Malayalam

Myanmar

1 Corinthians

1

1ദൈവേഷ്ടത്താല്‍ യേശുക്രിസ്തുവിന്റെ അപ്പൊസ്തലനായി വിളിക്കപ്പെട്ട പൌലൊസും സഹോദരനായ സോസ്തെനേസും കൊരിന്തിലുള്ള ദൈവസഭെക്കു,
1ဘုရားသခင်၏အလိုတော်အားဖြင့် ယေရှုခရစ်၏ တမန်တော်အရာ၌ ခန့်ထားသော ငါပေါလုနှင့် ငါ့ညီ သုဿင်သည်၊
2ക്രിസ്തുയേശുവില്‍ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവര്‍ക്കും തന്നേ, എഴുതുന്നതു;
2ယေရှုခရစ်အားဖြင့် အပြစ်နှင့်ကင်းစင်၍ သန့်ရှင်းသူအရာ၌ ခန့်ထားသောသူတည်းဟူသော၊ ကောရိနသုမြို့၌ရှိသော ဘုရားသခင်၏ အသင်းတော်မှစ၍ ခပ်သိမ်းသောအရပ်၌ ငါတို့သခင်ယေရှုခရစ်ကို ပဌနာ ပြုသောသူအပေါင်းတို့ကို ကြားလိုက်ပါ၏။
3നമ്മുടെ പിതാവായ ദൈവത്തിങ്കല്‍ നിന്നും കര്‍ത്താവായ യേശുക്രിസ്തുവിങ്കല്‍ നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
3ထိုသခင်သည် ငါတို့၏သခင်သာမဟုတ်၊ သင်တို့၏သခင်လည်း ဖြစ်တော်မူ၏။ သခင်ယေရှုခရစ် နှင့် ငါတို့အဘတည်းဟူသော ဘုရားသခင့်အထံတော်က ကျေးဇူးတော်နှင့်ငြိမ်သက်ခြင်းသည် သင်တို့၌ ရှိပါ စေသော။
4നിങ്ങള്‍ക്കു ക്രിസ്തുയേശുവില്‍ നല്കപ്പെട്ട ദൈവകൃപനിമിത്തം ഞാന്‍ എന്റെ ദൈവത്തിന്നു നിങ്ങളെക്കുറിച്ചു എപ്പോഴും സ്തോത്രം ചെയ്യുന്നു.
4အထက်ခရစ်တော်၏ သက်သေကို သင်တို့တွင် တည်စေသည်ရှိသော်၊
5ക്രിസ്തുവിന്റെ സാക്ഷ്യം നിങ്ങളില്‍ ഉറപ്പായിരിക്കുന്നതുപോലെ
5သင်တို့သည် ထိုခရစ်တော်အားဖြင့်၊ အရာရာ၌ နှုတ်သတ္တိ၊ ဥာဏ်သတ္တိအပေါင်းနှင့် ကြွယ်ဝပြည့်စုံကြ သည်ဖြစ်၍၊
6അവനില്‍ നിങ്ങള്‍ സകലത്തിലും വിശേഷാല്‍ സകല വചനത്തിലും സകല പരിജ്ഞാനത്തിലും സമ്പന്നരായിത്തീര്‍ന്നു.
6ယေရှုခရစ်အားဖြင့် သင်တို့အားပေးတော်မူသော ဆုကျေးဇူးတော်ကို ငါထောက်၍၊ သင်တို့ အကြောင်းကြောင့် ငါ့ဘုရားသခင်၏ကျေးဇူးတော်ကို အစဉ်မပြတ် ချီးမွမ်း၏။
7ഇങ്ങനെ നിങ്ങള്‍ ഒരു കൃപാവരത്തിലും കുറവില്ലാത്തവരായി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷത കാത്തിരിക്കുന്നു.
