1ദൈവം എഴുന്നേലക്കുന്നു; അവന്റെ ശത്രുക്കള്‍ ചിതറിപ്പോകുന്നു; അവനെ പകെക്കുന്നവരും അവന്റെ മുമ്പില്‍ നിന്നു ഔടിപ്പോകുന്നു.
1¶ Ki te tino kaiwhakatangi. He himene, he waiata na Rawiri. Kia ara te Atua, kia marara ona hoariri: kia whati hoki i tona aroaro te hunga e kino ana ki a ia.
2പുക പതറിപ്പോകുന്നതുപോലെ നീ അവരെ പതറിക്കുന്നു; തീയിങ്കല്‍ മെഴുകു ഉരുകുന്നതുപോലെ ദുഷ്ടന്മാര്‍ ദൈവസന്നിധിയില്‍ നശിക്കുന്നു.
2Aia atu ratou, peratia me te paowa e aia ana: kia rite ki te ware pi e rewa ana i te kapura te ngaromanga o te hunga kino i te aroaro o te Atua.
3എങ്കിലും നീതിമാന്മാര്‍ സന്തോഷിച്ചു ദൈവ സന്നിധിയില്‍ ഉല്ലസിക്കും; അതേ, അവര്‍ സന്തോഷത്തോടെ ആനന്ദിക്കും.
3Kia koa ia te hunga tika; kia hari i te aroaro o te Atua: ae ra, kia tino hari pu ratou.
4ദൈവത്തിന്നു പാടുവിന്‍ , അവന്റെ നാമത്തിന്നു സ്തുതി പാടുവിന്‍ ; മരുഭൂമിയില്‍കൂടി വാഹനമേറി വരുന്നവന്നു വഴി നിരത്തുവിന്‍ ; യാഹ് എന്നാകുന്നു അവന്റെ നാമം; അവന്റെ മുമ്പില്‍ ഉല്ലസിപ്പിന്‍ .
4Waiata ki te Atua, himenetia tona ingoa; opehia ake he huanui mo tana hariata i nga koraha; tona ingoa ko IHA; kia hari hoki ki tona aroaro.
5ദൈവം തന്റെ വിശുദ്ധനിവാസത്തില്‍ അനാഥന്മാര്‍ക്കും പിതാവും വിധവമാര്‍ക്കും ന്യായപാലകനും ആകുന്നു.
5Hei matua mo nga pani, hei kaiwhakarite mo nga pouaru, te Atua i tona nohoanga tapu.
6ദൈവം ഏകാകികളെ കുടുംബത്തില്‍ വസിക്കുമാറാക്കുന്നു; അവന്‍ ബദ്ധന്മാരെ വിടുവിച്ചു സൌഭാഗ്യത്തിലാക്കുന്നു; എന്നാല്‍ മത്സരികള്‍ വരണ്ട ദേശത്തു പാര്‍ക്കും.
6E whakanohoia ana e te Atua te mokemoke ki te whare; e whakaputaina ana e ia nga herehere ki te ora: ko te hunga tutu ia e noho i te wahi waikore.
7ദൈവമേ, നീ നിന്റെ ജനത്തിന്നു മുമ്പായി പുറപ്പെട്ടു മരുഭൂമിയില്‍കൂടി നടകൊണ്ടപ്പോള്‍ - സേലാ -
7¶ E te Atua, i tou haerenga atu i mua i tau iwi: i tou haerenga i te koraha; (Hera.
8ഭൂമി കുലുങ്ങി, ആകാശം ദൈവസന്നിധിയില്‍ പൊഴിഞ്ഞു; ഈ സീനായി യിസ്രായേലിന്റെ ദൈവമായ ദൈവത്തിന്റെ മുമ്പില്‍ കുലുങ്ങിപ്പോയി.
8I wiri te whenua, i tuturu iho ano nga rangi i te aroaro o te Atua; me taua Hinai ano i te aroaro o te Atua, o te Atua o Iharaira.
