1യഹോവേ, ഞാന്‍ നിന്നെ ശരണം പ്രാപിക്കുന്നു; ഞാന്‍ ഒരുനാളും ലജ്ജിച്ചുപോകരുതേ; നിന്റെ നീതിനിമിത്തം എന്നെ വിടുവിക്കേണമേ.
1¶ Ki te tino kaiwhakatangi. He himene na Rawiri. E Ihowa, ko koe taku e whakawhirinaki nei; kei whakama ahau ake ake: whakaorangia ahau, he tika nei hoki koe.
2നിന്റെ ചെവി എങ്കലേക്കു ചായിച്ചു എന്നെ വേഗം വിടുവിക്കേണമേ. നീ എനിക്കു ഉറപ്പുള്ള പാറയായും എന്നെ രക്ഷിക്കേണ്ടതിന്നു കോട്ടയായും ഇരിക്കേണമേ;
2Anga mai tou taringa ki ahau; hohoro te whakaora i ahau: kia ai koe hei kohatu kaha moku, hei whare tiaki moku.
3നീ എന്റെ പാറയും എന്റെ കോട്ടയുമല്ലോ. നിന്റെ നാമംനിമിത്തം എന്നെ നടത്തി പാലിക്കേണമേ;
3Ko koe hoki toku kohatu, toku pa: na kia mahara ki tou ingoa, a arahina ahau, tohutohungia hoki ahau.
4അവര്‍ എനിക്കായി ഒളിച്ചുവെച്ചിരിക്കുന്ന വലയില്‍നിന്നു എന്നെ വിടുവിക്കേണമേ; നീ എന്റെ ദുര്‍ഗ്ഗമാകുന്നുവല്ലോ.
4Kapohia ahau i roto i te kupenga i huna e ratou moku; ko koe hoki toku kaha.
5നിന്റെ കയ്യില്‍ ഞാന്‍ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു; വിശ്വസ്തദൈവമായ യഹോവേ, നീ എന്നെ വീണ്ടെടുത്തിരിക്കുന്നു.
5Tenei toku wairua te tukua atu nei e ahau ki tou ringa; nau ahau i hoki e Ihowa, e te Atua o te pono.
6മിത്ഥ്യാമൂര്‍ത്തികളെ സേവിക്കുന്നവരെ ഞാന്‍ പകെക്കുന്നു; ഞാനോ യഹോവയില്‍ ആശ്രയിക്കുന്നു.
6E kino ana ahau ki te hunga e whakaaro ana ki nga mea tekateka noa; e whakawhirinaki ana hoki ahau ki a Ihowa.
7ഞാന്‍ നിന്റെ ദയയില്‍ ആനന്ദിച്ചു സന്തോഷിക്കുന്നു; നീ എന്റെ അരിഷ്ടതയെ കണ്ടു എന്റെ പ്രാണസങ്കടങ്ങളെ അറിഞ്ഞിരിക്കുന്നു.
7Ka whakamanamana ahau, ka hari ki tou atawhai; mou i titiro ki taku tangi; i matau hoki ki toku wairua i nga wa o te he;
8ശത്രുവിന്റെ കയ്യില്‍ നീ എന്നെ ഏല്പിച്ചിട്ടില്ല; എന്റെ കാലുകളെ നീ വിശാലസ്ഥലത്തു നിര്‍ത്തിയിരിക്കുന്നു.
8Kahore ahau i kopia e koe ki roto ki te ringa o te hoariri: kua whakaturia e koe oku waewae ki te wahi nui.
9യഹോവേ, എന്നോടു കൃപയുണ്ടാകേണമേ; ഞാന്‍ കഷ്ടത്തിലായിരിക്കുന്നു; വ്യസനംകൊണ്ടു എന്റെ കണ്ണും പ്രാണനും ഉദരവും ക്ഷയിച്ചിരിക്കുന്നു.
9¶ Tohungia ahau, e Ihowa, kei te he hoki ahau, pakoko kau toku mata i te pouri, toku wairua me toku kopu.
