1എന്റെ ബലമായ യഹോവേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു.
1¶ Ki te tino kaiwhakatangi. He himene na te pononga a Ihowa, na Rawiri. Nana i whakahua nga kupu o tenei waiata ki a Ihowa i te ra i whakaorangia ai ia i te ringa o ona hoariri katoa, i te ringa ano o Haora. I mea ia, Ka aroha ahau ki a koe, e Ihow a, e toku kaha.
2യഹോവ എന്റെ ശൈലവും എന്റെ കോട്ടയും എന്റെ രക്ഷകനും എന്റെ ദൈവവും ഞാന്‍ ശരണമാക്കുന്ന എന്റെ പാറയും എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും എന്റെ ഗോപുരവും ആകുന്നു.
2Ko Ihowa toku kamaka, toku pa, toku kaiwhakaora; toku Atua, toku tino kamaka, e whakawhirinaki ai ahau; toku whakangungu rakau, te haona o toku whakaoranga, toku pourewa tiketike.
3സ്തൂത്യനായ യഹോവയെ ഞാന്‍ വിളിച്ചപേക്ഷിക്കയും എന്റെ ശത്രുക്കളുടെ കയ്യില്‍നിന്നു രക്ഷപ്രാപിക്കയും ചെയ്യും.
3Ka karanga ahau ki a Ihowa, e tika nei kia whakamoemititia: a ka ora i oku hoariri.
4മരണപാശങ്ങള്‍ എന്നെ ചുറ്റി; അഗാധപ്രവാഹങ്ങള്‍ എന്നെ ഭ്രമിപ്പിച്ചു.
4I karapotia ahau e nga whakawiringa a te mate, a whakawehia ana ahau e nga waipuke o te kino.
5പാതാളപാശങ്ങള്‍ എന്നെ വളഞ്ഞു; മരണത്തിന്റെ കണികളും എന്നെ തുടര്‍ന്നു പിടിച്ചു.
5I karapotia ahau e nga whakawiringa a te reinga, i haukotia e nga mahanga a te mate.
6എന്റെ കഷ്ടതയില്‍ ഞാന്‍ യഹോവയെ വിളിച്ചപേക്ഷിച്ചു, എന്റെ ദൈവത്തോടു നിലവിളിച്ചു; അവന്‍ തന്റെ മന്ദിരത്തില്‍നിന്നു എന്റെ അപേക്ഷ കേട്ടു; തിരുമുമ്പില്‍ ഞാന്‍ കഴിച്ച പ്രാര്‍ത്ഥന അവന്റെ ചെവിയില്‍ എത്തി.
6I karanga ahau ki a Ihowa i toku paweratanga, i hamama ki toku Atua: i whakarongo ia ki toku reo i roto i tona temepara, i tae ano taku hamama ki tona aroaro, ki ona taringa.
7ഭൂമി ഞെട്ടിവിറെച്ചു; മലകളുടെ അടിസ്ഥാനങ്ങള്‍ ഇളകി; അവന്‍ കോപിക്കയാല്‍ അവകുലുങ്ങിപ്പോയി.
7Na ka ngaueue te whenua, ka ru, wiri ana nga putake o nga maunga, ngaueue ana i tona riri.
8അവന്റെ മൂക്കില്‍നിന്നു പുക പൊങ്ങി; അവന്റെ വായില്‍നിന്നു തീ പുറപ്പെട്ടു ദഹിപ്പിച്ചു. തീക്കനല്‍ അവങ്കല്‍നിന്നു ജ്വലിച്ചു.
8I kake he paowa i ona pongaponga, a kai ana te kapura a tona mangai, ngiha ana nga waro.
9അവന്‍ ആകാശം ചായിച്ചിറങ്ങി; കൂരിരുള്‍ അവന്റെ കാല്‍ക്കീഴുണ്ടായിരുന്നു.
9I whakapingoretia e ia nga rangi, a heke iho ana, a i raro te pouri matotoru i ona waewae.
