Malayalam

Maori

Revelation

16

1നിങ്ങള്‍ പോയി ക്രോധകലശം ഏഴും ഭൂമിയില്‍ ഒഴിച്ചുകളവിന്‍ എന്നു ഒരു മഹാ ശബ്ദം ദൈവാലയത്തില്‍നിന്നു ഏഴു ദൂതന്മാരോടും പറയുന്നതു ഞാന്‍ കേട്ടു.
1¶ A ka rongo ahau i te reo nui he mea no roto i te whare tapu e mea ana ki nga anahera e whitu, Haere koutou, ringihia nga oko e whitu o te riri o te Atua ki te whenua.
2ഒന്നാമത്തവന്‍ പോയി തന്റെ കലശം ഭൂമിയില്‍ ഒഴിച്ചു; അപ്പോള്‍ മൃഗത്തിന്റെ മുദ്രയുള്ളവരും അതിന്റെ പ്രതിമയെ നമസ്കരിക്കുന്നവരുമായ മനുഷ്യര്‍ക്കും വല്ലാത്ത ദുര്‍വ്രണം ഉണ്ടായി.
2Na haere ana te tuatahi, ringihia ana e ia tana oko ki te whenua; a kua pa he mariao kino whakarihariha ki nga tangata kei a ratou nei te tohu a te kararehe, ki te hunga hoki e koropiko ana ki tona whakapakoko.
3രണ്ടാമത്തവന്‍ തന്റെ കലശം സമുദ്രത്തില്‍ ഒഴിച്ചു; അപ്പോള്‍ അതു മരിച്ചവന്റെ രക്തംപോലെ ആയിത്തിര്‍ന്നു; സമുദ്രത്തിലെ ജീവജന്തു ഒക്കെയും ചത്തുപോയി.
3Na ka ringihia e te tuarua o nga anahera tana oko ki te moana; a ka meinga hei toto, ano no te tupapaku: a ka mate nga wairua ora katoa i roto i te moana.
4മൂന്നാമത്തെ ദൂതന്‍ തന്റെ കലശം നദികളിലും നീരുറവുകളിലും ഒഴിച്ചു; അവ രക്തമായിത്തീര്‍ന്നു.
4Na ka ringihia e te tuatoru o nga anahera tana oko ki nga awa, ki nga puna wai; a ka meinga hei toto.
5അപ്പോള്‍ ജലാധിപതിയായ ദൂതന്‍ ഇവ്വണ്ണം പറയുന്നതു ഞാന്‍ കേട്ടുഇരിക്കുന്നവനും ഇരുന്നവനുമായി പരിശുദ്ധനായുള്ളോവേ, നീ ഇങ്ങനെ ന്യായം വിധിച്ചതു കൊണ്ടു നീതിമാന്‍ ആകുന്നു.
5A ka rongo ahau i te anahera o nga wai e mea ana, Tika tonu koe, e te Ariki, tenei koe inaianei, i mua ano koe, ko te Mea Tapu hoki koe, nau hoki enei whakawa:
6വിശുദ്ധന്മാരുടെയും പ്രവാചകന്മാരുവടെയും രക്തം അവര്‍ ചിന്നിച്ചതുകൊണ്ടു നീ അവര്‍ക്കും രക്തം കുടിപ്പാന്‍ കൊടുത്തു; അതിന്നു അവര്‍ യോഗ്യര്‍ തന്നേ.
6I ringihia hoki e ratou nga toto o te hunga tapu, o nga poropiti, a hoatu ana e koe he toto ki a ratou kia inumia; he mea tika hoki ma ratou.
7അവ്വണം യാഗപീഠവുംഅതേ, സര്‍വ്വശക്തിയുള്ള ദൈവമായ കര്‍ത്താവേ, നിന്റെ ന്യായവിധികള്‍ സത്യവും നീതിയുമുള്ളവ എന്നു പറയുന്നതു ഞാന്‍ കേട്ടു.
7I rongo hoki ahau i te aata e mea ana, Ae ra, e te Ariki, e te Atua Kaha Rawa, pono tonu, tika tonu au whakawa.
