Malayalam

Maori

Psalms

22

1എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു? എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകള്‍ കേള്‍ക്കാതെയും അകന്നു നിലക്കുന്നതെന്തു?
1¶ Ki te tino kaiwhakatangi. Airete Hahara. He himene na Rawiri. E toku Atua, e toku Atua, he aha koe i whakarere ai i ahau? he aha koe i matara atu ai ki te whakaora i ahau i nga kupu hoki o taku hamama?
2എന്റെ ദൈവമേ, ഞാന്‍ പകല്‍സമയത്തു വിളിക്കുന്നു; എങ്കിലും നീ ഉത്തരമരുളുന്നില്ല; രാത്രികാലത്തും ഞാന്‍ വിളിക്കുന്നു; എനിക്കു ഒട്ടും മൌനതയില്ല.
2E toku Atua, e karanga nei ahau i te awatea, heoi kahore koe e rongo, i te po ano kahore ahau e wahangu.
3യിസ്രായേലിന്റെ സ്തുതികളിന്മേല്‍ വസിക്കുന്നവനേ, നീ പരിശുദ്ധനാകുന്നുവല്ലോ.
3Otiia he tapu koe, kei nga whakamoemiti a Iharaira tou nohoanga.
4ഞങ്ങളുടെ പിതാക്കന്മാര്‍ നിങ്കല്‍ ആശ്രയിച്ചു; അവര്‍ ആശ്രയിക്കയും നീ അവരെ വിടുവിക്കയും ചെയ്തു.
4I whakawhirinaki o matou matua ki a koe, i whakawhirinaki, a whakaorangia ana e koe.
5അവര്‍ നിന്നോടു നിലവിളിച്ചു രക്ഷപ്രാപിച്ചു; അവര്‍ നിങ്കല്‍ ആശ്രയിച്ചു, ലജ്ജിച്ചുപോയതുമില്ല.
5I karanga ratou ki a koe, a kua ora; i whakawhirinaki ki a koe, a kihai i whakama.
6ഞാനോ മനുഷ്യനല്ല, ഒരു കൃമിയത്രേ; മനുഷ്യരുടെ ധിക്കാരവും ജനത്താല്‍ നിന്ദിതനും തന്നേ.
6Ko ahau ia he toke, ehara i te tangata: e tawaia ana e te tangata, e whakahaweatia ana e te iwi.
7എന്നെ കാണുന്നവരൊക്കെയും എന്നെ പരിഹസിക്കുന്നു; അവര്‍ അധരം മലര്‍ത്തി തല കുലുക്കുന്നു;
7Kataina iho ahau e te hunga katoa e kite ana i ahau, ko ana o ratou ngutu, ruru ana o ratou matenga, e ki mai ana,
8യഹോവയിങ്കല്‍ നിന്നെത്തന്നേ സമര്‍പ്പിക്ക! അവന്‍ അവനെ രക്ഷിക്കട്ടെ! അവന്‍ അവനെ വിടുവിക്കട്ടെ! അവനില്‍ പ്രസാദമുണ്ടല്ലോ.
8Tukua atu koe ki a Ihowa, mana ia e whakaora: mana ia e whakaora, e pai ana hoki ia ki a ia.
9നീയല്ലോ എന്നെ ഉദരത്തില്‍നിന്നു പുറപ്പെടുവിച്ചവന്‍ ; എന്റെ അമ്മയുടെ മുല കുടിക്കുമ്പോള്‍ നീ എന്നെ നിര്‍ഭയം വസിക്കുമാറാക്കി.
9Nau ia ahau i whakawhanau mai i roto i te kopu, i mea hoki kia tumanako, i ahau i nga u o toku whaea.
10ഗര്‍ഭപാത്രത്തില്‍നിന്നു ഞാന്‍ നിങ്കല്‍ ഏല്പിക്കപ്പെട്ടു; എന്റെ അമ്മയുടെ ഉദരംമുതല്‍ നീ എന്റെ ദൈവം.
10He mea whakarere atu ahau ki runga ki a koe no te kopu mai; ko koe toku Atua no te kopu mai ano o toku whaea.
11കഷ്ടം അടുത്തിരിക്കയാല്‍ എന്നെ വിട്ടകന്നിരിക്കരുതേ; സഹായിപ്പാന്‍ മറ്റാരുമില്ലല്ലോ.
