Malayalam

Maori

Numbers

18

1പിന്നെ യഹോവ അഹരോനോടു അരുളിച്ചെയ്തതെന്തെന്നാല്‍നീയും നിന്റെ പുത്രന്മാരും നിന്റെ പിതൃഭവനവും വിശുദ്ധമന്ദിരം സംബന്ധിച്ചുണ്ടാകുന്ന അകൃത്യം വഹിക്കേണം; നീയും നിന്റെ പുത്രന്മാരും നിങ്ങളുടെ പൌരോഹിത്യം സംബന്ധിച്ചുണ്ടാകുന്ന അകൃത്യവും വഹിക്കേണം.
1¶ I mea ano a Ihowa ki a Arona, Mau, ma au tama, ma koutou ko te whare o tou papa e waha te kino o te wahi tapu: a ma koutou ko au tama e waha te kino o ta koutou mahi tohunga.
2നിന്റെ പിതൃഗോത്രമായ ലേവിഗോത്രത്തിലുള്ള നിന്റെ സഹോദരന്മാരെയും നിന്നോടുകൂടെ അടുത്തുവരുമാറാക്കേണം. അവര്‍ നിന്നോടു ചേര്‍ന്നു നിനക്കു ശുശ്രൂഷ ചെയ്യേണം; നീയും നിന്റെ പുത്രന്മാരുമോ സാക്ഷ്യകൂടാരത്തിങ്കല്‍ ശുശ്രൂഷ ചെയ്യേണം.
2A ko ou teina hoki, o te iwi o Riwai, o te iwi o tou papa, me whakatata tahi me koe, kia tapiritia ai ratou ki a koe, hei minita ki a koe: ko koutou tahi ia ko au tama hei te tapenakara o te whakaaturanga.
3അവര്‍ നിനക്കും കൂടാരത്തിന്നൊക്കെയും ആവശ്യമുള്ള കാര്യം നോക്കേണം; എന്നാല്‍ അവരും നിങ്ങളും കൂടെ മരിക്കാതിരിക്കേണ്ടതിന്നു അവര്‍ വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളോടും യാഗപീഠത്തോടും അടുക്കരുതു.
3A ma ratou tau mahi e tiaki, me te mahi tiaki o te tapenakara katoa: otiia kaua e whakatata ki nga oko o te wahi tapu, ki te aata ranei, kei mate ko ratou, ko koutou ranei.
4അവര്‍ നിന്നോടു ചേര്‍ന്നു സമാഗമനക്കുടാരം സംബന്ധിച്ചുള്ള സകലവേലെക്കുമായി കൂടാരത്തിന്റെ കാര്യം നോക്കേണം; ഒരു അന്യനും നിങ്ങളോടു അടുക്കരുതു.
4A ka tapiritia ratou ki a koe, hei tiaki i nga mea o te tapenakara o te whakaminenga, mo nga mahi katoa o te tapenakara: kaua hoki te tangata ke e tata ki a koutou.
5യിസ്രായേല്‍മക്കളുടെ മേല്‍ ഇനി ക്രോധം വരാതിരിക്കേണ്ടതിന്നു വിശുദ്ധമന്ദിരത്തിന്റെയും യാഗപീഠത്തിന്റെയും കാര്യം നിങ്ങള്‍ നോക്കേണം.
5Ma koutou hoki e tiaki nga mea o te wahi tapu, me nga mea o te aata; kei puta he riri ki nga tama a Iharaira a muri ake nei.
6ലേവ്യരായ നിങ്ങളുടെ സഹോദരന്മാരെയോ ഞാന്‍ യിസ്രായേല്‍മക്കളുടെ ഇടയില്‍നിന്നു എടുത്തിരിക്കുന്നു; യഹോവേക്കു ദാനമായിരിക്കുന്ന അവരെ സമാഗമനക്കുടാരം സംബന്ധിച്ചുള്ള വേല ചെയ്യേണ്ടതിന്നു ഞാന്‍ നിങ്ങള്‍ക്കു ദാനം ചെയ്തിരിക്കുന്നു.
6Me ahau hoki, nana, kua tango ahau i o koutou teina, i nga Riwaiti i roto i nga tama a Iharaira: he mea hoatu ki a koutou ma Ihowa, hei mahi i nga mahi o te tapenakara o te whakaminenga.
