Malayalam

Maori

Revelation

7

1അതിന്റെശേഷം ഭൂമിമേലും കടലിന്മേലും യാതൊരു വൃക്ഷത്തിന്മേലും കാറ്റു ഊതാതിരിക്കേണ്ടതിന്നു നാലു ദൂതന്മാര്‍ ഭൂമിയിലെ നാലു കാറ്റും പിടിച്ചുകൊണ്ടു ഭൂമിയുടെ നാലു കോണിലും നിലക്കുന്നതു ഞാന്‍ കണ്ടു.
1¶ Muri iho i enei mea ka kite ahau i nga anahera tokowha, e tu ana i nga pito e wha o te whenua, e pupuri ana i nga hau e wha o te whenua, kia kaua e pupuhi te hau ki runga ki te whenua, kia kaua ki te moana, kia kaua ranei ki runga ki tetahi rakau.
2മറ്റൊരു ദൂതന്‍ ജീവനുള്ള ദൈവത്തിന്റെ മുദ്രയുമായി കിഴക്കുനിന്നു കയറുന്നതും കണ്ടു. അവന്‍ ഭൂമിക്കും സമുദ്രത്തിന്നും കേടുവരുത്തുവാന്‍ അധികാരം ലഭിച്ച നാലു ദൂതന്മാരോടു
2I kite ano ahau i tetahi atu anahera e haere ake ana i te rawhiti, i a ia te hiri a te Atua ora; na, nui atu tona reo ki te karanga ki nga anahera tokowha, i tukua nei ma ratou e mea he kino ki te whenua, ki te moana,
3നമ്മുടെ ദൈവത്തിന്റെ ദാസന്മാരുടെ നെറ്റിയില്‍ ഞങ്ങള്‍ മുദ്രയിട്ടു കഴിയുവോളം ഭൂമിക്കും സമൂദ്രത്തിന്നും വൃക്ഷങ്ങള്‍ക്കും കേടുവരുത്തരുതു എന്നു ഉറക്കെ വിളിച്ചുപറഞ്ഞു.
3E mea ana, Kaua e meatia he kino ki te whenua, kaua ki te moana, kaua hoki ki nga rakau; kia hiritia ra ano e matou nga rae o nga pononga a to tatou Atua.
4മുദ്രയേറ്റവരുടെ എണ്ണവും ഞാന്‍ കേട്ടു; യിസ്രായേല്‍മക്കളുടെ സകല ഗോത്രത്തിലും നിന്നു മുദ്രയേറ്റവര്‍ നൂറ്റിനാല്പത്തിനാലായിരം പേര്‍.
4A i rongo ahau ki te tokomaha o te hunga i hiritia, kotahi rau e wha tekau ma wha nga mano i hiritia, no nga pu katoa o nga tama a Iharaira.
5യെഹൂദാഗോത്രത്തില്‍ മുദ്രയേറ്റവര്‍ പന്തീരായിരം; രൂബേന്‍ ഗോത്രത്തില്‍ പന്തീരായിരം; ഗാദ് ഗോത്രത്തില്‍ പന്തീരായിരം;
5O te pu o Hura kotahi tekau ma rua nga mano i hiritia: o te pu o Reupena kotahi tekau ma rua nga mano: o te pu o Kara kotahi tekau ma rua nga mano:
6ആശേര്‍ഗോത്രത്തില്‍ പന്തീരായിരം; നപ്താലിഗോത്രത്തില്‍ പന്തീരായിരം; മനശ്ശെഗോത്രത്തില്‍ പന്തീരായിരം;
6O te pu o Ahera kotahi tekau ma rua nga mano: o te pu o Nepetarima kotahi tekau ma rua nga mano: o te pu o Manahi kotahi tekau ma rua nga mano:
7ശിമെയോന്‍ ഗോത്രത്തില്‍ പന്തീരായിരം; യിസ്സാഖാര്‍ഗോത്രത്തില്‍ പന്തീരായിരം;
7O te pu o Himiona kotahi tekau ma rua nga mano: o te pu o Riwai kotahi tekau ma rua nga mano: o te pu o Ihakara kotahi tekau ma rua nga mano:
8സെബൂലോന്‍ ഗോത്രത്തില്‍ പന്തീരായിരം; യോസേഫ് ഗോത്രത്തില്‍ പന്തീരായിരം; ബെന്യാമീന്‍ ഗോത്രത്തില്‍ മുദ്രയേറ്റവര്‍ പന്തിരായിരം പേര്‍.
8O te pu o Hepurona kotahi tekau ma rua nga mano: o te pu o Hohepa kotahi tekau ma rua nga mano: o te pu o Pineamine kotahi tekau ma rua nga mano i hiritia.
9ഇതിന്റെ ശേഷം സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി ആര്‍ക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ളനിലയങ്കി ധരിച്ചു കയ്യില്‍ കുരുത്തോലയുമായി സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ നിലക്കുന്നതു ഞാന്‍ കണ്ടു.
