Malayalam

Maori

Psalms

46

1ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളില്‍ അവന്‍ ഏറ്റവും അടുത്ത തുണയായിരിക്കുന്നു.
1¶ Ki te tino kaiwhakatangi, ma nga tama a Koraha. He waiata Aramoto. Ko te Atua to tatou piringa, to tatou kaha; he kaiawhina e tino tata ana i nga wa o te he.
2അതുകൊണ്ടു ഭൂമി മാറിപ്പോയാലും പര്‍വ്വതങ്ങള്‍ കുലുങ്ങി സമുദ്രമദ്ധ്യേ വീണാലും,
2Na reira kore ake to tatou wehi, ahakoa nekehia te whenua, ahakoa kahakina nga maunga ki waenga moana;
3അതിലെ വെള്ളം ഇരെച്ചു കലങ്ങിയാലും അതിന്റെ കോപംകൊണ്ടു പര്‍വ്വതങ്ങള്‍ കുലുങ്ങിയാലും നാം ഭയപ്പെടുകയില്ല.
3Ahakoa rara, taupatupatu noa ona wai, ahakoa wiri nga maunga i tona huamo. (Hera.
4ഒരു നദി ഉണ്ടു; അതിന്റെ തോടുകള്‍ ദൈവനഗരത്തെ, അത്യുന്നതന്റെ വിശുദ്ധനിവാസത്തെ തന്നേ, സന്തോഷിപ്പിക്കുന്നു.
4He awa tena ko ona manga hei whakahari i te pa o te Atua, i te wahi tapu o nga tapenakara o te Runga Rawa.
5ദൈവം അതിന്റെ മദ്ധ്യേ ഉണ്ടു; അതു കുലുങ്ങിപ്പോകയില്ല; ദൈവം അതികാലത്തു തന്നേ അതിനെ സഹായിക്കും.
5Kei waenganui ona te Atua, e kore ia e whakakorikoria: ma te Atua ia e awhina i te putanga ano o te ata.
6ജാതികള്‍ ക്രുദ്ധിച്ചു; രാജ്യങ്ങള്‍ കുലുങ്ങി; അവന്‍ തന്റെ ശബ്ദം കേള്‍പ്പിച്ചു; ഭൂമി ഉരുകിപ്പോയി.
6¶ I nana nga tauiwi, i whakakorikoria nga rangatiratanga; puaki ana tona reo, rewa ana te whenua.
7സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ടു; യാക്കോബിന്റെ ദൈവം നമ്മുടെ ദുര്‍ഗ്ഗം ആകുന്നു. സേലാ.
7Kei a tatou a Ihowa o nga mano, ko te Atua o Hakopa to tatou piringa. (Hera.
8വരുവിന്‍ യഹോവയുടെ പ്രവൃത്തികളെ നോക്കുവിന്‍ ; അവന്‍ ഭൂമിയില്‍ എത്ര ശൂന്യത വരുത്തിയിരിക്കുന്നു!
8Haere mai, tirohia nga mahi a Ihowa, nga whakangaromanga i whakaputaina e ia ki te whenua.
9അവന്‍ ഭൂമിയുടെ അറ്റംവരെയും യുദ്ധങ്ങളെ നിര്‍ത്തല്‍ചെയ്യുന്നു; അവന്‍ വില്ലൊടിച്ചു കുന്തം മുറിച്ചു രഥങ്ങളെ തീയില്‍ ഇട്ടു ചുട്ടുകളയുന്നു.
9E whakamutua ana e ia nga whainga a te pito ra ano o te whenua: whati ana i a ia te kopere, poro pu te tao, tahuna ake e ia te hariata ki te kapura.
10മിണ്ടാതിരുന്നു, ഞാന്‍ ദൈവമെന്നു അറിഞ്ഞു കൊള്‍വിന്‍ ; ഞാന്‍ ജാതികളുടെ ഇടയില്‍ ഉന്നതന്‍ ആകും; ഞാന്‍ ഭൂമിയില്‍ ഉന്നതന്‍ ആകും.
10Kia ata noho, a kia matau ko ahau te Atua; e whakanuia ahau i waenganui i nga tauiwi, e whakanuia ahau i te whenua.
11സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ടു; യാക്കോബിന്റെ ദൈവം നമ്മുടെ ദുര്‍ഗ്ഗം ആകുന്നു. സേലാ.
11Kei a tatou a Ihowa o nga mano: ko te Atua o Hakopa to tatou piringa. (Hera.