10അവന്‍ കെരൂബിനെ വാഹനമാക്കി പറന്നു; അവന്‍ കാറ്റിന്റെ ചിറകിന്മേലിരുന്നു പറപ്പിച്ചു.
10I eke ia ki runga ki te kerupa, a rere ana: ae, i rere omaki ia i runga i nga parirau o te hau.
11അവന്‍ അന്ധകാരത്തെ തന്റെ മറവും ജലതമസ്സിനെയും ആകാശമേഘങ്ങളെയും തനിക്കു ചുറ്റും കൂടാരവുമാക്കി.
11I meinga e ia te pouri hei wahi ngaro mona, hei teneti i tetahi taha ona, i tetahi taha; ko te pouritanga o nga wai, ko nga kapua matotoru o te rangi.
12അവന്റെ മുമ്പിലുള്ള പ്രകാശത്താല്‍ ആലിപ്പഴവും തീക്കനലും അവന്റെ മേഘങ്ങളില്‍കൂടി പൊഴിഞ്ഞു.
12I rere atu ona kapua metotoru i te wherikotanga o tona aroaro: te whatu, me nga waro kapura.
13യഹോവ ആകാശത്തില്‍ ഇടി മുഴക്കി, അത്യുന്നതന്‍ തന്റെ നാദം കേള്‍പ്പിച്ചു, ആലിപ്പഴവും തീക്കനലും പൊഴിഞ്ഞു.
13I papa ano te whatitiri a Ihowa i nga rangi, a puaki ana te reo o te Runga Rawa; he whatu, he waro kapura.
14അവന്‍ അസ്ത്രം എയ്തു അവരെ ചിതറിച്ചു; മിന്നല്‍ അയച്ചു അവരെ തോല്പിച്ചു.
14I kokiritia e ia ana pere, a marara ana ratou: ae, i koperea hoki e ia te tini uira, a whati ana ratou.
15യഹോവേ, നിന്റെ ഭര്‍ത്സനത്താലും നിന്റെ മൂക്കിലെ ശ്വാസത്തിന്റെ ഊത്തിനാലും നീര്‍ത്തോടുകള്‍ കാണായ്‍വന്നു ഭൂതലത്തിന്റെ അടിസ്ഥാനങ്ങള്‍ വെളിപ്പെട്ടു.
15Katahi ka kitea nga takere o nga wai, a ka takoto kau nga putake o te ao i tau whakatupehupehutanga, e Ihowa, i te whengunga o te manawa o ou pongaponga.
16അവന്‍ ഉയരത്തില്‍നിന്നു കൈ നീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തില്‍നിന്നു എന്നെ വലിച്ചെടുത്തു
16I tono karere mai ia i runga, ka mau ki ahau; toia ake ahau e ia i roto i nga wai maha.
17ബലമുള്ള ശത്രുവിന്റെ കയ്യില്‍നിന്നും എന്നെ പകെച്ചവരുടെ പക്കല്‍നിന്നും അവന്‍ എന്നെ വിടുവിച്ചു; അവര്‍ എന്നിലും ബലമേറിയവരായിരുന്നു.
17Nana ahau i ora ai i toku hoariri kaha, i te hunga e kino ana ki ahau; he kaha rawa hoki ratou i ahau.
18എന്റെ അനര്‍ത്ഥദിവസത്തില്‍ അവര്‍ എന്നെ ആക്രമിച്ചു; എന്നാല്‍ യഹോവ എനിക്കു തുണയായിരുന്നു.
18I huakina tatatia ahau e ratou i te ra o toku matenga; ko Ihowa ia toku whakawhirinakitanga.
19അവന്‍ എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു; എന്നില്‍ പ്രസാദിച്ചിരുന്നതുകൊണ്ടു എന്നെ വിടുവിച്ചു.
19I whakaputaina ahau e ia ki te wahi nui, i whakaorangia ahau e ia; he ahuareka nona ki ahau.