10എന്റെ ആയുസ്സു ദുഃഖംകൊണ്ടും എന്റെ സംവത്സരങ്ങള്‍ നെടുവീര്‍പ്പുകൊണ്ടും കഴിഞ്ഞുപോയിരിക്കുന്നു; എന്റെ അകൃത്യംനിമിത്തം എന്റെ ബലം ക്ഷീണിച്ചും എന്റെ അസ്ഥികള്‍ ക്ഷയിച്ചും ഇരിക്കുന്നു.
10Ka hemo nei hoki toku ora i te tangi, me oku tau i te aue; poto iho toku kaha i toku he, kurupopo ana oku iwi.
11എന്റെ സകലവൈരികളാലും ഞാന്‍ നിന്ദിതനായിത്തീര്‍ന്നു; എന്റെ അയല്‍ക്കാര്‍ക്കും അതിനിന്ദിതന്‍ തന്നേ; എന്റെ മുഖപരിചയക്കാര്‍ക്കും ഞാന്‍ ഭയഹേതു വായ്ഭവിച്ചു; എന്നെ വെളിയില്‍ കാണുന്നവര്‍ എന്നെ വിട്ടു ഔടിപ്പോകുന്നു.
11He tawainga ahau na oku hoariri katoa; ko te tino mahi ia tena a oku hoa noho tata, he mea wehi ahau na nga tangata i mohio ki ahau: ko te hunga i kite i ahau i waho, rere ana i ahau.
12മരിച്ചുപോയവനെപ്പോലെ എന്നെ മറന്നുകളഞ്ഞിരിക്കുന്നു; ഞാന്‍ ഒരു ഉടഞ്ഞ പാത്രംപോലെ ആയിരിക്കുന്നു.
12Kua warewaretia ahau me te tupapaku kua ngaro atu i te ngakau; kua rite ki te oko pakaru.
13ചുറ്റും ഭീതി എന്ന അപശ്രുതി ഞാന്‍ പലരുടെയും വായില്‍നിന്നു കേട്ടിരിക്കുന്നു; അവര്‍ എനിക്കു വിരോധമായി കൂടി ആലോചനചെയ്തു, എന്റെ ജീവനെ എടുത്തുകളവാന്‍ നിരൂപിച്ചു.
13I rongo hoki ahau i te ngautuara a te tini; i karapotia ahau e te wehi: i a ratou e runanga ana ki te he moku, i mea kia whakamatea ahau.
14എങ്കിലും യഹോവേ, ഞാന്‍ നിന്നില്‍ ആശ്രയിച്ചു; നീ എന്റെ ദൈവം എന്നു ഞാന്‍ പറഞ്ഞു.
14Ko ahau ia i whakawhirinaki ki a koe, e Ihowa: i mea, Ko koe toku Atua.
15എന്റെ കാലഗതികള്‍ നിന്റെ കയ്യില്‍ ഇരിക്കുന്നു; എന്റെ ശത്രുക്കളുടെയും എന്നെ പീഡിപ്പിക്കുന്നവരുടെയും കയ്യില്‍നിന്നു എന്നെ വിടുവിക്കേണമേ.
15Kei tou ringa oku taima, whakaorangia ahau i nga ringa o oku hoariri, i te hunga e tukino ana i ahau.
16അടിയന്റെമേല്‍ തിരുമുഖം പ്രകാശിപ്പിക്കേണമേ; നിന്റെ ദയയാല്‍ എന്നെ രക്ഷിക്കേണമേ.
16Kia whiti tou mata ki tau pononga; whakaorangia ahau, he mahi tohu hoki tau.
17യഹോവേ, നിന്നെ വിളിച്ചപേക്ഷിച്ചിരിക്കകൊണ്ടു ഞാന്‍ ലജ്ജിച്ചുപോകരുതേ; ദുഷ്ടന്മാര്‍ ലജ്ജിച്ചു പാതാളത്തില്‍ മൌനമായിരിക്കട്ടെ.
17Kei whakama ahau, e Ihowa; kua karanga hoki ahau ki a koe: kia whakama te hunga kino, kia takoto puku i te reinga.