8നാലാമത്തവന്‍ തന്റെ കലശം സൂര്യനില്‍ ഒഴിച്ചു; അപ്പൊള്‍ തീകൊണ്ടു മനുഷ്യരെ ചുടുവാന്‍ തക്കവണ്ണം അതിന്നു അധികാരം ലഭിച്ചു.
8¶ Na ka ringihia e te tuawha o nga anahera tana oko ki te ra; a ka hoatu ki a ia kia tunua nga tangata ki te ahi.
9മനുഷ്യര്‍ അത്യുഷ്ണത്താല്‍ വെന്തുപോയി; ഈ ബാധകളുടെമേല്‍ അധികാരമുള്ള ദൈവത്തിന്റെ നാമത്തെ ദുഷിച്ചതല്ലാതെ അവന്നു മഹത്വം കൊടുപ്പാന്‍ തക്കവണ്ണം മാനസാന്തരപ്പെട്ടില്ല.
9Na hunuhunua ana nga tangata e te wera nui: a ka kohukohu ratou ki te ingoa o te Atua, kei a ia nei te tikanga mo enei whiu; kihai hoki ratou i ripeneta, i hoatu i te kororia ki a ia.
10അഞ്ചാമത്തവന്‍ തന്റെ കലശം മൃഗത്തിന്റെ സിംഹാസനത്തിന്മേല്‍ ഒഴിച്ചു; അപ്പോള്‍ അതിന്റെ രാജ്യം ഇരുണ്ടുപോയി.
10Na ka ringihia e te tuarima o nga anahera tana oko ki te torona o te kararehe; a ka whakapouritia tona rangatiratanga; a ngaua ana e nga tangata o ratou arero i te mamae,
11അവര്‍ കഷ്ടതനിമിത്തം നാവു കടിച്ചുംകൊണ്ടു കഷ്ടങ്ങളും വ്രണങ്ങളും ഹേതുവാല്‍ സ്വര്‍ഗ്ഗത്തിലെ ദൈവത്തെ ദുഷിച്ചതല്ലാതെ തങ്ങളുടെ പ്രവൃത്തികളെ വിട്ടു മാനസാന്തരപ്പെട്ടില്ല.
11Kohukohua ana hoki e ratou te Atua o te rangi mo o ratou mamae, mo o ratou mariao, kihai ano ratou i ripeneta ki a ratou mahi.
12ആറാമത്തവന്‍ തന്റെ കലശം യൂഫ്രാത്തോസ് എന്ന മഹാനദിയില്‍ ഒഴിച്ചു; കിഴക്കു നിന്നു വരുന്ന രാജാക്കന്മാര്‍ക്കും വഴി ഒരുങ്ങേണ്ടതിന്നു അതിലെ വെള്ളം വറ്റിപ്പോയി.
12¶ Na ka ringihia e te tuaono o nga anahera tana oko ki te awa nui, ki Uparati; a mimiti ake tona wai, he mea kia rite ai te huarahi o nga kingi e haere mai i te rawhiti.
13മഹാസര്‍പ്പത്തിന്റെ വായില്‍ നിന്നും മൃഗത്തിന്റെ വായില്‍ നിന്നും കള്ളപ്രവാചകന്റെ വായില്‍നിന്നും തവളയെപ്പോലെ മൂന്നു അശുദ്ധാത്മാക്കള്‍ പുറപ്പെടുന്നതു ഞാന്‍ കണ്ടു.
13A i kite ahau i nga wairua poke e toru, te rite kei te poroka, e puta mai ana i te mangai o te tarakona, i te mangai hoki o te kararehe, i te mangai ano hoki o te poropiti teka:
14ഇവ സര്‍വ്വഭൂതത്തിലും ഉള്ള രാജാക്കന്മാരെ സര്‍വ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിന്നു കൂട്ടിച്ചേര്‍പ്പാന്‍ അത്ഭുതങ്ങള്‍ ചെയ്തുകൊണ്ടു അവരുടെ അടുക്കലേക്കു പറുപ്പെടുന്ന ഭൂതാത്മാക്കള്‍ തന്നേ. —
14Ko nga wairua hoki ratou o nga rewera, e mahi ana i nga tohu, e haere atu ana ki nga kingi o te whenua, o te ao katoa, ki te huihui i a ratou ki te whawhai i taua ra nui o te Atua Kaha Rawa.
