Malayalam

Maori

Psalms

136

1യഹോവേക്കു സ്തോത്രം ചെയ്‍വിന്‍ ; അവന്‍ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.
1¶ Whakawhetai ki a Ihowa, he pai hoki ia: he mau tonu hoki tana mahi tohu.
2ദൈവാധിദൈവത്തിന്നു സ്തോത്രം ചെയ്‍വിന്‍ ; അവന്റെ ദയ എന്നേക്കുമുള്ളതു.
2Whakawhetai ki te Atua o nga atua: he mau tonu hoki tana mahi tohu.
3കര്‍ത്താധികര്‍ത്താവിന്നു സ്തോത്രം ചെയ്‍വിന്‍ ; അവന്റെ ദയ എന്നേക്കുമുള്ളതു.
3Whakawhetai ki te Ariki o nga ariki: he mau tonu hoki tana mahi tohu.
4ഏകനായി മഹാത്ഭുതങ്ങളെ പ്രവര്‍ത്തിക്കുന്നവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
4E mahi nei tona kotahi i nga merekara nunui: he mau tonu hoki tana mahi tohu.
5ജ്ഞാനത്തോടെ ആകാശങ്ങളെ ഉണ്ടാക്കിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
5I tohunga rawa nei ki te hanga i nga rangi: he mau tonu hoki tana mahi tohu.
6ഭൂമിയെ വെള്ളത്തിന്മേല്‍ വിരിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
6I whakatakoto nei i te whenua ki runga ki nga wai: he mau tonu hoki tana mahi tohu.
7വലിയ വെളിച്ചങ്ങളെ ഉണ്ടാക്കിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
7Ki te kaihanga i nga whakamarama nunui: he mau tonu hoki tana mahi tohu;
8പകല്‍ വാഴുവാന്‍ സൂര്യനെയും -- അവന്റെ ദയ എന്നേക്കുമുള്ളതു.
8I te ra hei tohutohu i te awatea: he mau tonu hoki tana mahi tohu;
9രാത്രി വാഴുവാന്‍ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
9I te marama me nga whetu hei tohutohu i te po: he mau tonu hoki tana mahi tohu.
10മിസ്രയീമിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
10¶ Ki te kaipatu i Ihipa, ara i a ratou matamua: he mau tonu hoki tana mahi tohu;
11അവരുടെ ഇടയില്‍നിന്നു യിസ്രായേലിനെ പുറപ്പെടുവിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
11A arahina mai ana a Iharaira i waenganui i a ratou: he mau tonu hoki tana mahi tohu;
12ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നേ -- അവന്റെ ദയ എന്നേക്കുമുള്ളതു.
12Na te ringa kaha me te takakau maro: he mau tonu hoki tana mahi tohu.
13ചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
13I tapahi nei i te Moana Whero a motu rawa: he mau tonu hoki tana mahi tohu;
14അതിന്റെ നടുവില്‍കൂടി യിസ്രായേലിനെ കടത്തിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
14A meinga ana a Iharaira kia haere ra waenganui: he mau tonu hoki tana mahi tohu;
15ഫറവോനെയും സൈന്യത്തെയും ചെങ്കടലില്‍ തള്ളിയിട്ടവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
15A hurihia ana a Parao me ana mano ki te Moana Whero: he mau tonu hoki tana mahi tohu.
16തന്റെ ജനത്തെ മരുഭൂമിയില്‍കൂടി നടത്തിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
16I arahi nei i tana iwi ra te koraha: he mau tonu hoki tana mahi tohu.
17മഹാരാജാക്കന്മാരെ സംഹരിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
17I patu nei i nga kingi nunui: he mau tonu hoki tana mahi tohu;
18ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
18I whakamate nei i nga kingi rongo nui: he mau tonu hoki tana mahi tohu;
19അമോര്‍യ്യരുടെ രാജാവായ സീഹോനെയും -- അവന്റെ ദയ എന്നേക്കുമുള്ളതു.
19I a Hihona kingi o nga Amori: he mau tonu hoki tana mahi tohu;
20ബാശാന്‍ രാജാവായ ഔഗിനെയും -- അവന്റെ ദയ എന്നേക്കുമുള്ളതു.
20I a Oka kingi o Pahana: he mau tonu hoki tana mahi tohu;
21അവരുടെ ദേശത്തെ അവകാശമായി കൊടുത്തു -- അവന്റെ ദയ എന്നേക്കുമുള്ളതു.
21A homai ana to ratou whenua hei kainga pumau: he mau tonu hoki tana mahi tohu;
22തന്റെ ദാസനായ യിസ്രായേലിന്നു അവകാശമായി തന്നേ -- അവന്റെ ദയ എന്നേക്കുമുള്ളതു .
22Hei kainga pumau mo Iharaira, mo tana pononga: he mau tonu hoki tana mahi tohu.
23നമ്മുടെ താഴ്ചയില്‍ നമ്മെ ഔര്‍ത്തവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
23¶ I mahara nei ki a tatou i to tatou itinga; he mau tonu hoki tana mahi tohu:
24നമ്മുടെ വൈരികളുടെ കയ്യില്‍നിന്നു നമ്മെ വിടുവിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
24A whakaorangia ana tatou i o tatou hoariri: he mau tonu hoki tana mahi tohu.
25സകലജഡത്തിന്നും ആഹാരം കൊടുക്കുന്നവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
25Ko ia te kaihomai i te kai ma nga kikokiko katoa: he mau tonu hoki tana inahi tohu.
26സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിന്നു സ്തോത്രം ചെയ്‍വിന്‍ ; അവന്റെ ദയ എന്നേക്കുമുള്ളതു.
26Whakawhetai ki te Atua o te rangi: he mau tonu hoki tana mahi tohu.