Malayalam

Maori

Psalms

102

1അരിഷ്ടന്റെ പ്രാര്‍ത്ഥന; അവന്‍ ക്ഷീണിച്ചു യഹോവയുടെ മുമ്പാകെ തന്റെ സങ്കടത്തെ പകരുമ്പോള്‍ കഴിച്ചതു.
1¶ He inoi na te ngakau mamae, i a ia e pehia ana, a maringi a wai ana tana tangi ki te aroaro o Ihowa. Whakarongo ki taku inoi, e Ihowa, kia puta atu taku tangi ki a koe.
2യഹോവേ, എന്റെ പ്രാര്‍ത്ഥന കേള്‍ക്കേണമേ; എന്റെ നിലവിളി തിരുസന്നിധിയില്‍ വരുമാറാകട്ടെ.
2Kaua e huna tou mata ki ahau i te ra e pouri ai ahau; whakatitahatia mai tou taringa ki ahau: hohoro te whakahoki kupu mai ki ahau i te ra e karanga ai ahau.
3കഷ്ടദിവസത്തില്‍ നിന്റെ മുഖം എനിക്കു മറെക്കരുതേ; നിന്റെ ചെവി എങ്കലേക്കു ചായിക്കേണമേ; ഞാന്‍ വിളിക്കുന്ന നാളില്‍ വേഗത്തില്‍ എനിക്കു ഉത്തരമരുളേണമേ.
3Ka memeha hoki oku ra ano he paoa: ka kaia oku wheua ano he motumotu.
4എന്റെ നാളുകള്‍ പുകപോലെ കഴിഞ്ഞുപോകുന്നു; എന്റെ അസ്ഥികള്‍ തീക്കൊള്ളിപോല വെന്തിരിക്കുന്നു.
4Kua pakia toku ngakau, kua memenge, ano he tarutaru; i wareware ai ahau ki te kai i taku taro.
5എന്റെ ഹൃദയം അരിഞ്ഞ പുല്ലുപോലെ ഉണങ്ങിയിരിക്കുന്നു; ഞാന്‍ ഭക്ഷണംകഴിപ്പാന്‍ മറന്നുപോകുന്നു.
5Piri tonu oku iwi ki toku kiri i toku reo aue.
6എന്റെ ഞരക്കത്തിന്റെ ഒച്ചനിമിത്തം എന്റെ അസ്ഥികള്‍ മാംസത്തോടു പറ്റുന്നു.
6He rite ahau ki te matuku i te koraha, ki te koukou i te wahi mokemoke.
7ഞാന്‍ മരുഭൂമിയിലെ വേഴാമ്പല്‍പോലെ ആകുന്നു; ശൂന്യസ്ഥലത്തെ മൂങ്ങാപോലെ തന്നേ.
7Mataara tonu ahau; toku rite kei te pihoihoi mokemoke i runga i te tuanui.
8ഞാന്‍ ഉറക്കിളെച്ചിരിക്കുന്നു; വീട്ടിന്മുകളില്‍ തനിച്ചിരിക്കുന്ന കുരികില്‍ പോലെ ആകുന്നു.
8E tawai ana oku hoariri ki ahau i te ra roa; ko te hunga e porangirangi ana mai ki ahau, ko ahau ta ratou oati.
9എന്റെ ശത്രുക്കള്‍ ഇടവിടാതെ എന്നെ നിന്ദിക്കുന്നു; എന്നോടു ചീറുന്നവര്‍ എന്റെ പേര്‍ ചൊല്ലി ശപിക്കുന്നു.
9Kainga ana e ahau te pungarehu ano he taro: whakananua iho toku wai inu ki te roimata.
10ഞാന്‍ അപ്പംപോലെ ചാരം തിന്നുന്നു; എന്റെ പാനീയത്തില്‍ കണ്ണുനീര്‍ കലക്കുന്നു;
10I tou riri hoki, i tou weriweri; nau hoki ahau i hapai ake, a taia atu ano ahau e koe.
11നിന്റെ കോപവും ക്രോധവും ഹേതുവായിട്ടു തന്നേ; നീ എന്നെ എടുത്തു എറിഞ്ഞുകളഞ്ഞുവല്ലോ.
11He rite oku ra ki te atarangi e whakawairua kau ana: a kua memenge ahau ano he tarutaru.
12എന്റെ ആയുസ്സു ചാഞ്ഞുപോകുന്ന നിഴല്‍ പോലെയാകുന്നു; ഞാന്‍ പുല്ലുപോലെ ഉണങ്ങിപ്പോകുന്നു.
12¶ Ko koe ia, e Ihowa, ka mau tonu ake ake, ka maharatia ano koe e nga whakatupuranga katoa.
13നീയോ, യഹോവേ, എന്നേക്കുമുള്ളവന്‍ ; നിന്റെ നാമം തലമുറതലമുറയായി നിലനിലക്കുന്നു.
13Tera koe e whakatika, e aroha ki a Hiona; kua taka mai hoki te wa, ae ra, te tino wa, hei atawhainga i a ia.
14നീ എഴുന്നേറ്റു സീയോനോടു കരുണ കാണിക്കും; അവളോടു കൃപ കാണിപ്പാനുള്ള കാലം, അതേ, അതിന്നു സമയം വന്നിരിക്കുന്നു.
14E manakohia ana hoki e au pononga ona kohatu, e awangawanga ana ki tona puehu.
