Malayalam

Maori

Proverbs

13

1ജ്ഞാനമുള്ള മകന്‍ അപ്പന്റെ പ്രബോധനഫലം; പരിഹാസിയോ ശാസന കേട്ടനുസരിക്കുന്നില്ല.
1¶ Ko te tama whakaaro nui ka rongo ki ta tona papa ako: ko te tangata whakahi ia e kore e rongo ki te riri.
2തന്റെ വായുടെ ഫലത്താല്‍ മനുഷ്യന്‍ നന്മ അനുഭവിക്കും; ദ്രോഹികളുടെ ആഗ്രഹമോ സാഹസം തന്നേ.
2¶ E kai te tangata i te pai i te hua o tona mangai: ka kai ia te wairua o te hunga wanoke i te tutu.
3വായെ കാത്തുകൊള്ളുന്നവന്‍ പ്രാണനെ സൂക്ഷിക്കുന്നു; അധരങ്ങളെ പിളര്‍ക്കുംന്നവന്നോ നാശം ഭവിക്കും.
3¶ Ko te tangata e tiaki ana i tona mangai e pupuri ana i tona ora: ko te tangata ia e hamama nui ana ona ngutu, ko te whakangaromanga mona.
4മടിയന്‍ കൊതിച്ചിട്ടും ഒന്നും കിട്ടുന്നില്ല; ഉത്സാഹികളുടെ പ്രാണന്നോ പുഷ്ടിയുണ്ടാകും.
4¶ E hiahia ana te wairua o te tangata mangere, a kahore he mea mana: ka meinga ia kia momona te wairua o te hunga uaua.
5നീതിമാന്‍ ഭോഷകു വെറുക്കുന്നു; ദുഷ്ടനോ ലജ്ജയും നിന്ദയും വരുത്തുന്നു.
5¶ E kino ana te tangata tika ki te korero teka: he mea whakarihariha ia te tangata kino, a whakama noa iho.
6നീതി സന്മാര്‍ഗ്ഗിയെ കാക്കുന്നു; ദുഷ്ടതയോ പാപിയെ മറിച്ചുകളയുന്നു.
6¶ Ko te tika hei kaitiaki mo te tangata e tapatahi ana te ara: ka whakataka ano te tangata kino e te hara.
7ഒന്നും ഇല്ലാഞ്ഞിട്ടും ധനികന്‍ എന്നു നടിക്കുന്നവന്‍ ഉണ്ടു; വളരെ ധനം ഉണ്ടായിട്ടും ദരിദ്രന്‍ എന്നു നടിക്കുന്നവനും ഉണ്ടു;
7¶ Tera tetahi kei te amene taonga mona, heoi kahore rawa he mea i a ia: tera tetahi kei te whakarawakore i a ia, heoi nui atu ona rawa.
8മനുഷ്യന്റെ ജീവന്നു മറുവില അവന്റെ സമ്പത്തു തന്നേ; ദരിദ്രനോ ഭീഷണിപോലും കേള്‍ക്കേണ്ടിവരുന്നില്ല
8¶ Ko nga utu mo te tangata kia ora, ko ona rawa: tena ko te rawakore, e kore e rongo i te riri.
9നീതിമാന്റെ വെളിച്ചം പ്രകാശിക്കുന്നു; ദുഷ്ടന്മാരുടെ വിളക്കോ കെട്ടുപോകും.
9¶ E koa ana te marama o te hunga tika: ka keto ia te rama o te hunga kino.
10അഹങ്കാരംകൊണ്ടു വിവാദംമാത്രം ഉണ്ടാകുന്നു; ആലോചന കേള്‍ക്കുന്നവരുടെ പക്കലോ ജ്ഞാനം ഉണ്ടു;
10¶ He totohe anake i ahu mai i te whakapehapeha: he whakaaro nui ia kei te hunga i nga kupu tika.
11അന്യായമായി സമ്പാദിച്ച ധനം കുറഞ്ഞു കുറഞ്ഞു പോകും; അദ്ധ്വാനിച്ചു സമ്പാദിക്കുന്നവനോ വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വരും.
11¶ Ko nga taonga i puta mai i te whakamanamana ka iti haere: ko ta te tangata i whakaemi ai, he mea mahi, ka tupu haere.
12ആശാവിളംബനം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു; ഇച്ഛാനിവൃത്തിയോ ജീവവൃക്ഷം തന്നേ.
12¶ He manako taringa roa, he patu ngakau: ka tae te koronga, ko te rakau ia o te ora.
13വചനത്തെ നിന്ദിക്കുന്നവന്‍ അതിന്നു ഉത്തരവാദി. കല്പനയെ ഭയപ്പെടുന്നവനോ പ്രതിഫലം പ്രാപിക്കുന്നു.
