Malayalam

Maori

Numbers

21

1യിസ്രായേല്‍ അഥാരീംവഴിയായി വരുന്നു എന്നു തെക്കെ ദേശത്തു വസിച്ചിരുന്ന കനാന്യനായ അരാദ്‍രാജാവു കേട്ടപ്പോള്‍ അവന്‍ യിസ്രായേലിനോടു യുദ്ധം തുടങ്ങി ചിലരെ പിടിച്ചു കൊണ്ടുപോയി.
1¶ A ka rongo a Kingi Arara, te Kanaani, i noho nei ki te taha ki te tonga, e haere ana a Iharaira na te ara o Atarimi; na ka tatau ia ki a Iharaira, a whakaraua ana etahi o ratou e ia.
2അപ്പോള്‍ യിസ്രായേല്‍ യഹോവേക്കു ഒരു നേര്‍ച്ച നേര്‍ന്നു; ഈ ജനത്തെ നീ എന്റെ കയ്യില്‍ ഏല്പിച്ചാല്‍ ഞാന്‍ അവരുടെ പട്ടണങ്ങള്‍ ശപഥാര്‍പ്പിതമായി നശിപ്പിക്കും എന്നു പറഞ്ഞു.
2Na ka puta te ki taurangi a Iharaira ki a Ihowa, ka mea, Ki te tukua mai e koe tenei iwi ki toku ringa ka tino whakangaromia e ahau o ratou pa.
3യഹോവ യിസ്രായേലിന്റെ അപേക്ഷ കേട്ടു കനാന്യരെ ഏല്പിച്ചുകൊടുത്തു; അവര്‍ അവരെയും അവരുടെ പട്ടണങ്ങളെയും ശപഥാര്‍പ്പിതമായി നശിപ്പിച്ചു; ആ സ്ഥലത്തിന്നു ഹോര്‍മ്മാ എന്നു പേരായി.
3A i whakarongo a Ihowa ki te reo o Iharaira, a homai ana e ia nga Kanaani; a tino whakangaromia ana ratou me o ratou pa e ratou: a huaina iho te ingoa o taua wahi ko Horema.
4പിന്നെ അവര്‍ എദോംദേശത്തെ ചുറ്റിപ്പോകുവാന്‍ ഹോര്‍പര്‍വ്വതത്തിങ്കല്‍നിന്നു ചെങ്കടല്‍വഴിയായി യാത്രപുറപ്പെട്ടു; വഴിനിമിത്തം ജനത്തിന്റെ മനസ്സു ക്ഷീണിച്ചു.
4¶ Na, ka turia atu e ratou i Maunga Horo na te ara o te Moana Whero ki te taiawhio i te whenua o Eroma: a pouri noa iho te wairua o te iwi i te ara.
5ജനം ദൈവത്തിന്നും മോശെക്കും വിരോധമായി സംസാരിച്ചുമരുഭൂമിയില്‍ മരിക്കേണ്ടതിന്നു നിങ്ങള്‍ ഞങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നതു എന്തിന്നു? ഇവിടെ അപ്പവുമില്ല, വെള്ളവുമില്ല; ഈ സാരമില്ലാത്ത ആഹാരം ഞങ്ങള്‍ക്കു വെറുപ്പാകുന്നു എന്നു പറഞ്ഞു.
5A ka whakahe te iwi i te Atua, i a Mohi hoki, He aha i kawea mai ai matou ki runga nei i Ihipa kia mate ki te koraha? kahore nei hoki he taro, kahore he wai; a e whakarihariha ana to matou wairua ki tenei taro mama.
6അപ്പോള്‍ യഹോവ ജനത്തിന്റെ ഇടയില്‍ അഗ്നിസര്‍പ്പങ്ങളെ അയച്ചു; അവ ജനത്തെ കടിച്ചു; യിസ്രായേലില്‍ വളരെ ജനം മരിച്ചു.
