Malayalam

Maori

Song of Solomon

6

1സ്ത്രീകളില്‍ അതിസുന്ദരിയായുള്ളോവേ, നിന്റെ പ്രിയന്‍ എവിടെ പോയിരിക്കുന്നു? നിന്റെ പ്രിയന്‍ ഏതുവഴിക്കു തിരിഞ്ഞിരിക്കുന്നു? ഞങ്ങള്‍ നിന്നോടുകൂടെ അവനെ അന്വേഷിക്കാം.
1¶ Kua riro ki hea tau e aroha na, e te wahine ataahua rawa o nga wahine? I anga ki hea tau e aroha na, kia rapu tahi ai matou me koe?
2തോട്ടങ്ങളില്‍ മേയിപ്പാനും തമാരപ്പൂക്കളെ പറിപ്പാനും എന്റെ പ്രിയന്‍ തന്റെ തോട്ടത്തില്‍ സുഗന്ധസസ്യങ്ങളുടെ തടങ്ങളിലേക്കു ഇറങ്ങിപ്പോയിരിക്കുന്നു.
2Kua riro taku e aroha nei ki raro, ki tana kari, ki nga tupuranga o nga kinaki kakara, ki nga kari kai ai, ki te kato i nga rengarenga.
3ഞാന്‍ എന്റെ പ്രിയന്നുള്ളവള്‍; എന്റെ പ്രിയന്‍ എനിക്കുള്ളവന്‍ ; അവന്‍ താമരകളുടെ ഇടയില്‍ മേയക്കുന്നു.
3Na taku e aroha nei ahau, a naku taku e aroha nei: kei nga rengarenga ia e whangai ana i tana kahui.
4എന്റെ പ്രിയേ, നീ തിര്‍സ്സാപോലെ സൌന്ദര്യമുള്ളവള്‍; യെരൂശലേംപോലെ മനോഹര, കൊടികളോടു കൂടിയ സൈന്യംപോലെ ഭയങ്കര.
4¶ He ataahua koe, e toku hoa, he pera me Tirita; he ahuareka koe, pera me Hiruharama, he whakamataku pera me te taua e tare ana nga kara.
5നിന്റെ കണ്ണു എങ്കല്‍നിന്നു തിരിക്ക; അതു എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു; നിന്റെ തലമുടി ഗിലെയാദ് മലഞ്ചെരിവില്‍ കിടക്കുന്ന കോലാട്ടിന്‍ കൂട്ടംപോലെയാകുന്നു.
5Tahuri atu ou kanohi i ahau, ka riro hoki ahau i a raua; ko ou makawe, koia ano kei te kahui koati e takoto ana i te taha o Kireara.
6നിന്റെ പല്ലു കുളിച്ചു കയറിവരുന്ന ആടുകളെപ്പോലെയിരിക്കുന്നു; അവയില്‍ ഒന്നും മച്ചിയായിരിക്കാതെ എല്ലാം ഇരട്ട പ്രസവിക്കുന്നു.
6Ko ou niho ano he kahui hipi uha e haere mai ana i te horoi, rite katoa i te mahanga, kahore hoki he pakoro i roto i a ratou.
7നിന്റെ ചെന്നികള്‍ നിന്റെ മൂടുപടത്തിന്റെ ഉള്ളില്‍ മാതളപ്പഴത്തിന്റെ ഖണ്ഡംപോലെ ഇരിക്കുന്നു.
7Rite tonu ki tetahi wahi o te pamekaranete ou rahirahinga i muri i tou arai.
8അറുപതു രാജ്ഞികളും എണ്പതു വെപ്പാട്ടികളും അസംഖ്യം കന്യകമാരും ഉണ്ടല്ലോ.
8E ono tekau enei kuini, e waru tekau nga wahine iti, me nga wahine e kore e taea te tatau.
9എന്റെ പ്രാവും എന്റെ നിഷ്കളങ്കയുമായവളോ ഒരുത്തി മാത്രം; അവള്‍ തന്റെ അമ്മെക്കു ഏകപുത്രിയും തന്നെ പ്രസവിച്ചവള്‍ക്കു ഔമനയും ആകുന്നു; കന്യകമാര്‍ അവളെ കണ്ടു ഭാഗ്യവതി എന്നു വാഴ്ത്തും; രാജ്ഞികളും വെപ്പാട്ടികളും കൂടെ അവളെ പുകഴ്ത്തും.
9Ko taku kukupa, ko taku mea pokekore, he mea kotahi noa; ko ia anake ta tona whaea; ko ia te mea i paingia rawatia e te wahine i whanau ai ia: i kite nga tamahine i a ia, kei te manaaki i a ia; ae ra, ko nga kuini me nga wahine iti, whakamoemiti ana ratou ki a ia.
10അരുണോദയംപോലെ ശോഭയും ചന്ദ്രനെപ്പോലെ സൌന്ദര്യവും സൂര്യനെപ്പോലെ നിര്‍മ്മലതയും കൊടികളോടു കൂടിയ സൈന്യംപോലെ ഭയങ്കരത്വവും ഉള്ളോരിവള്‍ ആര്‍?
10Ko wai tenei e matakitaki mai nei, ano ko te ata, ataahua tonu, ano ko te marama, marama rawa, koia ano kei te ra, whakawehi rawa, me te mea he taua e tare ana nga kara?
11ഞാന്‍ തോട്ടിന്നരികെയുള്ള സസ്യങ്ങളെ കാണേണ്ടതിന്നും മുന്തിരിവള്ളി തളിര്‍ക്കയും മാതളനാരകം പൂക്കയും ചെയ്തുവോ എന്നു നോക്കേണ്ടതിന്നും അക്രോത്ത് തോട്ടത്തിലേക്കു ഇറങ്ങിച്ചെന്നു.
11¶ I haere atu ahau ki te kari nati, kia kite i nga taru matomato o te awaawa; kia kite e tupu ana ranei te waina, e kopuku ana ranei nga pamekaranete.
12എന്റെ അഭിലാഷം ഹേതുവായി ഞാന്‍ അറിയാതെ എന്റെ പ്രഭുജനത്തിന്‍ രഥങ്ങളുടെ ഇടയില്‍ എത്തി.
12Mohio rawa ake ahau kua meinga ahau e toku wairua kia tau ki waenga ki nga hariata o toku iwi rangatira.
13Hoki mai, hoki mai, e te Hurami, hoki mai, hoki mai, kia matakitaki ai matou ki a koe. He aha ta koutou e titiro ai ki te Hurami me te mea ko te haka o Mahanaima?