍കൊണ്ടുള്ള മുടിയും വെക്കേണം; ഇവ വിശുദ്ധവസ്ത്രം ആകയാല്‍ അവന്‍ ദേഹം വെള്ളത്തില്‍ കഴുകീട്ടു അവയെ ധരിക്കേണം.
4Me kakahu e ia te koti rinena tapu; hei tona kikokiko nga tarau rinena, me whitiki ano ki a ia te whitiki rinena, me potae ano te potae rinena: ko nga kakahu tapu enei; mo reira me horoi e ia tona kikokiko ki te wai, ka kakahu ai.
5അവന്‍ യിസ്രായേല്‍മക്കളുടെ സഭയുടെ പക്കല്‍നിന്നു പാപയാഗത്തിന്നു രണ്ടു കോലാട്ടുകൊറ്റനെയും ഹോമയാഗത്തിന്നു ഒരു ആട്ടുകൊറ്റനെയും വാങ്ങേണം.
5¶ Na ka mau ia ki etahi koati kia rua a te whakaminenga o nga tama a Iharaira hei whakahere hara, kia kotahi hoki te hipi toa hei tahunga tinana.
6തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അഹരോന്‍ അര്‍പ്പിച്ചു തനിക്കും കുടുംബത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം.
6A ka whakaherea e Arona tana puru mo te whakahere hara, te mea hoki mona, a ka whakamarie mona, mo tona whare hoki.
7അവന്‍ ആ രണ്ടു കോലാട്ടുകൊറ്റനെ കൊണ്ടുവന്നു സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ യഹോവയുടെ സന്നിധിയില്‍ നിര്‍ത്തേണം.
7Na ka mau ia ki nga koati e rua, ka tapae ki te aroaro o Ihowa ki te whatitoka o te tapenakara o te whakaminenga.
8പിന്നെ അഹരോന്‍ യഹോവേക്കു എന്നു ഒരു ചീട്ടും അസസ്സേലിന്നു എന്നു മറ്റൊരു ചീട്ടും ഇങ്ങനെ രണ്ടു കോലാട്ടുകൊറ്റനും ചീട്ടിടേണം.
8Na ka maka he rota e Arona mo nga koati e rua, tetahi rota mo ta Ihowa, tetahi rota mo te koati haere noa.
9യഹോവേക്കുള്ള ചീട്ടു വീണ കോലാട്ടുകൊറ്റനെ അഹരോന്‍ കൊണ്ടുവന്നു പാപയാഗമായി അര്‍പ്പിക്കേണം.
9A ka kawea mai e Arona te koati i puta nei ta Ihowa rota ki a ia, a ka whakaherea hei whakahere hara.
10അസസ്സേലിന്നു ചീട്ടു വീണ കോലാട്ടുകൊറ്റനെയോ, അതിനാല്‍ പ്രായശ്ചിത്തം കഴിക്കേണ്ടതിന്നും അതിനെ അസസ്സേലിന്നു മരുഭൂമിയിലേക്കു വിട്ടയക്കേണ്ടതിന്നുമായി യഹോവയുടെ സന്നിധിയില്‍ ജീവനോടെ നിര്‍ത്തേണം.
10Ko te koati ia i puta nei te rota ki a ia hei koati haere noa, katapaea oratia ki te aroaro o Ihowa, ki te whakamarie mona, kia tukua ai ki te koraha hei koati haere noa.
11പിന്നെ തനിക്കു വേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അഹരോന്‍ അര്‍പ്പിച്ചു തനിക്കും കുടുംബത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിച്ചു തനിക്കു വേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അറുക്കേണം.
11A ka kawea e Arona te puru mo te whakahere hara, te mea mona ake, a ka whakamarie mona, mo tona whare hoki, a ka patua te puru mo te whakahere hara, te mea hoki mona ake:
12അവന്‍ യഹോവയുടെ സന്നിധിയില്‍ യാഗപീഠത്തിന്മേല്‍ ഉള്ള തീക്കനല്‍ ഒരു കലശത്തില്‍നിറെച്ചു സൌരഭ്യമുള്ള ധൂപവര്‍ഗ്ഗചൂര്‍ണ്ണം കൈനിറയ എടുത്തു തിരശ്ശീലക്കകത്തു കൊണ്ടുവരേണം.
12Na ka mau ki te tahu kakara, ki tonu i nga waro ahi no runga i te aata, i te aroaro o Ihowa; kia ki hoki ona ringa i te whakakakara reka, tuki rawa kia ririki, ka kawe ai ki roto i te arai:
13താന്‍ മരിക്കാതിരിക്കേണ്ടതിന്നു ധൂപത്തിന്റെ മേഘം സാക്ഷ്യത്തിന്മേലുള്ള കൃപാസനത്തെ മറെപ്പാന്‍ തക്കവണ്ണം അവന്‍ യഹോവയുടെ സന്നിധിയില്‍ ധൂപവര്‍ഗ്ഗം തീയില്‍ ഇടേണം.
