Malayalam

Maori

Proverbs

15

1മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.
1¶ Ma te kupu ngawari e kaupare te riri; ma te kupu taimaha ia e whakaoho te riri.
2ജ്ഞാനിയുടെ നാവു നല്ല പരിജ്ഞാനം പ്രസ്താവിക്കുന്നു. മൂഢന്മാരുടെ വായോ ഭോഷത്വം പൊഴിക്കുന്നു.
2¶ Ko te arero o te tangata whakaaro nui e whakahua tika ana i te matauranga: e whakapuaki ana ia te mangai o nga kuware i te wairangi.
3യഹോവയുടെ കണ്ണു എല്ലാടവും ഉണ്ടു; ആകാത്തവരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു.
3¶ Kei nga wahi katoa nga kanohi o Ihowa, e titiro ana ki te hunga kino, ki te hunga pai.
4നാവിന്റെ ശാന്തത ജീവവൃക്ഷം; അതിന്റെ വക്രതയോ മനോവ്യസനം.
4¶ Ko te arero reka he rakau no te ora; tena ki te wanoke a roto he wawahi wairua.
5ഭോഷന്‍ അപ്പന്റെ പ്രബോധനം നിരസിക്കുന്നു; ശാസനയെ കൂട്ടാക്കുന്നവനോ വിവേകിയായ്തീരും.
5¶ E whakahawea ana te wairangi ki te papaki a tona papa; ko te tangata ia e mahara ana ki te ako ka mohio ki te tupato.
6നീതിമാന്റെ വീട്ടില്‍ വളരെ നിക്ഷേപം ഉണ്ടു; ദുഷ്ടന്റെ ആദായത്തിലോ അനര്‍ത്ഥം.
6¶ He nui te taonga kei te whare o te tangata tika; he raruraru ia kei roto i nga mea hua ki te tangata kino.
7ജ്ഞാനികളുടെ അധരങ്ങള്‍ പരിജ്ഞാനം വിതറുന്നു; മൂഢന്മാരുടെ ഹൃദയമോ നേരുള്ളതല്ല.
7¶ E ruia ana te matauranga e nga ngutu o nga whakaaro nui: kahore ia he pena a te ngakau o nga kuware.
8ദുഷ്ടന്മാരുടെ യാഗം യഹോവേക്കു വെറുപ്പു; നേരുള്ളവരുടെ പ്രാര്‍ത്ഥനയോ അവന്നു പ്രസാദം.
8¶ He mea whakarihariha ki a Ihowa te whakahere a te hunga kino: engari e manako ana ia ki te inoi a te hunga tika.
9ദുഷ്ടന്മാരുടെ വഴി യഹോവേക്കു വെറുപ്പു; എന്നാല്‍ നീതിയെ പിന്തുടരുന്നവനെ അവന്‍ സ്നേഹിക്കുന്നു.
9¶ He mea whakarihariha ki a Ihowa te huarahi o te tangata kino: ko te tangata ia e whai ana i te tika tana e aroha ai.
10സന്മാര്‍ഗ്ഗം ത്യജിക്കുന്നവന്നു കഠിനശിക്ഷ വരും; ശാസന വെറുക്കുന്നവന്‍ മരിക്കും.
10¶ He kino te papaki ki te tangata e whakarere ana i te ara; a, ko te tangata e kino ana ki te ako, ka mate.
11പാതാളവും നരകവും യഹോവയുടെ ദൃഷ്ടിയില്‍ ഇരിക്കുന്നു; മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങള്‍ എത്ര അധികം!
11¶ Kei te aroaro o Ihowa te reinga me te whakangaromanga; engari rawa hoki nga ngakau o nga tama a te tangata.
12പരിഹാസി ശാസന ഇഷ്ടപ്പെടുന്നില്ല; ജ്ഞാനികളുടെ അടുക്കല്‍ ചെല്ലുന്നതുമില്ല.
12¶ E kore te tangata whakahi e aroha ki te kaipapaki; e kore hoki e haere ki te hunga whakaaro nui.
13സന്തോഷമുള്ള ഹൃദയം മുഖപ്രസാദമുണ്ടാക്കുന്നു; ഹൃദയത്തിലെ വ്യസനംകൊണ്ടോ ധൈര്യം ക്ഷയിക്കുന്നു.
13¶ Ma te koa o te ngakau ka pai ai te mata: ma te pouri ia o te ngakau ka maru ai te wairua.
14വിവേകമുള്ളവന്റെ ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്നു; മൂഢന്മാരുടെ വായോ ഭോഷത്വം ആചരിക്കുന്നു.
14¶ E rapu ana te ngakau mohio i te matauranga; ko te kuware ia ta te mangai o nga wairangi e kai ai.
15അരിഷ്ടന്റെ ജീവനാള്‍ ഒക്കെയും കഷ്ടകാലം; സന്തുഷ്ടഹൃദയന്നോ നിത്യം ഉത്സവം.
15¶ He kino nga ra katoa o te hunga pouri; he hakari tonu ta te tangata i te ngakau marama.
16ബഹു നിക്ഷേപവും അതിനോടുകൂടെ കഷ്ടതയും ഉള്ളതിനെക്കാള്‍ യഹോവാഭക്തിയോടുകൂടെ അല്പധനം ഉള്ളതു നന്നു.
16¶ He pai ke te iti i kinakitia ki te wehi ki a Ihowa, i te nui taonga i kinakitia ki te raruraru.
17ദ്വേഷമുള്ളെടത്തെ തടിപ്പിച്ച കാളയെക്കാള്‍ സ്നേഹമുള്ളെടത്തെ ശാകഭോജനം നല്ലതു.