7ആകയാല്‍ നീയും നിന്റെ പുത്രന്മാരും യാഗപീഠത്തിങ്കലും തിരശ്ശീലെക്കകത്തും ഉള്ള സകലകാര്യത്തിലും നിങ്ങളുടെ പൌരോഹിത്യം അനുഷ്ഠിച്ചു ശുശ്രൂഷ ചെയ്യേണം; പൌരോഹിത്യം ഞാന്‍ നിങ്ങള്‍ക്കു ദാനം ചെയ്തിരിക്കുന്നു; അന്യന്‍ അടുത്തുവന്നാല്‍ മരണശിക്ഷ അനുഭവിക്കേണം.
7Ko koutou ia ko au tama, kia mau ki ta koutou mahi tohunga ki nga mea katoa o te aata, o roto atu ano hoki i te arai, hei mahi ma koutou: he mea hoatu noa atu ta koutou mahi tohunga e hoatu nei e ahau: a ka whakamatea te tangata ke e whakatata ma i ana.
8യഹോവ പിന്നെയും അഹരോനോടു അരുളിച്ചെയ്തതുഇതാ, എന്റെ ഉദര്‍ച്ചാര്‍പ്പണങ്ങളുടെ കാര്യം ഞാന്‍ നിന്നെ ഭരമേല്പിച്ചിരിക്കുന്നു; യിസ്രായേല്‍മക്കളുടെ സകലവസ്തുക്കളിലും അവയെ ഞാന്‍ നിനക്കും നിന്റെ പുത്രന്മാര്‍ക്കും ഔഹരിയായും ശാശ്വതവാകാശമായും തന്നിരിക്കുന്നു.
8¶ I korero ano a Ihowa ki a Arona, Na kua tukua atu nei e ahau ki a koe te tiaki o aku whakahere hapahapai, o nga mea tapu katoa a nga tama a Iharaira; he mea hoatu naku ki a koutou ko au tama, he whakaaro hoki ki te whakawahinga, he tikanga pumau.
9തീയില്‍ ദഹിപ്പിക്കാത്തതായി അതിവിശുദ്ധവസ്തുക്കളില്‍വെച്ചു ഇതു നിനക്കുള്ളതായിരിക്കേണം; അവര്‍ എനിക്കു അര്‍പ്പിക്കുന്ന അവരുടെ എല്ലാവഴിപാടും സകലഭോജനയാഗവും സകലപാപയാഗവും സകലഅകൃത്യയാഗവും അതിവിശുദ്ധമായി നിനക്കും നിന്റെ പുത്രന്മാര്‍ക്കും ഇരിക്കേണം.
9Ko nga mea tenei mau o nga mea tino tapu e kore nei e tukua ki te ahi: ko a ratou whakahere katoa, ko a ratou whakahere totokore katoa, me a ratou whakahere hara katoa, me a ratou whakahere katoa mo te he, e tapaea ki ahau; ka tino tapu ma koutou ko au tama.
10അതി വിശുദ്ധവസ്തുവായിട്ടു അതു ഭക്ഷിക്കേണം; ആണുങ്ങളെല്ലാം അതു ഭക്ഷിക്കേണം. അതു നിനക്കുവേണ്ടി വിശുദ്ധമായിരിക്കേണം.
10Hei te wahi tino tapu kai ai, ma nga tane katoa e kai: he tapu tena mau.
11യിസ്രായേല്‍മക്കളുടെ ദാനമായുള്ള ഉദര്‍ച്ചാര്‍പ്പണമായ ഇതു അവരുടെ സകലനീരാജനയാഗങ്ങളോടുംകൂടെ നിനക്കുള്ളതാകുന്നു; ഇവയെ ഞാന്‍ നിനക്കും നിന്റെ പുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും ശാശ്വതാവകാശമായി തന്നിരിക്കുന്നു; നിന്റെ വീട്ടില്‍ ശുദ്ധിയുള്ളവന്നെല്ലാം അതു ഭക്ഷിക്കാം.
11Mau ano tenei; ko nga whakahere hapahapai e homai ana e ratou me nga whakahere poipoi katoa a nga tama a Iharaira: kua hoatu aua mea e ahau ki a koe, ki a koutou ko au tama, ko au tamahine, he tikanga pumau: e kainga tena e nga mea pokekore kato a o tou whare.
12എണ്ണയില്‍ വിശേഷമായതൊക്കെയും പുതുവീഞ്ഞിലും ധാന്യത്തിലും വിശേഷമായതൊക്കെയും ഇങ്ങനെ അവര്‍ യഹോവേക്കു അര്‍പ്പിക്കുന്ന ആദ്യഫലമൊക്കെയും ഞാന്‍ നിനക്കു തന്നിരിക്കുന്നു.