13Na ka maka i te whakakakara ki te ahi ki te aroaro o Ihowa, kia ngaro ai i te kapua whakakakara te taupoki i runga i te whakaaturanga, kei mate hoki ia:
14അവന്‍ കാളയുടെ രക്തം കുറെ എടുത്തു വിരല്‍കൊണ്ടു കിഴക്കോട്ടു കൃപാസനത്തിന്മേല്‍ തളിക്കേണം; അവന്‍ രക്തം കുറെ തന്റെ വിരല്‍കൊണ്ടു കൃപാസനത്തിന്റെ മുമ്പിലും ഏഴു പ്രവാശ്യം തളിക്കേണം.
14Na ka tango i tetahi wahi o te toto o te puru, a ka tauhiuhia e tona maihao ki te taupoki ki te taha ki te rawhiti: kia whitu nga tauhiuhinga a tona maihao i te toto ki te taha ki mua o te taupoki:
15പിന്നെ അവന്‍ ജനത്തിന്നുവേണ്ടിയുള്ള പാപയാഗത്തിന്റെ കോലാട്ടുകൊറ്റനെ അറുത്തു രക്തം തിരശ്ശീലെക്കകത്തു കൊണ്ടുവന്നു കാളയുടെ രക്തംകൊണ്ടു ചെയ്തതുപോലെ ഇതിന്റെ രക്തംകൊണ്ടും ചെയ്തു അതിനെ കൃപാസനത്തിന്മേലും കൃപാസനത്തിന്റെ മുമ്പിലും തളിക്കേണം.
15¶ Katahi ka patua e ia te koati o te whakahere hara, te mea mo te iwi, a ka kawea ona toto ki roto i te arai, a ka pera tana meatanga ki taua toto, me tana ki te toto o te puru, a ka tauhiuhia e ia ki te taupoki, ki mua hoki o te taupoki.
16യിസ്രായേല്‍മക്കളുടെ അശുദ്ധികള്‍നിമിത്തവും അവരുടെ സകലപാപവുമായ ലംഘനങ്ങള്‍നിമിത്തവും അവന്‍ വിശുദ്ധമന്ദിരത്തിന്നു പ്രായശ്ചിത്തം കഴിക്കേണം; അവരുടെ ഇടയില്‍ അവരുടെ അശുദ്ധിയുടെ നടുവില്‍ ഇരിക്കുന്ന സമാഗമനക്കുടാരത്തിന്നും അവന്‍ അങ്ങനെ തന്നേ ചെയ്യേണം.
16A ka whakamarie mo te wahi tapu, mo te poke o nga tama a Iharaira, mo a ratou mahi tutu i o ratou haranga katoa: kia pera hoki tana meatanga mo te tapenakara o te whakaminenga e tu ana i roto i a ratou i waenganui o to ratou poke.
17അവന്‍ വിശുദ്ധമന്ദിരത്തില്‍ പ്രായശ്ചിത്തം കഴിപ്പാന്‍ കടന്നിട്ടു പുറത്തു വരുന്നതുവരെ സമാഗമനക്കുടാരത്തില്‍ ആരും ഉണ്ടായിരിക്കരുതു; ഇങ്ങനെ അവന്‍ തനിക്കും കുടുംബത്തിന്നും യിസ്രായേലിന്റെ സര്‍വ്വസഭെക്കും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം.
17Kaua ano hoki he tangata mo roto i te tapenakara o te whakaminenga, ina haere ia ki te whakamarie i roto i te wahi tapu, a puta noa mai ki waho, kia oti ra ano te whakamarie mona, mo tona whare, mo te whakaminenga katoa ano hoki o Iharaira.
18പിന്നെ അവന്‍ യഹോവയുടെ സന്നിധിയിലുള്ള യാഗപീഠത്തിങ്കല്‍ ചെന്നു അതിന്നും പ്രായശ്ചിത്തം കഴിക്കേണം. കാളയുടെ രക്തവും കോലാട്ടുകൊറ്റന്റെ രക്തവും കുറേശ്ശ എടുത്തു പീഠത്തിന്റെ കൊമ്പുകളില്‍ ചുറ്റും പുരട്ടേണം.
18Na ka puta ia ki te aata, ki tera i te aroaro o Ihowa, mea ai i to reira whakamarie; ka tongo hoki i tetahi wahi o te toto o te puru, o te toto hoki o te koati, ka pani ai ki nga haona o te aata a tawhio noa.
