Malayalam

Myanmar

1 Chronicles

12

1കീശിന്റെ മകനായ ശൌലിന്റെ നിമിത്തം ദാവീദ് ഒളിച്ചുപാര്‍ത്തിരുന്നപ്പോള്‍ സീക്ളാഗില്‍ അവന്റെ അടുക്കല്‍ വന്നര്‍ ആവിതു--അവര്‍ വീരന്മാരുടെ കൂട്ടത്തില്‍ അവന്നു യുദ്ധത്തില്‍ തുണചെയ്തു;
1ဒါဝိဒ်သည် ကိရှ၏သားရှောလုကို ရှောင်၍ ဇိကလတ်မြို့၌ နေစဉ်၊ သူ့ဘက်သို့ဝင်စားသောသူ၊
2അവര്‍ വില്ലാളികളും വലങ്കൈകൊണ്ടും ഇടങ്കൈകൊണ്ടും കല്ലെറിവാനും വില്ലുകൊണ്ടു അമ്പെയ്‍വാനും സമര്‍ത്ഥന്മാരുമായിരുന്നു:-- ബെന്യാമീന്യരായ ശൌലിന്റെ സഹോദരന്മാരുടെ കൂട്ടത്തില്‍ തലവനായ അഹീയേസെര്‍, യോവാശ്,
2လေး လက်နက်ကို ဆောင်၍လက်ျာဘက်လက်ဝဲလက်မရွေး၊ ကျောက်နှင့်မြှားကို ပစ်တတ်သော စစ်သူရဲကြီး၊ ရှောလု ပေါက်ဘော် ဗင်္ယာမိန်အမျိုးသားဟူမူကား၊
3ഗിബേയാത്യനായ ശെമായയുടെ പുത്രന്മാര്‍, അസ്മാവെത്തിന്റെ പുത്രന്മാര്‍ യസീയേല്‍, പേലെത്ത്, ബെരാഖാ, അനാഥോത്യന്‍ യേഹൂ.
3အကြီးအကဲ အဟေဇာ၊ သူ့နောက်ယောရှ၊ ဂိဗာမြို့သားရှေမာ၊ အာဇမာဝက်သား ယေဇေလနှင့် ပေလက်၊ ဗေရာခ၊ အန္တောသိအမျိုး ယေဟု၊
4മുപ്പതുപേരില്‍ വീരനും മുപ്പതുപേര്‍ക്കും നായകനുമായി ഗിബെയോന്യനായ യിശ്മയ്യാവു, യിരെമ്യാവു, യഹസീയേല്‍, യോഹാനാന്‍ , ഗെദേരാത്യനായ യോസാബാദ്,
4ဗိုလ်စုတွင် ထူးဆန်း၍အကြီးအကဲလုပ်သော ဂိဗောင်မြို့သား ဣရှမာယ၊ ယေရမိ၊ ယဟာဇေလ၊ ယောဟနန်၊ ဂေဒရသိအမျိုးယောဇဗဒ်၊
5എലൂസായി, യെരീമോത്ത്, ബെയല്യാവു, ശെമര്‍യ്യാവു, ഹരൂഫ്യനായ ശെഫത്യാവു,
5ဧလုဇဲ၊ ယေရိမုတ်၊ ဗာလျာ၊ ရှေမရိ၊ ဟရုဖိ အမျိုးရှေဖတိ၊
6എല്‍ക്കാനാ, യിശ്ശീയാവു, അസരേല്‍, കോരഹ്യരായ യോവേസെര്‍, യാശൊബ്യാം;
6ဧလကာန၊ ယေရှာ၊ အာဇရေလ၊ ယောဇာ၊ ကောရသိအမျိုး ယာရှောဗ၊
7ഗെദോരില്‍നിന്നുള്ള യെരോഹാമിന്റെ പുത്രന്മാരായ യോവേലാ, സെബദ്യാവു,
7ဂေဒေါ်မြို့နေ၊ ယေရောဟံသား ယောလာနှင့် ဇေဗဒိတည်း။
8പരിചയും കുന്തവും എടുപ്പാന്‍ പ്രാപ്തിയുള്ള വീരന്മാരും യുദ്ധാഭ്യാസികളും ഗാദ്യരെ പിരിഞ്ഞു വന്നു മരുഭൂമിയില്‍ ദുര്‍ഗ്ഗത്തില്‍ ദാവീദിനോടു ചേര്‍ന്നു; അവര്‍ സിംഹമുഖന്മാരും മലകളിലെ മാന്‍ പേടകളെപ്പോലെ വേഗതയുള്ളവരുമായിരുന്നു.
