Malayalam

Myanmar

1 Chronicles

14

1സോര്‍രാജാവായ ഹീരാം, ദാവീദിന്റെ അടുക്കല്‍ ദൂതന്മാരെയും അവന്നു ഒരു അരമന പണിയേണ്ടതിന്നു ദേവദാരുക്കളെയും കല്‍പ്പണിക്കാരെയും ആശാരിമാരെയും അയച്ചു.
1တုရုမင်းကြီးဟိရံသည် ဒါဝိဒ်အဘို့ နန်းတော်ကို တည်ဆောက်ခြင်းငှါ၊ သံတမန်နှင့်တကွ အာရဇ်သစ်သား၊ လက်သမား၊ ပန်းရန်သမားတို့ကို စေလွှတ်လေ၏။
2യഹോവയുടെ ജനമായ യിസ്രായേല്‍ നിമിത്തം തന്റെ രാജത്വം ഉന്നതിപ്രാപിച്ചതിനാല്‍ തന്നെ യഹോവ യിസ്രായേലിന്നു രാജാവായി സ്ഥിരപ്പെടുത്തി എന്നു ദാവീദിന്നു മനസ്സിലായി.
2ထာဝရဘုရားသည် ဒါဝိဒ်ကို ဣသရေလ ရှင်ဘုရင်အရာ၌ ခန့်ထားတော်မူကြောင်းနှင့် မိမိလူဣသ ရေလအမျိုးအဘို့အလိုငှါ၊ နိုင်ငံကို ချီးမြှောက်တော်မူ ကြောင်းကို ဒါဝိဒါသိမြင်လေ၏။
3ദാവീദ് യെരൂശലേമില്‍വെച്ചു വേറെയും ഭാര്യമാരെ പരിഗ്രഹിച്ചു, വളരെ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
3ဒါဝိဒ်သည် ယေရုရှလင်မြို့၌ ထပ်၍မယားတို့ကို သိမ်းယူသဖြင့် သားသမီးများတို့ကို မြင်လေ၏။
4യെരൂശലേമില്‍ വെച്ചു അവന്നു ജനിച്ച മക്കളുടെ പേരുകളാവിതുശമ്മൂവ, ശോബാബ്, നാഥാന്‍ ,
4ယေရုရှလင်မြို့၌ ဒါဝိဒ်မြင်သော သားတို့အမည် ကား၊ ရှမွာ၊ ရှောဗပ်၊ နာသန်၊ ရှောလမုန်၊
5ശലോമോന്‍ , യിബ്ഹാര്‍, എലീശൂവ, എല്‍പേലെത്ത്,
5ဣဗဟာ၊ ဧလိရွှ၊ ဧလိပလက်၊
6നോഗഹ്, നേഫെഗ്, യാഫീയ,
6နောဂ၊ နေဖက်၊ ယာဖျာ၊
7എലീശാമാ, ബെല്യാദാ, എലീഫേലെത്ത്.
7ဧလိရှမာ၊ ဧလျာဒ၊ ဧလိဖလက်တည်း။
8ദാവീദ് എല്ലായിസ്രായേലിന്നും രാജാവായി അഭിഷേകം കഴിഞ്ഞു എന്നു ഫെലിസ്ത്യര്‍ കേട്ടപ്പോള്‍, ഫെലിസ്ത്യര്‍ ഒക്കെയും ദാവീദിനെ പിടിപ്പാന്‍ ചെന്നു; ദാവീദ് അതു കേട്ടു അവരുടെ മുമ്പില്‍നിന്നു ഒഴിഞ്ഞുപോയി.
8ဒါဝိဒ်ကို ဘိသိက်ပေး၍ ဣသရေလ ရှင်ဘုရင် အရာ၌ ခန့်ထားကြောင်းကို ဖိလိတ္တိ လူတို့သည်ကြားလျှင်၊ ထိုသူအပေါင်းတို့သည် ဒါဝိဒ်ကို ရှာ၍ လာကြ၏။ ထိုသိတင်းကို ဒါဝိဒ်သည် ကြားသောအခါ ချီသွား၏။
9ഫെലിസ്ത്യര്‍ വന്നു രെഫായീംതാഴ്വരയില്‍ പരന്നു.
9ဖိလိတ္တိလူတို့သည် လာ၍ရေဖိမ်ချိုင့်၌ အနှံ့ အပြားနေကြ၏။
10അപ്പോള്‍ ദാവീദ് ദൈവത്തോടുഞാന്‍ ഫെലിസ്ത്യരുടെ നേരെ പുറപ്പെടേണമോ? അവരെ എന്റെ കയ്യില്‍ ഏല്പിച്ചുതരുമോ എന്നു ചോദിച്ചു. യഹോവ അവനോടുപുറപ്പെടുക; ഞാന്‍ അവരെ നിന്റെ കയ്യില്‍ ഏല്പിക്കും എന്നു അരുളിച്ചെയ്തു.