12Ko nga wahi papai katoa o te hinu, me nga wahi papai katoa o te waina, o te witi hoki, ko nga tuapora o aua mea e homai ana ki a Ihowa, kua hoatu ena e ahau ki a koe.
13അവര്‍ തങ്ങളുടെ ദേശത്തുള്ള എല്ലാറ്റിലും യഹോവേക്കു കൊണ്ടുവരുന്ന ആദ്യഫലങ്ങള്‍ നിനക്കു ആയിരിക്കേണം; നിന്റെ വീട്ടില്‍ ശുദ്ധിയുള്ളവന്നെല്ലാം അതു ഭക്ഷിക്കാം.
13Mau nga hua mataati o nga mea katoa o te whenua, e kawea mai ana ki a Ihowa; me kai e nga mea pokekore katoa o tou whare.
14യിസ്രായേലില്‍ ശപഥാര്‍പ്പിതമായതു ഒക്കെയും നിനക്കു ഇരിക്കേണം.
14Mau nga mea katoa i oti rawa i roto i a Iharaira.
15മനുഷ്യരില്‍ ആകട്ടെ മൃഗങ്ങളില്‍ ആകട്ടെ സകല ജഡത്തിലും അവര്‍ യഹോവേക്കു കൊണ്ടുവരുന്ന കടിഞ്ഞൂല്‍ ഒക്കെയും നിനക്കു ഇരിക്കേണം; മനുഷ്യന്റെ കടിഞ്ഞൂലിനെയോ വീണ്ടെടുക്കേണം; അശുദ്ധമൃഗങ്ങളുടെ കടിഞ്ഞൂലിനെയും വീണ്ടെടുക്കേണം.
15Ko nga mea katoa e oroko puta mai ana i te kopu o nga kikokiko katoa, ko nga mea hoki e whakaherea ana ma Ihowa, o te tangata, o te kararehe, mau ena: otiia me tino whakahoki atu e koe ki te utu nga matamua a te tangata, me tango utu ano mo nga matamua a te kararehe poke.
16വീണ്ടെടുപ്പു വിലയോഒരു മാസംമുതല്‍ മേലോട്ടു പ്രായമുള്ളതിനെ നിന്റെ മതിപ്പുപ്രകാരം അഞ്ചു ശേക്കെല്‍ ദ്രവ്യംകൊടുത്തു വീണ്ടെടുക്കേണം. ശേക്കെല്‍ ഒന്നിന്നു ഇരുപതു ഗേരപ്രകാരം വിശുദ്ധമന്ദിരത്തിലെ തൂക്കം തന്നേ.
16A, ko nga mea e utua ana e whakahokia ana, ka kotahi marama o tona whanautanga, me tango ona utu; kia rite ki tau e whakarite ai, kia rima hekere nga moni: hei nga hekere wahi tapu, e rua tekau nei nga kera.
17എന്നാല്‍ പശു, ആടു, കോലാടു എന്നിവയുടെ കടിഞ്ഞൂലിനെ വീണ്ടെടുക്കരുതു; അവ വിശുദ്ധമാകുന്നു; അവയുടെ രക്തം യാഗപീഠത്തിന്മേല്‍ തളിച്ചു മേദസ്സു യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗമായി ദഹിപ്പിക്കേണം.
17Ko te matamua ia a te kau, me te matamua a te hipi, me te matamua a te koati, kaua e whakahokia atu e koe; he tapu ena: me tauhi e koe o ratou toto ki te aata, me tahu ano o ratou ngako hei whakahere ahi, hei kakara reka ki a Ihowa.
18നീരാജനം ചെയ്ത നെഞ്ചും വലത്തെ കൈക്കുറകും നിനക്കുള്ളതായിരിക്കുന്നതുപോലെ തന്നേ അവയുടെ മാംസവും നിനക്കു ഇരിക്കേണം.
18A mau o ratou kikokiko, ka pera me te uma poipoi, me te huha matau, nau hoki ena.
19യിസ്രായേല്‍മക്കള്‍ യഹോവേക്കു അര്‍പ്പിക്കുന്ന വിശുദ്ധവസ്തുക്കളില്‍ ഉദര്‍ച്ചാര്‍പ്പണങ്ങളെല്ലാം ഞാന്‍ നിനക്കും നിന്റെ പുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും ശാശ്വതാവകാശമായി തന്നിരിക്കുന്നു; യഹോവയുടെ സന്നിധിയില്‍ നിനക്കും നിന്റെ സന്തതിക്കും ഇതു എന്നേക്കും ഒരു ലവണനിയമം ആകുന്നു.
