1യഹോവേ, ഞാന്‍ നിന്നെ പുകഴ്ത്തുന്നു; നീ എന്നെ ഉദ്ധരിച്ചിരിക്കുന്നു; എന്റെ ശത്രുക്കള്‍ എന്നെക്കുറിച്ചു സന്തോഷിപ്പാന്‍ നീ ഇടയാക്കിയതുമില്ല.
1¶ He hemene, he waiata mo te tainga o te kawa o te whare. Na Rawiri. Ka whakanui ahau i a koe, e Ihowa; nau hoki ahau i hapai ake, a kihai i tukua oku hoariri kia hari ki ahau.
2എന്റെ ദൈവമായ യഹോവേ, ഞാന്‍ നിന്നോടു നിലവിളിച്ചു; നീ എന്നെ സൌഖ്യമാക്കുകയും ചെയ്തു.
2E Ihowa, e toku Atua, i karanga ahau ki a koe, a kore ake toku mate i a koe.
3യഹോവേ, നീ എന്റെ പ്രാണനെ പാതാളത്തില്‍നിന്നു കരേറ്റിയിരിക്കുന്നു; ഞാന്‍ കുഴിയില്‍ ഇറങ്ങിപ്പോകാതിരിക്കേണ്ടതിന്നു നീ എനിക്കു ജീവരക്ഷ വരുത്തിയിരിക്കുന്നു.
3E Ihowa, nau i whakaputa ake toku wairua i te reinga; nau ahau i whakaora kei heke ki te poka.
4യഹോവയുടെ വിശുദ്ധന്മാരേ, അവന്നു സ്തുതിപാടുവിന്‍ ; അവന്റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‍വിന്‍ .
4Himene ki a Ihowa, e tana hunga tapu, whakawhetai hoki ki tona ingoa tapu.
5അവന്റെ കോപം ക്ഷണനേരത്തേക്കേയുള്ളു; അവന്റെ പ്രസാദമോ ജീവപര്യന്തമുള്ളതു; സന്ധ്യയിങ്കല്‍ കരച്ചല്‍ വന്നു രാപാര്‍ക്കും; ഉഷസ്സിലോ ആനന്ദഘോഷം വരുന്നു.
5He iti hoki te wahi e riri ai ia; he oranga ki te manakohia e ia: e tau iho te tangi i te ahiahi, a i te ata he hari.
6ഞാന്‍ ഒരുനാളും കുലുങ്ങിപ്പോകയില്ല എന്നു എന്റെ സുഖകാലത്തു ഞാന്‍ പറഞ്ഞു.
6¶ I mea ahau i toku wa i kake ai, E kore ahau e whakangaueuetia a muri ake nei.
7യഹോവേ, നിന്റെ പ്രസാദത്താല്‍ നീ എന്റെ പര്‍വ്വതത്തെ ഉറെച്ചു നിലക്കുമാറാക്കി; നീ നിന്റെ മുഖത്തെ മറെച്ചു, ഞാന്‍ ഭ്രമിച്ചുപോയി.
7He manakohanga nau, e Ihowa, i u ai i a koe te tu o toku maunga; i huna e koe tou mata a raru iho ahau.
8യഹോവേ, ഞാന്‍ നിന്നോടു നിലവിളിച്ചു; യഹോവയോടു ഞാന്‍ യാചിച്ചു.
8E Ihowa, i karanga ahau ki a koe, i inoi hoki ki a Ihowa.
9ഞാന്‍ കുഴിയില്‍ ഇറങ്ങിപ്പോയാല്‍ എന്റെ രക്തംകൊണ്ടു എന്തു ലാഭമുള്ളു? ധൂളി നിന്നെ സ്തുതിക്കുമോ? അതു നിന്റെ സത്യത്തെ പ്രസ്താവിക്കുമോ?
9He aha te pai o oku toto ina heke ahau ki te poka? Ma te puehu koia koe e whakamoemiti? mana oti e whakapuaki tou pono?
10യഹോവേ, കേള്‍ക്കേണമേ; എന്നോടു കരുണയുണ്ടാകേണമേ; യഹോവേ, എന്റെ രക്ഷകനായിരിക്കേണമേ.
10Whakarongo, e Ihowa, tohungia hoki ahau: e Ihowa, ko koe hei awhina moku.
11നീ എന്റെ വിലാപത്തെ എനിക്കു നൃത്തമാക്കിത്തീര്‍ത്തു; എന്റെ രട്ടു നീ അഴിച്ചു എന്നെ സന്തോഷം ഉടുപ്പിച്ചിരിക്കുന്നു.
11Kua puta ke i a koe taku tangi hei kanikani: kua wewete i toku kakahu taratara, a whitikiria ana ahau e koe ki te koa;
12ഞാന്‍ മൌനമായിരിക്കാതെ നിനക്കു സ്തുതി പാടേണ്ടതിന്നു തന്നേ. എന്റെ ദൈവമായ യഹോവേ, ഞാന്‍ എന്നേക്കും നിനക്കു സ്തോത്രം ചെയ്യും.
12Hei mea e himene ai toku kororia ki a koe, kore ake e wahangu. E Ihowa, e toku Atua, ka whakawhetai ahau ki a koe ake ake.