20യഹോവ എന്റെ നീതിക്കു തക്കവണ്ണം എനിക്കു പ്രതിഫലം നല്കി; എന്റെ കൈകളുടെ വെടിപ്പിന്നൊത്തവണ്ണം എനിക്കു പകരം തന്നു.
20¶ Rite tonu ki taku mahi tika ta Ihowa utu ki ahau: rite tonu ki te ma o oku ringa tana i whakahoki ai ki ahau.
21ഞാന്‍ യഹോവയുടെ വഴികളെ പ്രമാണിച്ചു; എന്റെ ദൈവത്തോടു ദ്രോഹം ചെയ്തതുമില്ല.
21Moku i pupuri i nga ara o Ihowa, a kihai i he, i whakarere i toku Atua.
22അവന്റെ വിധികള്‍ ഒക്കെയും എന്റെ മുമ്പില്‍ ഉണ്ടു; അവന്റെ ചട്ടങ്ങളെ ഞാന്‍ വിട്ടുനടന്നിട്ടുമില്ല.
22Kei mua tonu hoki i ahau ana whakaritenga katoa, kihai ano i whakamataratia atu i ahau ana tikanga.
23ഞാന്‍ അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു; അകൃത്യം ചെയ്യാതെ എന്നെത്തന്നേ കാത്തു.
23Tapatahi tonu hoki toku whakaaro ki tona aroaro, a i tiaki ahau i ahau kei kino.
24യഹോവ എന്റെ നീതിപ്രകാരവും അവന്റെ കാഴ്ചയില്‍ എന്റെ കൈകള്‍ക്കുള്ള വെടിപ്പിന്‍ പ്രകാരവും എനിക്കു പകരം നല്കി.
24Na ka homai e Ihowa he utu ki ahau, rite tonu ki toku tika, ki te ma o oku ringa i tona aroaro.
25ദയാലുവോടു നീ ദയാലു ആകുന്നു; നഷ്കളങ്കനോടു നീ നിഷ്കളങ്കന്‍ ;
25He tangata atawhai, ka atawhai hoki koe; he tangata tika, ka tika hoki koe.
26നിര്‍മ്മലനോടു നീ നിര്‍മ്മലനാകുന്നു; വക്രനോടു നീ വക്രത കാണിക്കുന്നു.
26He tangata ma, ka ma hoki koe; he tangata whakakeke, ka whakakeke hoki koe.
27എളിയജനത്തെ നീ രക്ഷിക്കും; നിഗളിച്ചു നടക്കുന്നവരെ നീ താഴ്ത്തും.
27E whakaorangia hoki e koe te iwi ngakau mamae; ka whakahokia ano e koe ki raro nga kanohi whakakake.
28നീ എന്റെ ദീപത്തെ കത്തിക്കും; എന്റെ ദൈവമായ യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും.
28Mau hoki e whakau taku rama: ma Ihowa, ma toku Atua, e whakamarama toku pouri.
29നിന്നാല്‍ ഞാന്‍ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; എന്റെ ദൈവത്താല്‍ ഞാന്‍ മതില്‍ ചാടിക്കടക്കും.
29¶ Nau hoki ahau i rere ai na waenganui atu i te ropu: na toku Atua hoki i pekea ai e ahau te taiepa.
30ദൈവത്തിന്റെ വഴി തികവുള്ളതു; യഹോവയുടെ വചനം ഊതിക്കഴിച്ചതു; തന്നെ ശരണമാക്കുന്ന ഏവര്‍ക്കും അവന്‍ പരിചയാകുന്നു.
30Tena ko te Atua, tika tonu tona ara: kua oti tana kupu te whakamatau; he whakangungu rakau ia ki te hunga katoa e whakawhirinaki ana ki a ia.
31യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറയാരുള്ളു?
31Ko wai oti te Atua, ki te kahore a Ihowa? Ko wai hoki he kamaka, ki te kahore to tatou Atua?
