1ദാവീദ്, സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും സകലനായകന്മാരോടും ആലോചിച്ചശേഷം
1တဖန်ဒါဝိဒ်သည် လူတထောင်အုပ်၊ တရာအုပ် အစရှိသော အကြီးအကဲအပေါင်းတို့နှင့် တိုင်ပင်ပြီးလျှင်၊
2യിസ്രായേലിന്റെ സര്‍വ്വസഭയോടും പറഞ്ഞതുനിങ്ങള്‍ക്കു സമ്മതവും നമ്മുടെ ദൈവമായ യഹോവേക്കു ഹിതവും ആകുന്നു എങ്കില്‍ നാം യിസ്രായേല്‍ദേശത്തെല്ലാടവുമുള്ള നമ്മുടെ ശേഷം സഹോദരന്മാരും അവരോടുകൂടെ പുല്‍പുറങ്ങളുള്ള പട്ടണങ്ങളില്‍ പാര്‍ക്കുംന്ന പുരോഹിതന്മാരും ലേവ്യരും നമ്മുടെ അടുക്കല്‍ വന്നുകൂടേണ്ടതിന്നു എല്ലാടവും ആളയക്കുക.
2ဣသရေလအမျိုး ပရိသတ်အပေါင်းတို့အား၊ သင်တို့သည် အလိုရှိ၍ ငါတို့၏ဘုရားသခင်ထာဝရဘုရား အခွင့်ပေးတော်မူလျှင်၊ ဣသရေလနိုင်ငံအရပ်ရပ်၌ ကျန်ကြွင်းသေးသော ငါတို့ညီအစ်ကိုများ၊ မြို့နှင့်မြို့နယ်၌ နေသော ယဇ်ပုရောဟိတ်၊ လေဝိသားများတို့သည် ငါတို့ နှင့်အတူ စည်းဝေးစေခြင်းငှါ အနှံ့အပြားစေလွှတ်ကြ ကုန်အံ့။
3നമ്മുടെ ദൈവത്തിന്റെ പെട്ടകം വീണ്ടും നമ്മുടെ അടുക്കല്‍ കൊണ്ടുവരിക; ശൌലിന്റെ കാലത്തു നാം അതിനെ ഗണ്യമാക്കിയില്ലല്ലോ.
3ငါတို့၏ဘုရားသခင် သေတ္တာတော်ကို တဖန် ဆောင်ခဲ့ကြကုန်အံ့။ ရှောလုလက်ထက်၌ ထိုသေတ္တာ တော်ရှေ့မှာ မေးမြန်းလေ့မရှိပါတကားဟု မိန့်တော်မူ သောစကားကို၊
4ഈ കാര്യം സകലജനത്തിന്നും ബോധിച്ചതുകൊണ്ടു അങ്ങനെ തന്നേ ചെയ്യേണമെന്നു സര്‍വ്വസഭയും പറഞ്ഞു.
4စည်းဝေးသော ပရိသတ်အပေါင်းတို့သည် နှစ်သက်သောကြောင့်၊ အမိန့်တော်အတိုင်းပြုပါမည်ဟု ဝန်ခံကြ၏။
5ഇങ്ങനെ ദാവീദ് ദൈവത്തിന്റെ പെട്ടകം കിര്‍യ്യത്ത്-യെയാരീമില്‍നിന്നു കൊണ്ടുവരേണ്ടതിന്നു മിസ്രയീമിലെ ശീഹോര്‍ തുടങ്ങി ഹമാത്ത് പ്രദേശംവരെയുള്ള എല്ലായിസ്രായേലിനെയും കൂട്ടി വരുത്തി.
5ထိုသို့ဒါဝိဒ်သည် ဘုရားသခင်၏ သေတ္တာတော် ကို၊ ကိရယတ်ယာရိမ်မြို့မှ ဆောင်ခဲ့ခြင်းငှါ အဲဂုတ္တုပြည် အနား၊ ရှိဟောရမြစ်မှစ၍ ဟာမတ်မြို့လမ်းဝတိုင်အောင် နေသောဣသရေလ အမျိုးသားအပေါင်းတို့ကို စုဝေး စေပြီးလျှင်၊
6കെരൂബുകളുടെ മദ്ധ്യേ അധിവസിക്കുന്ന യഹോവയായ ദൈവത്തിന്റെ തിരുനാമം വിളിക്കപ്പെടുന്ന പെട്ടകം കൊണ്ടു വരേണ്ടതിന്നു ദാവീദും യിസ്രായേലൊക്കെയും യെഹൂദയോടു ചേര്‍ന്നു കിര്‍യ്യത്ത്-യെയാരീമെന്ന ബയലയില്‍ ചെന്നു.
6ခေရုဗိမ်ကြားမှာ ကျိန်းဝပ်တော်မူသော ထာဝရ ဘုရား၏နာမတော်နှင့်ဆိုင်သော ဘုရားသခင်၏ သေတ္တာတော်ကို ဆောင်ခဲ့ခြင်းငှါ၊ ဣသရေလ အမျိုးသား အပေါင်းတို့နှင့်တကွ၊ ယုဒပြည်ကိရယတ်ယာရိမ် မြို့တည်းဟူသော ဗာလာမြို့သို့ သွားလေ၏။
7അവര്‍ ദൈവത്തിന്റെ പെട്ടകം അബീനാദാബിന്റെ വീട്ടില്‍നിന്നെടുത്തു ഒരു പുതിയ വണ്ടിയില്‍ കയറ്റി; ഉസ്സയും അഹ്യോവും വണ്ടിതെളിച്ചു.