9Muri iho i enei mea ka kite ahau, na, he mano tini, e kore nei e taea e tetahi te tatau, no nga iwi katoa, no nga hapu, no nga huihuinga tangata, no nga reo, e tu ana i mua i te torona, i mua hoki i te Reme, he mea whakakakahu ki nga kakahu ma, h e nikau hoki ki o ratou ringaringa;
10രക്ഷ എന്നുള്ളതു സിംഹാസനത്തില്‍ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം എന്നു അവര്‍ അത്യുച്ചത്തില്‍ ആര്‍ത്തുകൊണ്ടിരുന്നു.
10Nui atu to ratou reo ki te karanga, ki te mea, Ko te whakaoranga ki to tatou Atua, e noho nei i runga i te torona, ki te Reme hoki.
11സകലദൂതന്മാരും സിംഹാസനത്തിന്റെയും മൂപ്പന്മാരുടെയും നാലു ജീവികളുടെയും ചുറ്റും നിന്നു സിംഹാസനത്തിന്റെ മുമ്പില്‍ കവിണ്ണു വീണു; ആമേന്‍ ;
11Na ko nga anahera katoa e tu ana i nga taha katoa o te torona, i nga taha hoki o nga kaumatua, o nga mea ora e wha; a ka tapapa ratou ki mua i te torona, ka koropiko ki te Atua,
12നമ്മുടെ ദൈവത്തിന്നു എന്നെന്നേക്കും സ്തുതിയും മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും ശക്തിയും ബലവും; ആമേന്‍ എന്നു പറഞ്ഞു ദൈവത്തെ നമസ്കരിച്ചു.
12Me te ki ake ano, Amine: Ko te whakapai, ko te kororia, ko te matauranga, ko te whakawhetai, ko te honore, ko te mana, ko te kaha, kei to tatou Atua ake ake. Amine.
13മൂപ്പന്മാരില്‍ ഒരുത്തന്‍ എന്നോടുവെള്ളനിലയങ്കി ധരിച്ചിരിക്കുന്ന ഇവര്‍ ആര്‍? എവിടെ നിന്നു വന്നു എന്നു ചോദിച്ചു.
13¶ A ka oho mai tetahi o nga kaumatua, ka mea mai ki ahau, Ko enei i whakakakahuria nei ki nga kakahu ma, ko wai ra? a i haere mai ratou i hea?
14യജമാനന്‍ അറിയുമല്ലോ എന്നു ഞാന്‍ പറഞ്ഞതിന്നു അവന്‍ എന്നോടു പറഞ്ഞതുഇവര്‍ മഹാകഷ്ടത്തില്‍നിന്നു വന്നവര്‍; കുഞ്ഞാടിന്റെ രക്തത്തില്‍ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.
14Ano ra ko ahau ki a ia, E kara, e matau ana koe. Ka mea mai ia ki ahau, Ko te hunga tenei i puta mai i te tukinotanga nui, ko o ratou kakahu he mea horoi na ratou, he mea whakama ki nga toto o te Reme.
15അതുകൊണ്ടു അവര്‍ ദൈവത്തിന്റെ സിംഹാസനത്തിന്‍ മുമ്പില്‍ ഇരുന്നു അവന്റെ ആലയത്തില്‍ രാപ്പകല്‍ അവനെ ആരാധിക്കുന്നു; സിംഹാസനത്തില്‍ ഇരിക്കുന്നവന്‍ അവര്‍ക്കും കൂടാരം ആയിരിക്കും.
15Koia ratou e noho nei i mua i te torona o te Atua, e mahi nei ki a ia i te ao, i te po, i roto i tona whare: a ma tera e noho ra i runga i te torona e hipoki tona tapenakara ki runga i a ratou.
16ഇനി അവര്‍ക്കും വിശക്കയില്ല ദാഹിക്കയും ഇല്ല; വെയിലും യാതൊരു ചൂടും അവരുടെ മേല്‍ തട്ടുകയുമില്ല.
16Kore ake o ratou matekai, kore ake o ratou matewai; e kore ano hoki te ra e pa iho ki a ratou, tetahi wera ranei:
17സിംഹാസനത്തിന്റെ മദ്ധ്യേ ഉള്ള കുഞ്ഞാടു അവരെ മേച്ചു ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തുകയും ദൈവം താന്‍ അവരുടെ കണ്ണില്‍നിന്നു കണ്ണുനീര്‍ എല്ലാം തുടെച്ചുകളകയും ചെയ്യും.
17Ko te Reme hoki i waenganui o te torona hei hepara mo ratou, a mana ratou e arahi ki nga puna wai o te ora: a ma te Atua e muru atu nga roimata katoa i o ratou kanohi.