1വരുവിന്‍ , നാം യഹോവേക്കു ഉല്ലസിച്ചു ഘോഷിക്ക; നമ്മുടെ രക്ഷയുടെ പാറെക്കു ആര്‍പ്പിടുക.
1¶ Tena, kia waiata tatou ki a Ihowa: kia hari te hamama ki te kamaka o to tatou whakaoranga.
2നാം സ്തോത്രത്തോടെ അവന്റെ സന്നിധിയില്‍ ചെല്ലുക; സങ്കീര്‍ത്തനങ്ങളോടെ അവന്നു ഘോഷിക്ക.
2Kia haere tatou me te whakawhetai atu ki tona aroaro: kia ngahau hoki a tatou himene ki a ia.
3യഹോവ മഹാദൈവമല്ലോ; അവന്‍ സകലദേവന്മാര്‍ക്കും മീതെ മഹാരാജാവു തന്നേ.
3No te mea he Atua nui hoki a Ihowa, he Kingi nui i nga atua katoa.
4ഭൂമിയുടെ അധോഭാഗങ്ങള്‍ അവന്റെ കയ്യില്‍ ആകുന്നു; പര്‍വ്വതങ്ങളുടെ ശിഖരങ്ങളും അവന്നുള്ളവ.
4Kei tona ringa nga wahi hohonu o te whenua: a nana nga maunga teitei.
5സമുദ്രം അവന്നുള്ളതു; അവന്‍ അതിനെ ഉണ്ടാക്കി; കരയെയും അവന്റെ കൈകള്‍ മനെഞ്ഞിരിക്കുന്നു.
5Nana te moana, nana ano i hanga, a na ona ringa i whai ahua ai te whenua maroke.
6വരുവിന്‍ , നാം വണങ്ങി നമസ്കരിക്ക; നമ്മെ നിര്‍മ്മിച്ച യഹോവയുടെ മുമ്പില്‍ മുട്ടുകുത്തുക.
6Haere mai tatou, kia koropiko, kia tuohu: kia tukua nga turi ki te aroaro o Ihowa, o to tatou Kaihanga.
7അവന്‍ നമ്മുടെ ദൈവമാകുന്നു; നാമോ അവന്‍ മേയിക്കുന്ന ജനവും അവന്റെ കൈക്കലെ ആടുകളും തന്നേ.
7¶ Ko ia hoki to tatou Atua; ko tatou tana iwi e hepara ai, nga hipi a tona ringa. Ki te rongo koutou ki tona reo aianei.
8ഇന്നു നിങ്ങള്‍ അവന്റെ ശബ്ദം കേള്‍ക്കുന്നു എങ്കില്‍, മെരീബയിലെപ്പോലെയും മരുഭൂമിയില്‍ മസ്സാനാളിനെപ്പോലെയും നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കരുതു.
8Kaua e whakapakeketia o koutou ngakau: kei pera me o te whakatoinga, me o te ra o te whakamatautauranga i te koraha;
9അവിടെവെച്ചു നിങ്ങളുടെ പിതാക്കന്മാര്‍ എന്നെ പരീക്ഷിച്ചു; എന്റെ പ്രവൃത്തി അവര്‍ കണ്ടിട്ടും എന്നെ ശോധനചെയ്തു.
9I ahau i whakamatautauria e o koutou matua, i ata mohiotia, i to ratou kitenga ano hoki i aku mahi.
10നാല്പതു ആണ്ടു എനിക്കു ആ തലമുറയോടു നീരസം ഉണ്ടായിരുന്നു; അവര്‍ തെറ്റിപ്പോകുന്ന ഹൃദയമുള്ളോരു ജനം എന്നും എന്റെ വഴികളെ അറിഞ്ഞിട്ടില്ലാത്തവരെന്നും ഞാന്‍ പറഞ്ഞു.
10E wha tekau nga tau i hoha ai ahau ki tenei whakatupuranga, na ka mea ahau; He iwi ngakau kotiti ke ratou, kahore hoki ratou e mohio ki aku ara.
11ആകയാല്‍ അവര്‍ എന്റെ സ്വസ്ഥതയില്‍ പ്രവേശിക്കയില്ലെന്നു ഞാന്‍ എന്റെ ക്രോധത്തില്‍ സത്യം ചെയ്തു.
11Na reira i riri ai ahau, i oati ai hoki; e kore ratou e tae ki toku okiokinga.