6Na ka tukua mai e Ihowa he nakahi tu a ahi ki te iwi, a ka ngaua te iwi; a he tokomaha o Iharaira i mate.
7ആകയാല്‍ ജനം മോശെയുടെ അടുക്കല്‍ വന്നു; ഞങ്ങള്‍ യഹോവേക്കും നിനക്കും വിരോധമായി സംസാരിച്ചതിനാല്‍ പാപം ചെയ്തിരിക്കുന്നു. സര്‍പ്പങ്ങളെ ഞങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളവാന്‍ യഹോവയോടു പ്രാര്‍ത്ഥിക്കേണം എന്നു പറഞ്ഞു; മോശെ ജനത്തിന്നുവേണ്ടി പ്രാര്‍ത്ഥിച്ചു.
7Na ka haere te iwi ki a Mohi, ka mea, Kua hara matou i a matou i whakahe i a Ihowa, i a koe hoki; inoi ki a Ihowa kia tangohia atu e ia nga nakahi i a matou. Na ka inoi a Mohi mo te iwi.
8യഹോവ മോശെയോടുഒരു അഗ്നിസര്‍പ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേല്‍ തൂക്കുക; കടിയേലക്കുന്നവന്‍ ആരെങ്കിലും അതിനെ നോക്കിയാല്‍ ജീവിക്കും എന്നു പറഞ്ഞു.
8Na ka mea a Ihowa ki a Mohi, Hanga tetahi nakahi tu a ahi mau, ka whakanoho ki te pou: na, mehemea kua ngaua tetahi, a ka titiro atu ia ki reira, ka ora.
9അങ്ങനെ മോശെ താമ്രംകൊണ്ടു ഒരു സര്‍പ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേല്‍ തൂക്കി; പിന്നെ സര്‍പ്പം ആരെയെങ്കിലും കടിച്ചിട്ടു അവന്‍ താമ്രസര്‍പ്പത്തെ നോക്കിയാല്‍ ജീവിക്കും.
9Na hanga ana e Mohi te nakahi ki te parahi, a whakanohoia ana ki te pou; na, mehemea kua ngaua tetahi e te nakahi, ka titiro ia ki te nakahi parahi, kua ora.
10അനന്തരം യിസ്രായേല്‍മക്കള്‍ പുറപ്പെട്ടു ഔബോത്തില്‍ പാളയമിറങ്ങി.
10¶ Na ka turia atu e nga tama a Iharaira, a noho ana i Opoto.
11ഔബോത്തില്‍നിന്നു യാത്ര പുറപ്പെട്ടു സൂര്യോദയത്തിന്നു നേരെ മോവാബിന്റെ കിഴക്കുള്ള മരുഭൂമിയില്‍ ഇയ്യെ-അബാരീമില്‍ പാളയമിറങ്ങി.
11A ka turia atu i Opoto, a noho ana i Iteaparimi, i te koraha i te ritenga atu o Moapa, whaka te rawhiti.
12അവിടെനിന്നു പുറപ്പെട്ടു സാരോദ് താഴ്വരയില്‍ പാളയമിറങ്ങി.
12A ka haere atu ratou i reira, a noho ana i te raorao i Terete.
13അവിടെനിന്നു പുറപ്പെട്ടു അമോര്‍യ്യരുടെ ദേശത്തുനിന്നു ഉത്ഭവിച്ചു മരുഭൂമിയില്‍ കൂടി ഒഴുകുന്ന അര്‍ന്നോന്‍ തോട്ടിന്നക്കരെ പാളയമിറങ്ങി; അര്‍ന്നോന്‍ മോവാബിന്നും അമോര്‍യ്യര്‍ക്കും മദ്ധ്യേ മോവാബിന്നുള്ള അതിര്‍ ആകുന്നു. അതുകൊണ്ടു
13Na ka turia atu i reira, a noho ana i tera taha o Aronona, o tera i te koraha e puta mai ana i nga wahi o nga Amori: ko Aronona hoki te rohe ki a Moapa, kei waenganui o Moapa, o nga Amori.
