Malayalam

Maori

Psalms

75

1ദൈവമേ, ഞങ്ങള്‍ നിനക്കു സ്തോത്രം ചെയ്യുന്നു; ഞങ്ങള്‍ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ നാമം അടുത്തിരിക്കുന്നു. ഞങ്ങള്‍ നിന്റെ അതിശയപ്രവൃത്തികളെ ഘോഷിക്കുന്നു.
1¶ Ki te tino kaiwhakatangi. Aratakiti. He himene, he waiata na Ahapa. Ka whakawhetai tonu matou ki a koe, e te Atua; ka whakawhetai tonu matou, kei te tata mai hoki tou ingoa: e korerotia ana e te tangata au mahi whakamiharo.
2സമയം വരുമ്പോള്‍ ഞാന്‍ നേരോടെ വിധിക്കും.
2Ka kitea e ahau te wa e rite ana, ka tika taku whakawa.
3ഭൂമിയും അതിലെ സകല നിവാസികളും ഉരുകിപ്പോകുമ്പോള്‍ ഞാന്‍ അതിന്റെ തൂണുകളെ ഉറപ്പിക്കുന്നു. സേലാ.
3Kuteretere noa iho te whenua me ona tangata katoa; naku i whakatu ona pou. (Hera.
4ഡംഭം കാട്ടരുതെന്നു ഡംഭികളോടും കൊമ്പുയര്‍ത്തരുതെന്നു ദുഷ്ടന്മാരോടും ഞാന്‍ പറയുന്നു.
4I mea ahau ki te hunga whakakake, Kati ra te whakakake; ki te hunga hara ano, Kaua e whakaarahia te haona.
5നിങ്ങളുടെ കൊമ്പു മേലോട്ടു ഉയര്‍ത്തരുതു; ശാഠ്യത്തോടെ സംസാരിക്കയുമരുതു.
5Kaua to koutou haona e whakaarahia ki runga: kati te whakamaro i te kaki ina korero.
6കിഴക്കുനിന്നല്ല, പടിഞ്ഞാറുനിന്നല്ല, തെക്കുനിന്നുമല്ല ഉയര്‍ച്ചവരുന്നതു.
6¶ No te mea kahore he aranga i te rawhiti, kahore i te hauauru, kahore hoki i te tonga.
7ദൈവം ന്യായാധിപതിയാകുന്നു; അവന്‍ ഒരുത്തനെ താഴ്ത്തുകയും മറ്റൊരുത്തനെ ഉയര്‍ത്തുകയും ചെയ്യുന്നു.
7Ko te Atua ia te kaiwhakawa; ko tenei e whakaititia iho ana e ia, ko tera e whakaarahia ake ana.
8യഹോവയുടെ കയ്യില്‍ ഒരു പാനപാത്രം ഉണ്ടു; വീഞ്ഞു നുരെക്കുന്നു; അതു മദ്യംകൊണ്ടു നിറെഞ്ഞിരിക്കുന്നു; അവന്‍ അതില്‍നിന്നു പകരുന്നു; ഭൂമിയിലെ സകലദുഷ്ടന്മാരും അതിന്റെ മട്ടു വലിച്ചുകുടിക്കും.
8Kei te ringa hoki o Ihowa he kapu, pahuka tonu te waina; ki tonu, whakananu rawa, hei ringihanga mana: ko nga nganga ia, ma te hunga kino katoa o te whenua e tatau, e inu.
9ഞാനോ എന്നേക്കും പ്രസ്താവിക്കും; യാക്കോബിന്റെ ദൈവത്തിന്നു സ്തുതിപാടും.
9Ko ahau ia, ka kauwhau tonu: ka himene ki te Atua o Hakopa.
10ദുഷ്ടന്മാരുടെ കൊമ്പുകളൊക്കെയും ഞാന്‍ മുറിച്ചു കളയും; നീതിമാന്മാരുടെ കൊമ്പുകളോ ഉയര്‍ന്നിരിക്കും. (സംഗീതപ്രമാണിക്കു; തന്ത്രിനാദത്തോടെ; ആസാഫിന്റെ ഒരു സങ്കീര്‍ത്തനം; ഒരു ഗീതം.)
10A ka kotia e ahau nga haona katoa o te hunga kino: ka whakaarahia ake ia nga haona o te tangata tika.