Malayalam

Myanmar

1 Corinthians

2

1ഞാനും, സഹോദരന്മാരേ, നിങ്ങളുടെ അടുക്കല്‍ വന്നപ്പോള്‍ വചനത്തിന്റെയോ ജ്ഞാനത്തിന്റെയോ വൈഭവം കൂടാതെയത്രേ ദൈവത്തിന്റെ സാക്ഷ്യം നിങ്ങളോടു പ്രസ്താവിപ്പാന്‍ വന്നതു.
1ညီအစ်ကိုတို့၊ ငါသည်သင်တို့ရှိရာသို့ ရောက်လာသောအခါ၊ ဘုရားသခင်၏ သက်သေချက်ကို ထူးမြတ်သောစကားနှင့် ထူးမြတ်သော ပညာအားဖြင့် သင်တို့အား ပြသ၍ ရောက်လာသည်မဟုတ်။
2ക്രൂശിക്കപ്പെട്ടവനായ യേശുക്രിസ്തുവിനെ അല്ലാതെ മറ്റൊന്നും അറിയാത്തവനായി നിങ്ങളുടെ ഇടയില്‍ ഇരിക്കേണം എന്നു ഞാന്‍ നിര്‍ണ്ണയിച്ചു.
2အကြောင်းမူကား၊ ယေရှုခရစ်တည်းဟူသော လက်ဝါးကပ်တိုင်မှာ အသေခံတော်မူသော သခင်မှတပါး၊ အဘယ်အရာကိုမျှ သင်တို့တွင် ငါမသိမမှတ်ဟု ငါစိတ် ပြဋ္ဌာန်းခြင်းရှိ၏။
3ഞാന്‍ ബലഹീനതയോടും ഭയത്തോടും വളരെ നടുക്കത്തോടുംകൂടെ നിങ്ങളുടെ ഇടയില്‍ ഇരുന്നു.
3သင်တို့နှင့်အတူ ငါရှိနေသောအခါ၊ အားနည်းခြင်း၊ အလွန်ကြောက်ရွံ့တုန်လှုပ်ခြင်းနှင့်တကွ ငါရှိနေ၏။
4നിങ്ങളുടെ വിശ്വാസത്തിന്നു മനുഷ്യരുടെ ജ്ഞാനമല്ല, ദൈവത്തിന്റെ ശക്തി തന്നേ ആധാരമായിരിക്കേണ്ടതിന്നു
4သင်တို့၏ယုံကြည်ခြင်းသည် လူပညာအားဖြင့် မတည်၊
5എന്റെ വചനവും എന്റെ പ്രസംഗവും ജ്ഞാനത്തിന്റെ വശീകരണവാക്കുകളാല്‍ അല്ല, ആത്മാവിന്റെയും ശക്തിയുടെയും പ്രദര്‍ശനത്താലത്രേ ആയിരുന്നതു.
5ဘုရားသခင်၏ တန်ခိုးတော်အားဖြင့် တည်စေ ခြင်းငှါ၊ ငါ့စကား၊ ငါ့ဒေသနာသည် လူပညာနှင့် ယှဉ်သောဖြားယောင်းသောစကားနှင့်တကွ ရှိသည် မဟုတ်။ ဝိညာဉ်တော်၏နိမိတ်လက္ခဏာ တန်ခိုးတော်နှင့် တကွ ရှိ၏။
6എന്നാല്‍ തികഞ്ഞവരുടെ ഇടയില്‍ ഞങ്ങള്‍ ജ്ഞാനം സംസാരിക്കുന്നു; ഈ ലോകത്തിന്റെ ജ്ഞാനമല്ല നശിച്ചുപോകുന്നവരായ ഈ ലോകത്തിന്റെ പ്രഭുക്കന്മാരുടെ ജ്ഞാനവുമല്ല;
6သို့သော်လည်း၊ စုံလင်သော သူတို့အား ငါတို့သည် ပညာစကားကို ဟောပြော၏။ ထိုသို့ဆိုသော်၊ လောကီပညာကို မဆိုလို။ ပြယ်ပျောက် တတ်သော လောကီမင်းတို့၏ ပညာကိုမဆိုလို။
7ദൈവം ലോകസൃഷ്ടിക്കു മുമ്പെ നമ്മുടെ തേജസ്സിന്നായി മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിന്റെ ജ്ഞാനമത്രേ മര്‍മ്മമായി ഞങ്ങള്‍ പ്രസ്താവിക്കുന്നു.
7ဤကမ္ဘာမတည်မရှိမှီ၊ ငါတို့၏ ဘုန်းအသရေ ဖြစ်စေခြင်းငှါ၊ ဘုရားသခင်စီရင်တော်မူသော ပညာ၊ နက်နဲသောအရာ၌ ဝှက်ထားသော ဘုရားသခင်၏ ပညာကို ငါတို့သည်ပြသကြ၏။
8അതു ഈ ലോകത്തിന്റെ പ്രഭുക്കന്മാര്‍ ആരും അറിഞ്ഞില്ല; അറിഞ്ഞിരുന്നു എങ്കില്‍ അവര്‍ തേജസ്സിന്റെ കര്‍ത്താവിനെ ക്രൂശിക്കയില്ലായിരുന്നു.
8ထိုပညာကို လောကီမင်းတစုံတယောက်မျှမသိ။ သိလျှင်၊ ဘုန်းကြီးတော်မူသောသခင်ကို လက်ဝါးကပ် တိုင်မှာ မကွပ်မျက်ကြပြီ။
9“ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കും ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തില്‍ തോന്നീട്ടുമില്ല.” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.