8ထိုမှတပါး၊ ဒါဝိဒ်ရှိရာ တောရဲတိုက်သို့ ထွက် သွားသောသူ၊ ခွန်အားကြီး၍ ဒိုင်းလွှားဆောင်လျက် စစ်တိုက်ခြင်းငှါ တတ်စွမ်းနိုင်သောသူ၊ ခြင်္သေ့ကဲ့သို့ မျက်နှာရဲ၍ တောင်ပေါ်မှာ ဒရယ်ကဲ့သို့ လျင်မြန်သော သူဂဒ်အမျိုးသားဟူမူကား၊
9അവരാരെന്നാല്‍തലവന്‍ ഏസെര്‍, രണ്ടാമന്‍ ഔബദ്യാവു, മൂന്നാമന്‍ എലീയാബ്,
9ဧဇာတပါး၊ ဩဗဒိတပါး၊ ဧလျာဘတပါး၊
10നാലാമന്‍ മിശ്മന്നാ, അഞ്ചാമന്‍ യിരെമ്യാവു,
10မိရှမန္နတပါး၊ ယေရမိတပါး၊
11ആറാമന്‍ അത്ഥായി, ഏഴാമന്‍ എലീയേല്‍,
11အတ္တဲတပါး၊ ဧလျေလတပါး၊
12എട്ടാമന്‍ യോഹാനാന്‍ , ഒമ്പതാമന്‍ , എല്‍സാബാദ്,
12ယောဟနန်တပါး၊ ဧလဇာဗဒ်တပါး၊
13പത്താമന്‍ യിരെമ്യാവു, പതിനൊന്നാമന്‍ മഖ്ബന്നായി.
13ယေရမိတပါး၊ မာခဗာနဲတပါး၊ ပေါင်းတကျိပ် တပါးတည်း။
14ഇവര്‍ ഗാദ്യരില്‍ പടനായകന്മാര്‍ ആയിരുന്നു; അവരില്‍ ചെറിയവന്‍ നൂറുപേര്‍ക്കും വലിയവന്‍ ആയിരംപേര്‍ക്കും മതിയായവന്‍ .
14ဤသူတို့သည် ဂဒ်အမျိုးသားတွင် ဗိုလ်လုပ်၍၊ အငယ်ကား လူတရာ၊ အကြီးကားလူတထောင်ကို အုပ်သောသူဖြစ်ကြ၏။
15അവര്‍ ഒന്നാം മാസത്തില്‍ യോര്‍ദ്ദാന്‍ കവിഞ്ഞൊഴുകുമ്പോള്‍ അതിനെ കടന്നു താഴ്വര നിവാസികളെയൊക്കെയും കിഴക്കോട്ടും പടിഞ്ഞാറോട്ടും ഔടിച്ചു.
15ယော်ဒန်မြစ်ရေသည် ကမ်းတရှောက်လုံးကို လွှမ်းမိုးသော ကာလပဌမလတွင်၊ သူတို့သည် ကူး၍ မြေညီရာအရပ်အရှေ့အနောက်၌ နေသောသူအပေါင်း တို့ကို ပြေးစေကြ၏။
16ചില ബെന്യാമീന്യരും യെഹൂദ്യരും ദുര്‍ഗ്ഗത്തില്‍ ദാവീദിന്റെ അടുക്കല്‍ വന്നു.
16ဗင်္ယာမိန်အမျိုးသားနှင့် ယုဒအမျိုးသားအချို့တို့ သည် ဒါဝိဒ်ရှိရာ ရဲတိုက်သို့လာသောအခါ၊
17ദാവീദ് അവരെ എതിരേറ്റുചെന്നു അവരോടുനിങ്ങള്‍ എന്നെ സഹായിപ്പാന്‍ സമാധാനത്തോടെ വന്നിരിക്കുന്നു എങ്കില്‍ എന്റെ ഹൃദയം നിങ്ങളോടു ചേര്‍ന്നിരിക്കും; എന്റെ കയ്യില്‍ അന്യായം ഒന്നും ഇല്ലാതിരിക്കെ എന്റെ ശത്രുക്കള്‍ക്കു എന്നെ കാണിച്ചു കൊടുപ്പാനെങ്കിലോ നമ്മുടെ പിതാക്കന്മാരുടെ ദൈവം നോക്കി ശിക്ഷിക്കട്ടെ എന്നു പറഞ്ഞു.