11¶ Kei mamao atu i ahau, e tata ana hoki te he, kahore hoki he kaiawhina.
12അനേകം കാളകള്‍ എന്നെ വളഞ്ഞു; ബാശാന്‍ കൂറ്റന്മാര്‍ എന്നെ ചുറ്റിയിരിക്കുന്നു.
12He tini nga puru e karapoti nei i ahau: e whakapaea ana ahau e nga mea kaha o Pahana.
13ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ അവര്‍ എന്റെ നേരെ വായ് പിളര്‍ക്കുംന്നു.
13E hamama ana o ratou mangai ki ahau, ano he raiona e haehae ana, e hamama ana.
14ഞാന്‍ വെള്ളംപോലെ തൂകിപ്പോകുന്നു; എന്റെ അസ്ഥികളെല്ലാം ബന്ധം വിട്ടിരിക്കുന്നു; എന്റെ ഹൃദയം മെഴുകുപോലെ ആയി എന്റെ കുടലിന്റെ നടുവെ ഉരുകിയിരിക്കുന്നു.
14Kua ringihia ahau, ano he wai, kua takoki katoa oku iwi; me te ware pi toku ngakau, e rewa ana i waenganui i oku whekau.
15എന്റെ ശക്തി ഔട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു; എന്റെ നാവു അണ്ണാക്കോടു പറ്റിയിരിക്കുന്നു. നീ എന്നെ മരണത്തിന്റെ പൊടിയില്‍ ഇട്ടുമിരിക്കുന്നു.
15Kua maroke toku kaha, ano he maramara rihi, piri tonu toku arero ki oku kauae; kua whakatakotoria ano ahau e koe ki te puehu o te mate.
16നായ്ക്കള്‍ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു; അവര്‍ എന്റെ കൈകളെയും കാലുകളെയും തുളെച്ചു.
16Kua karapotia nei hoki ahau e te kirehe, kua muia e te whakaminenga o nga tangata hara: kua pokaia e ratou oku ringa me oku waewae.
17എന്റെ അസ്ഥികളൊക്കെയും എനിക്കു എണ്ണാം; അവര്‍ എന്നെ ഉറ്റുനോക്കുന്നു.
17E taea e ahau te tatau oku iwi katoa: e titiro mai ana ratou, e matakitaki ana ki ahau.
18എന്റെ വസ്ത്രം അവര്‍ പകുത്തെടുത്തു, എന്റെ അങ്കിക്കായി അവര്‍ ചീട്ടിടുന്നു.
18E wehewehea ana oku kakahu mo ratou, e maka rota ana mo toku weruweru.
19നീയോ, യഹോവേ, അകന്നിരിക്കരുതേ; എന്റെ തുണയായുള്ളോവേ, എന്നെ സഹായിപ്പാന്‍ വേഗം വരേണമേ.
19Kaua ra ia koe e matara atu, e Ihowa; e toku kaha, hohoro mai hei awhina moku.
20വാളിങ്കല്‍നിന്നു എന്റെ പ്രാണനെയും നായുടെ കയ്യില്‍നിന്നു എന്റെ ജീവനെയും വിടുവിക്കേണമേ.
20Whakaorangia toku wairua i te hoari, taku hoki e matenui nei i te kuri.
21സിംഹത്തിന്റെ വായില്‍നിന്നു എന്നെ രക്ഷിക്കേണമേ; കാട്ടുപോത്തുകളുടെ കൊമ്പുകള്‍ക്കിടയില്‍ നീ എനിക്കു ഉത്തരമരുളുന്നു.
21Whakaorangia ahau i te mangai o te raiona: ae, i nga haona o nga kau maka kua whakahokia mai e koe he kupu ki ahau.
22ഞാന്‍ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീര്‍ത്തിക്കുംസഭാമദ്ധ്യേ ഞാന്‍ നിന്നെ സ്തുതിക്കും.
22¶ Ka korerotia e ahau tou ingoa ki oku teina, ka whakamoemititia koe e ahau i waenganui i te whakaminenga.
