Malayalam

Myanmar

1 Chronicles

18

1അതിന്റെശേഷം ദാവീദ് ഫെലിസ്ത്യരെ തോല്പിച്ചു അടക്കി, ഗത്തും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും ഫെലിസ്ത്യരുടെ കയ്യില്‍ നിന്നു പിടിച്ചു.
1ထိုနောက်ဒါဝိဒ်သည် ဖိလိတ္တိလူတို့ကို လုပ်ကြံ ၍အောင်မြင်သဖြင့်၊ ဂါသမြို့နှင့် ကျေးလက်များကို သိမ်းယူလေ၏။
2പിന്നെ അവന്‍ മോവാബിനെ തോല്പിച്ചു; മോവാബ്യര്‍ ദാവീദിന്റെ ദാസന്മാരായി കാഴ്ചകൊണ്ടുവന്നു.
2မောဘပြည်ကိုလည်း လုပ်ကြံ၍ မောဘအမျိုး သားတို့သည် ဒါဝိဒ်၌ ကျွန်ခံလျက်အခွန်ဆက်ရကြ၏။
3സോബാരാജാവായ ഹദദേസെര്‍ ഫ്രാത്ത് നദീതീരത്തിങ്കല്‍ തന്റെ ആധിപത്യം ഉറപ്പിപ്പാന്‍ പോയപ്പോള്‍ ദാവീദ് അവനെയും ഹമാത്തില്‍വെച്ചു തോല്പിച്ചുകളഞ്ഞു.
3ဇောဘမင်းကြီးဟာ ဒဒေဇာသည်၊ ဥဖရတ်မြစ် နားမှာ မိမိနိုင်ငံကို တည်စေခြင်းငှါ သွားသောအခါ၊ ဒါဝိဒ်သည် ဟာမတ်မြို့တိုင်အောင် တိုက်ဖျက်၍၊
4അവന്റെ വക ആയിരം രഥങ്ങളെയും ഏഴായിരം കുതിരപ്പടയാളികളെയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചു; ദാവീദ് അവയില്‍ നൂറു രഥകൂതിരകളെ വെച്ചുകൊണ്ടുശേഷം രഥകൂതിരകളെ ഒക്കെയും കുതിഞരമ്പു വെട്ടിക്കളഞ്ഞു.
4ရထားတထောင်၊ မြင်းစီးသူရဲခုနစ်ထောင်၊ ခြေသည်သူရဲနှစ်သောင်းကို ဘမ်းဆီး၍ ရထားတရာကို သိမ်းထားပြီးမှ အခြားသော မြင်းရထားရှိသမျှတို့ကို ဖျက်ဆီးလေ၏။
5സോബാരാജാവായ ഹദദേസെരിനെ സഹായിപ്പാന്‍ ദമ്മേശെക്കിലെ അരാമ്യര്‍ വന്നപ്പോള്‍ ദാവീദ് അരാമ്യരില്‍ ഇരുപതിനായിരം പേരെ നിഗ്രഹിച്ചു.
5ဒမာသက်မြို့နေ ရှုရိလူတို့သည် ဇောဘမင်းကြီး ဟာဒဒေဇာကို စစ်ကူသောအခါ၊ ဒါဝိဒ်သည် ရှုရိလူ နှစ်သောင်းနှစ်ထောင်တို့ကို သတ်ပြီးမှ၊
6പിന്നെ ദാവീദ് ദമ്മേശെക്കിനോടു ചേര്‍ന്ന അരാമില്‍ കാവല്പട്ടാളങ്ങളെ പാര്‍പ്പിച്ചു; അരാമ്യരും ദാവീദിന്നു ദാസന്മാരായി കാഴ്ചകൊണ്ടുവന്നു; ഇങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.