19Ko nga whakahere hapahapai katoa o roto o nga mea tapu e tapaea ana e nga tama a Iharaira ki a Ihowa, kua hoatu e ahau ki a koutou ko au tama, ko au tamahine; hei tikanga pumau: hei kawenata tote i te aroaro o Ihowa ake ake, ki a koutou tahi ko ou uri.
20യഹോവ പിന്നെയും അഹരോനോടുനിനക്കു അവരുടെ ഭൂമിയില്‍ ഒരു അവകാശവും ഉണ്ടാകരുതു; അവരുടെ ഇടയില്‍ നിനക്കു ഒരു ഔഹരിയും അരുതു; യിസ്രായേല്‍മക്കളുടെ ഇടയില്‍ ഞാന്‍ തന്നേ നിന്റെ ഔഹരിയും അവകാശവും ആകുന്നു എന്നു അരുളിച്ചെയ്തു.
20¶ A i korero a Ihowa ki a Arona, Kahore he kainga tupu mou i to ratou whenua, kahore ano hoki he wahi mou i roto i a ratou: ko ahau te wahi mou, tou kainga tupu i roto i nga tama a Iharaira.
21ലേവ്യര്‍ക്കോ ഞാന്‍ സാമഗമനക്കുടാരം സംബന്ധിച്ചു അവര്‍ ചെയ്യുന്ന വേലെക്കു യിസ്രായേലില്‍ ഉള്ള ദശാംശം എല്ലാം അവകാശമായി കൊടുത്തിരിക്കുന്നു.
21Kua hoatu nei hoki e ahau ki nga tama a Riwai nga whakatekau katoa i roto i a Iharaira hei taonga tupu, hei utu mo ta ratou mahi e mahi ai ratou, mo te mahinga i te tapenakara o te whakaminenga.
22യിസ്രായേല്‍മക്കള്‍ പാപം വഹിച്ചു മരിക്കാതിരിക്കേണ്ടതിന്നു മേലാല്‍ സമാഗമനക്കുടാരത്തോടു അടുക്കരുതു.
22Kaua ano hoki nga tama a Iharaira e whakatata a muri ake nei ki te tapenakara o te whakaminenga, kei whai hara, kei mate.
23ലേവ്യര്‍ സമാഗമനക്കുടാരം സംബന്ധിച്ചുള്ള വേല ചെയ്കയും അവരുടെ അകൃത്യം വഹിക്കയും വേണം; അതു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കേണം; അവര്‍ക്കും യിസ്രായേല്‍മക്കളുടെ ഇടയില്‍ അവകാശം ഉണ്ടാകരുതു.
23Ma nga Riwaiti ia e mahi nga mahi o te tapenakara o te whakaminenga, me waha ano hoki e ratou to ratou kino; hei tikanga pumau ia ma o koutou whakatupuranga, kia kahore he kainga tupu mo ratou i roto i nga tama a Iharaira.
24യിസ്രായേല്‍മക്കള്‍ യഹോവേക്കു ഉദര്‍ച്ചാര്‍പ്പണമായി അര്‍പ്പിക്കുന്ന ദശാംശം ഞാന്‍ ലേവ്യര്‍ക്കും അവകാശമായി കൊടുത്തിരിക്കുന്നു; അതുകൊണ്ടു അവര്‍ക്കും യിസ്രായേല്‍മക്കളുടെ ഇടയില്‍ അവകാശം അരുതു എന്നു ഞാന്‍ അവരോടു കല്പിച്ചിരിക്കുന്നു.
24Ko nga whakatekau hoki a nga tama a Iharaira, e tapaea nei hei whakahere hapahapai ki a Ihowa, kua hoatu e ahau hei wahi tupu ki nga Riwaiti; koia ahau i mea ai ki a ratou, e kore ratou e whai kainga tupu i roto i nga tama a Iharaira.
25യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
25I korero ano a Ihowa ki a Mohi, i mea,
26നീ ലേവ്യരോടു പറയേണ്ടതു എന്തെന്നാല്‍യിസ്രായേല്‍മക്കളുടെ പക്കല്‍നിന്നു ഞാന്‍ നിങ്ങളുടെ അവകാശമായി നിങ്ങള്‍ക്കു തന്നിരിക്കുന്ന ദശാംശം അവരോടു വാങ്ങുമ്പോള്‍ ദശാംശത്തിന്റെ പത്തിലൊന്നു നിങ്ങള്‍ യഹോവേക്കു ഉദര്‍ച്ചാര്‍പ്പണമായി അര്‍പ്പിക്കേണം.