17ဒါဝိဒ်သည် ကြိုဆိုခြင်းငှါ ထွက်သွား၍၊ ငါ့ကို မစခြင်းငှါ မေတ္တာစိတ်နှင့်လာလျှင် ငါသဘောတူ၏။ သို့မဟုတ် ငါ့ကိုရန်သူလက်သို့ အပ်ခြင်းငှါ လာလျှင် ငါ၌ အပြစ်မရှိသောကြောင့်၊ ဘိုးဘေးတို့၏ ဘုရားသခင်သည် ကြည့်ရှု၍ ဆုံးမတော်မူပါစေသောဟုဆိုသော်၊
18അപ്പോള്‍ മുപ്പതുപേരില്‍ തലവനായ അമാസായിയുടെമേല്‍ ആത്മാവു വന്നുദാവീദേ, ഞങ്ങള്‍ നിനക്കുള്ളവര്‍, യിശ്ശായ്പുത്രാ, നിന്റെ പക്ഷക്കാര്‍ തന്നേ; സമാധാനം, നിനക്കു സമാധാനം; നിന്റെ തുണയാളികള്‍ക്കും സമാധാനം; നിന്റെ ദൈവമല്ലോ നിന്നെ തുണെക്കുന്നതു എന്നു അവന്‍ പറഞ്ഞു. ദാവീദ് അവരെ കൈക്കൊണ്ടു പടക്കൂട്ടത്തിന്നു തലവന്മാരാക്കി.
18ဝိညာဉ်တော်သည် ဗိုလ်ချုပ်အာမသဲအပေါ်မှာ သက်ရောက်၍၊ အိုဒါဝိဒ်၊ ကျွန်တော်တို့သည် ကိုယ်တော် ၏လူ၊ အိုယေရှဲ၏သားတော်၊ ကိုယ်တော်ဘက်သို့ ဝင်စား သောသူဖြစ်ပါ၏။ ကိုယ်တော်၌ မင်္ဂလာရှိပါစေသော။ မင်္ဂလာရှိပါစေသော။ ကိုယ်တော်ကိုမစသောသူ၌ မင်္ဂလာ ရှိပါစေသော။ ကိုယ်တော်၏ဘုရားသခင်သည် ကိုယ် တော်ကို မစတော်မူပါစေသောဟု ပြန်ပြောလေသော်၊ ဒါဝိဒ်သည် သူတို့ကို လက်ခံ၍ ဗိုလ်အရာ၌ ခန့်ထား လေ၏။
19ദാവീദ് ഫെലിസ്ത്യരോടുകൂടെ ശൌലിന്റെ നേരെ യുദ്ധത്തിന്നു ചെന്നപ്പോള്‍ മനശ്ശേയരില്‍ ചിലരും അവനോടു ചേര്‍ന്നു; അവര്‍ അവര്‍ക്കും തുണ ചെയ്തില്ലതാനും; ഫെലിസ്ത്യപ്രഭുക്കന്മാര്‍ ആലോചിച്ചിട്ടുഅവന്‍ നമ്മുടെ തലയുംകൊണ്ടു തന്റെ യജമാനനായ ശൌലിന്റെ പക്ഷം തിരിയും എന്നു പറഞ്ഞു അവനെ അയച്ചുകളഞ്ഞു.
19ထိုမှတပါး၊ ဒါဝိဒ်သည် ရှောလုကို စစ်တိုက်သွား သော ဖိလိတ္တိလူတို့နှင့် လိုက်သောအခါ၊ ဖိလိတ္တိမင်းတို့က၊ ဤသူသည် ငါတို့ကိုအပ်၍ မိမိသခင်ရှောလုဘက်သို့ ဝင်စားမည်ဟု တိုင်ပင်ပြီးမှ ပြန်စေသောကြောင့်၊ ဒါဝိဒ် သည် စစ်မကူဘဲ ဇိကလတ်မြို့သို့ သွားသောကာလ၊ သူ့ဘက်သို့ ဝင်စားသော မနာရှေအမျိုးသားဟူမူကား၊
20അങ്ങനെ അവന്‍ സീക്ളാഗില്‍ ചെന്നപ്പോള്‍ മനശ്ശെയില്‍നിന്നു അദ്നാഹ്, യോസാബാദ്, യെദീയയേല്‍, മീഖായേല്‍, യോസാബാദ്, എലീഹൂ, സില്ലെഥായി എന്നീ മനശ്ശേയ സഹസ്രാധിപന്മാര്‍ അവനോടു ചേര്‍ന്നു.
