Malayalam

Maori

Mark

5

1അവര്‍ കടലിന്റെ അക്കരെ ഗദരദേശത്തു എത്തി.
1¶ A ka whiti ratou ki tawahi o te moana, ki te whenua o nga kararini.
2പടകില്‍നിന്നു ഇറങ്ങിയ ഉടനെ അശുദ്ധാത്മാവുള്ള ഒരു മനുഷ്യന്‍ കല്ലറകളില്‍ നിന്നു വന്നു അവനെ എതിരേറ്റു.
2Na, mahuta kau i te kaipuke, ka tutaki ki a ia tetahi tangata i puta mai i nga urupa, he wairua poke tona,
3അവന്റെ പാര്‍പ്പു കല്ലറകളില്‍ ആയിരുന്നു; ആര്‍ക്കും അവനെ ചങ്ങലകൊണ്ടുപോലും ബന്ധിച്ചുകൂടാഞ്ഞു.
3Kei nga urupa nei tona nohoanga; a, ahakoa he mekameka, hore rawa ia i taea e tetahi tangata te here.
4പലപ്പോഴും അവനെ വിലങ്ങും ചങ്ങലയുംകൊണ്ടു ബന്ധിച്ചിട്ടും അവന്‍ ചങ്ങല വലിച്ചുപൊട്ടിച്ചും വിലങ്ങു ഉരുമ്മി ഒടിച്ചും കളഞ്ഞു; ആര്‍ക്കും അവനെ അടക്കുവാന്‍ കഴിഞ്ഞില്ല.
4He maha hoki ona herenga ki nga here waewae, ki nga mekameka, heoi motumotuhia ana e ia nga mekameka, mongomonga noa ano nga here waewae: kihai tetahi tangata i kaha ki te whakamarie i a ia.
5അവന്‍ രാവും പകലും കല്ലറകളിലും മലകളിലും ഇടവിടാതെ നിലവിളിച്ചും തന്നെത്താല്‍ കല്ലുകൊണ്ടു ചതെച്ചും പോന്നു.
5I nga urupa tonu ia, i nga maunga i te po, i te ao, e hamama ana, e haehae ana i a ia ki te kohatu.
6അവന്‍ യേശുവിനെ ദൂരത്തുനിന്നു കണ്ടിട്ടു ഔടിച്ചെന്നു അവനെ നമസ്കരിച്ചു.
6A, i tona kitenga i a Ihu i tawhiti, oma ana ia, koropiko ana ki a ia.
7അവന്‍ ഉറക്കെ നിലവിളിച്ചുയേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മില്‍ എന്തു? ദൈവത്താണ, എന്നെ ദണ്ഡിപ്പിക്കരുതേ എന്നു അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
7He nui tona reo ki te karanga, ka mea, Ko te aha taku ki a koe, e Ihu, e te Tama a te Atua, a te Runga Rawa? ko te Atua taku whakaoati mou, na kaua ahau e whakamamaetia.
8അശുദ്ധാത്മാവേ, ഈ മനുഷ്യനെ വിട്ടു പുറപ്പെട്ടുപോക എന്നു യേശു കല്പിച്ചിരുന്നു.
8He meatanga hoki nana ki a ia, Puta mai i tenei tangata, e te wairua poke.
9നിന്റെ പേരെന്തു എന്നു അവനോടു ചോദിച്ചതിന്നുഎന്റെ പേര്‍ ലെഗ്യോന്‍ ; ഞങ്ങള്‍ പലര്‍ ആകുന്നു എന്നു അവന്‍ ഉത്തരം പറഞ്ഞു;
9Na ka ui ia ki a ia, Ko wai tou ingoa? Ka whakahokia e tera, ka mea, Ko Rihiona toku ingoa: he tokomaha hoki matou.
10നാട്ടില്‍ നിന്നു തങ്ങളെ അയച്ചുകളയാതിരിപ്പാന്‍ ഏറിയോന്നു അപേക്ഷിച്ചു.
10A he nui tana inoi ki a ia kia kaua ratou e tonoa atu i taua whenua.
11അവിടെ മലയരികെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.
11Na kei reira, kei nga maunga, tetahi kahui poaka e kai ana, tona tini.
12ആ പന്നികളില്‍ കടക്കേണ്ടതിന്നു ഞങ്ങളെ അയക്കേണം എന്നു അവര്‍ അവനോടു അപേക്ഷിച്ചു;
12Na ka inoi nga rewera katoa ki a ia, ka mea, Tonoa matou ki nga poaka, kia tomo matou ki a ratou.
