Malayalam

Myanmar

1 Chronicles

19

1അതിന്റെ ശേഷം അമ്മോന്യരുടെ രാജാവായ നാഹാശ് മരിച്ചു; അവന്റെ മകന്‍ അവന്നു പകരം രാജാവായി.
1ထိုနောက် အမ္မုန်ရှင်ဘုရင်နာဟတ်သည် သေ၍၊ သားတော်ဟာနုန်သည် ခမည်းတော်အရာ၌ နန်းထိုင်၏။
2അപ്പോള്‍ ദാവീദ്നാഹാശ് എനിക്കു ദയ കാണിച്ചതു കൊണ്ടു അവന്റെ മകനായ ഹാനൂന്നു ഞാനും ദയ കാണിക്കും എന്നു പറ്ഞ്ഞു. അങ്ങനെ അവന്റെ അപ്പനെക്കുറിച്ചു അവനോടു ആശ്വാസവാക്കു പറവാന്‍ ദാവീദ് ദൂതന്മാരെ അയച്ചു. ദാവീദിന്റെ ദൂതന്മാര്‍ അമ്മോന്യരുടെ ദേശത്തു ഹാനൂന്റെ അടുക്കല്‍ അവനെ ആശ്വസിപ്പിപ്പാന്‍ വന്നപ്പോള്‍
2ဒါဝိဒ်ကလည်း၊ ဟာနုန်အဘ နာဟတ်သည် ငါ့အားကျေးဇူးပြုသောကြောင့်၊ သူ၏သား၌ ကျေးဇူးပြု မည်ဟုဆိုလျက်၊ သူ၏အဘသေရာတွင် နှစ်သိမ့်စေခြင်း ငှါ သံတမန်တို့ကိုစေလွှတ်၍၊ ဒါဝိဒ်၏ကျွန်တို့သည် ဟာနုန်မင်းကို နှစ်သိမ့်စေခြင်းငှါ သူရှိရာ အမ္မုန်ပြည်သို့ ရောက်ကြ၏။
3അമ്മോന്യ പ്രഭുക്കന്മാര്‍ ഹാനൂനോടുദാവീദ് നിന്റെ അപ്പനെ ബഹുമാനിച്ചിട്ടാകുന്നു നിന്റെ അടുക്കല്‍ ആശ്വസിപ്പിക്കുന്നവരെ അയച്ചിരിക്കുന്നതു എന്നു നിനക്കു തോന്നുന്നുവോ? ദേശത്തെ പരിശോധിപ്പാനും മുടിപ്പാനും ഒറ്റുനോക്കുവാനും അല്ലയോ അവന്റെ ഭൃത്യന്മാര്‍ നിന്റെ അടുക്കല്‍ വന്നിരിക്കുന്നതു എന്നു പറഞ്ഞു.
3အမ္မုန်အမျိုး မှူးမတ်တို့သည် ဟာနုန်မင်းထံသို့ ဝင်၍၊ ဒါဝိဒ်သည် စိတ်တော်ကို နှစ်သိမ့်စေသောသူတို့ကို စေလွှတ်ရာတွင်၊ ခမည်းတော်ကို ရိုသေစွာပြုသည်ဟု ထင်မှတ်တော်မူသလော။ ပြည်တော်ကို စစ်ဆေးစူး စမ်း၍ ဖျက်ဆီးခြင်းငှါသာ၊ သူ၏ကျွန်တို့သည် အထံတော် သို့ ရောက်သည် မဟုတ်လောဟု လျှောက်ကြလျှင်၊
4അപ്പോള്‍ ഹാനൂന്‍ ദാവീദിന്റെ ഭൃത്യന്മാരെ പിടിച്ചു ക്ഷൌരം ചെയ്യിച്ചു അവരുടെ അങ്കികളെ നടുവില്‍ ആസനംവരെ മുറിച്ചുകളഞ്ഞു വിട്ടയച്ചു.