20မိမိအမျိုးသားတို့တွင် လူတထောင်ကို အုပ် သော ဗိုလ်၊ အာဒန၊ ယောဇဗဒ်၊ ယေဒယေလ၊ မိက္ခေလ၊ ယောဇဗဒ်၊ ဧလိဟု၊ ဇိလသဲတည်း။
21അവര്‍ ഒക്കെയും വീരന്മാരും പടനായകന്മാരും ആയിരുന്നതുകൊണ്ടു കവര്‍ച്ചക്കൂട്ടത്തിന്റെ നേരെ ദാവീദിനെ സഹായിച്ചു.
21ထိုသူအပေါင်းတို့သည် ခွန်အားကြီးသော စစ်သူရဲဗိုလ်ကြီးဖြစ်၍၊ ထားပြလုပ်သော သူတို့တဘက်၌ ဒါဝိဒ်ကို မစကြ၏။
22ദാവീദിനെ സഹായിക്കേണ്ടതിന്നു ദിവസംപ്രതി ആളുകള്‍ അവന്റെ അടുക്കല്‍ വന്നു ഒടുവില്‍ ദൈവത്തിന്റെ സൈന്യംപോലെ വലിയോരു സൈന്യമായ്തീര്‍ന്നു.
22ထိုကာလ၌ဘုရားသခင်၏ ဗိုလ်ခြေကဲ့သို့ ကြီးစွာသော ဗိုလ်ခြေဖြစ်သည်တိုင်အောင် တနေ့ထက် တနေ့ ဒါဝိဒ်ကို ကူညီ၍ဝင်စားကြ၏။
23യഹോവയുടെ വചനപ്രകാരം ശൌലിന്റെ രാജത്വം ദാവീദിന്നു ആക്കുവാന്‍ യുദ്ധസന്നദ്ധരായി ഹെബ്രോനില്‍ അവന്റെ അടുക്കല്‍ വന്ന തലവന്മാരുടെ സംഖ്യകളാവിതു
23ထာဝရဘုရား၏ အမိန့်တော်အတိုင်း၊ ရှောလု၏ နိုင်ငံကို ဒါဝိဒ်လက်သို့လွှဲခြင်းငှါ ဒါဝိဒ်ရှိရာ ဟေဗြုန်မြို့သို့ လာသောသူ၊ စစ်တိုက်လက်နက်စုံနှင့်ပြည့်စုံသော တပ်သားစာရင်းဟူမူကား၊
24പരിചയും കുന്തവും എടുത്തു യുദ്ധസന്നദ്ധരായ യെഹൂദ്യര്‍ ആറായിരത്തെണ്ണൂറുപേര്‍.
24ဒိုင်းနှင့်လှံကိုဆောင်၍ စစ်တိုက်လက်နက်စုံ နှင့်ပြည့်စုံသော ယုဒအမျိုးသား ခြောက်ထောင်ရှစ်ရာ၊
25ശിമെയോന്യരില്‍ ശൌര്യമുള്ള യുദ്ധവീരന്മാര്‍ എഴായിരത്തൊരുനൂറുപേര്‍.
25ခွန်အားကြီးသော စစ်သူရဲ၊ ရှိမောင်အမျိုးသား ခုနစ်ထောင်တရာ၊
26ലേവ്യരില്‍ നാലായിരത്തറുനൂറുപേര്‍
26လေဝိအမျိုးသားလေးထောင်ခြောက်ရာ၊
27അഹരോന്യരില്‍ പ്രഭു യെഹോയാദാ; അവനോടുകൂടെ മൂവായിരത്തെഴുനൂറുപേര്‍.
27အာရုန်အမျိုးအုပ်၊ ယောယဒနှင့်အတူပါသော အာရုန်အမျိုးသား သုံးထောင်ခုနစ်ရာ၊
28പരാക്രമശാലിയായി യൌവനക്കാരനായ സാദോക്, അവന്റെ പിതൃഭവനത്തിലെ ഇരുപത്തിരണ്ടു പ്രഭുക്കന്മാര്‍.