32എന്നെ ശക്തികൊണ്ടു അരമുറുക്കുകയും എന്റെ വഴി കുറവുതീര്‍ക്കുംകയും ചെയ്യുന്ന ദൈവം തന്നേ.
32Ko te Atua, nana ahau i whitiki ki te kaha, i mea kia tino tika toku ara.
33അവന്‍ എന്റെ കാലുകളെ മാന്‍ പേടക്കാലക്കു തുല്യമാക്കി, എന്റെ ഗിരികളില്‍ എന്നെ നിലക്കുമാറാക്കുന്നു.
33Ko ia hei mea i oku waewae kia rite ki o te hata: mana hoki ahau e whakatu ki runga ki oku wahi tiketike.
34അവന്‍ എന്റെ കൈകള്‍ക്കു യുദ്ധാഭ്യാസം വരുത്തുന്നു; എന്റെ ഭുജങ്ങള്‍ താമ്രചാപം കുലെക്കുന്നു.
34Ko ia hei whakaako i oku ringa ki te whawhai, a whati ana te kopere parahi i oku ringa.
35നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; നിന്റെ വലങ്കൈ എന്നെ താങ്ങി നിന്റെ സൌമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു.
35Kua homai ano e koe ki ahau te whakangungu rakau o tau whakaoranga: puritia ana ahau e tou ringa matau whakanuia ana e tou whakaaro mahakai.
36ഞാന്‍ കാലടി വെക്കേണ്ടതിന്നു നീ വിശാലതവരുത്തി; എന്റെ നരിയാണികള്‍ വഴുതിപ്പോയതുമില്ല.
36I whakanuia e koe oku takahanga i raro i ahau; te paheke oku waewae.
37ഞാന്‍ എന്റെ ശത്രുക്കളെ പിന്തുടര്‍ന്നു പിടിച്ചു; അവരെ മുടിക്കുവോളം ഞാന്‍ പിന്തിരിഞ്ഞില്ല.
37Ka arumia e ahau oku hoariri, mau iho i ahau; e kore ahau e tahuri mai, a ngaro noa ratou.
38അവര്‍ക്കും എഴുന്നേറ്റുകൂടാതവണ്ണം ഞാന്‍ അവരെ തകര്‍ത്തു; അവര്‍ എന്റെ കാല്‍കീഴില്‍ വീണിരിക്കുന്നു.
38Maru ana ratou i ahau, te kaha te whakatika: hinga ana ki raro i oku waewae.
39യുദ്ധത്തിന്നായി നീ എന്റെ അരെക്കു ശക്തി കെട്ടിയിരിക്കുന്നു; എന്നോടു എതിര്‍ത്തവരെ എനിക്കു കീഴടക്കിയിരിക്കുന്നു.
39Nau hoki ahau i whitiki ki te kaha mo te whawhai: piko ana i a koe ki raro i ahau te hunga e whakatika mai ana ki ahau.
40എന്നെ പകെക്കുന്നവരെ ഞാന്‍ സംഹരിക്കേണ്ടതിന്നു നീ എന്റെ ശത്രുക്കളെ എനിക്കു പുറംകാട്ടുമാറാക്കി.
40Kua meinga e koe kia tahuri mai nga tuara o oku hoariri ki ahau, kia hautopea ai e ahau te hunga e kino ana ki ahau.
41അവര്‍ നിലവിളിച്ചു; രക്ഷിപ്പാന്‍ ആരുമുണ്ടായിരുന്നില്ല; യഹോവയോടു നിലവിളിച്ചു; അവന്‍ ഉത്തരമരുളിയതുമില്ല.
41I karanga ratou, heoi kahore he kaiwhakaora: ki a Ihowa, otira kihai i whakahoki kupu ki a ratou.
42ഞാന്‍ അവരെ കാറ്റത്തെ പൊടിപോലെ പൊടിച്ചു; വീഥികളിലെ ചെളിയെപ്പോലെ ഞാന്‍ അവരെ കോരിക്കളഞ്ഞു.
