Malayalam

Maori

Romans

2

1അതുകൊണ്ടു വിധിക്കുന്ന ഏതു മനുഷ്യനുമായുള്ളോവേ, നിനക്കു പ്രതിവാദം പറവാന്‍ ഇല്ല; അന്യനെ വിധിക്കുന്നതില്‍ നീ നിന്നെത്തന്നെ കുറ്റം വിധിക്കുന്നു; വിധിക്കുന്ന നീ അതു തന്നേ പ്രവര്‍ത്തിക്കുന്നുവല്ലോ.
1¶ Na kahore he kupu whakahoki mau, e koe, e te tangata e whakahe ana: i a koe hoki e whakahe na i tera, e whakatau ana koe i te he ki a koe ano; kei te mahi hoki koe, te kaiwhakahe, i aua mea na ano.
2എന്നാല്‍ ആവക പ്രവര്‍ത്തിക്കുന്നവരുടെ നേരെ ദൈവത്തിന്റെ വിധി സത്യാനുസരണയായിരിക്കുന്നു എന്നു നാം അറിയുന്നു.
2Na e matau ana tatou kei runga i te pono te whakahenga a te Atua mo nga kaimahi i aua mea.
3ആവക പ്രവര്‍ത്തിക്കുന്നവരെ വിധിക്കയും അതു തന്നേ പ്രവര്‍ത്തിക്കയും ചെയ്യുന്ന മനുഷ്യ, നീ ദൈവത്തിന്റെ വിധിയില്‍നിന്നു തെറ്റി ഒഴിയും എന്നു നിനെക്കുന്നുവോ?
3Ko tou whakaaro ranei tenei, e te tangata e whakahe ana ki nga kaimahi i aua mea, e mahi na ano koe i aua mea, ko koe e ora i ta te Atua whakahe?
4അല്ല, ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നടത്തുന്നു എന്നു അറിയാതെ നീ അവന്റെ ദയ, ക്ഷമ, ദീര്‍ഘക്ഷാന്തി എന്നിവയുടെ ഐശ്വര്യം നിരസിക്കുന്നുവോ?
4E whakahawea ana ranei koe ki nga rawa o tona ngawari, o tana tikanga mahaki, o tona manawanui, e ranea tonu nei; te mahara ko te ngawari o te Atua hei arahi i a koe ki te ripeneta?
5എന്നാല്‍ നിന്റെ കാഠിന്യത്താലും അനുതാപമില്ലാത്ത ഹൃദയത്താലും നീ ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്കു നിനക്കു തന്നേ കോപം ചരതിച്ചുവെക്കുന്നു.
5Heoi pakeke tonu koe, kahore e ripeneta tou ngakau, e puranga ana koe i te riri mou, mo te ra o te riri, o te whakakitenga mai ano i ta te Atua whakawakanga tika;
6അവന്‍ ഔരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്ക പകരം ചെയ്യും.
6Mana e homai ki tetahi, ki tetahi, kia rite ki a ratou mahi:
7നല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരത പൂണ്ടു തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവര്‍ക്കും
7Ki te hunga e whai ana ki te kororia, ki te honore, ki te piraukore, me te mau ano ki te mahi pai, he ora tonu:
8നിത്യജീവനും, ശാഠ്യം പൂണ്ടു സത്യം അനുസരിക്കാതെ അനീതി അനുസരിക്കുന്നവര്‍ക്കും കോപവും ക്രോധവും കൊടുക്കും.
8Ki te hunga ia e totohe ana, e turi ana ki te pono, e whakarongo ana hoki ki te he, he riri, he aritarita,
9തിന്മ പ്രവര്‍ത്തിക്കുന്ന ഏതു മനുഷ്യാത്മാവിന്നും കഷ്ടവും സങ്കടവും ആദ്യം യെഹൂദന്നും പിന്നെ യവനന്നും വരും.
9He pawera, he raru, mo nga wairua tangata katoa e mahi ana i te kino, mo te Hurai ki mua, mo te Kariki ano hoki:
10നന്മ പ്രവര്‍ത്തിക്കുന്ന ഏവന്നു മഹത്വവും മാനവും സമാധാനവും ആദ്യം യെഹൂദന്നും പിന്നെ യവനന്നും ലഭിക്കും.