15ഞാന്‍ കള്ളനെപ്പോലെ വരും; തന്റെ ലജ്ജകാണുമാറു നഗ്നനായി നടക്കാതിരിപ്പാന്‍ തന്റെ ഉടുപ്പു സൂക്ഷിച്ചും ജാഗരിച്ചും കൊള്ളുന്നവന്‍ ഭാഗ്യവാന്‍ . —
15Nana, ka haere atu ahau, ano he tahae. Ka hari te tangata e mataara ana, e tiaki ana i ona kakahu, kei haere tahanga ia, kei kitea tona whakama.
16അവ അവരെ എബ്രായഭാഷയില്‍ ഹര്‍മ്മഗെദ്ദോന്‍ എന്നു പേരുള്ള സ്ഥലത്തില്‍ കൂട്ടിച്ചേര്‍ത്തു.
16Na ka huihuia ratou e ia ki te wahi e huaina nei i te reo Hiperu ko Aramakerona.
17ഏഴാമത്തവന്‍ തന്റെ കലശം ആകശത്തില്‍ ഒഴിച്ചു; അപ്പോള്‍ സംഭവിച്ചുതീര്‍ന്നു എന്നു ഒരു മഹാശബ്ദം ദൈവലായത്തിലെ സിംഹാസനത്തില്‍ നിന്നു വന്നു.
17¶ Na ka ringihia e te anahera tuawhitu tana oko ki te takiwa o te rangi: a ka puta mai he reo nui i te whare tapu o te rangi, i te torona, e mea ana, Kua oti.
18മിന്നലും നാദവും ഇടിമുഴക്കവും വലിയ ഭൂകമ്പവും ഉണ്ടായി; ഭൂമിയില്‍ മനുഷ്യര്‍ ഉണ്ടായതുമുതല്‍ അതുപോലെ അത്ര വലുതായോരു ഭൂകമ്പം ഉണ്ടായിട്ടില്ല.
18A ka puta mai he uira, he reo, he whatitiri; a ka puta he ru nui, kahore ano he ru i pera mai o te nohoanga o te tangata ki te whenua, tona nui, tona kaha.
19മഹാനഗരം മൂന്നംശമായി പിരിഞ്ഞു; ജാതികളുടെ പട്ടണങ്ങളും വീണു പോയി; ദൈവകോപത്തിന്റെ ക്രോധമദ്യമുള്ള പാത്രം മഹാബാബിലോന്നു കൊടുക്കേണ്ടതിന്നു അവളെ ദൈവസന്നിധിയില്‍ ഔര്‍ത്തു.
19Na ka wehea te pa nui, e toru nga wahi, a ka horo nga pa o nga tauiwi: ka maharatia hoki Papurona nui i te aroaro o te Atua, hoatu ana ki a ia te kapu o te waina o te aritarita o tona riri.
20സകലദ്വീപും ഔടിപ്പോയി; മലകള്‍ കാണ്മാനില്ലാതെയായി.
20A rere atu ana nga motu katoa, kihai hoki i kitea nga maunga.
21താലന്തോളം ഘനമുള്ള കല്ലായി വലിയ കന്മഴയുടെ ബാധ ഏറ്റവും വലുതാകകൊണ്ടു മനുഷ്യന്‍ ആ ബാധനിമിത്തം ദൈവത്തെ ദുഷിച്ചു.
21I heke iho ano hoki i te rangi he whatu nui, ki runga ki nga tangata, kei to te taranata te taimaha o te whatu kotahi: a ka kohukohu nga tangata i te Atua mo te whiu a te whatu; he nui rawa hoki tana whiu.