42Na ka tukia ratou e ahau a rite noa ratou ki te puehu e puhia ana e te hau: akiritia atu ana ratou ki waho, ano he paru no te huarahi.
43ജനത്തിന്റെ കലഹങ്ങളില്‍നിന്നു നീ എന്നെ വിടുവിച്ചു; ജാതികള്‍ക്കു എന്നെ തലവനാക്കിയിരിക്കുന്നു; ഞാന്‍ അറിയാത്ത ജനം എന്നെ സേവിക്കുന്നു.
43Kua whakaorangia ahau e koe i nga ngangautanga a te iwi; kua meinga e koe hei rangatira mo nga tauiwi: hei apa moku te iwi kahore i matauria e ahau.
44അവര്‍ കേള്‍ക്കുമ്പോള്‍ തന്നേ എന്നെ അനുസരിക്കും; അന്യജാതിക്കാര്‍ എന്നോടു അനുസരണഭാവം കാണിക്കും.
44Kia rongo kau te taringa ki ahau, ka kakama tonu mai ratou ki ahau; ko nga tangata iwi ke ngohe kau ki ahau.
45അന്യജാതിക്കാര്‍ ക്ഷയിച്ചുപോകുന്നു; തങ്ങളുടെ ദുര്‍ഗ്ഗങ്ങളില്‍നിന്നു അവര്‍ വിറെച്ചും കൊണ്ടു വരുന്നു.
45Ka memeha haere nga tangata iwi ke: ka puta wehi mai hoki i roto i o ratou kuhunga.
46യഹോവ ജീവിക്കുന്നു; എന്റെ പാറ വാഴ്ത്തപ്പെട്ടവന്‍ ; എന്റെ രക്ഷയുടെ ദൈവം ഉന്നതന്‍ തന്നേ.
46E ora ana a Ihowa; kia whakapaingia hoki toku kamaka, kia whakanuia te Atua o toku whakaoranga:
47ദൈവം എനിക്കു വേണ്ടി പ്രതികാരം ചെയ്കയും ജാതികളെ എനിക്കു കീഴാക്കുകയും ചെയ്യുന്നു.
47Ko te Atua, mana nei e rapu he utu moku, mana e pehi nga iwi ki raro i ahau.
48അവന്‍ ശത്രുവശത്തുനിന്നു എന്നെ വിടുവിക്കുന്നു; എന്നോടു എതിര്‍ക്കുംന്നവര്‍ക്കും മീതെ നീ എന്നെ ഉയര്‍ത്തുന്നു; സാഹസക്കാരന്റെ കയ്യില്‍ നിന്നു നീ എന്നെ വിടുവിക്കുന്നു.
48Mana ahau e mawhiti ai i oku hoariri, ae ra, mau ahau e mea kia teitei ake i te hunga e whakatika mai ana ki ahau; ka whakaorangia ahau e koe i te tangata tutu.
49അതുകൊണ്ടു യഹോവേ, ഞാന്‍ ജാതികളുടെ മദ്ധ്യേ നിനക്കു സ്തോത്രം ചെയ്യും; നിന്റെ നാമത്തെ ഞാന്‍ കീര്‍ത്തിക്കും.
49Mo konei ka whakawhetai ahau ki a koe, e Ihowa, i waenganui i nga tauiwi: ka himene ki tou ingoa.
50അവന്‍ തന്റെ രാജാവിന്നു മഹാരക്ഷ നലകുന്നു; തന്റെ അഭിഷിക്തന്നു ദയ കാണിക്കുന്നു; ദാവീദിന്നും അവന്റെ സന്തതിക്കും എന്നേക്കും തന്നേ.
50He nui nei tana whakaora i tana kingi; e whakaputa aroha ana ki tana tangata i whakawahi ai, ki a Rawiri ratou ko ona uri ake ake.