7ဘုရားသခင်၏ သေတ္တာတော်ကို လှည်းသစ် ပေါ်မှာတင်၍ အဘိနဒပ်အိမ်ထဲက ထုတ်ကြ၏။ ဩဇနှင့်အဟိဩသည်လှည်းကို နှင်ကြ၏။
8ദാവീദും എല്ലായിസ്രായേലും ദൈവത്തിന്റെ സന്നിധിയില്‍ പൂര്‍ണ്ണശക്തിയോടെ പാട്ടുപാടിയും കിന്നരം, വീണ, തപ്പു, കൈത്താളം, കാഹളം എന്നീ വാദ്യങ്ങള്‍ ഘോഷിച്ചുംകൊണ്ടു നൃത്തംചെയ്തു.
8ဒါဝိဒ်နှင့် ဣသရေလအမျိုးသားအပေါင်းတို့ သည် သီချင်းဆို လျက်စောင်း၊ တယော၊ ပတ်သာ၊ နှဲခရာ၊ ခွက်ကွင်း၊ တံပိုးတို့ကို ကိုင်လျက် ထာဝရဘုရားရှေ့တော်၌ အားထုတ်၍ တီးမှုတ်ကြ၏။
9അവര്‍ കീദോന്‍ കളത്തിന്നു സമീപം എത്തിയപ്പോള്‍ കാള വിരളുകകൊണ്ടു ഉസ്സാ പെട്ടകം പിടിപ്പാന്‍ കൈ നീട്ടി.
9ခိဒုန်ကောက်နယ်တလင်းသို့ ရောက်သောအခါ၊ နွားတို့သည် ဘုရားသခင်၏ သေတ္တာတော်ကို လှုပ်ရှား သောကြောင့်၊ ဩဇသည် လက်ကိုဆန့်၍ သေတ္တာတော် ကို ကိုင်၏။
10അപ്പോള്‍ യഹോവയുടെ കോപം ഉസ്സയുടെ നേരെ ജ്വലിച്ചു; അവന്‍ തന്റെ കൈ പെട്ടകത്തിങ്കലേക്കു നീട്ടിയതുകൊണ്ടു അവനെ ബാധിച്ചു, അവന്‍ അവിടെ ദൈവസന്നിധിയില്‍ മരിച്ചുപോയി.
10ထိုသို့သေတ္တာတော်ကို ကိုင်သောကြောင့်၊ ထာဝရဘုရားသည် ဩဇကို အမျက်ထွက်၍၊ ဒဏ်ခတ် တော်မူသဖြင့်၊ ဩဇသည် ဘုရားသခင်ရှေ့တော်၌ သေလေ၏။
11യഹോവ ഉസ്സയെ ഛേദിച്ച ഛേദംനിമിത്തം ദാവീദിന്നു വ്യസനമായിഅവന്‍ ആ സ്ഥലത്തിന്നു പേരെസ്-ഉസ്സാ എന്നു പേര്‍ വിളിച്ചു.
11ဩဇကိုထာဝရဘုရား ဒဏ်ခတ်တော်မူသော ကြောင့် ဒါဝိဒ်သည် ညှိုးငယ်သောစိတ်ရှိ၏။ ထိုအရပ် သည် ယနေ့တိုင်အောင် ပေရဇောဇအမည်ဖြင့် တွင် သတည်း။
12ഇതു ഇന്നുവരെയും പറഞ്ഞുവരുന്നു. അന്നു ദാവീദ് ദൈവത്തെ ഭയപ്പെട്ടുപോയിഞാന്‍ ദൈവത്തിന്റെ പെട്ടകം എങ്ങനെ എന്റെ അടുക്കല്‍ കൊണ്ടുവരേണ്ടു എന്നു പറഞ്ഞു.
12ထိုနေ့၌ဒါဝိဒ်သည် ဘုရားသခင်ကို ကြောက်၍၊ ဘုရားသခင်၏ သေတ္တာတော်ကို အဘယ်ကြောင့် ငါ့ထံသို့ ဆောင်ခဲ့ရမည်နည်းဟုဆိုလျက်၊
13അങ്ങനെ ദാവീദ് പെട്ടകം തന്റെ അടുക്കല്‍ ദാവീദിന്റെ നഗരത്തില്‍ കൊണ്ടുവരാതെ ഗിത്യനായ ഔബേദ്-എദോമിന്റെ വീട്ടിലേക്കു മാറ്റി കൊണ്ടുപോയി.
13မိမိနေရာဒါဝိဒ်မြို့ထဲသို့ သေတ္တာတော်ကို မဆောင်ဘဲ ဂိတ္တိလူဩဗဒေဒုံအိမ်သို့ လွှဲ၍ ဆောင်သွား လေ၏။
14ദൈവത്തിന്റെ പെട്ടകം ഔബേദ്-എദോമിന്റെ കുടുംബത്തോടുകൂടെ മൂന്നുമാസം അവന്റെ വീട്ടില്‍ ഇരുന്നു; യഹോവ ഔബേദ്-എദോമിന്റെ കുടുംബത്തെയും അവന്നുള്ള സകലത്തെയും അനുഗ്രഹിച്ചു.
14ဘုရားသခင်၏သေတ္တာတော်သည် သုံးလ ပတ်လုံး၊ ဩဗေဒုံအိမ်တွင် အိမ်သူအိမ်သားများဆီမှာ ရှိ၏။ ထာဝရဘုရားသည် ဩဗဒေဒုံနှင့် အိမ်သူအိမ်သား အပေါင်းတို့ကို ကောင်းကြီးပေးတော်မူ၏။