Malayalam

Maori

Psalms

69

1ദൈവമേ, എന്നെ രക്ഷിക്കേണമേ; വെള്ളം എന്റെ പ്രാണനോളം എത്തിയിരിക്കുന്നു.
1¶ Ki te tino kaiwhakatangi. Hohanimi. Na Rawiri. Whakaorangia ahau e te Atua, ka tae mai hoki nga wai ki roto ki toku wairua.
2ഞാന്‍ നിലയില്ലാത്ത ആഴമുള്ള ചേറ്റില്‍ താഴുന്നു; ആഴമുള്ള വെള്ളത്തില്‍ ഞാന്‍ മുങ്ങിപ്പോകുന്നു; പ്രവാഹങ്ങള്‍ എന്നെ കവിഞ്ഞൊഴുകുന്നു.
2Ka tapoko ahau ki te oru hohonu, ki te wahi kahore nei he tunga: kua tae ahau ki nga wai hohonu, ngaro iho ahau i nga waipuke.
3എന്റെ നിലവിളിയാല്‍ ഞാന്‍ തളര്‍ന്നിരിക്കുന്നു; എന്റെ തൊണ്ട ഉണങ്ങിയിരിക്കുന്നു; ഞാന്‍ എന്റെ ദൈവത്തെ പ്രതീക്ഷിച്ചു എന്റെ കണ്ണു മങ്ങിപ്പോകുന്നു.
3Kua ruwha ahau i taku tangi; kua maroke toku korokoro: pakoko kau oku kanohi i ahau e tatari nei ki toku Atua.
4കാരണംകൂടാതെ എന്നെ പകെക്കുന്നവര്‍ എന്റെ തലയിലെ രോമത്തിലും അധികമാകുന്നു; വൃഥാ എനിക്കു ശത്രുക്കളായി എന്നെ സംഹരിപ്പാന്‍ ഭാവിക്കുന്നവര്‍ പെരുകിയിരിക്കുന്നു; ഞാന്‍ കവര്‍ച്ചചെയ്യാത്തതു തിരികെ കൊടുക്കേണ്ടിവരുന്നു.
4Tini ke i nga makawe o toku matenga te hunga e kino noa ana ki ahau: he kaha rawa te hunga e mauahara noa ana ki ahau, e mea nei kia whakamatea ahau; utua ana e ahau i reira nga mea kihai i tangohia e ahau.
5ദൈവമേ, നീ എന്റെ ഭോഷത്വം അറിയുന്നു; എന്റെ അകൃത്യങ്ങള്‍ നിനക്കു മറവായിരിക്കുന്നില്ല.
5E te Atua, e matau ana koe ki toku kuware; kahore hoki oku he e ngaro i a koe.
6സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവേ, നിങ്കല്‍ പ്രത്യാശവെക്കുന്നവര്‍ എന്റെ നിമിത്തം ലജ്ജിച്ചുപോകരുതേ; യിസ്രായേലിന്റെ ദൈവമേ, നിന്നെ അന്വേഷിക്കുന്നവര്‍ എന്റെ നിമിത്തം നാണിച്ചുപോകരുതേ.
6E te Ariki, e Ihowa o nga mano kaua te hunga e tatari ana ki a koe e whakama i ahau: e te Atua o Iharaira, kei numinumi kau i ahau te hunga e rapu ana i a koe.
7നിന്റെ നിമിത്തം ഞാന്‍ നിന്ദ വഹിച്ചു; ലജ്ജ എന്റെ മുഖത്തെ മൂടിയിരിക്കുന്നു.
7Mou hoki ahau i waiho ai hei tawainga: ngaro iho toku mata i te whakama.
8എന്റെ സഹോദരന്മാര്‍ക്കും ഞാന്‍ പരദേശിയും എന്റെ അമ്മയുടെ മക്കള്‍ക്കു അന്യനും ആയി തീര്‍ന്നിരിക്കുന്നു.
8He tangata ke ahau ki oku hoa ake: hei tautangata ki nga tama a toku whaea.
9നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളഞ്ഞു; നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേല്‍ വീണിരിക്കുന്നു.
9Ka pau hoki ahau i te aroha ki tou whare: kua tau ano ki ahau nga tawai a te hunga e tawai ana ki a koe.
10ഞാന്‍ കരഞ്ഞു ഉപവാസത്താല്‍ ആത്മതപനം ചെയ്തു. അതും എനിക്കു നിന്ദയായ്തീര്‍ന്നു;
10I ahau i tangi, i whakatiki hei whiu i toku wairua, ka waiho tena hei tawainga moku.
11ഞാന്‍ രട്ടുശീല എന്റെ ഉടുപ്പാക്കി; ഞാന്‍ അവര്‍ക്കും പഴഞ്ചൊല്ലായ്തീര്‍ന്നു.
11I kakahu hoki ahau i te kakahu taratara moku, a i waiho hei whakatauki ma ratou.
