Malayalam

Maori

Romans

1

1ദൈവം തന്റെ പുത്രനും നമ്മുടെ കര്‍ത്താവുമായ യേശു ക്രിസ്തുവിനെക്കുറിച്ചു
1¶ Na Paora, na te pononga a Ihu Karaiti, i karangatia hei apotoro, i motuhia ki te rongopai a te Atua,
2വിശുദ്ധരേഖകളില്‍ തന്റെ പ്രവാചകന്മാര്‍ മുഖാന്തരം മുമ്പുകൂട്ടി വാഗ്ദത്തം ചെയ്ത സുവിശേഷത്തിന്നായി വേര്‍തിരിച്ചു വിളിക്കപ്പെട്ട അപ്പൊസ്തലനും യേശുക്രിസ്തുവിന്റെ ദാസനുമായ പൌലൊസ്
2I korerotia ra e ia i mua, ara e ana poropiti i roto i nga karaipiture tapu,
3റോമയില്‍ ദൈവത്തിന്നു പ്രയരും വിളിക്കപ്പെട്ട വിശുദ്ധന്മാരുമായ എല്ലാവര്‍ക്കും എഴുതുന്നതു
3Mo tana Tama, i whanau nei he uri no Rawiri, no te wahi ki te kikokiko;
4നമ്മുടെ പിതാവായ ദൈവത്തിങ്കല്‍ നിന്നും കര്‍ത്താവായ യേശുക്രിസ്തുവിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
4I whakapuakina mai nei ko te Tama a te Atua i runga i te kaha, i runga i ta te wairua o te tapu, i te mea ka whakaarahia i te hunga mate; ara a Ihu Karaiti, to tatou Ariki,
5ജഡം സംബന്ധിച്ചു ദാവീദിന്റെ സന്തതിയില്‍നിന്നു ജനിക്കയും മരിച്ചിട്ടു ഉയിര്‍ത്തെഴുന്നേല്‍ക്കയാല്‍ വിശുദ്ധിയുടെ ആത്മാവു സംബന്ധിച്ചു ദൈവ പുത്രന്‍ എന്നു ശക്തിയോടെ നിര്‍ണ്ണയിക്കപ്പെടുകയും ചെയ്തിരിക്കുന്നവനാലല്ലോ ഞങ്ങള്‍
5Nana nei matou i whiwhi ai ki te aroha noa, ki te mahi apotoro, kia ngohengohe ai, kia whakapono ai nga iwi katoa, hei mea mo tona ingoa:
6അവന്റെ നാമത്തിന്നായി സകലജാതികളുടെയും ഇടയില്‍ വിശ്വാസത്തിന്നു അനുസരണം വരുത്തേണ്ടതിന്നു കൃപയും അപ്പൊസ്തലത്വവും പ്രാപിച്ചതു.
6No ratou nei hoki koutou, he mea karanga hei hunga mo Ihu Karaiti:
7അവരില്‍ യേശുക്രിസ്തുവിന്നായി വിളിക്കപ്പെട്ട നിങ്ങളും ഉള്‍പ്പെട്ടിരിക്കുന്നു.
7Ki te hunga katoa i Roma, e arohaina nei e te Atua, ka oti nei te te karanga hei hunga tapu: Kia tau ki a koutou te aroha noa me te rangimarie, he mea na te Atua, na to tatou Matua, na te Ariki hoki, na Ihu Karaiti.
8നിങ്ങളുടെ വിശ്വാസം സര്‍വ്വലോകത്തിലും പ്രസിദ്ധമായിരിക്കുന്നതിനാല്‍ ഞാന്‍ ആദ്യം തന്നേ എന്റെ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി സ്തോത്രം ചെയ്യുന്നു.
8¶ Ko taku mea tuatahi, he whakawhetai ki toku Atua i roto i a Ihu Karaiti mo koutou katoa, no te mea e korerotia ana to koutou whakapono i te ao katoa.