7ထိုကြောင့်သင်တို့သည် ငါတို့သခင်ယေရှုခရစ်၏ ပေါ်ထွန်းတော်မူခြင်းကို မြော်လင့်၍နေစဉ်၊ ဆုတော် တစုံတခုမျှ မလျော့ဘဲ စုံလင်လျက်ရှိကြ၏။
8നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാളില്‍ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവന്‍ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.
8သင်တို့သည် ငါတို့သခင် ယေရှုခရစ်၏ နေ့ရက်၌ အပြစ်တင် စရာအခွင့်နှင့်ကင်းလွတ်မည်အကြောင်း၊ သင်တို့ကို အဆုံးတိုင်အောင် ခိုင်ခံ့မြဲမြံစေတော်မူလိမ့်မည်။
9തന്റെ പുത്രനും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തന്‍ .
9ငါတို့သခင်တည်းဟူသော သားတော်မြတ်သခင် ယေရှုခရစ်နှင့် ဆက်ဆံခြင်းကျေးဇူးတော်ကို သင်တို့ အား ပေးတော်မူသော ဘုရားသခင်သည် သစ္စာနှင့်ပြည့်စုံတော်မူ၏။
10സഹോദരന്മാരേ, നിങ്ങള്‍ എല്ലാവരും ഒന്നു തന്നേ സംസാരിക്കയും നിങ്ങളുടെ ഇടയില്‍ ഭിന്നത ഭവിക്കാതെ ഏകമനസ്സിലും ഏകാഭിപ്രായത്തിലും യോജിച്ചിരിക്കയും വേണം എന്നു ഞാന്‍ നിങ്ങളെ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമം ചൊല്ലി പ്രബോധിപ്പിക്കുന്നു.
10ညီအစ်ကိုတို့၊ သင်တို့ရှိသမျှသည် စကားတညီတညွတ်တည်းဖြစ်၍ အချင်းချင်းမကွဲပြားဘဲ စိတ် သဘောတသံတသမတ်တည်းရှိသည်နှင့် စေ့စပ်စုံလင်ကြမည်အကြောင်း၊ ငါတို့သခင်ယေရှုခရစ်၏ နာမတော် ကို အမှီပြု၍ သင်တို့ကို ငါနှိုးဆော်တောင်းပန်ပါ၏။
11സഹോദരന്മാരേ, നിങ്ങളുടെ ഇടയില്‍ പിണക്കം ഉണ്ടെന്നു ക്ളോവയുടെ ആളുകളാല്‍ എനിക്കു അറിവു കിട്ടിയിരിക്കുന്നു.
11အကြောင်းမူကား၊ ငါ့ညီအစ်ကိုတို့၊ သင်တို့သည် အချင်းချင်း မသင့်၊ ရန်တွေ့ခြင်းရှိသည်ကို၊ ခလောဣ အိမ်သားအချို့တို့သည် ပြောကြ၏။
12നിങ്ങളില്‍ ഔരോരുത്തന്‍ ഞാന്‍ പൌലൊസിന്റെ പക്ഷക്കാരന്‍ , ഞാന്‍ അപ്പൊല്ലോസിന്റെ പക്ഷക്കാരന്‍ , ഞാന്‍ കേഫാവിന്റെ പക്ഷക്കാരന്‍ , ഞാന്‍ ക്രിസ്തുവിന്റെ പക്ഷക്കാരന്‍ എന്നിങ്ങനെ പറയുന്നു പോല്‍.
12သင်တို့က၊ ငါသည်ပေါလုတပည့်ဖြစ်၏။ ငါသည် အာပေါလုတပည့်ဖြစ်၏။ ငါသည်ကေဖ တပည့်ဖြစ်၏။ ငါသည်ခရစ်တော်တပည့် ဖြစ်၏ဟု အသီးအသီးပြောကြသောကြောင့် ငါဆိုရ၏။
13ക്രിസ്തു വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ? പൌലൊസ് നിങ്ങള്‍ക്കു വേണ്ടി ക്രൂശിക്കപ്പെട്ടുവോ? അല്ല, പൌലൊസിന്റെ നാമത്തില്‍ നിങ്ങള്‍ സ്നാനം ഏറ്റുവോ?
