1യഹോവേക്കു ഒരു പുതിയ പാട്ടു പാടുവിന്‍ ; സകലഭൂവാസികളുമായുള്ളോരേ, യഹോവേക്കു പാടുവിന്‍ .
1¶ Waiatatia he waiata hou ki a Ihowa: waiata, e te whenua katoa, ki a Ihowa.
2യഹോവേക്കു പാടു അവന്റെ നാമത്തെ വാഴ്ത്തുവിന്‍ ; നാള്‍തോറും അവന്റെ രക്ഷയെ പ്രസിദ്ധമാക്കുവിന്‍ .
2Waiata ki a Ihowa, whakapaingia tona ingoa: whakakitea tana whakaoranga i tenei ra, i tenei ra.
3ജാതികളുടെ ഇടയില്‍ അവന്റെ മഹത്വവും സകലവംശങ്ങളുടെയും ഇടയില്‍ അവന്റെ അത്ഭുതങ്ങളും വിവരിപ്പിന്‍ .
3Whakapuakina tona kororia i waenganui i nga tauiwi, ana mahi whakamiharo i waenganui i nga iwi katoa.
4യഹോവ വലിയവനും ഏറ്റവും സ്തുത്യനും ആകുന്നു; അവന്‍ സകലദേവന്മാരെക്കാളും ഭയപ്പെടുവാന്‍ യോഗ്യന്‍ .
4He nui hoki a Ihowa, he tika ano kia nui te whakamoemiti ki a ia: kia wehingia nuitia ai i nga atua katoa.
5ജാതികളുടെ ദേവന്മാരൊക്കെയും മിത്ഥ്യാമൂര്‍ത്തികളത്രേ; യഹോവയോ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു.
5He whakapakoko hoki nga atua katoa o nga iwi: na Ihowa ia i hanga nga rangi.
6ബഹുമാനവും തേജസ്സും അവന്റെ മുമ്പിലും ബലവും ശോഭയും അവന്റെ വിശുദ്ധമന്ദിരത്തിലും ഉണ്ടു.
6He honore, he kororia kei tona aroaro: kei tona wahi tapu te kaha me te ataahua.
7ജാതികളുടെ കുലങ്ങളേ, യഹോവേക്കു കൊടുപ്പിന്‍ ; മഹത്വവും ബലവും യഹോവേക്കു കൊടുപ്പിന്‍ .
7Waiho atu i a Ihowa, e nga hapu katoa o nga iwi: waiho atu i a Ihowa te kororia me te kaha.
8യഹോവേക്കു അവന്റെ നാമത്തിന്നു തക്കമഹത്വം കൊടുപ്പിന്‍ ; തിരുമുല്‍കാഴ്ചയുമായി അവന്റെ പ്രാകാരങ്ങളില്‍ ചെല്ലുവിന്‍ .
8Waiho atu i a Ihowa te kororia e tika ana mo tona ingoa: maua mai he whakahere, haere mai hoki ki ona marae.
9വിശുദ്ധ വസ്ത്രാലങ്കാരത്തോടെ യഹോവയെ നമസ്കരിപ്പിന്‍ ; സകല ഭൂവാസികളുമായുള്ളോരേ, അവന്റെ മുമ്പില്‍ നടുങ്ങുവിന്‍ .
9Koropiko ki a Ihowa i roto i te ataahua o te tapu: kia wehi ra ki tona aroaro, e te whenua katoa.
10യഹോവ വാഴുന്നു എന്നു ജാതികളുടെ ഇടയില്‍ പറവിന്‍ ; ഭൂലോകവും ഇളകാതെ ഉറെച്ചുനിലക്കുന്നു; അവന്‍ ജാതികളെ നേരോടെ വിധിക്കും.
10¶ Mea atu i waenganui o nga tauiwi, E kingi ana a Ihowa: ka u te whenua, te taea te whakangaueue; ka tika ana whakawa mo nga iwi.
11ആകാശം സന്തോഷിക്കയും ഭൂമി ആനന്ദിക്കയും സമുദ്രവും അതിന്റെ നിറെവും മുഴങ്ങുകയും ചെയ്യട്ടെ.
11Kia hari nga rangi, kia koa te whenua, kia haruru te moana, me nga mea e hua ana i roto.
12വയലും അതിലുള്ളതൊക്കെയും ആഹ്ളാദിക്കട്ടെ; അപ്പോള്‍ കാട്ടിലെ സകലവൃക്ഷങ്ങളും ഉല്ലസിച്ചുഘോഷിക്കും.
12Kia hari te mara, me nga mea katoa i runga: ko reira ano koa ai nga rakau katoa o te ngahere;
13യഹോവയുടെ സന്നിധിയില്‍ തന്നേ; അവന്‍ വരുന്നുവല്ലോ; അവന്‍ ഭൂമിയെ വിധിപ്പാന്‍ വരുന്നു; അവന്‍ ഭൂലോകത്തെ നീതിയോടും ജാതികളെ വിശ്വസ്തതയോടുംകൂടെ വിധിക്കും.
13Ki te aroaro o Ihowa, e haere mai ana hoki ia; e haere mai ana ia ki te whakawa mo te whenua: ka whakawa ia mo te ao i runga i te tika, mo nga iwi hoki i runga i tona pono.