4ဟာနုန်သည် ဒါဝိဒ်၏ ကျွန်တို့ကို ယူပြီးလျှင်၊ မုဆိတ်ကိုရိတ်၍ အဝတ်ကိုတင်ပါးတိုင်အောင်ဖြတ်ပြီးမှ လွှတ်လိုက်လေ၏။
5ചിലര്‍ ചെന്നു ആ പുരുഷന്മാരുടെ വസ്തുത ദാവീദിനെ അറിയിച്ചു; അവര്‍ ഏറ്റവും ലജ്ജിച്ചിരിക്കയാല്‍ അവന്‍ അവരെ എതിരേല്പാന്‍ ആളയച്ചു; നിങ്ങളുടെ താടി വളരുന്നതുവരെ യെരീഹോവില്‍ പാര്‍ത്തിട്ടു മടങ്ങിവരുവിന്‍ എന്നു രാജാവു പറയിച്ചു.
5ထိုသူတို့၌ အဘယ်သို့ပြုသည်ကို ဒါဝိဒ်သည် သိတင်းကြားသောအခါ၊ သူတို့သည် အလွန်ရှက်သော ကြောင့် ဆီးကြိုစေခြင်းငှါ စေလွှတ်၍၊ သင်တို့သည် မုဆိတ်မရှည်မှီတိုင်အောင် ယေရိခေါမြို့မှာ နေကြလော့။ ထိုနောက်မှ ပြန်လာကြလော့ဟု မှာထားတော်မူ၏။
6തങ്ങള്‍ ദാവീദിന്നു വെറുപ്പായി എന്നു അമ്മോന്യര്‍ കണ്ടപ്പോള്‍ ഹാനൂനും അമ്മോന്യരും മെസൊപൊതാമ്യയില്‍നിന്നും മയഖയോടു ചേര്‍ന്ന അരാമില്‍നിന്നും സോബയില്‍നിന്നും രഥങ്ങളെയും കുതിരപ്പടയാളികളെയും ആയിരം താലന്ത് വെള്ളി കൊടുത്തു കൂലിക്കു വാങ്ങി.
6ဟာနုန်မင်းနှင့် အမ္မုန်အမျိုးသားတို့က၊ ငါတို့ သည် ဒါဝိဒ်ရှေ့မှာ စက်ဆုပ်ရွံရှာဘွယ်ဖြစ်လိမ့်မည်ဟု သိလျှင်၊ မေသောပေါတာမိပြည်၊ ရှုရိမာခါပြည်၊ ဇောဘပြည်တို့၌ မြင်းရထားတို့ကိုငှါးခြင်းငှါ ငွေအခွက် တသောင်းကို ထုတ်၍၊
7അവര്‍ മുപ്പത്തീരായിരം രഥങ്ങളെയും മയഖാരാജാവിനെയും അവന്റെ പടജ്ജനത്തെയും കൂലിക്കു വാങ്ങി; അവര്‍ വന്നു മെദേബെക്കു മുമ്പില്‍ പാളയമിറങ്ങി; അമ്മോന്യരും അവരുടെ പട്ടണങ്ങളില്‍നിന്നു വന്നുകൂടി പടെക്കു പുറപ്പെട്ടു.
7မြင်းရထားသူရဲသုံးသောင်းနှစ်ထောင်ကို၎င်း၊ မာခါမင်းကြီးနှင့် သူ၏လူတို့ကို၎င်း ငှါးသဖြင့်၊ ထိုသူတို့ သည် မေဒဘမြို့ရှေ့မှာ တပ်ချကြ၏။ အမ္မုန်အမျိုးသား တို့သည်လည်း စုဝေး၍ အမြို့မြို့တို့မှ စစ်ချီကြ၏။
8ദാവീദ് അതു കേട്ടപ്പോള്‍ യോവാബിനെയും വീരന്മാരുടെ സകലസൈന്യത്തെയും അയച്ചു.
8ထိုသိတင်းကို ဒါဝိဒ်သည် ကြားလျှင် ယွာဘနှင့် ခွန်အားကြီးသော သူရဲအလုံးအရင်းအပေါင်းကို စေလွှတ် ၏။
9അമ്മോന്യര്‍ പുറപ്പെട്ടു പട്ടണത്തിന്റെ പടിവാതില്‍ക്കല്‍ പടെക്കു അണിനിരന്നു; വന്ന രാജാക്കന്മാരോ തനിച്ചു വെളിന്‍ പ്രദേശത്തായിരുന്നു.