28ခွန်အားကြီးသောသူရဲ၊ လူပျိုဇာဒုတ်နှင့် သူ၏ အဆွေအမျိုးတပ်မှူးနှစ်ကျိပ်နှစ်ပါး၊
29ശൌലിന്റെ സഹോദരന്മാരായ ബെന്യാമീന്യരില്‍ മൂവായിരം പേര്‍; അവരില്‍ ഭൂരിപക്ഷം അതുവരെ ശൌല്‍ഗൃഹത്തിന്റെ കാര്യം നോക്കിവന്നിരുന്നു.
29ရှောလုပေါက်ဘော်ဖြစ်သော ဗင်္ယာမိန်အမျိုး သားသုံးထောင်၊ ထိုအမျိုးသားအများတို့သည် ရှောလု ဘက်မှာစောင့်နေကြ၏။
30എഫ്രയീമ്യരില്‍ പരാക്രമശാലികളായി തങ്ങളുടെ പിതൃഭവനങ്ങളില്‍ ശ്രുതിപ്പെട്ടവരായ ഇരുപതിനായിരത്തെണ്ണൂറു പേര്‍.
30ခွန်အားကြီး၍ အဆွေအမျိုးတို့တွင် ထင်ရှား သော ဧဖရိမ်အမျိုးသား နှစ်သောင်းရှစ်ရာ၊
31മനശ്ശെയുടെ പാതിഗോത്രത്തില്‍ പതിനെണ്ണായിരംപേര്‍. ദാവീദിനെ രാജാവാക്കുവാന്‍ ചെല്ലേണ്ടതിന്നു ഇവരെ പേരുപേരായി കുറിച്ചിരുന്നു.
31ဒါဝိဒ်ကို ရှင်ဘုရင်အရာ၌ချီးမြှောက်ခြင်းငှါ စာရင်းဝင်သော မနာရှေအမျိုးဝက်ထဲက လူတသောင်း ရှစ်ထောင်၊
32യിസ്സാഖാര്‍യ്യരില്‍ യിസ്രായേല്‍ ഇന്നതു ചെയ്യേണം എന്നു അറിവാന്‍ തക്കവണ്ണം കാലജ്ഞന്മാരായ തലവന്മാര്‍ ഇരുനൂറുപേര്‍; അവരുടെ സഹോദരന്മാരൊക്കെയും അവരുടെ കല്പനെക്കു വിധേയരായിരുന്നു.
32ကာလအချိန်တို့ကို နားလည်၍ ဣသရေလ အမျိုးသည် အဘယ်သို့ပြုသင့်သည်ကို သိတတ်သော ဣသခါအမျိုးသားသူကြီးနှစ်ရာ၊ သူတို့အမျိုးသားချင်း အပေါင်းတို့သည် အသင့်ရှိကြ၏။
33സെബൂലൂനില്‍ യുദ്ധസന്നദ്ധരായി സകലവിധ യുദ്ധായുധങ്ങളെ ധരിച്ചു നിരനിരയായി ഐകമത്യത്തോടെ യുദ്ധത്തിന്നു പുറപ്പെട്ടവര്‍ അമ്പതിനായിരംപേര്‍.
33စိတ်နှစ်ခွမရှိ၊ တပ်အခင်းအကျင်းမပျက်၊ စစ်တိုက်လက်နက်စုံနှင့် ပြည့်စုံလျက် စစ်ချီ၍ တိုက်တတ် သော ဇာဗုလုန်အမျိုးသား ငါးသောင်း၊
34നഫ്താലിയില്‍ നായകന്മാര്‍ ആയിരംപേര്‍; അവരോടുകൂടെ പരിചയും കുന്തവും എടുത്തവര്‍ മുപ്പത്തേഴായിരംപേര്‍.
34နဿလိအမျိုးသား ဗိုလ်တထောင်၊ ဒိုင်းနှင့်လှံ ကို ဆောင်သော သူသုံးသောင်းခုနစ်ထောင်၊
35ദാന്യരില്‍ യുദ്ധസന്നദ്ധര്‍ ഇരുപത്തെണ്ണായിരത്തറുനൂറുപേര്‍.
35ဒန်အမျိုးထဲက စစ်မှူးစစ်ရေး၌ လေ့ကျက်သော သူနှစ်သောင်းရှစ်ထောင်ခြောက်ရာ၊
36ആശേരില്‍ യുദ്ധസന്നദ്ധരായി പടെക്കു പുറപ്പെട്ടവര്‍ നാല്പതിനായിരംപേര്‍.
