1ഭൂമിയും അതിന്റെ പൂര്‍ണ്ണതയും ഭൂതലവും അതിന്റെ നിവാസികളും യഹോവേക്കുള്ളതാകുന്നു.
1¶ He himene na Rawiri. No Ihowa te whenua, me ona tini mea, te ao, me nga tangata e noho ana i runga.
2സമുദ്രങ്ങളുടെ മേല്‍ അവന്‍ അതിനെ സ്ഥാപിച്ചു; നദികളുടെമേല്‍ അവന്‍ അതിനെ ഉറപ്പിച്ചു.
2He mea whakatu hoki nana ki runga ki nga moana, he mea whakau ki runga ki nga roma.
3യഹോവയുടെ പര്‍വ്വതത്തില്‍ ആര്‍ കയറും? അവന്റെ വിശുദ്ധസ്ഥലത്തു ആര്‍ നിലക്കും?
3¶ Ko wai e eke ki te maunga o Ihowa? Ko wai e tu ki tona wahi tapu?
4വെടിപ്പുള്ള കയ്യും നിര്‍മ്മലഹൃദയവും ഉള്ളവന്‍ . വ്യാജത്തിന്നു മനസ്സുവെക്കാതെയും കള്ളസ്സത്യം ചെയ്യാതെയും ഇരിക്കുന്നവന്‍ .
4Ko te tangata he ma nei nga ringa, he harakore tona ngakau, kahore nei i ara tona wairua ki te horihori, a kahore i oati teka.
5അവന്‍ യഹോവയോടു അനുഗ്രഹവും തന്റെ രക്ഷയുടെ ദൈവത്തോടു നീതിയും പ്രാപിക്കും.
5Ka riro i a ia te manaaki a Ihowa, me te tika a te Atua o tona whakaoranga.
6ഇതാകുന്നു അവനെ അന്വേഷിക്കുന്നവരുടെ തലമുറ; യാക്കോബിന്റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവര്‍ ഇവര്‍ തന്നേ. സേലാ.
6Ko te whakatupuranga tenei o te hunga e rapu ana ki a ia, e rapu nei i tou mate, e Hakopa. (Hera.
7വാതിലുകളേ, നിങ്ങളുടെ തലകളെ ഉയര്‍ത്തുവിന്‍ ; പണ്ടേയുള്ള കതകുകളേ, ഉയര്‍ന്നിരിപ്പിന്‍ ; മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ.
7¶ Kia ara o koutou matenga, e nga tatau, ara ake, e nga tatau onamata; a ka tomo te Kingi o te kororia.
8മഹത്വത്തിന്റെ രാജാവു ആര്‍? ബലവാനും വീരനുമായ യഹോവ യുദ്ധവീരനായ യഹോവ തന്നേ.
8Ko wai tenei Kingi kororia? Ko Ihowa, ko te kaha, ko te marohirohi, ko Ihowa, ko te marohirohi ki te whawhai.
9വാതിലുകളേ, നിങ്ങളുടെ തലകളെ ഉയര്‍ത്തുവിന്‍ ; പണ്ടേയുള്ള കതകുകളേ, ഉയര്‍ന്നിരിപ്പിന്‍ ; മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ.
9Kia ara o koutou matenga, e nga tatau, kia ara ake, e nga tatau onamata, a ka tomo te Kingi o te kororia.
10മഹത്വത്തിന്റെ രാജാവു ആര്‍? സൈന്യങ്ങളുടെ യഹോവ തന്നേ; അവനാകുന്നു മഹത്വത്തിന്റെ രാജാവു. സേലാ.
10Ko wai tenei Kingi kororia? Ko Ihowa o nga mano, ko ia te Kingi kororia. (Hera.