6ရှုရိပြည်ဒမာသက်မြို့၌ မြို့စောင့်တပ်ကို ထား သဖြင့်၊ ရှုရိလူတို့သည်ဒါဝိဒ်၌ ကျွန်ခံ၍ အခွန်ဆက်ရ ကြ၏။ ဒါဝိဒ်သွားလေရာရာ၌ ထာဝရဘုရားသည် စောင့်မတော်မူ၏။
7ഹദദേസെരിന്റെ ദാസന്മാര്‍ക്കുംണ്ടായിരുന്ന പൊന്‍ പരിചകളെ ദാവീദ് എടുത്തു യെരൂശലേമിലേക്കു കൊണ്ടുവന്നു.
7ဟာဒဒေဇာ၏ကျွန်တို့ စွဲကိုင်သော ရွှေဒိုင်းလွှားများကို ဒါဝိဒ်သည်သိမ်း၍ ယေရုရှလင်မြို့သို့ ဆောင်သွား၏။
8ഹദദേസെരിന്റെ പട്ടണങ്ങളായ തിബ്ഹാത്തില്‍നിന്നും കൂനില്‍നിന്നും അനവധി താമ്രവും കൊണ്ടുവന്നു; അതുകൊണ്ടു ശലോമോന്‍ താമ്രക്കടലും സ്തംഭങ്ങളും താമ്രപാത്രങ്ങളും ഉണ്ടാക്കി.
8ဟာဒဒေဇာအစိုးရသော တိဗဟတ်မြို့နှင့် ခုန်မြို့မှ၊ ဒါဝိဒ်သည် များစွာသော ကြေးဝါကို သိမ်းသွား ၏။ ရှောလမုန်သည် ကြေးဝါရေကန်၊ ကြေးဝါတိုင်၊ ကြေးဝါတန်ဆာများကို ထိုကြေးဝါဖြင့် လုပ်သတည်း။
9എന്നാല്‍ ദാവീദ് സോബാരാജാവായ ഹദദേസെരിന്റെ സൈന്യത്തെയെല്ലാം തോല്പിച്ചുകളഞ്ഞു എന്നു ഹമാത്ത്രാജാവായ തോവൂ കേട്ടപ്പോള്‍
9ဇောဘမင်းကြီးဟာဒဒေဇာ၏ တပ်အလုံး အရင်းကို ဒါဝိဒ်လုပ်ကြံကြောင်းကိုဟာမတ်မင်းကြီး တောဣသည်ကြားလျှင်၊
10അവന്‍ ദാവീദ്‍രാജാവിനോടു കുശലും ചോദിപ്പാനും അവന്‍ ഹദദേസെരിനോടു യുദ്ധം ചെയ്തു അവനെ തോല്പിച്ചതുകൊണ്ടു അവനെ അഭിനന്ദിപ്പാനും തന്റെ മകനായ ഹദോരാമിനെ അയച്ചു; ഹദദേസരും തോവൂവും തമ്മില്‍ കൂടക്കൂടെ യുദ്ധം ഉണ്ടായിരുന്നു; അവന്‍ പൊന്നു, വെള്ളി താമ്രം ഇവകൊണ്ടുള്ള സകലവിധസാധനങ്ങളെയും കൊണ്ടു വന്നു.
10မိမိရန်သူဟာဒဒေဇာကို ဒါဝိဒ်သည် စစ်တိုက်၍ လုပ်ကြံသောကြောင့်၊ မိဿဟာယဖွဲ့၍ ကောင်းကြီးပေး စေခြင်းငှါ မိမိသားဟဒေါရံကို ဒါဝိဒ်မင်းကြီးထံသို့ စေလွှတ်၍၊ ဟဒေါရံသည် ရွှေဖလား၊ ငွေဖလား၊ ကြေးဝါ ဖလားအမျိုးမျိုးတို့ကို ဆောင်ခဲ့လေ၏။
11ദാവീദ്‍രാജാവു അവയെ താന്‍ ഏദോം, മോവാബ്, അമ്മോന്യര്‍, ഫെലിസ്ത്യര്‍, അമാലേക്‍ മുതലായ സകലജാതികളുടെ പക്കല്‍നിന്നും പിടിച്ചെടുത്ത വെള്ളിയോടും പൊന്നിനോടുംകൂടെ യഹോവേക്കു വിശുദ്ധീകരിച്ചു.