14“സൂഫയിലെ വാഹേബും അര്‍ന്നോന്‍ താഴ്വരകളും ആരിന്റെ നിവാസത്തോളം നീണ്ടു.
14Koia i korerotia ai i te pukapuka o nga whawhai a Ihowa, Ko tana i mea ai ki te Moana Whero, ki nga awa hoki o Aronona,
15മോവാബിന്റെ അതിരോടു ചാഞ്ഞിരിക്കുന്ന താഴ്വരച്ചരിവു” എന്നിങ്ങനെ യഹോവയുടെ യുദ്ധപുസ്തകത്തില്‍ പറഞ്ഞിരിക്കുന്നു.
15Ki nga hurihanga wai ano hoki, e anga ana ki te nohoanga i Ara, e piri nei ki te rohe o Moapa.
16അവിടെനിന്നു അവര്‍ ബേരിലേക്കു പോയി; യഹോവ മോശെയോടുജനത്തെ ഒന്നിച്ചുകൂട്ടുകഞാന്‍ അവര്‍ക്കും വെള്ളം കൊടുക്കുമെന്നു കല്പിച്ച കിണര്‍ അതു തന്നേ.
16A i haere atu ratou i reira ki Peere: ko te puna ia i korero ai a Ihowa ki a Mohi, Huihuia te iwi, a maku e hoatu he wai ki a ratou.
17ആ സമയത്തു യിസ്രായേല്‍“കിണറേ, പൊങ്ങിവാ; അതിന്നു പാടുവിന്‍ .
17Na ka waiatatia tenei waiata e Iharaira, Pupuke ake, e te puna; waiatatia:
18പ്രഭുക്കന്മാര്‍ കുഴിച്ച കിണര്‍; ജനശ്രേഷ്ഠന്മാര്‍ ചെങ്കോല്‍കൊണ്ടും തങ്ങളുടെ ദണ്ഡുകള്‍കൊണ്ടും കുത്തിയ കിണര്‍ എന്നുള്ള പാട്ടുപാടി.
18Te puna i keria e nga rangatira, i keria e nga ariki o te iwi, ki te hepeta, a ki a ratou tokotoko. Na ka turia atu e ratou tokotoko. Na ka turia atu e ratou i te koraha ki Matana:
19പിന്നെ അവര്‍ മരുഭൂമിയില്‍നിന്നു മത്ഥാനെക്കും മത്ഥാനയില്‍നിന്നു നഹലീയേലിന്നും നഹലീയേലില്‍നിന്നു
19I Matana hoki ki Nahariere; a ia Nahariere ki Pamoto:
20ബാമോത്തിന്നും ബാമോത്തില്‍നിന്നു മോവാബിന്റെ പ്രദേശത്തുള്ള താഴ്വരയിലേക്കും മരുഭൂമിക്കെതിരെയുള്ള പിസ്ഗമുകളിലേക്കും യാത്രചെയ്തു.
20A i Pamoto ki te raorao i te whenua o Moapa, ki te tihi o Pihika, e titiro iho ana ki te koraha.
21അവിടെനിന്നു യിസ്രായേല്‍ അമോര്‍യ്യരുടെ രാജാവായ സീഹോന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചു
21¶ Na ka unga tangata a Iharaira ki a Hihona kingi o nga Amori, hei mea,
22ഞാന്‍ നിന്റെ ദേശത്തുകൂടി കടന്നുപോകുവാന്‍ അനുവദിക്കേണമേ; ഞങ്ങള്‍ വയലിലെങ്കിലും മുന്തിരിത്തോട്ടത്തിലെങ്കിലും കയറുകയില്ല, കിണറ്റിലെ വെള്ളം കുടിക്കയുമില്ല; ഞങ്ങള്‍ നിന്റെ അതിര്‍കഴിയുംവരെ രാജപാതയില്‍കൂടി തന്നേ പൊയ്ക്കൊള്ളാം എന്നു പറയിച്ചു.
