Malayalam

Myanmar

1 Chronicles

20

1പിറ്റെയാണ്ടില്‍ രാജാക്കന്മാര്‍ യുദ്ധത്തിന്നു പുറപ്പെടുന്ന കാലത്തു യോവാബ് സൈന്യബലത്തോടെ പുറപ്പെട്ടു അമ്മോന്യരുടെ ദേശത്തെ ശൂന്യമാക്കീട്ടു ചെന്നു രബ്ബയെ വളഞ്ഞു. ദാവീദോ യെരൂശലേമില്‍ തന്നേ താമസിച്ചിരുന്നു. യോവാബ് രബ്ബയെ പിടിച്ചു നശിപ്പിച്ചു.
1အခါလည်၍၊ ရှင်ဘုရင်တို့သည် စစ်တိုက်ချိန် ရောက်သောအခါ၊ ယွာဘသည်ဗိုလ်ခြေအလုံး အရင်းနှင့် ချီသွားသဖြင့်၊ အမ္မုန်ပြည်ကို တိုက်ဖျက်၍ ရဗ္ဗာမြို့ကို ဝိုင်းထား၏။ ဒါဝိဒ်သည် ကိုယ်တိုင်ယေရုရှလင်မြို့ ၌နေလေ၏။
2ദാവീദ് അവരുടെ രാജാവിന്റെ കിരീടം അവന്റെ തലയില്‍നിന്നു എടുത്തു; അതിന്റെ തൂക്കം ഒരു താലന്തു പൊന്നു എന്നു കണ്ടു; അതില്‍ രത്നങ്ങളും പതിച്ചിരുന്നു; അതു ദാവീദിന്റെ തലയില്‍ വെച്ചു; അവന്‍ ആ പട്ടണത്തില്‍ നിന്നു അനവധി കൊള്ളയും കൊണ്ടുപോന്നു.
2ယွာဘသည် ရဗ္ဗာမြို့ကို တိုက်ဖျက်ပြီးမှ၊ ဒါဝိဒ် သည် မင်းကြီး၏ သရဖူကိုချွတ်ယူ၍ ခေါင်းတော်ပေါ်မှာ တင်ကြ၏။ သရဖူအချိန်ကား၊ ကျောက်မြတ်ကိုမဆိုဘဲ ရွှေအခွက်တဆယ်ရှိသတည်း။ မြို့၌လုယူသော ဥစ္စာ အများကိုလည်း ထုတ်လေ၏။
3അവന്‍ അതിലെ ജനത്തെ പുറത്തു കൊണ്ടുവന്നു ഈര്‍ച്ചവാളിന്നും മെതിവണ്ടിക്കും കോടാലിക്കും ആക്കി; ഇങ്ങനെ ദാവീദ് അമ്മോന്യരുടെ എല്ലാപട്ടണങ്ങളോടും ചെയ്തു. പിന്നെ ദാവീദും സകലജനവും യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
3မြို့သားတို့ကိုလည်း ထုတ်၍လွှတိုက်မှု၊သံထွန်၊ သံပုဆိန်နှင့် လုပ်မှုကိုလုပ်စေ၏။ထိုသို့ ဒါဝိဒ်သည် အမ္မုန် မြို့သူရွာသားအပေါင်းတို့၌ ပြုပြီးမှ၊ လူအပေါင်းတို့နှင့် အတူ ယေရုရှလင်မြို့သို့ ပြန်လေ၏။
4അതിന്റെശേഷം ഗേസെരില്‍വെച്ചു ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; ആ സമയത്തു ഹൂശാത്യനായ സിബ്ബെഖായി മല്ലന്മാരുടെ മക്കളില്‍ ഒരുത്തനായ സിപ്പായിയെ വെട്ടിക്കൊന്നു; പിന്നെ അവര്‍ കീഴടങ്ങി.
4နောက်တဖန် ဂေဇာမြို့မှ ဖိလိတ္တိလူတို့နှင့် စစ်တိုက်ကြစဉ်၊ ဟုရှသိလူသိဗေခဲသည် ရေဖိမ်အမျိုး သာဖကို သတ်၍ ဖိလိတ္တိလူတို့ကို အောင်မြင်လေ၏။
5പിന്നെയും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായപ്പോള്‍ യായീരിന്റെ മകനായ എല്‍ഹാനാന്‍ ഗിത്യനായ ഗൊല്യാഥിന്റെ സഹോദരനായ ലഹ്മിയെ വെട്ടിക്കൊന്നു. അവന്റെ കുന്തത്തണ്ടു നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ആയിരുന്നു.
5နောက်တဖန် ဖိလိတ္တိလူတို့ကို စစ်တိုက်ကြစဉ်၊ ယာဣယသား ဧလဟာနန်သည် ရက်ကန်းလက်လိပ်နှင့် အမျှကြီးသော လှံရိုးကိုသုံးစွဲသော ဂိတ္တိအမျိုး ဂေါလျတ်၏ ညီလာခမိကို သတ်လေ၏။
6വീണ്ടും ഗത്തില്‍വെച്ചു യുദ്ധം ഉണ്ടായി; അവിടെ ദീര്‍ഘകായനായ ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു; അവന്നു ഔരോ കൈകൂ ആറാറുവിരലും ഔരോ കാലിന്നു ആറാറു വിരലും ആകെ ഇരുപത്തിനാലു വിരല്‍ ഉണ്ടായിരുന്നു; അവനും രാഫെക്കു ജനിച്ചവനായിരുന്നു.
6နောက်တဖန်ဂါသမြို့မှာ စစ်တိုက်ကြစဉ်၊ အရပ် မြင့်၍ လက်တဘက်၌ လက်ခြောက်ချောင်းစီ၊ ခြေ တဘက်၌ ခြေခြောက်ချောင်းစီ၊ ပေါင်းနှစ်ဆယ်လေး ချောင်းရှိသော ရေဖိမ်အမျိုးသားတယောက်သည်၊
7അവന്‍ യിസ്രായേലിനെ ധിക്കരിച്ചപ്പോള്‍ ദാവീദിന്റെ സഹോദരനായ ശിമെയയുടെ മകനായ യോനാഥാന്‍ അവനെ വെട്ടിക്കൊന്നു.
7ဣသရေလအမျိုးကို ကြိမ်းပသောအခါ၊ ဒါဝိဒ် အစ်ကိုရှိမာ၏ သားယောနသန်သည် ထိုသူကို သတ်လေ ၏။
8ഇവര്‍ ഗത്തില്‍ രാഫെക്കു ജനിച്ചവര്‍ ആയിരുന്നു; അവര്‍ ദാവീദിന്റെയും അവന്റെ ദാസന്മാരുടെയും കയ്യാല്‍ പട്ടുപോയി.
8ဤသူတို့သည် ဂါသမြို့၌နေသော ရေဖိမ်လူကြီး သားဖြစ်၍ ဒါဝိဒ်နှင့်သူ၏ကျွန်တို့လက်ဖြင့်သေကြ၏။