1യഹോവേ, നിങ്കലേക്കു ഞാന്‍ മനസ്സു ഉയര്‍ത്തുന്നു;
1¶ Na Rawiri. Ka ara nei toku wairua ki a koe, e Ihowa.
2എന്റെ ദൈവമേ, നിന്നില്‍ ഞാന്‍ ആശ്രയിക്കുന്നു; ഞാന്‍ ലജ്ജിച്ചു പോകരുതേ; എന്റെ ശത്രുക്കള്‍ എന്റെമേല്‍ ജയം ഘോഷിക്കരുതേ.
2E toku Atua, ko koe toku whakawhirinakitanga: kei whakama ahau, aua oku hoariri e tukua kia whakaputa ki ahau.
3നിന്നെ കാത്തിരിക്കുന്ന ഒരുത്തനും ലജ്ജിച്ചു പോകയില്ല; വെറുതെ ദ്രോഹിക്കുന്നവര്‍ ലജ്ജിച്ചുപോകും.
3Ae, aua tetahi o te hunga e tatari ana ki a koe e tukua kia whakama: kia whakama te hunga e tinihanga noa ana.
4യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്കു ഉപദേശിച്ചു തരേണമേ!
4Whakakitea ki ahau au ara, e Ihowa; whakaakona ahau ki au huarahi.
5നിന്റെ സത്യത്തില്‍ എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ; നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ; ദിവസം മുഴുവനും ഞാന്‍ നിങ്കല്‍ പ്രത്യാശവെക്കുന്നു.
5Arahina ahau i tou pono, whakaakona hoki ahau: ko koe hoki te Atua o toku whakaoranga; pau noa te ra i ahau e tatari nei ki a koe.
6യഹോവേ, നിന്റെ കരുണയും ദയയും ഔര്‍ക്കേണമേ; അവ പണ്ടുപണ്ടേയുള്ളവയല്ലോ.
6E Ihowa, kia mahara ki au mahi tohu, ki au mahi aroha; nonamata riro hoki ena.
7എന്റെ ബാല്യത്തിലെ പാപങ്ങളെയും എന്റെ ലംഘനങ്ങളെയും ഔര്‍ക്കരുതേ; യഹോവേ, നിന്റെ കൃപപ്രകാരം നിന്റെ ദയനിമിത്തം എന്നെ ഔര്‍ക്കേണമേ.
7Kaua e maharatia nga hara o toku tamarikitanga, me oku kino: mahara mai koe ki ahau, e Ihowa, kia rite ki tau mahi tohu, kia whakaaro ki tou pai.
8യഹോവ നല്ലവനും നേരുള്ളവനും ആകുന്നു. അതുകൊണ്ടു അവന്‍ പാപികളെ നേര്‍വ്വഴികാണിക്കുന്നു.
8¶ He pai, he tika a Ihowa, a ka whakaakona e ia te hunga hara ki te huarahi.
9സൌമ്യതയുള്ളവരെ അവന്‍ ന്യായത്തില്‍ നടത്തുന്നു; സൌമ്യതയുള്ളവര്‍ക്കും തന്റെ വഴി പഠിപ്പിച്ചു കൊടുക്കുന്നു.
9Ka arahina e ia te hunga mahaki i runga i te whakawa: ka akona hoki e ia te hunga mahaki ki tana ara.
10യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവര്‍ക്കും അവന്റെ പാതകളൊക്കെയും ദയയും സത്യവും ആകുന്നു.
10He mahi tohu, he pono nga ara katoa o Ihowa ki te hunga e pupuri ana i tana kawenata, i ana whakaaturanga.
11യഹോവേ, എന്റെ അകൃത്യം വലിയതു; നിന്റെ നാമംനിമിത്തം അതു ക്ഷമിക്കേണമേ.
11Kia mahara ki tou ingoa, e Ihowa, a murua toku kino, he nui nei hoki.
12യഹോവാഭക്തനായ പുരുഷന്‍ ആര്‍? അവന്‍ തിരഞ്ഞെടുക്കേണ്ടുന്ന വഴി താന്‍ അവന്നു കാണിച്ചുകൊടുക്കും.
12Ko wai te tangata e wehi ana ki a Ihowa? Ka whakaako ia i a ia ki te ara e pai ai ia.
13അവന്‍ സുഖത്തോടെ വസിക്കും; അവന്റെ സന്തതി ദേശത്തെ അവകാശമാക്കും.
13Ka noho tona wairua i runga i te pai, a ka riro te whenua i tona uri.
14യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാര്‍ക്കും ഉണ്ടാകും; അവന്‍ തന്റെ നിയമം അവരെ അറിയിക്കുന്നു.
14Kei te hunga e wehi ana i a ia te mea ngaro a Ihowa; a mana e whakakite ki a ratou tana kawenata.
15എന്റെ കണ്ണു എപ്പോഴും യഹോവയിങ്കലേക്കാകുന്നു; അവന്‍ എന്റെ കാലുകളെ വലയില്‍നിന്നു വിടുവിക്കും.
15¶ E tau tonu ana oku kanohi ki a Ihowa; mana hoki e unu ake oku waewae i te kupenga.
16എങ്കലേക്കു തിരിഞ്ഞു എന്നോടു കരുണയുണ്ടാകേണമേ; ഞാന്‍ ഏകാകിയും അരിഷ്ടനും ആകുന്നു.
16Tahuri mai ki ahau, tohungia hoki ahau; he mokemoke hoki ahau, e mamae ana te ngakau.
17എനിക്കു മന:പീഡകള്‍ വര്‍ദ്ധിച്ചിരിക്കുന്നു; എന്റെ സങ്കടങ്ങളില്‍നിന്നു എന്നെ വിടുവിക്കേണമേ.
17Kua whakanuia nga whakapawera o toku ngakau: whakaputaina ahau i roto i nga mea e pehi nei i ahau.
18എന്റെ അരിഷ്ടതയും അതിവേദനയും നോക്കേണമേ; എന്റെ സകലപാപങ്ങളും ക്ഷമിക്കേണമേ.
18Tirohia toku mate me toku mamae, a murua katoatia oku hara.
19എന്റെ ശത്രുക്കളെ നോക്കേണമേ; അവര്‍ പെരുകിയിരിക്കുന്നു; അവര്‍ കഠിനദ്വേഷത്തോടെ എന്നെ ദ്വേഷിക്കുന്നു;
19Tirohia mai oku hoariri, he tokomaha hoki ratou: a he nanakia te kino e kino nei ratou ki ahau.
20എന്റെ പ്രാണനെ കാത്തു എന്നെ വിടുവിക്കേണമേ; നിന്നെ ശരണമാക്കിയിരിക്കയാല്‍ ഞാന്‍ ലജ്ജിച്ചുപോകരുതേ.
20Tiakina toku wairua, a whakaorangia ahau: kei whakama ahau; e whakawhirinaki ana hoki ahau ki a koe.
21നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ; ഞാന്‍ നിങ്കല്‍ പ്രത്യാശവെച്ചിരിക്കുന്നുവല്ലോ.
21Tukua ma te ngakau tapatahi, ma te tika ahau e tiaki; e tumanako ana hoki ahau ki a koe.
22ദൈവമേ, യിസ്രായേലിനെ അവന്റെ സകലകഷ്ടങ്ങളില്‍നിന്നും വീണ്ടെടുക്കേണമേ.
22Hokona, e te Atua, a Iharaira i roto i ona whakapawera katoa.