9အမ္မုန်အမျိုးသားတို့သည် ထွက်၍မြို့တံခါးဝမှာ စစ်ခင်းကျင်းကြ၏။ စစ်ကူသော မင်းကြီးတို့သည် လွင်ပြင်၌ တခြားစီနေကြ၏။
10തന്റെ മുമ്പിലും പിമ്പിലും പട നിരന്നിരിക്കുന്നു എന്നു കണ്ടപ്പോള്‍ യോവാബ് എല്ലായിസ്രായേല്‍വീരന്മാരില്‍നിന്നും ആളുകളെ തിരഞ്ഞെടുത്തു അരാമ്യര്‍ക്കെതിരെ അണിനിരത്തി.
10ယွာဘသည်လည်းရှေ့၌၎င်း၊ နောက်၌၎င်း၊ စစ်မျက်နှာနှစ်ဘက်ရှိသည်ကိုမြင်လျှင်၊ ဣသရေလလူတို့ တွင် သန်မြန်သောသူရှိသမျှတို့ကို ရွေးကောက်၍ ရှုရိလူ တို့တဘက်၌ စစ်ခင်းကျင်း၏။
11ശേഷം പടജ്ജനത്തെ അവന്‍ തന്റെ സഹോദരനായ അബീശായിയെ ഏല്പിച്ചു; അവര്‍ അമ്മോന്യര്‍ക്കെതിരെ അണിനിരന്നു.
11ကြွင်းသောသူတို့ကို အမ္မုန်အမျိုးသားတို့ တဘက်၌ စစ်ခင်းကျင်းစေခြင်းငှါ ညီအဘိရှဲလက်သို့ အပ်လျက်၊
12പിന്നെ അവന്‍ അരാമ്യര്‍ എന്റെ നേരെ പ്രാബല്യം പ്രാപിച്ചാല്‍ നീ എനിക്കു സഹായം ചെയ്യേണം; അമ്മോന്യര്‍ നിന്റെ നേരെ പ്രാബല്യം പ്രാപിച്ചാല്‍ ഞാന്‍ നിനക്കു സഹായം ചെയ്യും.
12ရှုရိလူတို့သည် ငါ့ကိုနိုင်လျှင် ငါ့အားကူရမည်။ အမ္မုန်အမျိုးသားတို့သည် သင့်ကိုနိုင်လျှင် သင့်အား ငါကူမည်။
13ധൈര്യമായിരിക്ക; നാം നമ്മുടെ ജനത്തിന്നും നമ്മുടെ ദൈവത്തിന്റെ പട്ടണങ്ങള്‍ക്കും വേണ്ടി പുരുഷത്വം കാണിക്കുക; യഹോവയോ തനിക്കു ഇഷ്ടമായതു ചെയ്യുമാറാകട്ടെ എന്നു പറഞ്ഞു.
13ရဲရင့်သော စိတ်ရှိ၍ ငါတို့လူမျိုးနှင့် ငါတို့ ဘုရား သခင့်မြို့ရွာတို့အဘို့ အားထုတ်၍ တိုက်ကြကုန်အံ့။ ထာဝရဘုရားသည် အလိုတော်ရှိသည်အတိုင်း စီရင် တော်မူစေသတည်းဟုဆိုပြီးမှ၊
14പിന്നെ യോവാബും കൂടെയുള്ള ജനവും അരാമ്യരോടു പടെക്കു അടുത്തു; അവര്‍ അവന്റെ മുമ്പില്‍നിന്നു ഔടി.
14သူ၌ပါသောလူများနှင့်တကွ၊ ရှုရိလူတို့ကို စစ်တိုက်ခြင်းငှါ ချဉ်းသွားသောအခါ၊ ရှုရိလူတို့သည် ပြေးကြ၏။
15അരാമ്യര്‍ ഔടിപ്പോയി എന്നു കണ്ടപ്പോള്‍ അമ്മോന്യരും അതുപോലെ അവന്റെ സഹോദരനായ അബീശായിയുടെ മുമ്പില്‍നിന്നു ഔടി, പട്ടണത്തില്‍ കടന്നു; യോവാബ് യെരൂശലേമിലേക്കു പോന്നു.
