Malayalam

Maori

Psalms

49

1സകല ജാതികളുമായുള്ളോരേ, ഇതു കേള്‍പ്പിന്‍ ; സകലഭൂവാസികളുമായുള്ളോരേ, ചെവിക്കൊള്‍വിന്‍ .
1¶ Ki te tino kaiwhakatangi. He himene ma nga tama a Koraha. Whakarongo ki tenei, e nga iwi katoa: tahuri mai o koutou taringa, e nga tangata katoa o te ao.
2സാമാന്യജനവും ശ്രേഷ്ഠജനവും ധനവാന്മാരും ദരിദ്രന്മാരും തന്നേ.
2E nga tangata iti, koutou ko nga tangata rahi, e te tangata taonga korua ko te rawakore.
3എന്റെ വായ് ജ്ഞാനം പ്രസ്താവിക്കും; എന്റെ ഹൃദയത്തിലെ ധ്യാനം വിവേകം തന്നേ ആയിരിക്കും.
3Ka whakapuakina he matauranga e toku mangai: a he ata ngarahu te whakaaro o toku ngakau.
4ഞാന്‍ സദൃശവാക്യത്തിന്നു എന്റെ ചെവിചായക്കും; കിന്നരനാദത്തോടെ എന്റെ കടങ്കഥ കേള്‍പ്പിക്കും.
4Ka titaha toku taringa ki te kupu whakarite; ka puaki taku pepeha i runga i te hapa.
5അകൃത്യം എന്റെ കുതികാലിനെ പിന്തുടര്‍ന്നു എന്നെ വളയുന്ന ദുഷ്കാലത്തു ഞാന്‍ ഭയപ്പെടുന്നതു എന്തിന്നു?
5Kia wehi ahau ki te aha i nga ra o te kino, ina karapotia ahau e te kino kei oku rekereke?
6അവര്‍ തങ്ങളുടെ സമ്പത്തില്‍ ആശ്രയിക്കയും ധനസമൃദ്ധിയില്‍ പ്രശംസിക്കയും ചെയ്യുന്നു.
6¶ Ko te hunga e whakawhirinaki ana ki o ratou taonga, e whakamanamana ana ki te nui o o ratou rawa;
7സഹോദരന്‍ ശവകൂഴി കാണാതെ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിന്നു
7E kore tetahi o ratou e ahei te hoko i tona teina, te hoatu ranei i tetahi utu mona ki te Atua;
8അവനെ വീണ്ടെടുപ്പാനോ ദൈവത്തിന്നു വീണ്ടെടുപ്പുവില കൊടുപ്പാനോ ആര്‍ക്കും കഴികയില്ല.
8He nui hoki te utu mo to ratou wairua, a me whakarere atu ake ake;
9അവരുടെ പ്രാണന്റെ വീണ്ടെടുപ്പു വിലയേറിയതു; അതു ഒരുനാളും സാധിക്കയില്ല.
9Kia ora tonu ai ia ake ake: kia kaua e kite i te pirau.
10ജ്ഞാനികള്‍ മരിക്കയും മൂഢനും മൃഗപ്രായനും ഒരുപോലെ നശിക്കയും തങ്ങളുടെ സമ്പാദ്യം മറ്റുള്ളവര്‍ക്കും വിട്ടേച്ചു പോകയും ചെയ്യുന്നതു കാണുന്നുവല്ലോ.
10E kite ana hoki ia e matemate ana nga tangata whakaaro nui, e ngaro ngatahi ana te poauau me te whakaarokore, a mahue iho o ratou taonga ki etahi atu.
11തങ്ങളുടെ ഭവനങ്ങള്‍ ശാശ്വതമായും തങ്ങളുടെ വാസസ്ഥലങ്ങള്‍ തലമുറതലമുറയായും നിലക്കും. എന്നിങ്ങനെയാകുന്നു അവരുടെ അന്തര്‍ഗ്ഗതം; തങ്ങളുടെ നിലങ്ങള്‍ക്കു അവര്‍ തങ്ങളുടെ പേരിടുന്നു.
