Malayalam

Maori

Psalms

5

1യഹോവേ, എന്റെ വാക്കുകള്‍ക്കു ചെവി തരേണമേ; എന്റെ ധ്യാനത്തെ ശ്രദ്ധിക്കേണമേ;
1¶ Ki te tino kaiwhakatangi Nehiroto. He himene na Rawiri. Tahuri tou taringa, e Ihowa, ki aku kupu, kia mohio koe ki toku whakaaroaronga.
2എന്റെ രാജാവും എന്റെ ദൈവവുമായുള്ളോവേ, എന്റെ സങ്കടയാചന കേള്‍ക്കേണമേ; നിന്നോടല്ലോ ഞാന്‍ പ്രാര്‍ത്ഥിക്കുന്നതു.
2Whakarongo ki te reo o taku karanga, e toku Kingi, e toku Atua, he inoi hoki taku ki a koe.
3യഹോവേ, രാവിലെ എന്റെ പ്രാര്‍ത്ഥന കേള്‍ക്കേണമേ; രാവിലെ ഞാന്‍ നിനക്കായി ഒരുക്കി കാത്തിരിക്കുന്നു.
3E rongo koe ki toku reo, e Ihowa, i te ata; i te ata ka whakatikaia atu e ahau taku inoi ki a koe, a ka titiro matatau atu.
4നീ ദുഷ്ടതയില്‍ പ്രസാദിക്കുന്ന ദൈവമല്ല; ദുഷ്ടന്‍ നിന്നോടുകൂടെ പാര്‍ക്കയില്ല.
4Ehara hoki koe i te Atua e pai ana ki te hara, e kore te kino e noho ki a koe.
5അഹങ്കാരികള്‍ നിന്റെ സന്നിധിയില്‍ നില്‍ക്കയില്ല; നീതികേടു പ്രവര്‍ത്തിക്കുന്നവരെയൊക്കെയും നീ പകെക്കുന്നു.
5E kore te hunga wairangi e tu ki tou aroaro: e kinongia ana e koe nga kaimahi katoa i te kino.
6ഭോഷ്ക്കുപറയുന്നവരെ നീ നശിപ്പിക്കും; രക്തപാതകവും ചതിവുമുള്ളവന്‍ യഹോവെക്കു അറെപ്പാകുന്നു;
6E ngaro i a koe te hunga korero teka; e whakarihariha ana a Ihowa ki te tangata toto, ki te tangata hianga.
7ഞാനോ, നിന്റെ കൃപയുടെ ബഹുത്വത്താല്‍ നിന്റെ ആലയത്തിലേക്കു ചെന്നു നിന്റെ വിശുദ്ധമന്ദിരത്തിന്നു നേരെ നിങ്കലുള്ള ഭക്തിയോടെ ആരാധിക്കും.
7¶ Ko ahau ia ka haere i runga i te tini o au atawhai ki tou whare: ka koropiko ki te ritenga o tau temepara tapu, me te wehi ano ki a koe.
8യഹോവേ, എന്റെ ശത്രുക്കള്‍നിമിത്തം നിന്റെ നീതിയാല്‍ എന്നെ നടത്തേണമേ; എന്റെ മുമ്പില്‍ നിന്റെ വഴിയെ നിരപ്പാക്കേണമേ.
8E Ihowa, arahina ahau i runga i tou tika, he hoariri hoki oku; whakatikaia tau ara i mua i ahau.
9അവരുടെ വായില്‍ ഒട്ടും നേരില്ല; അവരുടെ അന്തരംഗം നാശകൂപം തന്നേ; അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാകുന്നു; നാവുകൊണ്ടു അവര്‍ മധുരവാക്കു പറയുന്നു.
9Kahore hoki he pono i o ratou mangai; he kino kau a roto i a ratou; he urupa puare noa o ratou korokoro; e patipati ana o ratou arero.
10ദൈവമേ അവരെ കുറ്റംവിധിക്കേണമേ; തങ്ങളുടെ ആലോചനകളാല്‍ തന്നേ അവര്‍ വീഴട്ടെ; അവരുടെ അതിക്രമങ്ങളുടെ ബഹുത്വംനിമിത്തം അവരെ തള്ളിക്കളയേണമേ; നിന്നോടല്ലോ അവര്‍ മത്സരിച്ചിരിക്കുന്നതു.
10Whakataua te hara ki a ratou, e te Atua; kia hinga ratou i o ratou whakaaro; peia atu ratou me a ratou tini mahi tutu; mo ratou i whakakeke ki a koe.
11എന്നാല്‍ നിന്നെ ശരണംപ്രാപിക്കുന്നവരെല്ലാവരും സന്തോഷിക്കും; നീ അവരെ പാലിക്കുന്നതുകൊണ്ടു അവര്‍ എപ്പോഴും ആനന്ദിച്ചാര്‍ക്കും; നിന്റെ നാമത്തെ സ്നേഹിക്കുന്നവര്‍ നിന്നില്‍ ഉല്ലസിക്കും;
11Na kia hari katoa te hunga e whakawhirinaki ana ki a koe: kia hamama tonu ratou i te koa, mo ratou e hipokina nei e koe; a kia whakamanamana ki a koe te hunga e aroha ana ki tou ingoa.
12യഹോവേ, നീ നീതിമാനെ അനുഗ്രഹിക്കും; പരിചകൊണ്ടെന്നപോലെ നീ ദയകൊണ്ടു അവനെ മറെക്കും;
12No te mea ka manaakitia e koe, e Ihowa, te tangata tika; me he whakangungu rakau te manako e karapotia ai ia e koe.