15ရှုရိလူတို့ပြေးသည်ကို အမ္မုန်အမျိုးသားတို့သည် မြင်လျှင်၊ သူတို့သည်လည်း ညီအဘိရှဲရှေ့မှာပြေး၍ မြို့ထဲသို့ဝင်ကြ၏။ ယွာဘသည်လည်း ယေရုရှလင်မြို့သို့ ပြန်သွားလေ၏။
16തങ്ങള്‍ യിസ്രായേലിനോടു തോറ്റുപോയി എന്നു അരാമ്യര്‍ കണ്ടപ്പോള്‍ അവര്‍ ദൂതന്മാരെ അയച്ചു നദിക്കു അക്കരെയുള്ള അരാമ്യരെ വരുത്തി; ഹദദേസെരിന്റെ സേനാപതിയായ ശോഫക്‍ അവരുടെ നായകനായിരുന്നു.
16ရှုရိလူတို့သည် ဣသရေလအမျိုးသားရှေ့မှာ မိမိတို့ရှုံးသည်ကို သိမြင်လျှင်၊ သံတမန်တို့ကို စေလွှတ်၍ မြစ်တဘက်၌နေသော ရှုရိလူတို့ကို ခေါ်သဖြင့်၊ ဟာဒ ဒေဇာခန့်ထားသော ဗိုလ်ချုပ်မင်းရှောဗက်သည်လည်း အုပ်ရ၏။
17അതു ദാവീദിന്നു അറിവു കിട്ടിയപ്പോള്‍ അവന്‍ എല്ലായിസ്രായേലിനെയും കൂട്ടി യോര്‍ദ്ദാന്‍ കടന്നു അവര്‍ക്കെതിരെ ചെന്നു അവരുടെ നേരെ അണിനിരത്തി. ദാവീദ് അരാമ്യര്‍ക്കും നേരെ പടെക്കു അണിനിരത്തിയ ശേഷം അവര്‍ അവനോടു പടയേറ്റു യുദ്ധം ചെയ്തു.
17ထိုသိတင်းကိုကြားလျှင် ဒါဝိဒ်သည် ဣသရေလ အမျိုးသား အပေါင်းတို့ကို စုဝေးစေ၍ ယော်ဒန်မြစ်ကို ကူးသဖြင့်၊ ရန်သူတပ်သို့ရောက်၍ စစ်ခင်းကျင်းလေ၏။ ထိုသို့ဒါဝိဒ်သည် စစ်ခင်းကျင်း၍ ရှုရိလူတို့သည် တိုက် သောအခါ၊
18എന്നാല്‍ അരാമ്യര്‍ യിസ്രായേലിന്റെ മുമ്പില്‍നിന്നു ഔടി; ദാവീദ് അരാമ്യരില്‍ ഏഴായിരം തേരാളികളെയും നാല്പതിനായിരം കാലാളുകളെയും നിഗ്രഹിച്ചു; സേനാപതിയായ ശോഫക്കിനെയും കൊന്നുകളഞ്ഞു.
18ဣသရေလအမျိုးသားရှေ့မှာ ပြေးကြ၏။ ဒါဝိဒ် သည်လည်း ရှုရိမြင်းရထားစီးသူရဲခုနစ်ထောင်၊ ခြေသည် သူရဲလေးသောင်းတို့ကို သတ်၍ ဗိုလ်ချုပ်မင်းရှောဗက်ကို လည်း လုပ်ကြံလေ၏။
19ഹദദേസെരിന്റെ ഭൃത്യന്മാര്‍ തങ്ങള്‍ യിസ്രായേലിനോടു തോറ്റുപോയെന്നു കണ്ടിട്ടു ദാവീദിനോടു സന്ധിചെയ്തു അവന്നു കീഴടങ്ങി; അമ്മോന്യരെ സഹായിപ്പാന്‍ അരാമ്യര്‍ പിന്നെ തുനിഞ്ഞതുമില്ല.
19ဟာဒဒေဇာမင်း၏ ကျွန်တို့သည် ဣသရေလ အမျိုးသားရှေ့မှာ မိမိတို့ရှုံးသည်ကို သိမြင်လျှင်၊ ဒါဝိဒ်နှင့် မိဿဟာယဖွဲ့၍ ကျွန်ခံကြ၏။ နောက်တဖန် ရှုရိလူတို့ သည် အမ္မုန်အမျိုးသားတို့ကို စစ်မကူကြ။