1യഹോവ കഷ്ടകാലത്തില്‍ നിനക്കു ഉത്തരമരുളുമാറാകട്ടെ; യാക്കോബിന്‍ ദൈവത്തിന്റെ നാമം നിന്നെ ഉയര്‍ത്തുമാറാകട്ടെ.
1¶ Ki te tino kaiwhakatangi. He himene na Rawiri. Ma Ihowa e whakahoki he kupu ki a koe i te ra o te he; ma te ingoa o te Atua o Hakopa koe e tiaki;
2അവന്‍ വിശുദ്ധമന്ദിരത്തില്‍നിന്നു നിനക്കു സഹായം അയക്കുമാറാകട്ടെ. സീയോനില്‍നിന്നു നിന്നെ താങ്ങുമാറാകട്ടെ.
2Mana e tono mai he awhina mou i te wahi tapu, e whakau hoki koe i Hiona;
3നിന്റെ വഴിപാടുകളെ ഒക്കെയും അവന്‍ ഔര്‍ക്കട്ടെ; നിന്റെ ഹോമയാഗം കൈക്കൊള്ളുമാറാകട്ടെ. സേലാ.
3Mana e mahara ki au whakahere katoa, e manako ki au tahunga tinana. (Hera.
4നിന്റെ ഹൃദയത്തിലെ ആഗ്രഹം അവന്‍ നിനക്കു നല്കട്ടെ; നിന്റെ താല്പര്യമൊക്കെയും നിവര്‍ത്തിക്കട്ടെ.
4Mana e homai ki a koe ta tou ngakau e mea ai, e whakamana katoa hoki tau e wawata ai.
5ഞങ്ങള്‍ നിന്റെ ജയത്തില്‍ ഘോഷിച്ചുല്ലസിക്കും; ഞങ്ങളുടെ ദൈവത്തിന്റെ നാമത്തില്‍ കൊടി ഉയര്‍ത്തും; യഹോവ നിന്റെ അപേക്ഷകളൊക്കെയും നിവര്‍ത്തിക്കുമാറാകട്ടെ.
5Ka hari matou ki tau whakaoranga, ka whakatu hoki i o matou kara i runga i te ingoa o to matou Atua: ma Ihowa e whakarite au inoi katoa.
6യഹോവ തന്റെ അഭിഷിക്തനെ രക്ഷിക്കുന്നു എന്നു ഞാന്‍ ഇപ്പോള്‍ അറിയുന്നു; അവന്‍ തന്റെ വിശുദ്ധസ്വര്‍ഗ്ഗത്തില്‍നിന്നു തന്റെ വലങ്കയ്യുടെ രക്ഷാകരമായ വീര്യപ്രവൃത്തികളാല്‍ അവന്നു ഉത്തരമരുളും.
6¶ Katahi ahau ka matau e whakaora ana a Ihowa i tana tangata i whakawahi ai, ka whakahoki kupu ia ki a ia i tona rangi tapu, me te kaha ano tona ringa matau ki te whakaora.
7ചിലര്‍ രഥങ്ങളിലും ചിലര്‍ കുതിരകളിലും ആശ്രയിക്കുന്നു; ഞങ്ങളോ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ കീര്‍ത്തിക്കും.
7Ko ta etahi he hariata, ko ta etahi he hoiho: ko tatou ia ka whakahua i te ingoa o Ihowa, o to tatou Atua.
8അവര്‍ കുനിഞ്ഞു വീണുപോയി; എന്നാല്‍ ഞങ്ങള്‍ എഴുന്നേറ്റു നിവിര്‍ന്നു നിലക്കുന്നു.
8Kua piko ratou, kua hinga: ko tatou ia kua ara, kua tu ki runga.
9യഹോവേ, രാജാവിനെ രക്ഷിക്കേണമേ; ഞങ്ങള്‍ അപേക്ഷിക്കുമ്പോള്‍ ഉത്തരമരുളേണമേ.
9Whakaorangia, e Ihowa: kia whakahoki kupu mai te Kingi ina karanga matou.