22Tukua atu ahau na tou whenua; e kore matou e peka ki nga mara, ki nga mara waina ranei; e kore matou e inu i te wai o nga puna: ka haere matou na te huanui o te kingi, kia pahemo ra ano ou rohe i a matou.
23എന്നാല്‍ സീഹോന്‍ തന്റെ ദേശത്തുകൂടി യിസ്രായേല്‍ കടന്നുപോവാന്‍ സമ്മതിക്കാതെ തന്റെ ജനത്തെയെല്ലാം ഒന്നിച്ചുകൂട്ടി യിസ്രായേലിന്റെ നേരെ മരുഭൂമിയിലേക്കു പുറപ്പെട്ടു; അവന്‍ യാഹാസില്‍ വന്നു യിസ്രായേലിനോടു യുദ്ധം ചെയ്തു.
23Otiia kihai a Hihona i tuku i a Iharaira kia tika na tona wahi; na huihuia ana e Hihona tona iwi katoa, a puta mai ana ki te tu i a Iharaira ki te koraha, na ka haere ia ki Iahata: a ka tatau ia i a Iharaira.
24യിസ്രായേല്‍ അവനെ വാളിന്റെ വായ്ത്തലകൊണ്ടു വെട്ടി, അര്‍ന്നോന്‍ മുതല്‍ യബ്ബോക്ക്വരെയും അമ്മോന്യരുടെ അതിര്‍വരെയും ഉള്ള അവന്റെ ദേശത്തെ കൈവശമാക്കി; അമ്മോന്യരുടെ അതിരോ ഉറപ്പുള്ളതു ആയിരുന്നു.
24A patua iho ia e Iharaira ki te mata o te hoari, tangohia ana e ratou tona whenua, o Aranona atu a tae noa ki Iapoko, ki nga tama ra ano a Amona: he rohe hoki e kore e taea to nga tama a Amona.
25ഈ പട്ടണങ്ങള്‍ എല്ലാം യിസ്രായേല്‍ പിടിച്ചു; അങ്ങനെ യിസ്രായേല്‍ അമോര്‍യ്യരുടെ എല്ലാ പട്ടണങ്ങളിലും കുടിപാര്‍ത്തു; ഹെശ്ബോനിലും അതിന്റെ സകല ഗ്രാമങ്ങളിലും തന്നേ.
25A riro ana i a Iharaira enei pa katoa: a nohoia ana e Iharaira nga pa katoa o nga Amori, a Hehepona, me ona pa ririki.
26ഹെശ്ബോന്‍ അമോര്‍യ്യരുടെ രാജാവായ സീഹോന്റെ നഗരം ആയിരുന്നു; അവന്‍ മുമ്പിലത്തെ മോവാബ് രാജാവിനോടു പടയെടുത്തു അര്‍ന്നോന്‍ വരെ ഉള്ള അവന്റെ ദേശമൊക്കെയും അവന്റെ കയ്യില്‍നിന്നു പിടിച്ചിരുന്നു.
26He pa hoki a Hehepona no Hihona kingi o nga Amori; i whawhai hoki ia ki to mua kingi o Moapa, a tangohia ana e ia tona whenua katoa i tona ringa a tae noa ki Aronona.
27അതുകൊണ്ടു കവിവരന്മാര്‍ പറയുന്നതു“ഹെശ്ബോനില്‍ വരുവിന്‍ ; സീഹോന്റെ നഗരം പണിതുറപ്പിക്കട്ടെ.
27Koia te hunga korero whakatauki ka mea ai, Haere mai ki Hehepona, kia hanga, kia whakaungia te pa o Hihoma:
28ഹെശ്ബോനില്‍നിന്നു തീയും സീഹോന്റെ നഗരത്തില്‍നിന്നു ജ്വാലയും പുറപ്പെട്ടു, മോവാബിലെ ആരിനെയും അര്‍ന്നോന്‍ തീരത്തെ ഗിരിനിവാസികളെയും ദഹിപ്പിച്ചു.