17He pai ake te tina puwha ko te aroha hei kinaki, i te kau whangai e kinakitia ana ki te mauahara.
18ക്രോധമുള്ള കലഹം ഉണ്ടാക്കുന്നു; ദീര്‍ഘക്ഷമയുള്ളവനോ കലഹം ശമിപ്പിക്കുന്നു.
18¶ He whakaoho tautohe ta te tangata pukuriri: he pehi pakanga ia ta te tangata manawanui.
19മടിയന്റെ വഴി മുള്ളുവേലിപോലെയാകുന്നു; നീതിമാന്മാരുടെ പാതയോ പെരുവഴി തന്നേ.
19¶ Ko te ara o te tangata mangere, ano he taiepa tataramoa; he ara nui ia to te tangata tika.
20ജ്ഞാനമുള്ള മകന്‍ അപ്പനെ സന്തോഷിപ്പിക്കുന്നു; മൂഢനോ അമ്മയെ നിന്ദിക്കുന്നു.
20¶ He tama whakaaro nui, ka koa te papa: tena ko te tama kuware, he whakahawea ki tona whaea.
21ഭോഷത്വം ബുദ്ധിഹീനന്നു സന്തോഷം; വിവേകിയോ ചൊവ്വായി നടക്കുന്നു.
21¶ Ki te tangata maharakore he mea whakahari te wairangi; he tika ia te haere a te tangata matau.
22ആലോചന ഇല്ലാഞ്ഞാല്‍ ഉദ്ദേശങ്ങള്‍ സാധിക്കാതെ പോകുന്നു; ആലോചനക്കാരുടെ ബഹുത്വത്താലോ അവ സാധിക്കുന്നു.
22¶ Ki te kahore he runanga, ka pororaru nga tikanga: ma te tokomaha ia o nga kaiwhakatakoto whakaaro ka mau ai.
23താന്‍ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യന്നു സന്തോഷം വരും; തക്കസമയത്തു പറയുന്ന വാക്കു എത്ര മനോഹരം!
23¶ Kei ta tona mangai i whakahoki ai he koa mo te tangata: ko te kupu i te wa i tika ai, ano te pai!
24ബുദ്ധിമാന്റെ ജീവയാത്ര മേലോട്ടാകുന്നു; കീഴെയുള്ള പാതാളത്തെ അവന്‍ ഒഴിഞ്ഞുപോകും.
24¶ Ki te tangata whakaaro nui e ahu whakarunga ana te ara ki te ora, he mea kia mahue ai i a ia te reinga o raro.
25അഹങ്കാരിയുടെ വീടു യഹോവ പൊളിച്ചുകളയും; വിധവയുടെ അതിരോ അവന്‍ ഉറപ്പിക്കും.
25¶ Ka hutia ake e Ihowa te whare o te tangata whakakake: engari ka whakapumautia e ia te rohe o te pouaru.
26ദുരുപായങ്ങള്‍ യഹോവേക്കു വെറുപ്പു; ദയാവാക്കോ നിര്‍മ്മലം.
26¶ He mea whakarihariha ki a Ihowa nga whakaaro nanakia; he mea kohakore ia nga kupu ahuareka.
27ദുരാഗ്രഹി തന്റെ ഭവനത്തെ വലെക്കുന്നു; കോഴ വെറുക്കുന്നവനോ ജീവിച്ചിരിക്കും.
27¶ Ko te tangata apo taonga, raruraru ana i a ia tona whare; ka ora ia te tangata e kino ana ki nga mea homai noa.
28നീതിമാന്‍ മനസ്സില്‍ ആലോചിച്ചു ഉത്തരം പറയുന്നു; ദുഷ്ടന്മാരുടെ വായോ ദോഷങ്ങളെ പൊഴിക്കുന്നു.
28¶ Ko te ngakau o te tangata tika e ata whakaaro ana ki te kupu hei whakahokinga; ko te mangai ia o te tangata kino e tahoro ana i nga mea kikino.
29യഹോവ ദുഷ്ടന്മാരോടു അകന്നിരിക്കുന്നു; നീതിമാന്മാരുടെ പ്രാര്‍ത്ഥനയോ അവന്‍ കേള്‍ക്കുന്നു.
29¶ E matara ana a Ihowa i te hunga kino: otiia e rongo ana ia ki te inoi a te hunga tika.
30കണ്ണിന്റെ ശോഭ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; നല്ല വര്‍ത്തമാനം അസ്ഥികളെ തണുപ്പിക്കുന്നു.
30¶ Ma te marama o nga kanohi ka koa ai te ngakau: a ma te rongo pai ka momona ai nga wheua.
31ജീവാര്‍ത്ഥമായ ശാസന കേള്‍ക്കുന്ന ചെവിയുള്ളവന്‍ ജ്ഞാനികളുടെ മദ്ധ്യേ വസിക്കും.
31¶ Ko te taringa e whakarongo ana ki te whakatupato e ora ai, ka noho i waenga i te hunga whakaaro nui.
32പ്രബോധനം ത്യജിക്കുന്നവന്‍ തന്റെ പ്രാണനെ നിരസിക്കുന്നു; ശാസന കേട്ടനുസരിക്കുന്നവനോ വിവേകം സമ്പാദിക്കുന്നു.
32¶ Ko te tangata e whakakahore ana ki te papaki, e whakahawea ana ki tona wairua; engari ko te tangata e rongo ana ki te ako, ka whiwhi ki te ngakau mahara.
33യഹോവാഭക്തി ജ്ഞാനോപദേശമാകുന്നു; മാനത്തിന്നു വിനയം മുന്നോടിയാകുന്നു.
33¶ Ko te wehi ki a Ihowa te ako o te whakaaro nui; ko te ngakau whakaiti hoki e haere ana i mua i te honore.