12പട്ടണവാതില്‍ക്കല്‍ ഇരിക്കുന്നവര്‍ എന്നെക്കുറിച്ചു സല്ലാപിക്കുന്നു; ഞാന്‍ മദ്യപന്മാരുടെ പാട്ടായിരിക്കുന്നു.
12Kei te korero kino moku te hunga e noho ana i te kuwaha: waiatatia ana ahau e te hunga haurangi waina.
13ഞാനോ യഹോവേ, പ്രസാദകാലത്തു നിന്നോടു പ്രാര്‍ത്ഥിക്കുന്നു; ദൈവമേ, നിന്റെ ദയയുടെ ബഹുത്വത്താല്‍, നിന്റെ രക്ഷാവിശ്വസ്തതയാല്‍ തന്നേ, എനിക്കുത്തരമരുളേണമേ.
13¶ Ko ahau ia, ki a koe taku inoi, e Ihowa, i te wa e manakohia ai: whakahokia mai he kupu ki ahau, e te Atua, i runga i te nui o tou aroha, o te pono o tau whakaoranga.
14ചേറ്റില്‍നിന്നു എന്നെ കയറ്റേണമേ; ഞാന്‍ താണുപോകരുതേ; എന്നെ പകെക്കുന്നവരുടെ കയ്യില്‍നിന്നും ആഴമുള്ള വെള്ളത്തില്‍നിന്നും എന്നെ വിടുവിക്കേണമേ.
14Whakaorangia ahau i roto i te oru, kei toremi: kia ora ahau i te hunga e kino ana ki ahau, i nga wai hohonu ano hoki.
15ജലപ്രവാഹം എന്റെ മീതെ കവിയരുതേ; ആഴം എന്നെ വിഴുങ്ങരുതേ; കുഴി എന്നെ അടെച്ചുകൊള്ളുകയുമരുതേ.
15Kei ngaro ahau i te waipuke, kei horomia e te rire; kei kopia ano te waha o te poka ki runga ki ahau.
16യഹോവേ, എനിക്കുത്തരമരുളേണമേ; നിന്റെ ദയ നല്ലതല്ലോ; നിന്റെ കരുണയുടെ ബഹുത്വപ്രകാരം എങ്കലേക്കു തിരിയേണമേ;
16E Ihowa whakahokia mai he kupu ki ahau; he pai hoki tou atawhai: tahuri mai ki ahau, kia rite ki te nui o au arohatanga.
17അടിയന്നു തിരുമുഖം മറെക്കരുതേ; ഞാന്‍ കഷ്ടത്തില്‍ ഇരിക്കയാല്‍ വേഗത്തില്‍ എനിക്കു ഉത്തരമരുളേണമേ.
17A kaua e huna tou mata ki tau pononga; e pouri ana hoki ahau: hohoro te whakahoki kupu mai ki ahau.
18എന്റെ പ്രാണനോടു അടുത്തുവന്നു അതിനെ വീണ്ടുകൊള്ളേണമേ; എന്റെ ശത്രുക്കള്‍നിമിത്തം എന്നെ വീണ്ടെടുക്കേണമേ.
18Whakatata mai ki toku wairua, hokona: whakaorangia ahau, e mahi nei oku hoariri.
19എനിക്കുള്ള നിന്ദയും ലജ്ജയും അപമാനവും നീ അറിയുന്നു; എന്റെ വൈരികള്‍ എല്ലാവരും നിന്റെ ദൃഷ്ടിയില്‍ ഇരിക്കുന്നു.
19E matau ana koe ki toku tawainga, ki toku whakama, ki toku numinumi: kei tou aroaro oku hoariri katoa.
20നിന്ദ എന്റെ ഹൃദയത്തെ തകര്‍ത്തു, ഞാന്‍ ഏറ്റവും വിഷാദിച്ചിരിക്കുന്നു; വല്ലവന്നും സഹതാപം തോന്നുമോ എന്നു ഞാന്‍ നോക്കിക്കൊണ്ടിരുന്നു; ആര്‍ക്കും തോന്നിയില്ല; ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നും നോക്കിക്കൊണ്ടിരുന്നു; ആരെയും കണ്ടില്ലതാനും.
20Maru noa toku ngakau i te tawai; a ki tonu ahau i te pouri: i titiro ahau ki tetahi hei aroha mai, a kore ake; ki etahi hei whakamarie, a kihai i kitea.
21അവര്‍ എനിക്കു തിന്നുവാന്‍ കൈപ്പു തന്നു; എന്റെ ദാഹത്തിന്നു അവര്‍ എനിക്കു ചൊറുക്ക കുടിപ്പാന്‍ തന്നു.
21I homai he au hei kai maku: i toku matewaitanga ano i whakainumia ahau ki te winika.
22അവരുടെ മേശ അവരുടെ മുമ്പില്‍ കണിയായും അവര്‍ സുഖത്തോടിരിക്കുമ്പോള്‍ കുടുക്കായും തീരട്ടെ.