13ခရစ်တော်သည် ကွဲပြားသလော။ ပေါလုသည် သင်တို့အတွက် လက်ဝါးကပ်တိုင်မှာ အသေခံပြီလော။ သို့မဟုတ် သင်တို့သည် ပေါလု၏နာမ၌ ဗတ္တိဇံကို ခံကြပြီလော။
14എന്റെ നാമത്തില്‍ ഞാന്‍ സ്നാനം കഴിപ്പിച്ചു എന്നു ആരും പറയാതവണ്ണം
14ကရိပ္ပုနှင့်ဂါယုမှတပါး၊ သင်တို့တွင် အဘယ်သူ အားမျှ ဗတ္တိဇံကို ငါမပေးသည်ဖြစ်၍ ဘုရားသခင်၏ ကျေးဇူးတော်ရှိပါ၏။
15ക്രിസ്പൊസിനെയും ഗായൊസിനെയും ഒഴികെ നിങ്ങളില്‍ ആരെയും ഞാന്‍ സ്നാനം കഴിപ്പിക്കായ്കയാല്‍ ഞാന്‍ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.
15သို့ဖြစ်၍ပေါလုသည်မိမိနာမ၌ ဗတ္တိဇံကို ပေးသည်ဟု အဘယ်သူမျှဆိုစရာအကြောင်းမရှိ။
16സ്തെഫനാസിന്റെ ഭവനക്കാരെയും ഞാന്‍ സ്നാനം കഴിപ്പിച്ചു; അതല്ലാതെ മറ്റു വല്ലവരെയും സ്നാനം കഴിപ്പിച്ചുവോ എന്നു ഞാന്‍ ഔര്‍ക്കുംന്നില്ല.
16သတေဖန်၏အိမ်သူအိမ်သားတို့အားလည်း ဗတ္တိဇံကို ပေးပြီ။ ထိုမှတပါးအခြားသောသူအား ဗတ္တိဇံ ပေးသည်ကိုငါမမှတ်မိ။
17സ്നാനം കഴിപ്പിപ്പാന്‍ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു; ക്രിസ്തുവിന്റെ ക്രൂശു വ്യര്‍ത്ഥമാകാതിരിക്കേണ്ടതിന്നു വാക്ചാതുര്യത്തോടെ അല്ലതാനും.
17ဗတ္တိဇံကိုပေးစေခြင်းငှါ ခရစ်တော်သည် ငါ့ကို စေလွှတ်တော်မူသည်မဟုတ်။ ဧဝံဂေလိ တရားကို ဟောစေခြင်းငှါ စေလွှတ်တော်မူ၏။ သို့သော်လည်း၊ ခရစ်တော်၏လက်ဝါးကပ်တိုင်ကို အချည်းနှီးမဖြစ် စေခြင်းငှါ၊ နှုတ်ပညာကို အခွင့်မပေးဘဲနေတော်မူ၏။
18ക്രൂശിന്റെ വചനം നശിച്ചുപോകുന്നവര്‍ക്കും ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു.
18အကြောင်းမူကား၊ ဆုံးရှုံးခြင်းသို့ရောက်သော သူတို့၌ လက်ဝါးကပ်တိုင်တော်တရားသည် မိုက်သော တရားဖြစ်၏။ ကယ်တင်ခြင်းသို့ ရောက်သောငါတို့၌ ထိုတရားသည် ဘုရားသခင်၏ တန်ခိုးတော် ဖြစ်၏။
19“ജ്ഞാനികളുടെ ജ്ഞാനം ഞാന്‍ നശിപ്പിക്കയും ബുദ്ധിമാന്മാരുടെ ബുദ്ധി ദുര്‍ബ്ബലമാക്കുകയും ചെയ്യും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
19ကျမ်းစာလာသည်ကား၊ ပညာရှိတို့၏ ပညာကို ငါဖျက်ဆီးမည်။ ဥာဏ်ကောင်းသောသူတို့၏ ဥာဏ်ကို လည်း ငါပယ်မည်ဟု လာသတည်း။
20ജ്ഞാനി എവിടെ? ശാസ്ത്രി എവിടെ? ഈ ലോകത്തിലെ താര്‍ക്കികന്‍ എവിടെ? ലോകത്തിന്റെ ജ്ഞാനം ദൈവം ഭോഷത്വമാക്കിയില്ലയോ?