9ദൈവമേ, നീ ധാരാളം മഴ പെയ്യിച്ചു ക്ഷീണിച്ചിരുന്ന നിന്റെ അവകാശത്തെ തണുപ്പിച്ചു.
9I taia mai, e koe, e te Atua, he ua nui; a i tou kainga e ruwha ana ka whakaukia e koe.
10നിന്റെ കൂട്ടം അതില്‍ പാര്‍ത്തു; ദൈവമേ, നിന്റെ ദയയാല്‍ നീ അതു എളിയവര്‍ക്കുംവേണ്ടി ഒരുക്കിവെച്ചു.
10I noho tau whakaminenga ki reira: na tou pai, e te Atua, i mea kai ai koe ma nga rawakore.
11കര്‍ത്താവു ആജ്ഞ കൊടുക്കുന്നു; സുവാര്‍ത്താദൂതികള്‍ വലിയോരു ഗണമാകുന്നു.
11Ka homai e Ihowa te kupu: he ope nui nga wahine whakapuaki.
12സൈന്യങ്ങളുടെ രാജാക്കന്മാര്‍ ഔടുന്നു, ഔടുന്നു; വീട്ടില്‍ പാര്‍ക്കുംന്നവള്‍ കവര്‍ച്ച പങ്കിടുന്നു.
12Whati rawa nga kingi o nga taua: a ko te wahine i noho i te whare, kei te tuwha i nga parakete.
13നിങ്ങള്‍ തൊഴുത്തുകളുടെ ഇടയില്‍ കിടക്കുമ്പോള്‍ പ്രാവിന്റെ ചിറകു വെള്ളികൊണ്ടും അതിന്റെ തൂവലുകള്‍ പൈമ്പൊന്നുകൊണ്ടും പൊതിഞ്ഞിരിക്കുന്നതുപോലെ ആകുന്നു.
13I a koutou ka takoto noa i nga takotoranga hipi, he rite ki nga pakau o te kukupa kua paparuatia nei ki te hiriwa, ona hou ki te koura whero.
14സര്‍വ്വശക്തന്‍ അവിടെ രാജാക്കന്മാരെ ചിതറിച്ചപ്പോള്‍ സല്മോനില്‍ ഹിമം പെയ്യുകയായിരുന്നു.
14I te whakamararatanga a te Kaha Rawa i nga kingi i reira, koia ano kei te hukarere o Taramono te ma.
15ബാശാന്‍ പര്‍വ്വതം ദൈവത്തിന്റെ പര്‍വ്വതം ആകുന്നു. ബാശാന്‍ പര്‍വ്വതം കൊടുമുടികളേറിയ പര്‍വ്വതമാകുന്നു.
15¶ He maunga Atua a Maunga Pahana; he maunga tiketike a Maunga Pahana.
16കൊടുമുടികളേറിയ പര്‍വ്വതങ്ങളേ, ദൈവം വസിപ്പാന്‍ ഇച്ഛിച്ചിരിക്കുന്ന പര്‍വ്വതത്തെ നിങ്ങള്‍ സ്പര്‍ദ്ധിച്ചുനോക്കുന്നതു എന്തു? യഹോവ അതില്‍ എന്നേക്കും വസിക്കും.
16He aha koutou ka titiro titaha ai, e nga maunga tiketike, ki te maunga i hiahiatia nei e te Atua kia nohoia e ia? ae, ka nohoia e Ihowa ake ake.
17ദൈവത്തിന്റെ രഥങ്ങള്‍ ആയിരമായിരവും കോടികോടിയുമാകുന്നു; കര്‍ത്താവു അവരുടെ ഇടയില്‍, സീനായില്‍, വിശുദ്ധമന്ദിരത്തില്‍ തന്നേ.
17Ko nga hariata a te Atua, e rua tekau mano, mano mano iho; kei roto i a ratou te Ariki, me te mea ko Hinai, ko te wahi tapu.
18നീ ഉയരത്തിലേക്കു കയറി, ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോയി; യാഹ് എന്ന ദൈവം അവിടെ വസിക്കേണ്ടതിന്നു നീ മനുഷ്യരോടു, മത്സരികളോടു തന്നേ, കാഴ്ച വാങ്ങിയിരിക്കുന്നു.
