1ദൈവം ഇല്ല എന്നു മൂഢന്‍ തന്റെ ഹൃദയത്തില്‍ പറയുന്നു; അവര്‍ വഷളന്മാരായി മ്ളേച്ഛത പ്രവര്‍ത്തിക്കുന്നു; നന്മചെയ്യുന്നവന്‍ ആരുമില്ല.
1¶ Ki te tino kaiwhakatangi. Na Rawiri. Kua ki te wairangi i tona ngakau, Kahore he Atua. Kua pirau ratou, he whakahouhou a ratou mahi, kahore tetahi e mahi ana i te pai.
2ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണ്മാന്‍ യഹോവ സ്വര്‍ഗ്ഗത്തില്‍നിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു.
2I titiro iho a Ihowa i te rangi ki nga tama a te tangata, kia kite me kahore tetahi e mahara ana, e rapu ana i te Atua.
3എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീര്‍ന്നു; നന്മ ചെയ്യുന്നവനില്ല; ഒരുത്തന്‍ പോലുമില്ല.
3Kua peka ke ratou katoa kua pirau tahi: kahore tetahi e mahi ana i te pai, kohore kia kotahi.
4നീതികേടു പ്രവര്‍ത്തിക്കുന്നവര്‍ ആരും അറിയുന്നില്ലയോ? അപ്പം തിന്നുന്നതുപോലെ അവര്‍ എന്റെ ജനത്തെ തിന്നുകളയുന്നു; യഹോവയോടു അവര്‍ പ്രാര്‍ത്ഥിക്കുന്നില്ല.
4¶ E kore ranei e mohio nga kaimahi katoa o te kino? e kai nei i toku iwi, me te mea e kai taro ana, a kahore e karanga ki a Ihowa.
5അവര്‍ അവിടെ അത്യന്തം ഭയപ്പെട്ടു; യഹോവ നീതിമാന്മാരുടെ തലമുറയില്‍ ഉണ്ടല്ലോ.
5Na, i reira ratou e tuiri noa ana: kei roto hoki te Atua i te whakatupuranga o te hunga tika.
6നിങ്ങള്‍ ദരിദ്രന്റെ ആലോചനെക്കു ഭംഗം വരുത്തുന്നു; എന്നാല്‍ യഹോവ അവന്റെ സങ്കേതമാകുന്നു.
6Meinga ana e koutou te whakaaro o te hunga iti hei whakama, no te mea ko Ihowa tona piringa.
7സീയോനില്‍നിന്നു യിസ്രായേലിന്റെ രക്ഷവന്നെങ്കില്‍! യഹോവ തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോള്‍ യാക്കോബ് സന്തോഷിക്കയും യിസ്രായേല്‍ ആനന്ദിക്കയും ചെയ്യും.
7Aue, me i puta mai te whakaoranga o Iharaira i Hiona! Kia whakahokia e Ihowa tana iwi i te whakarau, ka whakamanamana a Hakopa, ka hari a Iharaira.