20ပညာရှိကား အဘယ်မှာရှိသနည်း။ ကျမ်းပြု ဆရာကား အဘယ်မှာရှိသနည်း။ ပြဿနာ၌လေ့ကျက် သော ဆရာကား အဘယ်မှာ ရှိသနည်း။ လောကီပညာ ကို ဘုရားသခင်သည် မိုက်စေတော်မူသည် မဟုတ်လော။
21ദൈവത്തിന്റെ ജ്ഞാനത്തില്‍ ലോകം ജ്ഞാനത്താല്‍ ദൈവത്തെ അറിയായ്കകൊണ്ടു വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്വത്താല്‍ രക്ഷിപ്പാന്‍ ദൈവത്തിന്നു പ്രസാദം തോന്നി.
21အဘယ်သို့နည်းဟူမူကား၊ ဘုရားသခင်၏ ပညာတော်စီရင်သည်နှင့်အညီ၊ လောကီသားတို့သည် မိမိတို့ပညာအားဖြင့် ဘုရားသခင်ကို မသိဘဲနေကြသောအခါ၊ ဘုရားသခင်သည် ယုံကြည်သော သူတို့ကို ဒေသနာတော် မိုက်မဲခြင်းအားဖြင့် ကယ်တင်ခြင်းငှါ စေတနာရှိတော်မူ၏။
22യെഹൂദന്മാര്‍ അടയാളം ചോദിക്കയും യവനന്മാര്‍ ജ്ഞാനം അന്വേഷിക്കയും ചെയ്യുന്നു;
22ယုဒလူတို့သည် နိမိတ်လက္ခဏာကို တောင်းတတ်ကြ၏။ ဟေလသလူတို့သည် ပညာကို ရှာတတ် ကြ၏။
23ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു; യെഹൂദന്മാര്‍ക്കും ഇടര്‍ച്ചയും
23ငါတို့မူကား၊ လက်ဝါးကပ်တိုင်မှာ အသေခံတော်မူသော ခရစ်တော်၏ အကြောင်းအရာကို ဟောပြောကြ၏။ ထိုအကြောင်းအရာသည်ကား၊ ယုဒအမျိုးသား ထိမိ၍ လဲစရာအကြောင်းဖြစ်၏။ တပါးအမျိုးသား၌ကား၊ မိုက်မဲခြင်းဖြစ်၏။
24ജാതികള്‍ക്കു ഭോഷത്വവുമെങ്കിലും യെഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ വിളിക്കപ്പെട്ട ഏവര്‍ക്കും ദൈവശക്തിയും ദൈവജ്ഞാനവുമായ ക്രിസ്തുവിനെ തന്നേ.
24သို့သော်လည်း၊ ယုဒလူဖြစ်စေ၊ ဟေလသလူ ဖြစ်စေ၊ ခေါ်တော်မူသောသူတို့၌ ဘုရားသခင်၏ တန်ခိုး တော်နှင့် ဘုရားသခင်၏ပညာတော်တည်းဟူသော ခရစ်တော်၏ တရားဖြစ်၏။
25ദൈവത്തിന്റെ ഭോഷത്വം മനുഷ്യരെക്കാള്‍ ജ്ഞാനമേറിയതും ദൈവത്തിന്റെ ബലഹീനത മനുഷ്യരെക്കാള്‍ ബലമേറിയതും ആകുന്നു.