13അവന്‍ അനുവാദം കൊടുത്തു; അശുദ്ധാത്മാക്കള്‍ പുറപ്പെട്ടു പന്നികളില്‍ കടന്നിട്ടു കൂട്ടം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വീര്‍പ്പുമുട്ടി ചത്തു. അവ ഏകദേശം രണ്ടായിരം ആയിരുന്നു.
13Na tukua ana ratou e Ihu, Heoi, ko te putanga o nga wairua poke, ka tomo ki nga poaka: ko te tino rerenga o te kahui ra te pari ki te moana, ko te maha kei te rua mano, a paremo iho ki te moana.
14പന്നികളെ മേയക്കുന്നവര്‍ ഔടിച്ചെന്നു പട്ടണത്തിലും നാട്ടിലും അറിയിച്ചു; സംഭവിച്ചതു കാണ്മാന്‍ പലരും പുറപ്പെട്ടു,
14Na whati ana nga kaiwhangai o nga poaka, a korerotia ana ki te pa, ki aua whenua. Na ka puta ratou a kia kite i taua mea kua meatia nei.
15യേശുവിന്റെ അടുക്കല്‍ വന്നു, ലെഗ്യോന്‍ ഉണ്ടായിരുന്ന ഭൂതഗ്രസ്തന്‍ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു.
15A, no to ratou taenga mai ki a Ihu, ka kite i te tangata i nohoia nei e nga rewera, tera i te rihiona, e noho ana, kua oti te whakakakahu, kua tika nga mahara, ka mataku ratou.
16കണ്ടവര്‍ ഭൂതഗ്രസ്തന്നു സംഭവിച്ചതും പന്നികളുടെ കാര്യവും അവരോടു അറിയിച്ചു.
16A ka korerotia ki a ratou, e te hunga i kite, te meatanga ki te tangata i nga rewera, ki nga poaka hoki.
17അപ്പോള്‍ അവര്‍ അവനോടു തങ്ങളുടെ അതിര്‍ വിട്ടുപോകുവാന്‍ അപേക്ഷിച്ചു തുടങ്ങി.
17Na ka anga ratou ka tohe ki a ia kia haere atu i o ratou wahi.
18അവന്‍ പടകു ഏറുമ്പോള്‍ ഭൂതഗ്രസ്തനായിരുന്നവന്‍ താനും കൂടെ പോരട്ടെ എന്നു അവനോടു അപേക്ഷിച്ചു.
18A, no ka eke ia ki te kaipuke, ka inoi ki a ia te tangata i nga rewera, kia waiho ia hei hoa mona.
19യേശു അവനെ അനുവദിക്കാതെനിന്റെ വീട്ടില്‍ നിനക്കുള്ളവരുടെ അടുക്കല്‍ ചെന്നു, കര്‍ത്താവു നിനക്കു ചെയ്തതു ഒക്കെയും നിന്നോടു കരുണകാണിച്ചതും പ്രസ്താവിക്ക എന്നു അവനോടു പറഞ്ഞു.
19Otira kihai a Ihu i tuku i a ia, engari i mea atu ki a ia, haere ki tou whare, ki ou whanaunga, ka korero ki a ratou i nga mea nui i meinga e te Ariki ki a koe, i tana atawhaitanga hoki i a koe.
20അവന്‍ പോയി യേശു തനിക്കു ചെയ്തതൊക്കെയും ദെക്കപ്പൊലിനാട്ടില്‍ ഘോഷിച്ചുതുടങ്ങി; എല്ലാവരും ആശ്ചര്യപ്പെടുകയുമ ചെയ്തു.
20Na ka haere ia, ka anga ka korero ki Rekaporihi, i nga mea nunui i mea ai a Ihu ki a ia: a miharo ana nga tangata katoa.
21യേശു വീണ്ടും പടകില്‍ കയറി ഇവരെ കടന്നു കടലരികെ ഇരിക്കുമ്പോള്‍ വലിയ പുരുഷാരം അവന്റെ അടുക്കല്‍ വന്നുകൂടി.
21¶ A, no te whitinga atu ano o Ihu ki tawahi i runga i te kaipuke, he nui te tangata i huihui ki a ia: i te taha ano ia o te moana.