9ഞാന്‍ ഇടവിടാതെ നിങ്ങളെ ഔര്‍ത്തുകൊണ്ടു ദൈവേഷ്ടത്താല്‍ എപ്പോള്‍ എങ്കിലും നിങ്ങളുടെ അടുക്കല്‍ വരുവാന്‍ സാധിക്കേണ്ടതിന്നു എന്റെ പ്രാര്‍ത്ഥനയില്‍ എപ്പോഴും യാചിക്കുന്നു
9Ko te Atua, e mahi nei toku wairua ki a ia i roto i te rongopai o tana Tama, hei kaiwhakaatu moku, mo te mau tonu o taku whakahuahua i a koutou, a i aku karakiatanga i nga wa katoa,
10എന്നുള്ളതിന്നു അവന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷഘോഷണത്തില്‍ ഞാന്‍ എന്റെ ആത്മാവില്‍ ആരാധിക്കുന്ന ദൈവം എനിക്കു സാക്ഷി.
10E inoi ana me kore e pai te Atua kia whakatikaia taku haere atu ki a koutou.
11നിങ്ങളുടെ സ്ഥിരീകരണത്തിന്നായി ആത്മികവരം വല്ലതും നിങ്ങള്‍ക്കു നല്കേണ്ടതിന്നു,
11Nui atu hoki toku hiahia kia kite i a koutou, kia whakawhiwhi ai ahau i a koutou ki tetahi mea homai, he mea wairua, kia whakaungia ai koutou;
12അതായതു നിങ്ങള്‍ക്കും എനിക്കും ഒത്തൊരുമിച്ചുള്ള വിശ്വാസത്താല്‍ നിങ്ങളോടുകൂടെ എനിക്കും ആശ്വാസം ലഭിക്കേണ്ടതിന്നു ഞാന്‍ നിങ്ങളെ കാണ്മാന്‍ വാഞ്ഛിക്കുന്നു.
12Ara kia ora ngatahi o tatou ngakau, toku i to koutou whakapono, o koutou i toku.
13എന്നാല്‍ സഹോദരന്മാരേ, എനിക്കു ശേഷം ജാതികളില്‍ എന്നപോലെ നിങ്ങളിലും വല്ല ഫലവും ഉണ്ടാകേണ്ടതിന്നു നിങ്ങളുടെ അടുക്കല്‍ വരുവാന്‍ പലപ്പോഴും ഭാവിച്ചു എങ്കിലും ഇതുവരെ മുടക്കം വന്നു എന്നു നിങ്ങള്‍ അറിയാതിരിക്കരുതു എന്നു ഞാന്‍ ആഗ്രഹിക്കുന്നു.
13Na e kore ahau e pai, e oku teina, kia ngaro i a koutou te maha o aku meatanga kia haere atu ki a koutou, heoi araia mai ana ahau, a mohoa noa nei, kia whiwhi ai ahau ki tetahi hua i roto i a koutou hoki, kia pera me te mea i era atu tauiwi.
14യവനന്മാര്‍ക്കും ബര്‍ബരന്മാര്‍ക്കും ജ്ഞാനികള്‍ക്കും ബുദ്ധിഹീനര്‍ക്കും ഞാന്‍ കടക്കാരന്‍ ആകുന്നു.
14He nama kei runga i ahau na nga Kariki, a na nga Tautangata, na te hunga mohio, a na te hunga whakaarokore.
15അങ്ങനെ റോമയിലുള്ള നിങ്ങളോടും സുവിശേഷം അറിയിപ്പാന്‍ എന്നാല്‍ ആവോളം ഞാന്‍ ഒരുങ്ങിയിരിക്കുന്നു.
15Na reira e ngakau nui ana ahau kia whakapaua taku ki te kauwhau hoki i te rongopai ki a koutou i Roma.
16സുവിശേഷത്തെക്കുറിച്ചു എനിക്കു ലജ്ജയില്ല; വിശ്വസിക്കുന്ന ഏവന്നും ആദ്യം യെഹൂദന്നും പിന്നെ യവനവന്നും അതു രക്ഷെക്കായി ദൈവശക്തിയാകുന്നുവല്ലോ.