22¶ Kia meinga ta ratou tepu i to ratou aroaro hei mahanga; hei rore hoki i to ratou wa rangimarie.
23അവരുടെ കണ്ണു കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ അര എപ്പോഴും ആടുമാറാക്കേണമേ.
23Kia whakapouritia o ratou kanohi, kei kite ratou: kia wiri tonu hoki o ratou hope.
24നിന്റെ ക്രോധം അവരുടെമേല്‍ പകരേണമേ. നിന്റെ ഉഗ്രകോപം അവരെ പിടിക്കുമാറാകട്ടെ.
24Ringihia atu tou riri ki runga ki a ratou, kia mau hoki ratou i tou arita, i tou weriweri.
25അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; അവരുടെ കൂടാരങ്ങളില്‍ ആരും പാര്‍ക്കാതിരിക്കട്ടെ.
25Kia ururuatia to ratou nohoanga: kaua tetahi e noho ki o ratou teneti.
26നീ ദണ്ഡിപ്പിച്ചവനെ അവര്‍ ഉപദ്രവിക്കുന്നു; നീ മുറിവേല്പിച്ചവരുടെ വേദനയെ അവര്‍ വിവിരക്കുന്നു.
26Mo ratou i tukino i te tangata i whiua nei e koe; a korerotia ana e ratou te pouri o te hunga i werohia e koe.
27അവരുടെ അകൃത്യത്തോടു അകൃത്യം കൂട്ടേണമേ; നിന്റെ നീതിയെ അവര്‍ പ്രാപിക്കരുതേ.
27Tapiritia he kino ki runga ki to ratou kino; kaua hoki ratou e tukua kia tomo ki tou tika.
28ജീവന്റെ പുസ്തകത്തില്‍നിന്നു അവരെ മായിച്ചുകളയേണമേ; നീതിമാന്മാരോടുകൂടെ അവരെ എഴുതരുതേ.
28Kia murua atu ratou i te pukapuka o te ora, kaua ano e tuhituhia ki roto ki te hunga tika.
29ഞാനോ എളിയവനും ദുഃഖിതനും ആകുന്നു; ദൈവമേ, നിന്റെ രക്ഷ എന്നെ ഉയര്‍ത്തുമാറാകട്ടെ.
29Ko ahau ia, he rawakore, he pouri; kia whakateiteitia ake ahau, e te Atua, e tau whakaoranga.
30ഞാന്‍ പാട്ടോടെ ദൈവത്തിന്റെ നാമത്തെ സ്തുതിക്കും; സ്തോത്രത്തോടെ അവനെ മഹത്വപ്പെടുത്തും.
30¶ Ka whakamoemiti taku waiata ki te ingoa o te Atua, ka whakanui ano taku whakawhetai i a ia.
31അതു യഹോവേക്കു കാളയെക്കാളും കൊമ്പും കുളമ്പും ഉള്ള മൂരിയെക്കാളും പ്രസാദകരമാകും.
31Pai rawa tenei ki a Ihowa i te puru i te kau, i te mea whai haona, whai maikuku.
32സൌമ്യതയുള്ളവര്‍ അതു കണ്ടു സന്തോഷിക്കും; ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയം ജീവിക്കട്ടെ.
32Kua kite te hunga mahaki, kua hari: ka ora ano o koutou ngakau, e te hunga e rapu nei i te Atua.
33യഹോവ ദരിദ്രന്മാരുടെ പ്രാര്‍ത്ഥന കേള്‍ക്കുന്നു; തന്റെ ബദ്ധന്മാരെ നിന്ദിക്കുന്നതുമില്ല;
33No te mea ka rongo a Ihowa ki nga rawakore, e kore ano e whakahawea ki ana herehere.
34ആകാശവും ഭൂമിയും സമുദ്രങ്ങളും അവയില്‍ ചരിക്കുന്ന സകലവും അവനെ സ്തുതിക്കട്ടെ.
34Kia whakamoemiti te rangi me te whenua ki a ia, nga moana, me nga mea katoa e tere ana i roto.
35ദൈവം സീയോനെ രക്ഷിക്കും; അവന്‍ യെഹൂദാനഗരങ്ങളെ പണിയും; അവര്‍ അവിടെ പാര്‍ത്തു അതിനെ കൈവശമാക്കും.
35No te mea tera e whakaorangia e te Atua a Hiona, ka hanga ano e ia nga pa o Hura; a ka noho ratou ki reira, ka riro hoki a reira i a ratou.
36അവന്റെ ദാസന്മാരുടെ സന്തതി അതിനെ അവകാശമാക്കും; അവന്റെ നാമത്തെ സ്നേഹിക്കുന്നവര്‍ അതില്‍ വസിക്കും. (സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു ജ്ഞാപകസങ്കീര്‍ത്തനം.)
36A ka nohoia a reira e nga uri o ana pononga: hei kainga tupu ano a reira mo te hunga e aroha ana ki tona ingoa.