10He kororia ia, he honore, he rangimarie, mo nga tangata katoa e mahi ana i te pai, mo te Hurai ki mua, mo te Kariki ano hoki:
11ദൈവത്തിന്റെ പക്കല്‍ മുഖപക്ഷം ഇല്ലല്ലോ.
11Kahore hoki a te Atua whakapai kanohi.
12ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവര്‍ ഒക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ടു പാപം ചെയ്തവര്‍ ഒക്കെയും ന്യായപ്രമാണത്താല്‍ വിധിക്കപ്പെടും.
12Ko te hunga hoki i hara turekore, ka ngaro turekore ano hoki: me te hunga i hara i runga i te ture, kei te ture ano he whakahe mo ratou;
13ന്യായപ്രമാണം കേള്‍ക്കുന്നവരല്ല ദൈവസന്നിധിയില്‍ നീതിമാന്മാര്‍; ന്യായപ്രമാണം ആചരിക്കുന്നവരത്രേ നീതികരിക്കപ്പെടുന്നതു.
13He teka hoki ko nga kaiwhakarongo o te ture e tika ki ta te Atua; engari ko nga kaimahi o te ture e whakatikaia.
14ന്യായപ്രമാണമില്ലാത്ത ജാതികള്‍ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താല്‍ ചെയ്യുമ്പോള്‍ ന്യായപ്രമാണമില്ലാത്ത അവര്‍ തങ്ങള്‍ക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു.
14I te mea hoki e mahia maoritia ana nga mea o te ture e nga Tauiwi, kahore nei o ratou ture, ko enei, kahore nei o ratou ture, hei ture ki a ratou ano:
15അവരുടെ മനസ്സാക്ഷിക്കുടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങള്‍ തമ്മില്‍ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ടു അവര്‍ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തില്‍ എഴുതിയിരിക്കുന്നതായി കാണിക്കുന്നു;
15I te mea ka whakakite ratou i te mahi a te ture, he mea tuhituhi ki o ratou ngakau, me te whakaae tahi ano o ratou hinengaro, ko o ratou whakaaro kei te whakahehe, kei te whakatikatika ranei i a ratou;
16ദൈവം യേശു ക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ എന്റെ സുവിശേഷപ്രകാരം ന്യായം വിധിക്കുന്ന നാളില്‍ തന്നേ.
16I te ra e whakawa ai te Atua i nga mea ngaro a nga tangata, he mea whakarite tonu ki taku rongopai, he meatanga na Ihu Karaiti.
17നീയോ യെഹൂദന്‍ എന്നു പേര്‍ കൊണ്ടും ന്യായപ്രമാണത്തില്‍ ആശ്രയിച്ചും
17¶ Otira, mehemea e tapaina ana koe he Hurai, a, e whakawhirinaki ana koe ki te ture, e whakamanamana ana ki te Atua,
18ദൈവത്തില്‍ പ്രശംസിച്ചും ന്യായപ്രമാണത്തില്‍ നിന്നു പഠിക്കയാല്‍ അവന്റെ ഇഷ്ടം അറിഞ്ഞും ഭേദാഭേദങ്ങള്‍ വിവേചിച്ചും
18A, e mohio ana ki tana e pai ai, a e kitea ana e koe nga mea e tino pai ana, he mea whakaako hoki koe na te ture,
19ജ്ഞാനത്തിന്റെയും സത്യത്തിന്റെയും സ്വരൂപം ന്യായപ്രമാണത്തില്‍ നിന്നു നിനക്കു ലഭിച്ചതുകൊണ്ടു നീ കുരുടര്‍ക്കും വഴി കാട്ടുന്നവന്‍ ,
19A, e u ana tou whakaaro, ko koe hei kaiarahi mo nga matapo, hei marama mo te hunga i roto i te pouri,
20ഇരുട്ടിലുള്ളവര്‍ക്കും വെളിച്ചം, മൂഢരെ പഠിപ്പിക്കുന്നവന്‍ , ശിശുക്കള്‍ക്കു ഉപദേഷ്ടാവു എന്നു ഉറെച്ചുമിരിക്കുന്നെങ്കില്‍-
20Hei kaiwhakatikatika mo nga kuware, hei kaiwhakaako mo nga kohungahunga; kei a koe hoki te ahua o te matauranga, o te pono i runga i te ture;
21ഹേ, അന്യനെ ഉപദേശിക്കുന്നവനേ, നീ നിന്നെത്തന്നെ ഉപദേശിക്കാത്തതു എന്തു? മോഷ്ടിക്കരുതു എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നുവോ?