23യഹോവാഭക്തന്മാരേ, അവനെ സ്തുതിപ്പിന്‍ ; യാക്കോബിന്റെ സകലസന്തതിയുമായുള്ളോരേ, അവനെ മഹത്വപ്പെടുത്തുവിന്‍ ; യിസ്രായേലിന്റെ സര്‍വ്വസന്തതിയുമായുള്ളോരേ, അവനെ ഭയപ്പെടുവിന്‍ .
23E te hunga e wehi ana ki a Ihowa, whakamoemiti ki a ia; whakakororiatia ia, e te uri katoa o Hakopa, kia wehi hoki ki a ia, e te uri katoa o Iharaira.
24അരിഷ്ടന്റെ അരിഷ്ടത അവന്‍ നിരസിച്ചില്ല വെറുത്തതുമില്ല; തന്റെ മുഖം അവന്നു മറെച്ചതുമില്ല; തന്നേ വിളിച്ചപേക്ഷിച്ചപ്പോള്‍ കേള്‍ക്കയത്രേ ചെയ്തതു.
24Kihai hoki ia i whakahawea, kihai i whakarihariha ki te aue o te ngakau mamae; kihai ano i huna i tona mata ki a ia, engari i tana karangatanga ki a ia i whakarongo ia.
25മഹാസഭയില്‍ എനിക്കു പ്രശംസ നിങ്കല്‍നിന്നു വരുന്നു. അവന്റെ ഭക്തന്മാര്‍ കാണ്‍കെ ഞാന്‍ എന്റെ നേര്‍ച്ചകളെ കഴിക്കും.
25Ko koe taku e whakamoemiti ai i waenganui o te whakaminenga nui, ka whakamana e ahau aku kupu taurangi ki te aroaro o te hunga e wehi ana ki a ia.
26എളിയവര്‍ തിന്നു തൃപ്തന്മാരാകും; യഹോവയെ അന്വേഷിക്കുന്നവര്‍ അവനെ സ്തുതിക്കും. നിങ്ങളുടെ ഹൃദയം എന്നേക്കും സുഖത്തോടിരിക്കട്ടെ.
26Ka kai te hunga mahaki, a ka makona: ka whakamoemiti ki a Ihowa te hunga e rapu ana ki a ia; kia ora tonu o koutou ngakau, ake, ake.
27ഭൂമിയുടെ അറുതികള്‍ ഒക്കെയും ഔര്‍ത്തു യഹോവയിങ്കലേക്കു തിരിയും; ജാതികളുടെ വംശങ്ങളൊക്കെയും നിന്റെ മുമ്പാകെ നമസ്കരിക്കും.
27E mahara nga pito katoa o te whenua, a ka tahuri ki a Ihowa: ka koropiko ano nga hapu katoa o nga iwi ki tou aroaro.
28രാജത്വം യഹോവേക്കുള്ളതല്ലോ; അവന്‍ ജാതികളെ ഭരിക്കുന്നു.
28No Ihowa hokite rangatiratanga, ko ia ano te kawana i waenganui o nga iwi.
29ഭൂമിയില്‍ പുഷ്ടിയുള്ളവരൊക്കെയും ഭക്ഷിച്ചാരാധിക്കും; പൊടിയിലേക്കു ഇറങ്ങുന്നവരെല്ലാവരും അവന്റെ മുമ്പാകെ കുമ്പിടും; തന്റെ പ്രാണനെ രക്ഷിപ്പാന്‍ കഴിയാത്തവനും കൂടെ.
29Ka kai, a ka koropiko nga tangata tetere katoa o te whenua: ka tuohu ki tona aroaro te hunga katoa e heke ana ki te puehu; tae no ki te tangata kahore e ora i a ia tona wairua.
30ഒരു സന്തതി അവനെ സേവിക്കും; വരുന്ന തലമുറയോടു യഹോവയെക്കുറിച്ചു കീര്‍ത്തിക്കും.
30Tera e mahi tetahi uri ki a ia; ka waiho ki te Ariki hei whakatupuranga.
31അവര്‍ വന്നു, ജനിപ്പാനുള്ള ജനത്തോടു അവന്‍ നിവര്‍ത്തിച്ചിരിക്കുന്നു എന്നു അവന്റെ നീതിയെ വര്‍ണ്ണിക്കും.
31E haere mai ratou, e kauwhau i tona tika ki te iwi e whanau a mua, he meatanga tenei nana.