11Ki to ratou whakaaro puku, tera e pumau tonu o ratou whare me o ratou nohoanga, ki nga whakatupuranga katoa: huaina iho o ratou whenua ki o ratou ingoa.
12എന്നാല്‍ മനുഷ്യന്‍ ബഹുമാനത്തില്‍ നിലനില്‍ക്കയില്ല. അവന്‍ നശിച്ചുപോകുന്ന മൃഗങ്ങള്‍ക്കു തുല്യന്‍ .
12Heoi kahore te tangata e noho tonu i roto i te honore: ko tona rite kei nga kararehe ka moti nei.
13ഇതു സ്വയാശ്രയക്കാരുടെ ഗതിയാകുന്നു; അവരുടെ അനന്തരവരോ അവരുടെ വാക്കുകളില്‍ ഇഷ്ടപ്പെടുന്നു. സേലാ
13Ko to ratou ara tenei, ara ko to ratou poauau: heoi e whakapai ana to ratou uri ki a ratou korero. (Hera.
14അവരെ പാതാളത്തിന്നു ആടുകളായി ഏല്പിച്ചിരിക്കുന്നു; മൃത്യു അവരെ മേയിക്കുന്നു; നേരുള്ളവര്‍ പുലര്‍ച്ചെക്കു അവരുടെമേല്‍ വാഴും; അവരുടെ രൂപം ഇല്ലാതെയാകും; പാതാളം അവരുടെ പാര്‍പ്പിടം.
14Kei te hipi te rite: ko te wahi mo ratou ko te reinga; ko te mate hei hepara mo ratou, hei rangatira ano te hunga tika mo ratou i te ata; ko to ratou ataahua ma te reinga e whakamoti, kia kore ai he whare mona.
15എങ്കിലും എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തില്‍നിന്നു വീണ്ടെടുക്കും; അവന്‍ എന്നെ കൈക്കൊള്ളും. സേലാ.
15¶ Ma te Atua ia toku wairua e hoko mai i te reinga: ko ia hoki hei tukunga atu moku. (Hera.
16ഒരുത്തന്‍ ധനവാനായിത്തീര്‍ന്നാലും അവന്റെ ഭവനത്തിന്റെ മഹത്വം വര്‍ദ്ധിച്ചാലും നീ ഭയപ്പെടരുതു.
16Kaua e wehi ua whai taonga te tangata, ina nui haere te kororia o tona whare;
17അവന്‍ മരിക്കുമ്പോള്‍ യാതൊന്നും കൊണ്ടുപോകയില്ല; അവന്റെ മഹത്വം അവനെ പിന്‍ ചെല്ലുകയുമില്ല.
17Kahore hoki ana mea e mau atu ai ia ina mate; e kore tona kororia e tuku iho i muri i a ia.
18അവന്‍ ജീവനോടിരുന്നപ്പോള്‍ താന്‍ ഭാഗ്യവാന്‍ എന്നു പറഞ്ഞു; നീ നിനക്കു തന്നേ നന്മ ചെയ്യുമ്പോള്‍ മനുഷ്യര്‍ നിന്നെ പുകഴ്ത്തും.
18Whakapai noa ia i tona wairua i a ia e ora ana; a ka whakamoemititia koe ua pai au mahi ki a koe ano.
19അവന്‍ തന്റെ പിതാക്കന്മാരുടെ തലമുറയോടു ചെന്നു ചേരും; അവര്‍ ഒരുനാളും വെളിച്ചം കാണുകയില്ല.
19Ka haere ia ki te whakatupuranga o ona tupuna: e kore rawa ratou e kite i te marama.
20മാനത്തോടിരിക്കുന്ന മനുഷ്യന്‍ വിവേകഹീനനായാല്‍ നശിച്ചുപോകുന്ന മൃഗങ്ങള്‍ക്കു തുല്യനത്രേ.
20Ko te tangata e whakahonoretia ana, a kahore e whai whakaaro, kei nga kararehe ka moti nei tona rite.