18Kua kake koe ki runga, kua whakaraua e koe te whakarau: kua riro i a koe he ohaoha mo te tangata; ae, mo te hunga tutu ano, kia noho ai a Ihowa, te Atua ki a ratou.
19നമ്മുടെ രക്ഷയാകുന്ന ദൈവമായി, നാള്‍തോറും നമ്മുടെ ഭാരങ്ങളെ ചുമക്കുന്ന കര്‍ത്താവു വാഴ്ത്തപ്പെടുമാറാകട്ടെ. സേലാ.
19Kia whakapaingia te Ariki, e whakawaha nei i ta tatou pikaunga i tenei ra, i tenei ra, te Atua o to tatou whakaoranga. (Hera.
20ദൈവം നമുക്കു ഉദ്ധാരണങ്ങളുടെ ദൈവം ആകുന്നു; മരണത്തില്‍നിന്നുള്ള നീക്കുപോക്കുകള്‍ കര്‍ത്താവായ യഹോവേക്കുള്ളവ തന്നേ.
20Ko to tatou Atua te Atua o te whakaoranga: na Ihowa ano, na te Ariki, nga putanga ake i te mate.
21അതേ, ദൈവം തന്റെ ശത്രുക്കളുടെ തലയും തന്റെ അകൃത്യത്തില്‍ നടക്കുന്നവന്റെ രോമമുള്ള നെറുകയും തകര്‍ത്തുകളയും.
21Ka maru ia i te Atua te matenga o ona hoariri: me te tumuaki huruhuru o te tangata e haere tonu ana i ana kino.
22നീ നിന്റെ ശത്രുക്കളുടെ രക്തത്തില്‍ കാല്‍ മുക്കേണ്ടതിന്നും അവരുടെ മാംസത്തില്‍ നിന്റെ നായ്ക്കളുടെ നാവിന്നു ഔഹരി കിട്ടേണ്ടതിന്നും
22¶ I mea te Ariki, Ka whakahokia mai e ahau i Pahana, ka whakahokia mai e ahau taku iwi i nga rire o te moana:
23ഞാന്‍ അവരെ ബാശാനില്‍നിന്നു മടക്കിവരുത്തും; സമുദ്രത്തിന്റെ ആഴങ്ങളില്‍നിന്നു അവരെ മടക്കിവരുത്തും.
23Kia toua ai tou waewae ki te toto, kia whiwhi ai te arero o au kuri ki tana wahi o ou hoariri.
24ദൈവമേ, അവര്‍ നിന്റെ എഴുന്നെള്ളത്തുകണ്ടു; എന്റെ ദൈവവും രാജാവുമായവന്റെ വിശുദ്ധമന്ദിരത്തേക്കുള്ള എഴുന്നെള്ളത്തു തന്നേ.
24I kite ratou, e te Atua, i ou haerenga, i nga haerenga o toku Atua, o toku Kingi, i te wahi tapu.
25സംഗീതക്കാര്‍ മുമ്പില്‍ നടന്നു; വീണക്കാര്‍ പിമ്പില്‍ നടന്നു; തപ്പുകൊട്ടുന്ന കന്യകമാര്‍ ഇരുപുറവും നടന്നു.
25Ko nga kaiwaiata i haere i mua, i muri ko nga kaiwhakatangi, i waenganui o nga kotiro e patupatu ana i nga timipera.
26യിസ്രായേലിന്റെ ഉറവില്‍നിന്നുള്ളോരേ, സഭായോഗങ്ങളില്‍ നിങ്ങള്‍ കര്‍ത്താവായ ദൈവത്തെ വാഴ്ത്തുവിന്‍ .
26Whakapaingia te Atua i roto i nga whakaminenga, te Ariki hoki, e nga mea i puta mai i te matapuna o Iharaira.
27അവിടെ അവരുടെ നായകനായ ചെറിയ ബെന്യാമീനും യെഹൂദാപ്രഭുക്കന്മാരും അവരുടെ സംഘവും സെബൂലൂന്‍ പ്രഭുക്കന്മാരും നഫ്താലിപ്രഭുക്കന്മാരും ഉണ്ടു.