10ဒါဝိဒ်ကလည်း၊ အကျွန်ုပ်သည် ဖိလိတ္တိလူတို့ ရှိရာသို့ သွားရပါမည်လော။ အကျွန်ုပ်လက်၌ အပ်တော် မူမည်လောဟု ဘုရားသခင်ကို မေးလျှောက်လျှင်၊ ထာဝရဘုရားက သွားလော့။ သင့်လက်၌ ငါအပ်မည်ဟု မိန့်တော်မူသည်အတိုင်း၊
11അങ്ങനെ അവര്‍ ബാല്‍പെരാസീമില്‍ ചെന്നു; അവിടെവെച്ചു ദാവീദ് അവരെ തോല്പിച്ചുവെള്ളച്ചാട്ടംപോലെ ദൈവം എന്റെ ശത്രുക്കളെ എന്റെ കയ്യാല്‍ തകര്‍ത്തുകളഞ്ഞു എന്നു ദാവീദ് പറഞ്ഞു; അതുകൊണ്ടു ആ സ്ഥലത്തിന്നു ബാല്‍-പെരാസീം എന്നു പേര്‍ പറഞ്ഞു വരുന്നു.
11ဒါဝိဒ်သည် ဗာလပေရဇိမ်မြို့သို့သွား၍ သူတို့ကို လုပ်ကြံပြီးမှ၊ ဘုရားသခင်သည် ရေထ၍ဖြိုဖျက်သကဲ့သို့ ငါ့ရန်သူတို့ကို ငါ့အားဖြင့် ဖြိုဖျက်တော်မူပြီဟုဆိုလျက်၊ ထိုအရပ်ကို ဗာလပေရဇိမ်အမည်ဖြင့် တွင်စေသတည်း။
12എന്നാല്‍ അവര്‍ തങ്ങളുടെ ദേവന്മാരെ അവിടെ വിട്ടേച്ചുപോയി; അവയെ തീയിലിട്ടു ചുട്ടുകളവാന്‍ ദാവീദ് കല്പിച്ചു.
12ထိုအရပ်၌ ဖိလိတ္တိလူများ ပစ်ထားသော ရုပ်တု များကို ဒါဝိဒ်၏အမိန့်တော်နှင့် မီးရှို့ကြ၏။
13ഫെലിസ്ത്യര്‍ പിന്നെയും താഴ്വരയില്‍ വന്നു പരന്നു.
13တဖန်ဖိလိတ္တိလူတို့သည် ထိုချိုင့်၌ အနှံ့အပြား လာ၍နေကြ၏။
14ദാവീദ് പിന്നെയും ദൈവത്തോടു അരുളപ്പാടു ചോദിച്ചപ്പോള്‍ ദൈവം അവനോടുഅവരുടെ പിന്നാലെ ചെല്ലാതെ അവരെ വിട്ടുതിരിഞ്ഞു ബാഖാവൃക്ഷങ്ങള്‍ക്കെതിരെ അവരുടെ നേരെ ചെല്ലുക.
14ဒါဝိဒ်သည်လည်း ဘုရားသခင်ကို တဖန်မေးလျှောက် သော်၊ သူတို့ရှိရာသို့ တည့်တည့်မတက်ရ။ သူတို့မှလွှဲ၍ ပိုးစာတောတဘက်တချက်၌ ချီရမည်။
15ബാഖാവൃക്ഷങ്ങളുടെ അഗ്രങ്ങളില്‍കൂടി അണിയണിയായി നടക്കുന്ന ഒച്ച കേട്ടാല്‍ നീ പടെക്കു പുറപ്പെടുക; ഫെലിസ്ത്യരുടെ സൈന്യത്തെ തോല്പിപ്പാന്‍ ദൈവം നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു എന്നു അരുളിച്ചെയ്തു;
15ပိုးစာပင်ဖျား၌ စစ်ချီသံကိုကြားသောအခါ၊ တိုက်အံ့သောငှါ ချီလော့။ ထိုအခါ ဘုရားသခင်သည် ဖိလိတ္တိတပ်ကို လုပ်ကြံခြင်းငှါ သင့်ရှေ့မှာ ကြွသွားမည်ဟု ဘုရားသခင် မိန့်တော်မူသည်အတိုင်း၊
16ദൈവം കല്പിച്ചതുപോലെ ദാവീദ് ചെയ്തു; അവര്‍ ഗിബെയോന്‍ മുതല്‍ ഗേസെര്‍വരെ ഫെലിസ്ത്യ സൈന്യത്തെ തോല്പിച്ചു.
16ဒါဝိဒ်သည် ပြု၍ ဖိလိတ္တိလူတို့ကို ဂိဗောင်မြို့မှ သည် ဂါဇေရမြို့တိုင်အောင် လုပ်ကြံလေ၏။
17ദാവീദിന്റെ കീര്‍ത്തി സകലദേശങ്ങളിലും പരക്കയും യഹോവ അവനെയുള്ള ഭയം സര്‍വ്വജാതികള്‍ക്കും വരുത്തുകയും ചെയ്തു.
17ဒါဝိဒ်သိတင်းသည်အတိုင်းတိုင်း အပြည်ပြည် တို့၌ နှံ့ပြား၍၊ ခပ်သိမ်းသော လူမျိုးတို့သည် သူ့ကို ကြောက်ရွံ့စေခြင်းငှါ ထာဝရဘုရားစီရင်တော်မူ၏။