Malayalam

Maori

Psalms

19

1ആകാശം ദൈവത്തിന്റെ മഹത്വത്തെ വര്‍ണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.
1¶ Ki te tino kaiwhakatangi. He himene na Rawiri. E korerotia ana e nga rangi te kororia o te Atua; a e whakaaturia ana e te kikorangi te mahi a ona ringa.
2പകല്‍ പകലിന്നു വാക്കു പൊഴിക്കുന്നു; രാത്രി രാത്രിക്കു അറിവു കൊടുക്കുന്നു.
2E puaki ana te reo o tena rangi, o tena rangi, e whakaatu mohiotanga ana hoki tena po, tena po.
3ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേള്‍പ്പാനുമില്ല.
3Kahore he hamumu, kahore he kupu, kahore e rangona to ratou reo.
4ഭൂമിയില്‍ എല്ലാടവും അതിന്റെ അളവുനൂലും ഭൂതലത്തിന്റെ അറ്റത്തോളം അതിന്റെ വചനങ്ങളും ചെല്ലുന്നു; അവിടെ അവന്‍ സൂര്യന്നു ഒരു കൂടാരം അടിച്ചിരിക്കുന്നു.
4Kua puta ta ratou aho ki te whenua katoa, a ratou kupu, a te pito ra ano o te ao. Whakaturia ana e ia ki reira te tapenakara mo te ra;
5അതു മണവറയില്‍നിന്നു പുറപ്പെടുന്ന മണവാളന്നു തുല്യം; വീരനെപ്പോലെ തന്റെ ഔട്ടം ഔടുവാന്‍ സന്തോഷിക്കുന്നു.
5A e puta ana ia me he tane marena hou i tona whare moenga, whakai ana ia, pera ana me te tangata kaha e mea ana ki te oma whakataetae.
6ആകാശത്തിന്റെ അറ്റത്തുനിന്നു അതിന്റെ ഉദയവും അറുതിവരെ അതിന്റെ അയനവും ആകുന്നു; അതിന്റെ ഉഷ്ണം ഏല്‍ക്കാതെ മറഞ്ഞിരിക്കുന്നതു ഒന്നുമില്ല.
6Ko tona putanga kei tetahi pito o te rangi, a whawhe noa ke tetahi pito: kahore hoki tetahi mea e ngaro i tona mahana.
7യഹോവയുടെ ന്യായപ്രമാണം തികവുള്ളതു; അതു പ്രാണനെ തണുപ്പിക്കുന്നു. യഹോവയുടെ സാക്ഷ്യം വിശ്വാസ്യമാകുന്നു; അതു അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു.
7¶ Tapatahi tonu te ture a Ihowa, he mea whakatahuri i te wairua: pono tonu nga whakaatu a Ihowa, e whakawhaiwhakaaro ana i te kuare.
8യഹോവയുടെ ആജ്ഞകള്‍ നേരുള്ളവ; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; യഹോവയുടെ കല്പന നിര്‍മ്മലമായതു; അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.
8He tika nga ako a Ihowa, e whakahari ana i te ngakau, he ma te whakahau a Ihowa, e whakamarama ana i nga kanohi.
9യഹോവാഭക്തി നിര്‍മ്മലമായതു; അതു എന്നേക്കും നിലനിലക്കുന്നു; യഹോവയുടെ വിധികള്‍ സത്യമായവ; അവ ഒട്ടൊഴിയാതെ നീതിയുള്ളവയാകുന്നു.
9He ma te wehi ki a Ihowa, pumau tonu ake ake, he pono nga whakaritenga a Ihowa, tika kau ano.
10അവ പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തക്കവ; തേനിലും തേങ്കട്ടയിലും മധുരമുള്ളവ.
10Engari ena e hiahiatia ana i te koura, ae, i te tino koura ahakoa maha: reka atu i te honi, i te maturuturutanga iho o nga honikoma.
11അടിയനും അവയാല്‍ പ്രബോധനം ലഭിക്കുന്നു; അവയെ പ്രമാണിക്കുന്നതിനാല്‍ വളരെ പ്രതിഫലം ഉണ്ടു.
11Na ena ano tau pononga i whakatupato; he nui te utu ki te puritia.
12തന്റെ തെറ്റുകളെ ഗ്രഹിക്കുന്നവന്‍ ആര്‍? മറഞ്ഞിരിക്കുന്ന തെറ്റുകളെ പോക്കി എന്നെ മോചിക്കേണമേ.
12Ko wai e matau ana ki ona he? Whakamakia oku hara puku.
13സ്വമേധാപാപങ്ങളെ അകറ്റി അടിയനെ കാക്കേണമേ; അവ എന്റെമേല്‍ വാഴരുതേ; എന്നാല്‍ ഞാന്‍ നിഷ്കളങ്കനും മഹാപാതകരഹിതനും ആയിരിക്കും.
13Puritia ano tau pononga kei riro i nga hara whakakake hei rangatira moku: ko reira ahau tu tika ai, a ka watea i te he nui.
14എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ, എന്റെ വായിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും നിനക്കു പ്രസാദമായിരിക്കുമാറാകട്ടെ.
14Kia manakohia nga kupu a toku mangai: me nga whakaaro o toku ngakau i tou aroaro, e Ihowa, e toku kamaka, e toku kaihoko.