16¶ Kahore hoki oku whakama ki te rongopai: ko te kaha hoki ia o te Atua hei whakaora mo nga tangata katoa e whakapono ana; mo te Hurai ki mua, mo te Kariki ano hoki.
17അതില്‍ ദൈവത്തിന്റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിന്നായിക്കൊണ്ടും വെളിപ്പെടുന്നു. “നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
17A kei reira e whakakitea ana ta te Atua tika, he mea no te whakapono ki te whakapono: kua oti nei hoki te tuhituhi, ma te whakapono e ora ai te tangata tika.
18അനീതികൊണ്ടു സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും നേരെ ദൈവത്തിന്റെ കോപം സ്വര്‍ഗ്ഗത്തില്‍ നിന്നു വെളിപ്പെടുന്നു.
18E whakakitea iho ana hoki i te rangi to te Atua riri ki nga karakiakoretanga katoa, ki nga he o nga tangata e pehi ana i te pono i runga i te he;
19ദൈവത്തെക്കുറിച്ചു അറിയാകുന്നതു അവര്‍ക്കും വെളിവായിരിക്കുന്നു;
19¶ Kei roto nei i a ratou e marama ana nga mea o te Atua e taea te mohio; kua whakamaramatia hoki e te Atua ki a ratou.
20ദൈവം അവര്‍ക്കും വെളിവാക്കിയല്ലോ. അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങള്‍ ലോകസൃഷ്ടിമുതല്‍ അവന്റെ പ്രവൃത്തികളാല്‍ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവര്‍ക്കും പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ.
20E kitea nuitia ana hoki nga mea ona, kahore nei i kitea, no te hanganga iho ra o te ao, e mohiotia ana ki nga mea i hanga, ara tona kaha mau tonu, me tona atuatanga; kia kore ai he kupu whakahoki ma ratou:
21അവര്‍ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഔര്‍ത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളില്‍ വ്യര്‍ത്ഥരായിത്തീര്‍ന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി.
21I a ratou hoki e matau ana ki te Atua, kihai ratou i whakakororia i a ia hei Atua, kihai hoki i whakawhetai; heoi kua kuware o ratou whakaaro, a whakapouritia ana to ratou ngakau pohehe.
22ജ്ഞാനികള്‍ എന്നു പറഞ്ഞു കൊണ്ടു അവര്‍ മൂഢരായിപ്പോയി;
22I a ratou e mea ana he mohio ratou, na ka wairangi,
23അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവര്‍ ക്ഷയമുള്ള മനുഷ്യന്‍ , പക്ഷി, നാല്‍ക്കാലി, ഇഴജാതി എന്നിവയുടെ രൂപ സാദൃശ്യമായി മാറ്റിക്കളഞ്ഞു.
23A whakaputaia ketia ake te kororia o te Atua e kore nei e pirau, kia rite ki te ahua o te tangata pirau noa, o nga manu hoki, o nga kararehe waewae wha, o nga mea ngokingoki.
24അതുകൊണ്ടു ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളില്‍ സ്വന്തശരീരങ്ങളെ തമ്മില്‍ തമ്മില്‍ അവമാനിക്കേണ്ടതിന്നു അശുദ്ധിയില്‍ ഏല്പിച്ചു.
24Koia ratou i tukua ai e te Atua ki te mahi poke, i runga i nga hiahia o o ratou ngakau, kia whakatutuatia iho ai o ratou tinana e ratou ano, to tetahi e tetahi:
25ദൈവത്തിന്റെ സത്യം അവര്‍ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടിച്ചവനെക്കാള്‍ സൃഷ്ടിയെ ഭജിച്ചു ആരാധിച്ചു; അവന്‍ എന്നേക്കും വാഴ്ത്തപ്പെട്ടവന്‍ , ആമേന്‍ .
25I te mea kua whakawhiti ratou i to te Atua pono mo te teka, a karakia ana, mahi ana ki te mea hanga, kapea ake te Kaihanga, ko ia nei te whakapaingia ake ake. Amine.