21he kaiwhakaako koe i tera atu, e kore ianei koe e whakaako i a koe ano? e kauwhau na koe kia kaua e tahae, e tahae ana ranei koe?
22വ്യഭിചാരം ചെയ്യരുതു എന്നു പറയുന്ന നീ വ്യഭിചാരം ചെയ്യുന്നുവോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ക്ഷേത്രം കവര്‍ച്ച ചെയ്യുന്നുവോ?
22A koe e mea na, Kaua e puremu, e puremu ana ranei koe? a koe e whakarihariha na ki nga whakapakoko, e tahae ana ranei koe i nga mea o nga temepara?
23ന്യായപ്രമാണത്തില്‍ പ്രശംസിക്കുന്ന നീ ന്യായപ്രമാണലംഘനത്താല്‍ ദൈവത്തെ അപമാനിക്കുന്നുവോ?
23A koe e whakamanamana na ki te ture, kei te whakaiti ranei koe i te Atua i te mea ka takahi koe i te ture?
24“നിങ്ങള്‍ നിമിത്തം ദൈവത്തിന്റെ നാമം ജാതികളുടെ ഇടയില്‍ ദുഷിക്കപ്പെടുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
24Na koutou hoki i kohukohua ai te ingoa o te Atua i roto i nga Tauiwi, i peratia ai me te mea kua oti te tuhituhi.
25നീ ന്യായപ്രമാണം ആചരിച്ചാല്‍ പരിച്ഛേദന പ്രയോജനമുള്ളതു സത്യം; ന്യായപ്രമാണലംഘിയായാലോ നിന്റെ പരിച്ഛേദന അഗ്രചര്‍മ്മമായിത്തീര്‍ന്നു.
25E whai tikanga ana hoki te kotinga, ki te mahia e koe te ture: tena ki te takahi koe i te ture, ka riro tou kotinga hei kotingakore.
26അഗ്രചര്‍മ്മി ന്യായ പ്രമാണത്തിന്റെ നിയമങ്ങളെ പ്രമാണിച്ചാല്‍ അവന്റെ അഗ്രചര്‍മ്മം പരിച്ഛേദന എന്നു എണ്ണുകയില്ലയോ?
26Na ki te mau i te kotingakore nga tikanga o te ture, e kore ianei tona kotingakore e kiia hei kotinga?
27സ്വഭാവത്താല്‍ അഗ്രചര്‍മ്മിയായവന്‍ ന്യായപ്രമാണം അനുഷ്ഠിക്കുന്നു എങ്കില്‍ അക്ഷരവും പരിച്ഛേദനയുമുള്ള ന്യായപ്രമാണലംഘിയായ നിന്നെ അവന്‍ വിധിക്കയില്ലയോ?
27A, ki te rite te ture i te mea kihai i kotia maoritia, e kore ianei ia e whakahe i a koe, e whiwhi na ki te kupu tuhituhi me te kotinga, i a koe e takahi na i te ture?
28പുറമെ യെഹൂദനായവന്‍ യെഹൂദനല്ല; പുറമെ ജഡത്തിലുള്ളതു പരിച്ഛേദനയുമല്ല;
28Ehara hoki i te Hurai te mea ko waho noa iho tona ahua Hurai; ehara ano i te kotinga te mea no waho, no te kikokiko.
29അകമെ യെഹൂദനായവനത്രേ യെഹൂദന്‍ ; അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രേ പരിച്ഛേദന; അവന്നു മനുഷ്യരാലല്ല ദൈവത്താല്‍ തന്നേ പുകഴ്ച ലഭിക്കും.
29Engari he Hurai ia, no roto tona ahua Hurai; a ko te kotinga, no te ngakau, he mea wairua, he teka na te kupu tuhituhi; ehara hoki i te mea e whakamoemititia ana e te tangata, engari e te Atua.