25ဘုရားသခင်၏မိုက်မဲခြင်းအရာသည် လူတို့၏ ပညာထက်သာ၍ ပညာရှိ၏။ ဘုရားသခင်၏ အားနည်း ခြင်းအရာသည် လူတို့၏ အစွမ်းထက်သာ၍ အစွမ်းရှိ၏။
26സഹോദരന്മാരേ, നിങ്ങളുടെ വിളിയെ നോക്കുവിന്‍ ലോകാഭിപ്രായപ്രകാരം ജ്ഞാനികള്‍ ഏറെയില്ല, ബലവാന്മാര്‍ ഏറെയില്ല, കുലീനന്മാരും ഏറെയില്ല.
26ညီအစ်ကိုတို့၊ သင်တို့ကို ခေါ်တော်မူခြင်း အကြောင်းအရာကို ဆင်ခြင်ကြလော့။ ခေါ်တော်မူသော သူတို့တွင် လောကီပညာရှိအများမပါ။ ထင်ရှားသော လူကြီးအများမပါ။ မင်းအမျိုးအနွယ်ဖြစ်သော သူအများ မပါ။
27ജ്ഞാനികളെ ലജ്ജിപ്പിപ്പാന്‍ ദൈവം ലോകത്തില്‍ ഭോഷത്വമായതു തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിപ്പാന്‍ ദൈവം ലോകത്തില്‍ ബലഹീനമായതു തിരഞ്ഞെടുത്തു.
27ဘုရားသခင်သည် ပညာရှိတို့ကို ရှက်ကြောက်စေခြင်းငှါ၊ လောကီအရာ၌ မိုက်မဲသော သူတို့ကို ရွေးကောက်တော်မူ၏။ အစွမ်းသတ္တိရှိသော သူတို့ကို ရှက်ကြောက်စေခြင်းငှါ၊ လောကီအရာ၌ အားနည်းသော သူတို့ကို ရွေးကောက်တော်မူ၏။
28ഉള്ളതിനെ ഇല്ലായ്മയാക്കുവാന്‍ ദൈവം ലോകത്തില്‍ കുലഹീനവും നികൃഷ്ടവുമായതും ഏതുമില്ലാത്തതും തിരഞ്ഞെടുത്തു;
28မြတ်သောသူတို့ကို ရှက်ကြောက်စေခြင်းငှါ လောကီအရာ၌ ဆင်းရဲသောသူ၊ မရေရသောသူ၊ ယုတ်သောသူတို့ကို ရွေးကောက်တော်မူ၏။
29ദൈവസന്നിധിയില്‍ ഒരു ജഡവും പ്രശംസിക്കാതിരിക്കേണ്ടതിന്നു തന്നേ.
29ထိုကြောင့်၊ ဘုရားသခင်ရှေ့၌ အဘယ်သူမျှ ဝါကြွားစရာ အကြောင်းမရှိ။
30നിങ്ങളോ അവനാല്‍ ക്രിസ്തുയേശുവില്‍ ഇരിക്കുന്നു. അവന്‍ നമുക്കു ദൈവത്തിങ്കല്‍ നിന്നു ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീര്‍ന്നു.
30ထိုဘုရားသခင်အားဖြင့် သင်တို့သည် ယေရှုခရစ်၌ တည်နေကြ၏။ ထိုသခင်မူကား၊ ဘုရားသခင်စီရင် တော်မူသည်အတိုင်း၊ ငါတို့၌ ပညာမှစ၍ ဖြောင့်မတ်ခြင်း၊ သန့်ရှင်းခြင်း၊ ရွေးနှုတ်ခြင်းဖြစ်တော်မူ၏။
31“പ്രശംസിക്കുന്നവന്‍ കര്‍ത്താവില്‍ പ്രശംസിക്കട്ടെ” എന്നു എഴുതിയിരിക്കുന്നതുപോലെ ആകേണ്ടതിന്നു തന്നേ.
31သို့ဖြစ်၍၊ ကျမ်းစာလာသည်နှင့်အညီ၊ ဝါကြွားသောသူမည်သည်ကား၊ ထာဝရဘုရား၌သာဝါကြွားစေ။