Malayalam

Maori

Revelation

15

1ഞാന്‍ വലുതും അത്ഭുതവുമായ മറ്റൊരു അടയാളം സ്വര്‍ഗ്ഗത്തില്‍ കണ്ടു; ഒടുക്കത്തെ ഏഴു ബാധയുമുള്ള ഏഴു ദൂതന്മാരെ തന്നേ; അതോടുകൂടെ ദൈവക്രോധം തീര്‍ന്നു.
1¶ A i kite ahau i tetahi atu tohu i te rangi, he mea nui, he mea whakamiharo, tokowhitu nga anahera kei a ratou nga whiu whakamutunga e whitu; ko te whakaotinga hoki enei o te riri a te Atua.
2തീ കലര്‍ന്ന പളുങ്കുകടല്‍ പോലെ ഒന്നു മൃഗത്തോടും അതിന്റെ പ്രതിമയോടും പേരിന്റെ സംഖ്യയോടും ജയിച്ചവര്‍ ദൈവത്തിന്റെ വീണകള്‍ പിടിച്ചുംകൊണ്ടു പളുങ്കുകടലിന്നരികെ നിലക്കുന്നതും ഞാന്‍ കണ്ടു.
2A ka kite ahau he mea e rite ana ki te moana karaihe, he mea whakananu ki te kapura; me te hunga i kaha i te kararehe, i tona whakapakoko hoki, i tana tohu, i te whika ano hoki o tona ingoa, e tu ana i runga i te moana karaihe, kei a ratou ano ng a hapa a te Atua.
3അവര്‍ ദൈവത്തിന്റെ ദാസനായ മോശെയുടെ പാട്ടും കുഞ്ഞാടിന്റെ പാട്ടും പാടി ചൊല്ലിയതുസര്‍വ്വശക്തിയുള്ള ദൈവമായ കര്‍ത്താവേ, നിന്റെ പ്രവൃത്തികള്‍ വലുതും അത്ഭുതവുമായവ; സര്‍വ്വജാതികളുടെയും രാജാവേ, നിന്റെ വഴികള്‍ നീതിയും സത്യവുമുള്ളവ
3Kei te waiata hoki ratou i te waiata a Mohi, pononga a te Atua, me te waiata ano a te Reme; i mea ratou, He nui au mahi, e miharotia ana, e te Ariki, e te Atua Kaha Rawa; tika tonu ou ara, pono tonu, e te Kingi o nga whakatupuranga.
4കര്‍ത്താവേ, ആര്‍ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധന്‍ ; നിന്റെ ന്യായവിധികള്‍ വിളങ്ങിവന്നതിനാല്‍ സകല ജാതികളും വന്നു തിരുസന്നിധിയില്‍ നമസ്കരിക്കും.
4Ko wai e kore e wehi i a koe, e te Ariki, e kore hoki e whakakororia i tou ingoa? ko koe anake hoki te tapu ana; ka haere mai hoki nga tauiwi katoa, ka koropiko ki tou aroaro; kua whakakitea hoki au tikanga tika.
5ഇതിന്റെ ശേഷം സ്വര്‍ഗ്ഗത്തിലെ സാക്ഷ്യകൂടാരമായ ദൈവാലയം തുറന്നതു ഞാന്‍ കണ്ടു.
5¶ A i muri iho i enei mea ka kite ahau, na kua puare te whare tapu o te tapenakara o te whakaaturanga i te rangi:
6ഏഴു ബാധയുള്ള ഏഴു ദൂതന്മാരും ശുദ്ധവും ശുഭ്രവുമായുള്ള ശണവസ്ത്രം ധരിച്ചു മാറത്തു പൊന്‍ കച്ച കെട്ടിയും കൊണ്ടു ദൈവാലയത്തില്‍ നിന്നു പുറപ്പെട്ടുവന്നു.
6Na ka puta mai i roto i te whare tapu nga anahera e whitu, i a ratou nei nga whiu e whitu, he mea tatai ki te kohatu utu nui, kahore he koha, kanapa tonu, a ko o ratou uma he mea whitiki ki te whitiki koura.
7അപ്പോള്‍ നാലു ജീവികളില്‍ ഒന്നു എന്നെന്നേക്കും ജീവിച്ചിരിക്കുന്ന ദൈവത്തിന്റെ ക്രോധം നിറഞ്ഞ ഏഴു പൊന്‍ കലശം ആ ഏഴു ദൂതന്മാര്‍ക്കും കൊടുത്തു.
7A ka hoatu e tetahi o nga mea ora e wha ki nga anahera e whitu etahi oko koura e whitu, ki tonu i te riri o te Atua e ora nei a ake ake.
8ദൈവത്തിന്റെ തേജസ്സും ശക്തിയും ഹേതുവായിട്ടു ദൈവാലയം പുകകൊണ്ടു നിറഞ്ഞു; ഏഴു ദൂതന്മാരുടെ ബാധ ഏഴും കഴിയുവോളം ദൈവാലയത്തില്‍ കടപ്പാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
8Na kua ki te whare tapu i te paoa, he mea na te kororia o te Atua, na tona kaha hoki: kihai hoki tetahi tangata i ahei te tomo ki te whare tapu, kia mutu ra ano nga whiu e whitu a nga anahera e whitu.