18നീതിമാന്നു വിരോധമായി ഡംഭത്തോടും നിന്ദയോടും കൂടെ ധാര്‍ഷ്ട്യം സംസാരിക്കുന്ന വ്യാജമുള്ള അധരങ്ങള്‍ മിണ്ടാതെയായ്പോകട്ടെ.
18Whakamutua te korero a nga ngutu teka, he kino nei a ratou korero mo te tangata tika, na to ratou whakapehapeha hoki, na to ratou whakahihi.
19നിന്റെ ഭക്തന്മാര്‍ക്കും വേണ്ടി നീ സംഗ്രഹിച്ചതും നിന്നില്‍ ആശ്രയിക്കുന്നവര്‍ക്കും വേണ്ടി മനുഷ്യ പുത്രന്മാര്‍ കാണ്‍കെ നീ പ്രവര്‍ത്തിച്ചതുമായ നിന്റെ നന്മ എത്ര വലിയതാകുന്നു.
19¶ Ano te nui o tau pai kua rongoatia nei e koe mo te hunga e wehi ana ki a koe; i mahia nei e koe mo te hunga e whakawhirinaki ana ki a koe i te aroaro o nga tama a te tangata!
20നീ അവരെ മനുഷ്യരുടെ കൂട്ടുകെട്ടില്‍നിന്നു വിടുവിച്ചു നിന്റെ സാന്നിധ്യത്തിന്റെ മറവില്‍ മറെക്കും. നീ അവരെ നാവുകളുടെ വക്കാണത്തില്‍നിന്നു രക്ഷിച്ചു ഒരു കൂടാരത്തിന്നകത്തു ഒളിപ്പിക്കും.
20Ka huna ratou e koe ki te wahi ngaro i tou aroaro i nga rauhanga a te tangata; ka huna ratou e koe ki roto ki te teneti, kei taea e te ngangau a nga arero.
21യഹോവ വാഴ്ത്തപ്പെട്ടവന്‍ ; അവന്‍ ഉറപ്പുള്ള പട്ടണത്തില്‍ തന്റെ ദയ എനിക്കു അത്ഭുതമായി കാണിച്ചിരിക്കുന്നു.
21Kia whakapaingia a Ihowa, mona i mea kia miharotia tana mahi tohu ki ahau i te pa kaha.
22ഞാന്‍ നിന്റെ ദൃഷ്ടിയില്‍നിന്നു ഛേദിക്കപ്പെട്ടുപോയി എന്നു ഞാന്‍ എന്റെ പരിഭ്രമത്തില്‍ പറഞ്ഞു. എങ്കിലും ഞാന്‍ നിന്നെ വിളിച്ചപേക്ഷിച്ചപ്പോള്‍ എന്റെ യാചനയുടെ ശബ്ദം നീ കേട്ടു.
22I ki hoki ahau i toku potatutatunga, Kua motuhia mai ahau i mua i ou kanohi: ahakoa ra i rongo koe ki toku reo inoi i taku karangatanga ki a koe.
23യഹോവയുടെ സകലവിശുദ്ധന്മാരുമായുള്ളോരേ, അവനെ സ്നേഹിപ്പിന്‍ ; യഹോവ വിശ്വസ്തന്മാരെ കാക്കുന്നു; അഹങ്കാരം പ്രവര്‍ത്തിക്കുന്നവന്നു ധാരാളം പകരം കൊടുക്കുന്നു.
23Arohaina a Ihowa, e tana hunga tapu katoa: e tiakina ana e Ihowa te hunga pono, a he nui tana utu ki te kaimahi whakapehapeha.
24യഹോവയില്‍ പ്രത്യാശയുള്ള ഏവരുമേ, ധൈര്യപ്പെട്ടിരിപ്പിന്‍ ; നിങ്ങളുടെ ഹൃദയം ഉറെച്ചിരിക്കട്ടെ.
24Kia maia, kia kaha o koutou ngakau, e te hunga katoa e tumanako ana ki a Ihowa.