26Korero ano ki nga Riwaiti, mea atu ki a ratou, Ka tangohia e koutou nga whakatekau a nga tama a Iharaira e hoatu nei e ahau ki a koutou i roto i a ratou mea hei wahi tupu mo koutou, me tapae he whakahere hapahapai ki a Ihowa i roto i taua mea, h e wahi whakatekau o aua whakatekau.
27നിങ്ങളുടെ ഈ ഉദര്‍ച്ചാര്‍പ്പണം കളത്തിലെ ധാന്യംപോലെയും മുന്തിരിച്ചക്കിലെ നിറവുപോലെയും നിങ്ങളുടെ പേര്‍ക്കും എണ്ണും.
27A ka kiia tenei whakahere hapahapai he mea na koutou, he pera me te witi o te patunga witi, me te purenatanga hoki o te poka waina.
28ഇങ്ങനെ യിസ്രായേല്‍ മക്കളോടു നിങ്ങള്‍ വാങ്ങുന്ന സകലദശാംശത്തില്‍നിന്നും യഹോവേക്കു ഒരു ഉദര്‍ച്ചാര്‍പ്പണം അര്‍പ്പിക്കേണം; യഹോവേക്കുള്ള ആ ഉദര്‍ച്ചാര്‍പ്പണം നിങ്ങള്‍ പുരോഹിതനായ അഹരോന്നു കൊടുക്കേണം.
28Na me tapae ano hoki e koutou he whakahere hapahapai ki a Ihowa i roto i a koutou whakatekau katoa e tangohia ana e koutou i nga tama a Iharaira; me homai te whakahere hapahapai a Ihowa i roto i taua mea ki te tohunga, ki a Arona.
29നിങ്ങള്‍ക്കുള്ള സകലദാനങ്ങളിലും ഉത്തമമായ എല്ലാറ്റിന്റെയും വിശുദ്ധഭാഗം നിങ്ങള്‍ യഹോവേക്കു ഉദര്‍ച്ചാര്‍പ്പണമായി അര്‍പ്പിക്കേണം.
29Me tapae nga whakahere hapahapai katoa ma Ihowa i roto i nga mea katoa e homai ana ki a koutou, i roto i nga mea papai katoa o ena, ara te wahi tapu o roto.
30ആകയാല്‍ നീ അവരോടു പറയേണ്ടതെന്തെന്നാല്‍നിങ്ങള്‍ അതിന്റെ ഉത്തമഭാഗം ഉദര്‍ച്ചാര്‍പ്പണമായി അര്‍പ്പിക്കുമ്പോള്‍ അതു കളത്തിലെ അനുഭവം പോലെയും മുന്തിരിച്ചക്കിലെ അനുഭവംപോലെയും ലേവ്യര്‍ക്കും എണ്ണും.
30Me ki atu ki a ratou, Ka hapahapai koutou i te wahi tino pai o taua mea, me ki tena he mea na nga Riwaiti, he pera me te hua o te patunga witi, me te purenatanga hoki o te poka waina.
31അതു നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബങ്ങള്‍ക്കും എല്ലാടത്തുവെച്ചും ഭക്ഷിക്കാം; അതു സമാഗമനക്കുടാരത്തിങ്കല്‍ നിങ്ങള്‍ ചെയ്യുന്ന വേലെക്കുള്ള ശമ്പളം ആകുന്നു.
31A me kai tena e koutou ko o koutou whare ki nga wahi katoa: ko to koutou utu hoki ia mo ta koutou mahi i te tapenakara o te whakaminenga.
32അതിന്റെ ഉത്തമഭാഗം ഉദര്‍ച്ചചെയ്താല്‍ പിന്നെ നിങ്ങള്‍ അതു നിമിത്തം പാപം വഹിക്കയില്ല; നിങ്ങള്‍ യിസ്രായേല്‍മക്കളുടെ വിശുദ്ധവസ്തുക്കള്‍ അശുദ്ധമാക്കുകയും അതിനാല്‍ മരിച്ചു പോവാന്‍ ഇടവരികയുമില്ല.
32A e kore e waha e koutou he hara i reira, ina hapahapainga tona wahi pai: kaua ano e whakapokea nga mea tapu a nga tama a Iharaira, kei mate koutou.