13¶ Ko te tangata e whakahawea ana ki te kupu, ka ngaro i a ia ano; ko te tangata ia e wehi ana i te whakahau, ka whiwhi ki te utu.
14ജ്ഞാനിയുടെ ഉപദേശം ജീവന്റെ ഉറവാകുന്നു; അതിനാല്‍ മരണത്തിന്റെ കണികളെ ഒഴിഞ്ഞുപോകും.
14¶ Ko te ture o te hunga whakaaro nui, he puna no te ora, e puta ai i nga reti o te mate.
15സല്‍ബുദ്ധിയാല്‍ രഞ്ജനയുണ്ടാകുന്നു; ദ്രോഹിയുടെ വഴിയോ ദുര്‍ഘടം.
15¶ Ko to te ngarahu pai he homai atawhai; he taikaha ia te ara o te hunga nanakia.
16സൂക്ഷ്മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവര്‍ത്തിക്കുന്നു; ഭോഷനോ തന്റെ ഭോഷത്വം വിടര്‍ത്തു കാണിക്കുന്നു.
16¶ He mahi mohio ta te tangata tupato; ko ta te wairangi he hora i te kuwaretanga.
17ദുഷ്ടദൂതന്‍ ദോഷത്തില്‍ അകപ്പെടുന്നു; വിശ്വസ്തനായ സ്ഥാനാപതിയോ സുഖം നലകുന്നു.
17¶ Ka hinga te karere kino ki te kino; ko te karere pono ia, ano he rongoa.
18പ്രബോധനം ത്യജിക്കുന്നവന്നു ദാരിദ്ര്യവും ലജ്ജയും വരും. ശാസനക്കുട്ടാക്കുന്നവനോ ബഹുമാനം ലഭിക്കും.
18¶ Ko te tangata kahore e pai ki te papaki, mana te rawakore, te whakama; engari ko te tangata e whai mahara ana ki te ako, ka whakahonoretia.
19ഇച്ഛാനിവൃത്തി മനസ്സിന്നു മധുരമാകുന്നു; ദോഷം വിട്ടകലുന്നതോ ഭോഷന്മാര്‍ക്കും വെറുപ്പു.
19¶ Ko te hiahia kua rite, he reka ki te wairua: he whakarihariha ia ki nga kuware te whakarere i te kino.
20ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാര്‍ക്കും കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.
20¶ Haere i te taha o te hunga whakaaro nui, a ka whai whakaaro koe: ko te takahoa ia o nga kuware, ka mamae.
21ദോഷം പാപികളെ പിന്തുടരുന്നു; നീതിമാന്മാര്‍ക്കോ നന്മ പ്രതിഫലമായി വരും.
21¶ Ka whai te kino i te hunga hara; ko te utu ia ki te hunga tika, he pai.
22ഗുണവാന്‍ മക്കളുടെ മക്കള്‍ക്കു അവകാശം വെച്ചേക്കുന്നു; പാപിയുടെ സമ്പത്തോ നീതിമാന്നു വേണ്ടി സംഗ്രഹിക്കപ്പെടുന്നു.
22¶ He whakarerenga iho ta te tangata pai mo nga tamariki a nga tamariki; kei te rongoa mo te tangata tika nga taonga o te tangata hara.
23സാധുക്കളുടെ കൃഷി വളരെ ആഹാരം നലകുന്നു; എന്നാല്‍ അന്യായം ചെയ്തിട്ടു നശിച്ചുപോകുന്നവരും ഉണ്ടു.
23¶ He nui te kai kei te ngakinga a nga rawakore; tera ia te mea e ngaro ana i te kore o te tikanga pai.
24വടി ഉപയോഗിക്കാത്തവന്‍ തന്റെ മകനെ പകെക്കുന്നു; അവനെ സ്നേഹിക്കുന്നവനോ ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു.
24¶ Ko te tangata e kaiponu ana i tana whiu, e kino ana ia ki tana tama; ko te tangata ia e aroha ana ki a ia, ka papaki wawe i a ia.
25നീതിമാന്‍ വേണ്ടുവോളം ഭക്ഷിക്കുന്നു; ദുഷ്ടന്മാരുടെ വയറോ വിശന്നുകൊണ്ടിരിക്കും.
25¶ Kai ana te tangata tika, makona ana tona wairua; ka hapa ia te kopu o te tangata kino.