22പള്ളി പ്രമാണികളില്‍ യായീറൊസ് എന്നു പേരുള്ള ഒരുത്തന്‍ വന്നു, അവനെ കണ്ടു കാല്‍ക്കല്‍ വീണു
22Na ko te haerenga mai o tetahi o nga rangatira o te whare karakia, ko Hairuha tona ingoa; ka kite i a ia, ka takoto ki ona waewae,
23എന്റെ കുഞ്ഞുമകള്‍ അത്യാസനത്തില്‍ ഇരിക്കുന്നു; അവള്‍ രക്ഷപ്പെട്ടു ജീവിക്കേണ്ടതിന്നു നീ വന്നു അവളുടെമേല്‍ കൈ വെക്കേണമേ എന്നു വളരെ അപേക്ഷിച്ചു.
23He nui tana inoi ki a ia, ka mea, Ko taku tamahine nohinohi kei te whakahemohemo: kia haere ake koe ki te whakapa i ou ringa ki a ia kia ora ai; a ka ora.
24അവന്‍ അവനോടുകൂടെ പോയി, വലിയ പുരുഷാരവും പിന്‍ ചെന്നു അവനെ തിക്കിക്കൊണ്ടിരുന്നു.
24Na haere tahi ana raua; he tini hoki te tangata i aru i a ia, popo tonu ki a ia.
25പന്ത്രണ്ടു സംവത്സരമായിട്ടു രക്തസ്രവമുള്ളവളായി
25Na ko tetahi wahine e mate ana i te pakaruhanga toto, ka tekau ma rua nga tau,
26പല വൈദ്യന്മാരാലും ഏറിയോന്നു സഹിച്ചു തനിക്കുള്ളതൊക്കെയും ചെലവഴിച്ചിട്ടും ഒട്ടും ഭേദം വരാതെ ഏറ്റവും പരവശയായി തീര്‍ന്നിരുന്ന ഒരു സ്ത്രീ യേശുവിന്റെ വര്‍ത്തമാനം കേട്ടു
26He maha nga meatanga a nga rata tokomaha ki a ia, hemo noa ana rawa katoa, te matutu ake tetahi wahi, heoi kake haere ana te mate;
27അവന്റെ വസ്ത്രം എങ്കിലും തൊട്ടാല്‍ ഞാന്‍ രക്ഷപ്പെടും എന്നു പറഞ്ഞു പുരുഷാരത്തില്‍കൂടി പുറകില്‍ വന്നു അവന്റെ വസ്ത്രം തൊട്ടു.
27A, no tona rongonga ki a Ihu, ka haere i muri i roto i te mano, a pa ana ki tona kakahu.
28ക്ഷണത്തില്‍ അവളുടെ രക്തസ്രവം നിന്നു; ബാധ മാറി താന്‍ സ്വസ്ഥയായി എന്നു അവള്‍ ശരീരത്തില്‍ അറിഞ്ഞു.
28I mea hoki, Ahakoa pa kau ahau ki ona kakahu, ka ora ahau.
29ഉടനെ യേശു തങ്കല്‍നിന്നു ശക്തി പുറപ്പെട്ടു എന്നു ഉള്ളില്‍ അറിഞ്ഞിട്ടു പുരുഷാരത്തില്‍ തിരിഞ്ഞുഎന്റെ വസ്ത്രം തൊട്ടതു ആര്‍ എന്നു ചോദിച്ചു.
29A mimiti tonu ake te puna o ona toto; no ka mahara a roto o tona tinana kua ora ia i te mate.
30ശിഷ്യന്മാര്‍ അവനോടു പുരുഷാരം നിന്നെ തിരക്കുന്നതു കണ്ടിട്ടും എന്നെ തൊട്ടതു ആര്‍ എന്നു ചോദിക്കുന്നുവോ എന്നു പറഞ്ഞു.
30Na mohio tonu a Ihu kua puta he mana i roto i a ia, ka tahurihuri i roto i te mano, ka mea, Ko wai tenei kua pa nei ki oku kakahu?
31അവനോ അതു ചെയ്തവളെ കാണ്മാന്‍ ചുറ്റും നോക്കി.
31Ka mea ana akonga ki a ia, E kite ana koe i te mano e popo nei ki a koe, a e mea ana koe, Ko wai tenei kua pa mai ki ahau?
32സ്ത്രീ തനിക്കു സംഭവിച്ചതു അറിഞ്ഞിട്ടു ഭായപ്പെട്ടും വിറെച്ചുകൊണ്ടു വന്നു അവന്റെ മുമ്പില്‍ വീണു വസ്തുത ഒക്കെയും അവനോടു പറഞ്ഞു.
32Heoi tirotiro ana ia kia kite i te wahine i mea nei i tenei mea.
33അവന്‍ അവളോടുമകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോയി ബാധ ഒഴിഞ്ഞു സ്വസ്ഥയായിരിക്ക എന്നു പറഞ്ഞു.
