Malayalam

Maori

Song of Solomon

2

1ഞാന്‍ ശാരോനിലെ പനിനീര്‍പുഷ്പവും താഴ്വരകളിലെ താമരപ്പൂവും ആകുന്നു.
1¶ He puawai ahau no Harono, he rengarenga no nga awaawa.
2മുള്ളുകളുടെ ഇടയില്‍ താമരപോലെ കന്യകമാരുടെ ഇടയില്‍ എന്റെ പ്രിയ ഇരിക്കുന്നു.
2He rengarenga i roto i nga tataramoa, ko taku e aroha nei i waenga i nga tamahine.
3കാട്ടുമരങ്ങളുടെ ഇടയില്‍ ഒരു നാരകംപോലെ യൌവനക്കാരുടെ ഇടയില്‍ എന്റെ പ്രിയന്‍ ഇരിക്കുന്നു; അതിന്റെ നിഴലില്‍ ഞാന്‍ അതിമോദത്തോടെ ഇരുന്നു; അതിന്റെ പഴം എന്റെ രുചിക്കു മധുരമായിരുന്നു.
3¶ Kei te aporo i roto i nga rakau o te ngahere te rite o taku kaingakau i roto i nga taitamariki. Ahuareka ana taku noho iho i raro i tona taumarumarutanga, a he reka ana hua ki toku ngao.
4അവന്‍ എന്നെ വീഞ്ഞുവീട്ടിലേക്കു കൂട്ടിക്കൊണ്ടുചെന്നു; എന്റെ മീതെ അവന്‍ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു.
4I kawea ahau e ia ki te whare hakari, a ko tona kara i runga i ahau he aroha.
5ഞാന്‍ പ്രേമപരവശയായിരിക്കയാല്‍ മുന്തിരിയട തന്നു എന്നെ ശക്തീകരിപ്പിന്‍ ; നാരങ്ങാ തന്നു എന്നെ തണുപ്പിപ്പിന്‍ .
5Whakakahangia ake ahau ki te karepe whakamaroke, whakahauorangia ahau ki te aporo; e mate ana hoki ahau i te aroha.
6അവന്റെ ഇടങ്കൈ എന്റെ തലയിന്‍ കീഴെ ഇരിക്കട്ടെ; അവന്റെ വലങ്കൈ എന്നെ ആശ്ളേഷിക്കട്ടെ.
6Kei raro i toku mahunga tona maui, e awhi ana tona matau i ahau.
7യെരൂശലേംപുത്രിമാരേ, വയലിലെ ചെറുമാനുകളാണ, പേടമാനുകളാണ, പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു, ഉണര്‍ത്തുകയുമരുതു.
7He ki tenei naku ki a koutou, e nga tamahine o Hiruharama, i te aroaro ano o nga anaterope, o nga hata o te parae, kaua e whakaohokia, kaua e whakaarahia taku e aroha nei, a kia pai ra ano ia.
8അതാ, എന്റെ പ്രിയന്റെ സ്വരം! അവന്‍ മലകളിന്മേല്‍ ചാടിയും കുന്നുകളിന്മേല്‍ കുതിച്ചുംകൊണ്ടു വരുന്നു.
8¶ Ko te reo ra o taku e aroha nei! Nana, te haere mai nei ia, e tupekepeke ana i runga i nga maunga, e mokowhiti ana i runga i nga pukepuke.
9എന്റെ പ്രിയന്‍ ചെറുമാനിന്നും കലകൂട്ടിക്കും തുല്യന്‍ ; ഇതാ, അവന്‍ നമ്മുടെ മതിലക്കു പുറമേ നിലക്കുന്നു; അവന്‍ കിളിവാതിലൂടെ നോക്കുന്നു; അഴിക്കിടയില്‍കൂടി ഉളിഞ്ഞുനോക്കുന്നു.
9Rite tonu taku e aroha nei ki te anaterope, ki te kuao hata ranei: tenei ia te tu mai nei i muri o to matou taiepa, e matakitaki mai ana i nga matapihi, e whakaata mai ana ra roto i te mea ripekapeka.
10എന്റെ പ്രിയന്‍ എന്നോടു പറഞ്ഞതുഎന്റെ പ്രിയേ, എഴുന്നേല്‍ക്ക; എന്റെ സുന്ദരീ, വരിക.
10I korero mai taku e aroha nei, i mea mai ki ahau, E ara, e taku ipo, e taku mea ataahua, ka haere mai.
11ശീതകാലം കഴിഞ്ഞു; മഴയും മാറിപ്പോയല്ലോ.
11Nana, kua pahemo te hotoke, kua mutu te ua, kua kore;
12പുഷ്പങ്ങള്‍ ഭൂമിയില്‍ കാണായ്‍വരുന്നു; വള്ളിത്തല മുറിക്കുംകാലം വന്നിരിക്കുന്നു; കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടില്‍ കേള്‍ക്കുന്നു.
12Kua puta nga puawai ki te whenua; kua tata te wa e korihi ai nga manu, a e rangona ana te reo o te kukupa ki to tatou whenua;
13അത്തിക്കായ്കള്‍ പഴുക്കുന്നു; മുന്തിരിവള്ളി പൂത്തു സുഗന്ധം വീശുന്നു; എന്റെ പ്രിയേ, എഴുന്നേല്‍ക്ക; എന്റെ സുന്ദരീ, വരിക.
13Kua kopuku nga hua hou o te piki, kua puaka nga waina, e kakara mai nei. Maranga, e toku hoa, e taku mea ataahua, haere mai hoki.
14പാറയുടെ പിളര്‍പ്പിലും കടുന്തൂക്കിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ, ഞാന്‍ നിന്റെ മുഖം ഒന്നു കാണട്ടെ; നിന്റെ സ്വരം ഒന്നു കേള്‍ക്കട്ടെ; നിന്റെ സ്വരം ഇമ്പമുള്ളതും മുഖം സൌന്ദര്യമുള്ളതും ആകുന്നു.
14¶ E taku kukupa i roto i nga kapiti o te kamaka, i te wahi ngaro o te pikitanga, kia kite ahau i tou ahua, kia rongo ahau i tou reo; he reka hoki tou reo, he ataahua tou mata.
15ഞങ്ങളുടെ മുന്തിരത്തോട്ടങ്ങള്‍ പൂത്തിരിക്കയാല്‍ മുന്തിരിവള്ളി നശിപ്പിക്കുന്ന കുറുക്കന്മാരെ, ചെറുകുറുക്കന്മാരെ തന്നേ പിടിച്ചുതരുവിന്‍ .
15Hopukia mai ma taua nga pokiha, nga pokiha ririki e takakino nei i a taua mara waina; kua puawai hoki a taua waina.
16എന്റെ പ്രിയന്‍ എനിക്കുള്ളവന്‍ ; ഞാന്‍ അവന്നുള്ളവള്‍; അവന്‍ താമരകളുടെ ഇടയില്‍ ആടുമേയക്കുന്നു.
16Naku taku kaingakau, nana hoki ahau: kei waenga ia i nga rengarenga e whangai ana i tana kahui.
17വെയിലാറി, നിഴല്‍ കാണാതെയാകുവോളം, എന്റെ പ്രിയനേ, നീ മടങ്ങി ദുര്‍ഘടപര്‍വ്വതങ്ങളിലെ ചെറുമാനിന്നും കലകൂട്ടിക്കും തുല്യനായിരിക്ക.
17I te mea kiano i matao te ra, a kiano i rere noa nga atarangi, tahuri mai, e taku e aroha nei, kia rite koe ki te anaterope, ki te kuao hata, i nga maunga o Petere.