26അതുകൊണ്ടു ദൈവം അവരെ അവമാനരാഗങ്ങളില്‍ ഏല്പിച്ചു; അവരുടെ സ്ത്രീകള്‍ സ്വാഭാവികഭോഗത്തെ സ്വഭാവവിരുദ്ധമാക്കിക്കളഞ്ഞു.
26Koia ratou i tukua ai e te Atua ki nga hiahia tutua: ko a ratou wahine hoki, mahue ake i a ratou te tikanga maori, kei te ngau ke noa atu:
27അവ്വണ്ണം പുരുഷന്മാരും സ്വാഭാവികസ്ത്രീഭോഗം വിട്ടു അന്യോന്യം കാമം ജ്വലിച്ചു ആണോടു ആണ്‍ അവലക്ഷണമായതു പ്രവര്‍ത്തിച്ചു. ഇങ്ങനെ അവര്‍ തങ്ങളുടെ വിഭ്രമത്തിന്നു യോഗ്യമായ പ്രതിഫലം തങ്ങളില്‍ തന്നേ പ്രാപിച്ചു.
27Me nga tane ano, whakarerea ake e ratou te tikanga maori ki te wahine, ano he ahi te kanga o to ratou hiahia ki a ratou ano; nga tane ki nga tane, mahi ai i te mea whakama, me te whiwhi ano ki te utu e rite ana mo to ratou ngaunga ketanga.
28ദൈവത്തെ പരിജ്ഞാനത്തില്‍ ധരിപ്പാന്‍ ഇഷ്ടമില്ലാഞ്ഞതിന്നു തക്കവണ്ണം ദൈവം അവരെ ഉചിതമല്ലാത്തതു ചെയ്‍വാന്‍ നികൃഷ്ടബുദ്ധിയില്‍ ഏല്പിച്ചു.
28A i a ratou kihai nei i pai kia mau tonu te Atua ki o ratou mahara, tukua ana ratou e te Atua ki te hinengaro he, kia mahia nga mea kahore e tau kia mahia.
29അവര്‍ സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുര്‍ബ്ബുദ്ധിയും നിറഞ്ഞവര്‍; അസൂയ, കുല, പിണക്കം, കപടം, ദുശ്ശീലം എന്നിവ തിങ്ങിയവര്‍,
29Ki tonu ratou i nga mahi he katoa, i te kino, i te apo, i te mauahara; whawhao rawa i te hae, i te kohuru, i te totohe, i te hianga, i te whanoke; he hunga kohumuhumu,
30കുരളക്കാര്‍, ഏഷണിക്കാര്‍, ദൈവദ്വേഷികള്‍, നിഷ്ഠൂരന്മാര്‍, ഗര്‍വ്വിഷ്ഠന്മാര്‍, ആത്മപ്രശംസക്കാര്‍, പുതുദോഷം സങ്കല്പിക്കുന്നവര്‍, മാതാപിതാക്കന്മാരെ അനുസരിക്കാത്തവര്‍,
30He hunga ngautuara, kino ki te Atua, he hunga whakahihi, whakakake, whakapehapeha, he kaitito i nga mea kino, e turi ana ki nga matua,
31ബുദ്ധി ഹീനര്‍, നിയമലംഘികള്‍, വാത്സല്യമില്ലാത്തവര്‍, കനിവറ്റവര്‍
31Kahore o ratou matauranga, he hunga kupu taka, kahore nei he aroha, kahore e tohu tangata:
32ഈ വക പ്രവൃത്തിക്കുന്നവര്‍ മരണയോഗ്യര്‍ എന്നുള്ള ദൈവന്യായം അവര്‍ അറിഞ്ഞിട്ടും അവയെ പ്രവര്‍ത്തിക്ക മാത്രമല്ല പ്രവര്‍ത്തിക്കുന്നവരില്‍ പ്രസാദിക്കയുംകൂടെ ചെയ്യുന്നു.
32Ahakoa e matau ana ano ratou ki ta te Atua tikanga, he tika te mate mo nga kaimahi i enei mea, heoi ka mahi tonu ratou i aua mea me te whakaae hoki ki te hunga e pera ana te mahi.