Malayalam

Maori

Leviticus

17

1യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
1¶ I korero ano a Ihowa ki a Mohi, i mea,
2നീ അഹരോനോടും പുത്രന്മാരോടും എല്ലായിസ്രായേല്‍മക്കളോടും പറയേണ്ടതു എന്തെന്നാല്‍യഹോവ കല്പിച്ച കാര്യം ആവിതു
2Korero ki a Arona, ki ana tama, ki nga tama katoa a Iharaira, mea atu ki a ratou, Ko te mea tenei i whakahau ai a Ihowa, i mea ai,
3യിസ്രായേല്‍ഗൃഹത്തില്‍ ആരെങ്കിലും കാളയെയോ ആട്ടിന്‍ കുട്ടിയെയോ കോലാടിനെയോ പാളയത്തില്‍വെച്ചെങ്കിലും പാളയത്തിന്നു പുറത്തുവെച്ചെങ്കിലും അറുക്കയും
3Ki te patua e tetahi tangata o te whare o Iharaira he kau, he reme, he koati ranei, i roto i te puni, ki te patua ranei e ia ki waho o te puni,
4അതിനെ യഹോവയുടെ കൂടാരത്തിന്റെ മുമ്പില്‍ യഹോവേക്കു വഴിപാടായി അര്‍പ്പിക്കേണ്ടതിന്നു സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ കൊണ്ടുവരാതിരിക്കയും ചെയ്താല്‍ അതു അവന്നു രക്തപാതകമായി എണ്ണേണം; അവന്‍ രക്തം ചൊരിയിച്ചു; ആ മനുഷ്യനെ അവന്റെ ജനത്തിന്റെ നടുവില്‍നിന്നു ഛേദിച്ചുകളയേണം.
4A e kore e kawea ki te whatitoka o te tapenakara o te whakaminenga, kia whakaherea he whakahere ki a Ihowa ki mua i te tapenakara o Ihowa; ka whakairia he toto ki taua tangata; kua whakaheke toto ia; a ka hatepea atu taua tangata i roto i tona iw i:
5യിസ്രായേല്‍മക്കള്‍ വെളിന്‍ പ്രദേശത്തുവെച്ചു അര്‍പ്പിച്ചു വരുന്ന യാഗങ്ങളെ യഹോവേക്കു സമാധാനയാഗങ്ങളായി അര്‍പ്പിക്കേണ്ടതിന്നു സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ പുരോഹിതന്റെ അടുക്കല്‍ യഹോവയുടെ സന്നിധിയില്‍ കൊണ്ടുവരേണ്ടതാകുന്നു.
5He mea kia kawea ai e nga tama a Iharaira a ratou patunga e whakaherea ana e ratou i te mata o te parae, kia kawea ai hoki ki a Ihowa, ki te whatitoka o te tapenakara o te whakatoka o te tapenakara o te whakaminenga, ki te tohunga, ka patu ai hei whakahere mo te pai ki a Ihowa.
6പുരോഹിതന്‍ അവയുടെ രക്തം സമാഗമന കൂടാരത്തിന്റെ വാതില്‍ക്കല്‍ യഹോവയുടെ യാഗപീഠത്തിന്മേല്‍ തളിച്ചു മേദസ്സു യഹോവേക്കു സൌരഭ്യവാസനയായി ദഹിപ്പിക്കേണം.
6A ka tauhiuhia te toto e te tohunga ki te aata a Ihowa i te whatitoka o te tapenakara o te whakaminenga, me tahu ano e ia te ngako hei kakara reka ki a Ihowa.
7അവര്‍ പരസംഗമായി പിന്തുടരുന്ന ഭൂതങ്ങള്‍ക്കു ഇനി തങ്ങളുടെ ബലികള്‍ അര്‍പ്പിക്കരുതു; ഇതു തലമുറതലമുറയായി അവര്‍ക്കും എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
7A ka mutu a ratou patunga tapu ki nga rewera i whaia nei e ratou, puremu atu ai. Hei tikanga pumau tenei ki a ratou i o ratou whakatupuranga.
8നീ അവരോടു പറയേണ്ടതു എന്തെന്നാല്‍യിസ്രായേല്‍ഗൃഹത്തിലോ നിങ്ങളുടെ ഇടയില്‍ പാര്‍ക്കുംന്ന പരദേശികളിലോ ആരെങ്കിലും ഹോമയാഗമോ ഹനനയാഗമോ അര്‍പ്പിക്കയും
8Me ki atu ano ki a ratou, Ki te whakaherea e tetahi tangata o te whare o Iharaira, o nga manene ranei i roto i a koutou, tetahi tahunga tinana, patunga tapu ranei,
9അതു യഹോവേക്കു അര്‍പ്പിക്കേണ്ടതിന്നു സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ കൊണ്ടുവരാതിരിക്കയും ചെയ്താല്‍ അവനെ അവന്റെ ജനത്തില്‍നിന്നു ഛേദിച്ചുകളയേണം.