11ထိုဖလားတို့ကို ဒါဝိဒ်မင်းကြီးသည် ထာဝရ ဘုရားအား ပူဇော်၏။ ထိုအတူရှုရိပြည်၊ မောဘပြည်၊ အမ္မုန်ပြည်၊ ဖိလိတ္တိပြည်၊ အာမလက်ပြည်၊ အပြည်ပြည် တို့မှ ဆောင်ခဲ့သော ရွှေငွေကိုလည်း ပူဇော်၏။
12സെരൂയയുടെ മകനായ അബീശായി ഉപ്പുതാഴ്വരയില്‍വെച്ചു എദോമ്യരില്‍ പതിനെണ്ണായിരംപേരെ സംഹരിച്ചു.
12ထိုမှတပါး၊ဇေရုယာသားအဘိရှဲသည် ဆားချိုင့် တွင် ဧဒုံလူတသောင်းရှစ်ထောင်တို့ကို လုပ်ကြံလေ၏။
13ദാവീദ് എദോമില്‍ കാവല്പട്ടാളങ്ങളെ ആക്കി; എദോമ്യര്‍ എല്ലാവരും അവന്നു ദാസന്മാര്‍ ആയ്തീര്‍ന്നു. അങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.
13ဧဒုံပြည်၌မြို့စောင့်တပ်တို့ကို ထား၍၊ ဧဒုံပြည် သားအပေါင်းတို့သည် ဒါဝိဒ်၌ ကျွန်ခံကြ၏။ ဒါဝိဒ် သွားလေရာရာ၌ ထာဝရဘုရားသည် စောင့်မတော်မူ၏။
14ഇങ്ങനെ ദാവീദ് എല്ലായിസ്രായേലിന്നും രാജാവായി വാണു; തന്റെ സകലജനത്തിന്നും നീതിയും ന്യായവും നടത്തിവന്നു.
14ထိုသို့ဒါဝိဒ်သည် ဣသရေလနိုင်ငံလုံးကိုစိုးစံ၍၊ နိုင်ငံတော်သားတို့တွင် တရားမှုကို စီရင်ဆုံးဖြတ်တော် မူ၏။
15സെരൂയയുടെ മകനായ യോവാബ് സേനാധിപതി ആയിരുന്നു; അഹീലൂദിന്റെ മകനായ യെഹോശാഫാത്ത് മന്ത്രിയും
15ဇေရုယာ၏သားယွာဘသည် ဗိုလ်ချုပ်မင်း ဖြစ်၏။ အဟိလုဒ်၏သား ယောရှဖတ်သည် အတွင်းဝန် ဖြစ်၏။
16അഹീത്തൂബിന്റെ മകനായ സാദോക്കും അബ്യാഥാരിന്റെ മകനായ അഹീമേലെക്കും പുരോഹിതന്മാരും ശവ്ശാ രായസക്കാരനും
16အဟိတုပ်၏သား ဇာဒုတ်နှင့်အဗျာသာ၏သား အဟိမလက်သည် ယဇ်ပုရောဟိတ်ဖြစ်၏။ စရာယသည် စာရေးတော်ကြီးဖြစ်၏။
17യെഹോയാദയുടെ മകനായ ബെനായാവു ക്രേത്യര്‍ക്കും പ്ളേത്യര്‍ക്കും അധിപതിയും ആയിരുന്നു; ദാവീദിന്റെ പുത്രന്മാര്‍ രാജാവിന്റെ അടുക്കല്‍ പ്രധാനപരിചാരകന്മാരായിരുന്നു.
17ယောယဒ၏သားဗေနာယသည် ခေရသိလူနှင့် ပေလသိလူတို့ကို အုပ်ရ၏။ ဒါဝိဒ်၏သားတော်တို့သည် လည်း အထံတော်၌ မင်းသားအရာနှင့်နေကြ၏။