Malayalam

Maori

Psalms

21

1യഹോവേ, രാജാവു നിന്റെ ബലത്തില്‍ സന്തോഷിക്കുന്നു; നിന്റെ രക്ഷയില്‍ അവന്‍ ഏറ്റവും ഉല്ലസിക്കുന്നു.
1¶ Ki te tino kaiwhakatangi. He himene na Rawiri. Ka hari te kingi ki tou kaha, e Ihowa; ano te nui o tona whakamanamana ki tau whakaoranga!
2അവന്റെ ഹൃദയത്തിലെ ആഗ്രഹം നീ അവന്നു നല്കി; അവന്റെ അധരങ്ങളുടെ യാചന നിഷേധിച്ചതുമില്ല. സേലാ.
2Kua homai e koe ki a ia ta tona ngakau i hiahia ai; kihai ano i kaiponuhia e koe ta ona ngutu i inoi ai. (Hera.
3നന്മയുടെ അനുഗ്രഹങ്ങളാല്‍ നീ അവനെ എതിരേറ്റു, തങ്കക്കിരീടത്തെ അവന്റെ തലയില്‍ വെക്കുന്നു.
3Kei mua nei hoki koe i a ia e homai ana i nga manaakitanga o te pai; karaunatia ana e koe tona matenga ki te tino koura.
4അവന്‍ നിന്നോടു ജീവനെ അപേക്ഷിച്ചു; നീ അവന്നു കൊടുത്തു; എന്നെന്നേക്കുമുള്ള ദീര്‍ഘായുസ്സിനെ തന്നേ.
4He ora tana i inoi ai i a koe, a kua homai e koe ki a ia, he roa noa atu nga ra ake ake.
5നിന്റെ രക്ഷയാല്‍ അവന്റെ മഹത്വം വലിയതു; മാനവും തേജസ്സും നീ അവനെ അണിയിച്ചു.
5He nui tona kororia i tau whakaoranga: uhia ana ia e koe ki te honore, ki te kororia.
6നീ അവനെ എന്നേക്കും അനുഗ്രഹസമൃദ്ധിയാക്കുന്നു; നിന്റെ സന്നിധിയിലെ സന്തോഷംകൊണ്ടു അവനെ ആനന്ദിപ്പിക്കുന്നു.
6Nau hoki ia i mea kia manaakitia rawatia ake ake: whakaharitia ana ia e koe ki te koa o tou mata.
7രാജാവു യഹോവയില്‍ ആശ്രയിക്കുന്നു; അത്യുന്നതന്റെ കാരുണ്യംകൊണ്ടു അവന്‍ കുലുങ്ങാതിരിക്കും.
7¶ E whakawhirinaki ana hoki te kingi ki a Ihowa; e kore ano ia e whakangaueuetia, he atawhai hoki no te Runga Rawa.
8നിന്റെ കൈ നിന്റെ സകലശത്രുക്കളെയും കണ്ടുപിടിക്കും നിന്റെ വലങ്കൈ നിന്നെ പകെക്കുന്നവരെ പിടിക്കുടും.
8Ka mau i tou ringa ou hoariri katoa: ka mau i tou ringa matau te hunga e kino ana ki a koe.
9നിന്റെ പ്രത്യക്ഷതയുടെ കാലത്തു നീ അവരെ തീച്ചൂളയെപ്പോലെയാക്കും; യഹോവ തന്റെ ക്രോധത്തില്‍ അവരെ വിഴുങ്ങിക്കളയും; തീ അവരെ ദഹിപ്പിക്കും.
9Ka meinga ratou e koe, kia rite ki te oumu kapura i te wa e riri ai koe: e horomia ratou e Ihowa ina weriweri ia, a ma te kapura ratou e kai.
10നീ അവരുടെ ഫലത്തെ ഭൂമിയില്‍നിന്നും അവരുടെ സന്തതിയെ മനുഷ്യപുത്രന്മാരുടെ ഇടയില്‍നിന്നും നശിപ്പിക്കും.
10Ka whakamotitia e koe o ratou hua i runga i te whenua, o ratou uri i waenganui o nga tama a te tangata.
11അവര്‍ നിനക്കു വിരോധമായി ദോഷംവിചാരിച്ചു; തങ്ങളാല്‍ സാധിക്കാത്ത ഒരു ഉപായം നിരൂപിച്ചു.
11He kino hoki ta ratou i whakatakoto ai mou, he mahi nanakia ta ratou i whakaaro ai, kihai nei i taea e ratou.
12നീ അവരെ പുറം കാട്ടുമാറാക്കും അവരുടെ മുഖത്തിന്നുനേരെ അസ്ത്രം ഞാണിന്മേല്‍ തൊടുക്കും.
12Mo reira ka meinga e koe kia tahuri o ratou tuara, ina whakatihaia e koe au pere i runga i au aho ki o ratou mata.
13യഹോവേ, നിന്റെ ശക്തിയില്‍ ഉയര്‍ന്നിരിക്കേണമേ; ഞങ്ങള്‍ പാടി നിന്റെ ബലത്തെ സ്തുതിക്കും.
13Kia whakanuia koe, e Ihowa, i runga i tou kaha: ka waiata matou, ka himene ki tou nui.