27Kei reira a Pineamine, te whakaotinga, to ratou ariki, nga rangatira o Hura, me to ratou ropu, nga rangatira o Hepurona, me nga rangatira o Napatari.
28നിന്റെ ദൈവം നിനക്കു ബലം കല്പിച്ചിരിക്കുന്നു; ദൈവമേ, നീ ഞങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചതു സ്ഥിരപ്പെടുത്തേണമേ.
28Kua oti he kaha mou te whakahau iho e tou Atua: whakaukia, e te Atua, tau i mea ai mo matou.
29യെരൂശലേമിലുള്ള നിന്റെ മന്ദിരംനിമിത്തം രാജാക്കന്മാര്‍ നിനക്കു കാഴ്ച കൊണ്ടുവരും.
29Ka maua mai e nga kingi he hakari ki a koe, mo tou temepara i Hiruharama.
30ഞാങ്ങണയുടെ ഇടയിലെ ദുഷ്ടജന്തുവിനെയും ജാതികള്‍ വെള്ളിവാളങ്ങളോടുകൂടെ വന്നു കീഴടങ്ങുംവരെ അവരുടെ കാളക്കൂട്ടത്തെയും പശുക്കിടാക്കളെയും ശാസിക്കേണമേ; യുദ്ധതല്പരന്മാരായ ജാതികളെ ചിതറിക്കേണമേ.
30Riria te kirehe o nga kakaho, te huinga puru, me nga kuao kau a nga iwi, me te takahi i nga pihi hiriwa ki raro: whakamararatia nga iwi e ahuareka ana ki te whainga.
31മിസ്രയീമില്‍നിന്നു മഹത്തുക്കള്‍ വരും; കൂശ് വേഗത്തില്‍ തന്റെ കൈകളെ ദൈവത്തിങ്കലേക്കു നീട്ടും.
31E puta mai nga rangatira i Ihipa: meake hohoro te totoro o nga ringa o Etiopia ki te Atua.
32ഭൂമിയിലെ രാജ്യങ്ങളെ ദൈവത്തിന്നു പാട്ടുപാടുവിന്‍ ; കര്‍ത്താവിന്നു കീര്‍ത്തനം ചെയ്‍വിന്‍ . സേലാ.
32¶ Waiata ki te Atua, e nga rangatiratanga o te whenua: himene ki te Ariki: (Hera.
33പുരാതനസ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗങ്ങളില്‍ വാഹനമേറുന്നവന്നു പാടുവിന്‍ ! ഇതാ, അവന്‍ തന്റെ ശബ്ദത്തെ, ബലമേറിയോരു ശബ്ദത്തെ കേള്‍പ്പിക്കുന്നു.
33Ki a ia, ko tona hariata nei ko nga rangi o nga rangi, nonamata: na, ka puaki tona reo, he reo kaha.
34ദൈവത്തിന്നു ശക്തി കൊടുപ്പിന്‍ ; അവന്റെ മഹിമ യിസ്രായേലിന്മേലും അവന്റെ ബലം മേഘങ്ങളിലും വിളങ്ങുന്നു.
34Waiho te kaha i te Atua, kei runga nei i a Iharaira tana mahi rangatira: kei nga kapua hoki tona kaha.
35ദൈവമേ, നിന്റെ വിശുദ്ധമന്ദിരത്തില്‍ നിന്നു നീ ഭയങ്കരനായ്‍വിളങ്ങുന്നു; യിസ്രായേലിന്റെ ദൈവം തന്റെ ജനത്തിന്നു ശക്തിയും ബലവും കൊടുക്കുന്നു. ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. (സംഗീതപ്രമാണിക്കു; സാരസരാഗത്തില്‍; ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.)
35Ka wehingia koe, e te Atua, i roto i ou wahi tapu: ko te Atua o Iharaira te kaihomai i te kaha, i te mana, ki tona iwi. Whakapaingia te Atua.