19അവന്‍ രക്തം കുറെ വിരല്‍കൊണ്ടു ഏഴു പ്രാവശ്യം അതിന്മേല്‍ തളിച്ചു യിസ്രായേല്‍മക്കളുടെ അശുദ്ധികളെ നീക്കി വെടിപ്പാക്കി ശുദ്ധീകരിക്കേണം.
19Kia whitu hoki nga tauhiuhinga a tona maihao i te toto, a ka purea, ka whakatapua, kia ma ai i te poke o nga tama a Iharaira.
20അവന്‍ വിശുദ്ധമന്ദിരത്തിന്നും സമാഗമനക്കുടാരത്തിന്നും യാഗപീഠത്തിന്നും ഇങ്ങനെ പ്രായശ്ചിത്തം കഴിച്ചു തീര്‍ന്നശേഷം ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റനെ കൊണ്ടു വരേണം.
20¶ A ka oti tana whakamarie mo te wahi tapu, mo te tapenakara o te whakaminenga, mo te aata, na, me kawe mai e ia te koati ora:
21ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റന്റെ തലയില്‍ അഹരോന്‍ കൈ രണ്ടും വെച്ചു യിസ്രായേല്‍മക്കളുടെ എല്ലാകുറ്റങ്ങളും സകലപാപങ്ങളുമായ ലംഘനങ്ങളൊക്കെയും ഏറ്റുപറഞ്ഞു കോലാട്ടുകൊറ്റന്റെ തലയില്‍ ചുമത്തി, നിയമിക്കപ്പെട്ട ഒരു ആളുടെ കൈവശം അതിനെ മരുഭൂമിയിലേക്കു അയക്കേണം.
21Na ka pokipoki nga ringa e rua o Arona ki te matenga o te koati ora, ka whaki ai i nga kino katoa o nga tama a Iharaira ki runga i a ia, i a ratou mahi tutu katoa, me o ratou hara katoa; me uta hoki ki runga ki te matenga o te koati, ka tuku ai kia kawea ki te koraha e tetahi tangata e noho rite ana:
22കോലാട്ടുകൊറ്റന്‍ അവരുടെ കുറ്റങ്ങളെ ഒക്കെയും ശൂന്യപ്രദേശത്തേക്കു ചുമന്നുകൊണ്ടു പോകേണം; അവന്‍ കോലാട്ടുകൊറ്റനെ മരുഭൂമിയില്‍ വിടേണം.
22Na ka mauria e te koati o ratou kino katoa i runga i a ia ki tetahi whenua mokemoke: a ka tukua atu te koati ki te koraha.
23പിന്നെ അഹരോന്‍ സമാഗമനക്കുടാരത്തില്‍ വന്നു താന്‍ വിശുദ്ധമന്ദിരത്തില്‍ കടന്നപ്പോള്‍ ധരിച്ചിരുന്ന പഞ്ഞിനൂല്‍വസ്ത്രം നീക്കി അവിടെ വെച്ചേക്കണം.
23Na ka haere a Arona ki roto ki te tapenakara o te whakaminenga, a ka unuhia atu nga kakahu rinena i kakahuria e ia i tona haerenga ki roto ki te wahi tapu, ka waiho hoki ki reira:
24അവന്‍ ഒരു വിശുദ്ധസ്ഥലത്തുവെച്ചു വെള്ളംകൊണ്ടു ദേഹം കഴുകി സ്വന്തവസ്ത്രം ധരിച്ചു പുറത്തു വന്നു തന്റെ ഹോമയാഗവും ജനത്തിന്റെ ഹോമയാഗവും അര്‍പ്പിച്ചു തനിക്കും ജനത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം.
24Me horoi ano e ia tona kikokiko ki te wai ki te wahi tapu, ka kakahu ai i ona kakahu, a ka puta mai ia ki waho, ka mea hoki i tana tahunga tinana, i te tahunga tinana hoki a te iwi, hei whakamarie mona, mo te iwi.
25അവന്‍ പാപയാഗത്തിന്റെ മേദസ്സു യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കേണം.
25Me tahu ano e ia te ngako o te whakahere hara ki runga ki te aata.
26ആട്ടുകൊറ്റനെ അസസ്സേലിന്നു കൊണ്ടുപോയി വിട്ടവന്‍ വസ്ത്രം അലക്കി ദേഹം വെള്ളത്തില്‍ കഴുകീട്ടു മാത്രമേ പാളയത്തില്‍ വരാവു.
26Ko te kaituku hoki o te koati hei koati haere noa, me horoi e ia ona kakahu, me horoi ano tona kikokiko ki te wai, a muri iho, ka haere mai ki te puni.