15നിന്റെ ദാസന്മാര്‍ക്കും അവളുടെ കല്ലുകളോടു താല്പര്യവും അവളുടെ പൂഴിയോടു അലിവും തോന്നുന്നു.
15Penei ka wehingia te ingoa o Ihowa e nga tauiwi, tou kororia hoki e nga kingi katoa o te whenua.
16യഹോവ സീയോനെ പണികയും തന്റെ മഹത്വത്തില്‍ പ്രത്യക്ഷനാകയും
16Na Ihowa hoki i hanga a Hiona, kua kitea ia i tona kororia.
17അവന്‍ അഗതികളുടെ പ്രാര്‍ത്ഥന കടാക്ഷിക്കയും അവരുടെ പ്രാര്‍ത്ഥന നിരസിക്കാതെയിരിക്കയും ചെയ്തതുകൊണ്ടു
17Kua tahuri ia ki te inoi a te rawakore: kihai i whakahawea ki ta ratou inoi.
18ജാതികള്‍ യഹോവയുടെ നാമത്തെയും ഭൂമിയിലെ സകലരാജാക്കന്മാരും നിന്റെ മഹത്വത്തെയും ഭയപ്പെടും.
18Ka tuhituhia tenei mo to muri whakatupuranga: a ka whakamoemiti ki a Ihowa te iwi meake hanga.
19വരുവാനിരിക്കുന്ന തലമുറെക്കു വേണ്ടി ഇതു എഴുതിവേക്കും; സൃഷ്ടിക്കപ്പെടുവാനുള്ള ജനം യഹോവയെ സ്തുതിക്കും.
19Mona i titiro iho i te tiketike o tona wahi tapu: i titiro iho a Ihowa i te rangi ki te whenua;
20യഹോവയെ സേവിപ്പാന്‍ ജാതികളും രാജ്യങ്ങളും കൂടി വന്നപ്പോള്‍
20Ki te whakarongo ki te aue a te herehere, ki te wewete i te hunga kua motuhia mo te mate;
21സീയോനില്‍ യഹോവയുടെ നാമത്തെയും യെരൂശലേമില്‍ അവന്റെ സ്തുതിയെയും പ്രസ്താവിക്കേണ്ടതിന്നു
21Kia whakapuakina ai te ingo o Ihowa i Hiona, me te whakamoemiti ki a ia i Hiruharama;
22ബദ്ധന്മാരുടെ ഞരക്കം കേള്‍പ്പാനും മരണത്തിന്നു നിയമിക്കപ്പെട്ടവരെ വിടുവിപ്പാനും
22I te huihuinga o nga iwi, o nga kingitanga, ki te mahi ki a Ihowa.
23യഹോവ തന്റെ വിശുദ്ധമായ ഉയരത്തില്‍നിന്നു നോക്കി സ്വര്‍ഗ്ഗത്തില്‍നിന്നു ഭൂമിയെ തൃക്കണ്‍പാര്‍ത്തുവല്ലോ.
23¶ Whakangoikoretia iho e ia toku kaha i te ara: kua torutoru i a ia oku ra.
24അവന്‍ വഴിയില്‍വെച്ചു എന്റെ ബലം ക്ഷയിപ്പിച്ചു; അവന്‍ എന്റെ നാളുകളെ ചുരുക്കിയിരിക്കുന്നു.
24I mea ahau, E toku Atua, kaua ahau e tangohia i waenganui o oku ra: kei nga whakatupuranga katoa ou tau.
25എന്റെ ദൈവമേ, ആയുസ്സിന്റെ മദ്ധ്യത്തില്‍ എന്നെ എടുത്തുകളയരുതേ എന്നു ഞാന്‍ പറഞ്ഞു; നിന്റെ സംവത്സരങ്ങള്‍ തലമുറതലമുറയായി ഇരിക്കുന്നു.
25Nonamata te whenua i whakaturia ai e koe, a he mahi nga rangi na ou ringa.
26പൂര്‍വ്വകാലത്തു നീ ഭൂമിക്കു അടിസ്ഥാനമായിട്ടു; ആകാശം നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.
26Ko era e hemo atu, ko koe ia e mau tonu: ae ra, ka tawhitotia katoatia me he weweru; ka whakaputaia ketia ratou e koe ano he kakahu, a ka whakaputaia ketia.
27അവ നശിക്കും നീയോ നിലനിലക്കും; അവയെല്ലാം വസ്ത്രംപോലെ പഴകിപ്പോകും; ഉടുപ്പുപോലെ നീ അവയെ മാറ്റും; അവ മാറിപ്പോകയും ചെയ്യും.
27Ko koe ia, ko koe tonu, kahore hoki he mutunga o ou tau.
28നീയോ അനന്യനാകുന്നു; നിന്റെ സംവത്സരങ്ങള്‍ അവസാനിക്കയുമില്ല.
28Ka whai nohoanga nga tama a au pononga, ka pumau o ratou uri ki tou aroaro.
29നിന്റെ ദാസന്മാരുടെ മക്കള്‍ നിര്‍ഭയം വസിക്കും; അവരുടെ സന്തതി നിന്റെ സന്നിധിയില്‍ നിലനിലക്കും.