33Na ka haere mai te wahine me te wehi, me te wiri, i mahara hoki ki te mea i meatia ki a ia, a takoto ana ki tona aroaro, korerotia katoatia ana e ia te tikanga ki a ia.
34ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നേ പള്ളി പ്രമാണിയുടെ വീട്ടില്‍ നിന്നു ആള്‍ വന്നുനിന്റെ മകള്‍ മരിച്ചുപോയി; ഗുരുവിനെ ഇനി അസഹ്യപ്പെടുത്തുന്നതു എന്തിന്നു എന്നു പറഞ്ഞു.
34Ano ra ko Ihu ki a ia, E ko, na tou whakapono koe i ora ai; haere marie, kia ora koe i tou mate.
35യേശു ആ വാക്കു കാര്യമാക്കാതെ പള്ളിപ്രമാണിയോടുഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക എന്നു പറഞ്ഞു.
35¶ I a ia ano e korero ana, ka haere mai etahi o nga tangata a te rangatira o te whare karakia, ka mea, Kua mate tau tamahine: hei aha ake mau te whakararuraru i te Kaiwhakaako?
36പത്രൊസും യാക്കോബും യാക്കോബിന്റെ സഹോദരനായ യോഹന്നാനും അല്ലാതെ മറ്റാരും തന്നോടുകൂടെ ചെല്ലുവാന്‍ സമ്മതിച്ചില്ല.
36Otira kahore a Ihu i aro ki te kupu i korerotia, ka mea atu ki te rangatira o te whare karakia, Kaua e wehi, ko te whakapono ia kia whakapono.
37പള്ളിപ്രമാണിയുടെ വീട്ടില്‍ വന്നാറെ ആരവാരത്തെയും വളരെ കരഞ്ഞു വിലപിക്കുന്നവരെയും കണ്ടു;
37A kihai tetahi tangata i tukua kia haere tahi me ia, ko Pita anake, ko hemi, ko Hoani teina o Hemi.
38അകത്തു കടന്നുനിങ്ങളുടെ ആരവാരവും കരച്ചലും എന്തിന്നു? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുന്നത്രേ എന്നു അവരോടു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു.
38A, no te taenga atu ki te whare o te rangatira o te whare karakia, ka kite ia i te ngangau, i te nui hoki o te tangi, o te aue a etahi.
39അവന്‍ എല്ലാവരെയും പുറത്താക്കി കുട്ടിയുടെ അപ്പനെയും അമ്മയെയും തന്നോടുകൂടെയുള്ളവരെയും കൂട്ടിക്കൊണ്ടു കുട്ടി കിടക്കുന്ന ഇടത്തുചെന്നു കുട്ടിയുടെ കൈകൂ പിടിച്ചു
39A, i tona tomokanga ki roto, ka mea ia ki a ratou, He aha koutou ka ngangau ai, ka tangi ai? kahore te kotiro i mate, engari e moe ana.
40ബാലേ, എഴുന്നേല്‍ക്ക എന്നു നിന്നോടു കല്പിക്കുന്നു എന്ന അര്‍ത്ഥത്തോടെ തലീഥാ ക്കുമി എന്നു അവളോടു പറഞ്ഞു.
40Na kataina iho ia e ratou. Heoi, ka oti katoa te pei ki waho, ka mau ia ki te papa, ki te whaea o te kotiro, ratou ko ona hoa, ka tomo ki te wahi i takoto ai te kotiro.
41ബാല ഉടനെ എഴുന്നേറ്റു നടന്നു; അവള്‍ക്കു പന്ത്രണ്ടു വയസ്സായിരുന്നു; അവര്‍ അത്യന്തം വിസ്മയിച്ചു
41Na ka mau ia ki te ringa o te kotiro, ka mea ki a ia, Tarita kumi; ko tona whakamaoritanga tenei, E ko, ko taku kupu tenei ki a koe, e ara.
42ഇതു ആരും അറിയരുതു എന്നു അവന്‍ അവരോടു ഏറിയോന്നു കല്പിച്ചു. അവള്‍ക്കു ഭക്ഷിപ്പാന്‍ കൊടുക്കേണം എന്നും പറഞ്ഞു.
42Na whakatika tonu ake te kotiro, a haere ana; kotahi tekau ma rua hoki ona tau. Na ko te tino miharotanga i miharo ai ratou.
43A he nui tana whakatupato i a ratou, kia kaua tenei e mohiotia e tetahi tangata; ka ki kia hoatu he kai mana.