28Kua puta atu hoki he ahi i Hehepona, he mura i te pa o Hihona: a pau ake a Ara o Moapa, me nga ariki o nga wahi tiketike o Aranona.
29മോവാബേ, നിനക്കു ഹാ കഷ്ടം! കെമോശിന്റെ ജനമേ, നീ മുടിഞ്ഞിരിക്കുന്നു. അവന്‍ തന്റെ പുത്രന്മാരെ പലായനത്തിന്നും പുത്രിമാരെ അമോര്‍യ്യരാജാവായ സീഹോന്നു അടിമയായും കൊടുത്തു.
29Aue te mate mou, e Moapa! ka ngaro koe, e te iwi o Kemoho: kua hoatu e ia ana tama i rere morehu, me ana tamahine, hei pononga ma Hihona, ma te kingi o nga Amori.
30ഞങ്ങള്‍ അവരെ അമ്പെയ്തു; ദീബോന്‍ വരെ ഹെശ്ബോന്‍ നശിച്ചു; മെദബവരെയുള്ള നോഫയോളം അവരെ ശൂന്യമാക്കി.”
30I kopere atu matou ki a ratou; kua ngaro a Hehepona, tae noa ki Ripono, kua huna e matou tae noa ki Nopa e totoro atu nei ki Merepa.
31ഇങ്ങനെ യിസ്രായേല്‍ അമോര്‍യ്യരുടെ ദേശത്തു കുടിപാര്‍ത്തു.
31Na ka noho a Iharaira ki te whenua o nga Amori.
32അനന്തരം മോശെ യസേരിനെ ഒറ്റുനോക്കുവാന്‍ ആളയച്ചു; അവര്‍ അതിന്റെ ഗ്രാമങ്ങളെ പിടിച്ചു അവിടെയുള്ള അമോര്‍യ്യരെ ഔടിച്ചുകളഞ്ഞു.
32A ka tono tangata a Mohi ki te tutei i Iatere, a ka riro i a ratou nga pa o reira, i pana hoki nga Amori e noho ana i reira.
33പിന്നെ അവര്‍ തിരിഞ്ഞു ബാശാന്‍ വഴിയായി പോയി; ബാശാന്‍ രാജാവായ ഔഗ് തന്റെ സകലജനവുമായി അവരുടെനേരെ പുറപ്പെട്ടു എദ്രെയില്‍വെച്ചു പടയേറ്റു.
33Na ka tahuri ratou, a ka haere ki runga na te ara o Pahana: na ko te putanga mai o Oka kingi o Pahana, ki te whakatutaki i a ratou, a ia, me tona iwi katoa ki te whawhai ki Eterei.
34അപ്പോള്‍ യഹോവ മോശെയോടുഅവനെ ഭയപ്പെടേണ്ടാ; അവനെയും അവന്റെ സകലജനത്തെയും അവന്റെ ദേശത്തെയും ഞാന്‍ നിന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു; നീ ഹെശ്ബോനില്‍ പാര്‍ത്ത അമോര്‍യ്യരാജാവായ സീഹോനോടു ചെയ്തതുപോലെ അവനോടും ചെയ്യും എന്നു അരുളിച്ചെയ്തു.
34A ka mea a Ihowa ki a Mohi, Kei wehi i a ia; kua hoatu hoki ia e ahau ki tou ringa, me tona iwi katoa, me tona whenua; a ka rite tau e mea ai ki a ia ki tau i mea ai ki a Hihona kingi o nga Amori i noho ra i Hehepona.
35അങ്ങനെ അവര്‍ അവനെയും അവന്റെ പുത്രന്മാരെയും അവന്റെ സകലജനത്തെയും ഒട്ടൊഴിയാതെ സംഹരിച്ചു, അവന്റെ ദേശത്തെ കൈവശമാക്കുകയും ചെയ്തു.
35Na patua iho ia e ratou, me ana tama, me tona iwi katoa, a kore noa e toe tetahi morehu ona: a tangohia ana e ratou tona whenua.