36အာရှာအမျိုးထဲက ထိုအတူ လေ့ကျက်၍ စစ်ချီ တတ်သော သူလေးသောင်း၊
37യോര്‍ദ്ദാന്നു അക്കരെ രൂബേന്യരിലും ഗാദ്യരിലും മനശ്ശെയുടെ പാതിഗോത്രത്തിലും സകലവിധ യുദ്ധായുധങ്ങളോടുകൂടെ ലക്ഷത്തിരുപതിനായിരം പേര്‍.
37ယော်ဒန်မြစ်တဘက်ရုဗင်အမျိုး၊ ဂဒ်အမျိုး၊ မနာရှေအမျိုးတဝက်ထဲက စစ်တိုက်လက်နက်စုံ အမျိုးမျိုး နှင့်ပြည့်စုံသောသူ တသိန်းနှစ်သောင်းတည်း၊
38അണിനിരപ്പാന്‍ കഴിവുള്ള യോദ്ധാക്കളായ ഇവരെല്ലാവരും ദാവീദിനെ എല്ലായിസ്രായേലിന്നും രാജാവാക്കേണ്ടതിന്നു ഏകാഗ്രമനസ്സോടെ ഹെബ്രോനിലേക്കു വന്നു; ശേഷമുള്ള യിസ്രായേലും എല്ലാം ദാവീദിനെ രാജാവാക്കേണ്ടതിന്നു ഐകമത്യപ്പെട്ടിരുന്നു.
38စစ်အခင်းအကျင်းမပျက်၊ တိုက်တတ်သောသူ၊ အထက်ဆိုခဲ့ပြီး သောသူအပေါင်းတို့သည် ဒါဝိဒ်ကို ရှင်ဘုရင်အရာ၌ ချီးမြှောက်ခြင်းငှါ ကြည်ညိုသော စိတ်အားကြီး၍ ဟေဗြုန်မြို့သို့ လာကြ၏။ ကျန်ကြွင်း သော ဣသရေလအမျိုးသားအပေါင်းတို့သည်၊ ဒါဝိဒ်ကို ရှင်ဘုရင်အရာ၌ ချီးမြှောက်ချင်သော စိတ်သဘော တညီ တညွတ်တည်း ရှိကြ၏။
39അവര്‍ അവിടെ ഭക്ഷിച്ചും പാനം ചെയ്തുംകൊണ്ടു ദാവീദിനോടുകൂടെ മൂന്നു ദിവസം പാര്‍ത്തു; അവരുടെ സഹോദരന്മാര്‍ അവര്‍ക്കും വേണ്ടി വട്ടംകൂട്ടിയിരുന്നു.
39ထိုသူအပေါင်းတို့သည် သုံးရက်ပတ်လုံး အထံ တော်၌ စားသောက်လျက် နေကြ၏။ အမျိုးသားချင်းတို့ သည် ပြင်ဆင်နှင့်ကြပြီ။
40യിസ്രായേലില്‍ സന്തോഷമുണ്ടായിരുന്നതുകൊണ്ടു സമീപവാസികള്‍, യിസ്സാഖാര്‍, സെബൂലൂന്‍ , നഫ്താലി എന്നിവര്‍ കൂടെ, കഴുതപ്പുറത്തും ഒട്ടകപ്പുറത്തും കോവര്‍കഴുതപ്പുറത്തും കാളപ്പുറത്തും, അപ്പം, മാവു, അത്തിപ്പഴക്കട്ട, ഉണക്കമുന്തിരിപ്പഴം, വീഞ്ഞ്, എണ്ണ എന്നിവയെയും കാളകളെയും വളരെ ആടുകളെയും കൊണ്ടുവന്നു.
40အနီးအပါး၌ နေသောသူတို့သည်လည်း၊ သိုးနွား နှင့်တကွ အမဲသား၊ မုန့်ညက်သင်္ဘောသဖန်းသီး၊ စပျစ် သီး၊ စပျစ်ရည်၊ ဆီတည်းဟူသော ရိက္ခာများကို မြည်း၊ ကုလားအုပ်၊ လား၊ နွားအပေါ်မှာတင်လျက် ဣသခါခရိုင်၊ ဇာဗုလုန်ခရိုင်၊ နဿလိခရိုင်မှ ပင့်ဆောင်ခဲ့၍ ဣသ ရေလအမျိုးသားတို့သည် ပျော်မွေ့ကြ၏။