9A e kore e kawea ki te whatitoka o te tapenakara o te whakaminenga, whakahere ai ki a Ihowa; ina, ka hatepea atu taua tangata i roto i tona iwi.
10യിസ്രായേല്‍ഗൃഹത്തിലോ നിങ്ങളുടെ ഇടയില്‍ പാര്‍ക്കുംന്ന പരദേശികളിലോ ആരെങ്കിലും വല്ല രക്തവും ഭക്ഷിച്ചാല്‍ രക്തം ഭക്ഷിച്ചവന്റെ നേരെ ഞാന്‍ ദൃഷ്ടിവെച്ചു അവനെ അവന്റെ ജനത്തിന്റെ ഇടയില്‍നിന്നു ഛേദിച്ചുകളയും.
10¶ Ki te kainga hoki tetahi toto e tetahi tangata o te whare o Iharaira, o nga manene ranei i roto i a koutou; ka u atu toku mata ki taua wairua i kainga ai te toto, a ka hatepea atu e ahau i roto i tona iwi.
11മാംസത്തിന്റെ ജീവന്‍ രക്തത്തില്‍ അല്ലോ ഇരിക്കുന്നതു; യാഗപീഠത്തിന്മേല്‍ നിങ്ങള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാന്‍ ഞാന്‍ അതു നിങ്ങള്‍ക്കു തന്നിരിക്കുന്നു; രക്തമല്ലോ ജീവന്‍ മൂലമായി പ്രായശ്ചിത്തം ആകുന്നതു.
11Kei roto hoki i te toto te oranga o te kikokiko; kua hoatu ano e ahau ki a koutou mo runga i te aata, hei whakamarie mo o koutou wairua: ko te toto hoki, na tona ora, te mea hei whakamarie.
12അതുകൊണ്ടത്രേ നിങ്ങളില്‍ യാതൊരുത്തനും രക്തം ഭക്ഷിക്കരുതു; നിങ്ങളുടെ ഇടയില്‍ പാര്‍ക്കുംന്ന പരദേശിയും രക്തം ഭക്ഷിക്കരുതു എന്നു ഞാന്‍ യിസ്രായേല്‍ മക്കളോടു കല്പിച്ചതു.
12Koia ahau i mea ai ki nga tama a Iharaira, Kaua tetahi o koutou e kai toto, kaua ano hoki te manene i roto i a koutou e kai toto.
13യിസ്രായേല്‍മക്കളിലോ നിങ്ങളുടെ ഇടയില്‍ പാര്‍ക്കുംന്ന പരദേശികളിലോ ആരെങ്കിലും തിന്നാകുന്ന ഒരു മൃഗത്തെയോ പക്ഷിയെയോ വേട്ടയാടി പിടിച്ചാല്‍ അവന്‍ അതിന്റെ രക്തം കളഞ്ഞു മണ്ണിട്ടു മൂടേണം.
13Ki te whai hoki tetahi o nga tama a Iharaira, o nga manene ranei i roto i a koutou, a ka mau tetahi kirehe, tetahi manu ranei e tika ana kia kainga: me riringi ona toto, ka tanu ai ki te puehu.
14സകലജഡത്തിന്റെയും ജീവന്‍ അതിന്റെ ജീവാധാരമായ രക്തം തന്നേ. അതുകൊണ്ടത്രേ ഞാന്‍ യിസ്രായേല്‍മക്കളോടുയാതൊരു ജഡത്തിന്റെ രക്തവും നിങ്ങള്‍ ഭക്ഷിക്കരുതു എന്നു കല്പിച്ചതു; സകലജഡത്തിന്റെയും ജീവന്‍ അതിന്റെ രക്തമല്ലോ; അതു ഭക്ഷിക്കുന്നവനെയെല്ലാം ഛേദിച്ചുകളയേണം.
14No te mea ko te toto o te kikokiko e kotahi katoa ana me te ora o te kikokiko: koia ahau i mea ai ki nga tama a Iharaira, Kaua rawa e kainga te toto o tetahi kikokiko: ko te toto hoki te ora o nga kikokiko katoa: ki te kainga e tetahi, ka hatepe a atu.
15താനേ ചത്തതിനെയോ പറിച്ചുകീറിപ്പോയതിനെയോ തിന്നുന്നവനൊക്കെയും സ്വദേശിയായാലും പരദേശിയായാലും വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം; പിന്നെ അവന്‍ ശുദ്ധിയുള്ളവനാകും.
15Ki te kainga hoki e tetahi te mea i mate maori, te mea ranei i haea e te kirehe, ahakoa tangata whenua, iwi ke ranei, me horoi ona kakahu, me ia ano me horoi ki te wai, ka poke hoki a ahiahi noa: katahi ka kore te poke.
16വസ്ത്രം അലക്കാതെയും ദേഹം കഴുകാതെയും ഇരുന്നാല്‍ അവന്‍ കുറ്റം വഹിക്കേണം.
16A ki te kahore e horoia e ia, ki te kahore hoki e horoia tona tinana, na ka waha e ia tona kino.