27വിശുദ്ധമന്ദിരത്തില്‍ പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു രക്തം കൊണ്ടുപോയ പാപയാഗത്തിന്റെ കാളയെയും കോലാട്ടുകൊറ്റനെയും പാളയത്തിന്നു പുറത്തു കൊണ്ടുപോകേണം; അവയുടെ തോലും മാംസവും ചാണകവും തീയില്‍ ഇട്ടു ചുട്ടുകളയേണം.
27A ko te puru mo te whakahere hara, me te koati mo te whakahere hara, no raua nei nga toto i kawea ki roto ki te wahi tapu hei whakamarie, me mau ki waho o te puni; a ka tahuna ki te ahi o raua hiako, o raua kikokiko, me to raua paru.
28അവയെ ചുട്ടുകളഞ്ഞവന്‍ വസ്ത്രം അലക്കി ദേഹം വെള്ളത്തില്‍ കഴുകീട്ടു മാത്രമേ പാളയത്തില്‍ വരാവു.
28Na, ko te kaitahu, me horoi ona kakahu, me horoi ano tona kikokiko ki te wai, a muri iho, ka haere mai ki te puni.
29ഇതു നിങ്ങള്‍ക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; ഏഴാം മാസം പത്താം തിയ്യതി നിങ്ങള്‍ ആത്മതപനം ചെയ്യേണം; സ്വദേശിയും നിങ്ങളുടെ ഇടയില്‍ പാര്‍ക്കുംന്ന പരദേശിയും യാതൊരു വേലെയും ചെയ്യരുതു.
29¶ Hei tikanga pumau ano tenei ma koutou: i te whitu o nga marama, i te tekau o nga ra o te marama, me whakapouri o koutou wairua, kaua rawa tetahi mahi e mahia, e te tangata whenua, e te manene ranei i roto i a koutou:
30ആ ദിവസത്തില്‍ അല്ലോ യഹോവയുടെ സന്നിധിയില്‍ നിങ്ങളെ ശുദ്ധീകരിക്കേണ്ടതിന്നു നിങ്ങള്‍ക്കു വേണ്ടി പ്രായശ്ചിത്തം കഴിക്കയും നിങ്ങളുടെ സകലപാപങ്ങളും നീക്കി നിങ്ങളെ ശുദ്ധീകരിക്കയും ചെയ്യുന്നതു.
30Ko a taua rangi hoki te tohunga whakamarie ai mo koutou, hei pure i a koutou i o koutou hara katoa, kia ma ai koutou i te aroaro o Ihowa.
31അതു നിങ്ങള്‍ക്കു വിശുദ്ധസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം. നിങ്ങള്‍ ആത്മ തപനം ചെയ്യേണം; അതു നിങ്ങള്‍ക്കു എന്നേക്കുമുള്ള ചട്ടമാകുന്നു.
31Hei hapati okiokinga taua ra ki a koutou, me whakapouri o koutou wairua: hei tikanga pumau.
32അപ്പന്നു പകരം പുരോഹിതശുശ്രൂഷചെയ്‍വാന്‍ അഭിഷേകം പ്രാപിക്കയും പ്രതിഷ്ഠിക്കപ്പെടുകയും ചെയ്ത പുരോഹിതന്‍ തന്നേ പ്രായശ്ചിത്തം കഴിക്കേണം.
32Me whakamarie ano te tohunga e whakawahia nei ia, e whakatohungatia hoki hei tohunga i muri i tona papa, me kakahu ano nga kakahu rinena, nga kakahu tapu:
33അവന്‍ വിശുദ്ധവസ്ത്രമായ പഞ്ഞിനൂല്‍വസ്ത്രം ധരിച്ചു വിശുദ്ധമന്ദിരത്തിന്നു പ്രായശ്ചിത്തം കഴിക്കേണം; സമാഗമനക്കുടാരത്തിന്നും യാഗപീഠത്തിന്നും പ്രായശ്ചിത്തം കഴിക്കേണം; പുരോഹിതന്മാര്‍ക്കും സഭയിലെ സകലജനത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം.
33Me whakamarie ia mo te wahi tapu, me whakamarie ano mo te tapenakara o te whakaminenga, mo te aata hoki; me whakamarie ano mo nga tohunga, mo nga tangata katoa hoki o te whakaminenga.
34സംവത്സരത്തില്‍ ഒരിക്കല്‍ യിസ്രായേല്‍മക്കള്‍ക്കുവേണ്ടി അവരുടെ സകലപാപങ്ങള്‍ക്കായിട്ടും പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു ഇതു നിങ്ങള്‍ക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ അവന്‍ ചെയ്തു.
34Hei tikanga pumau tenei ki a koutou, kia whakamarie mo nga tama a Iharaira, mo o ratou hara katoa: kia kotahi meatanga i te tau. Na ka meinga e ia ta Ihowa i whakahau ai ki a Mohi.