9ကျမ်းစာလာသည်နှင့်အညီ၊ ဘုရားသခင်ကို ချစ်သော သူတို့အဘို့အလိုငှါ၊ ဘုရားသခင်ပြင်ဆင်တော် မူသော အရာတို့ကို လူမျက်စိဖြင့်မမြင်၊ နားဖြင့်မကြား၊ စိတ်နှလုံးဖြင့် မကြံစည်သေး။
10നമുക്കോ ദൈവം തന്റെ ആത്മാവിനാല്‍ വെളിപ്പെടുത്തിയിരിക്കുന്നു; ആത്മാവു സകലത്തെയും ദൈവത്തിന്റെ ആഴങ്ങളെയും ആരായുന്നു.
10ထိုအရာတို့ကို ဘုရားသခင်သည် မိမိဝိညာဉ်တော်အားဖြင့် ငါတို့အားဘော်ပြတော်မူ၏။ ဝိညာဉ်တော် သည် ဘုရားသခင်၏ နက်နဲသော အရာတိုင်အောင် ခပ်သိမ်းသော အရာတို့ကိုစစ်တော်မူ၏။
11മനുഷ്യനിലുള്ളതു അവനിലെ മാനുഷാത്മാവല്ലാതെ മനുഷ്യരില്‍ ആര്‍ അറിയും? അവ്വണ്ണം തന്നേ ദൈവത്തിലുള്ളതു ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല.
11လူ၏နက်နဲသော အရာကို လူ၌ရှိသော မိမိစိတ် ဝိညာဉ်မှတပါး အဘယ်သူသိသနည်း။ ထိုနည်းတူ ဘုရားသခင်၏ နက်နဲသောအရာကို ဘုရားသခင်၏ ဝိညာဉ်တော်မှ တပါးအဘယ်သူမျှမသိ။
12നാമോ ലോകത്തിന്റെ ആത്മാവിനെ അല്ല, ദൈവം നമുക്കു നല്കിയതു അറിവാനായി ദൈവത്തില്‍നിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചതു.
12ငါတို့သည် လောကီဝိညာဉ်ကို မခံရကြ။ ဘုရားသခင်ပေးတော်မူသော အရာတို့ကို သိခြင်းအလိုငှါ ဘုရားသခင်ထံမှ ကြွလာသော ဝိညာဉ်ကိုခံရကြပြီ။
13അതു ഞങ്ങള്‍ മാനുഷജ്ഞാനം ഉപദേശിക്കുന്ന വചനങ്ങളാല്‍ അല്ല, ആത്മാവു ഉപദേശിക്കുന്ന വചനങ്ങളാല്‍ തന്നേ പ്രസ്താവിച്ചുകൊണ്ടു ആത്മികന്മാര്‍ക്കും ആത്മികമായതു തെളിയിക്കുന്നു.
13ဘုရားသခင်ပေးတော်မူသော အရာတို့ကို ငါတို့သည် လူပညာကိုအမှီပြု၍ နားလည်သောစကားနှင့် မဟော။ သန့်ရှင်းသော ဝိညာဉ်တော်သည် ဝိညာဉ်နှင့် စပ်ဆိုင်သော အရာကို ဝိညာဉ်စကားအားဖြင့် ဖွင့်ပြ၍ ပဲ့ပြင်တော်မူသော စကားနှင့် ငါတို့သည် ဟောကြ၏။
14എന്നാല്‍ പ്രാകൃത മനുഷ്യന്‍ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അതു അവന്നു ഭോഷത്വം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാല്‍ അതു അവന്നു ഗ്രഹിപ്പാന്‍ കഴിയുന്നതുമല്ല.
14ဇာတိပကတိလူသည် ဘုရားသခင်၏ ဝိညာဉ်တော်အရာတို့ကို မခံမယူ။ ထိုအရာတို့သည် မိုက်မဲသော အရာဖြစ်သည်ဟု ထင်တတ်၏။ ထိုအရာတို့ကို ဝိညာဉ် အားဖြင့်သာ ပိုင်းခြား၍နားလည်နိုင်သောကြောင့်၊ ဇာတိပကတိလူသည် နားမလည်နိုင်။
15ആത്മികനോ സകലത്തെയും വിവേചിക്കുന്നു; താന്‍ ആരാലും വിവേചിക്കപ്പെടുന്നതുമില്ല.
15ဝိညာဉ်လူမူကား၊ ထိုအရာအလုံးစုံတို့ကို ပိုင်းခြား၍ နားလည်တတ်၏။ သို့သော်လည်း ထိုလူကို အဘယ်သူမျှ ပိုင်းခြား၍ မသိနိုင်။
16കര്‍ത്താവിന്റെ മനസ്സു അറിഞ്ഞു അവനെ ഗ്രഹിപ്പിക്കാകുന്നവന്‍ ആര്‍? നാമോ ക്രിസ്തുവിന്റെ മനസ്സുള്ളവര്‍ ആകുന്നു.
16ထိုလူကို သွန်သင်နိုင်မည်အကြောင်း အဘယ် သူသည် ထာဝရဘုရား၏ စိတ်တော်ကို သိသနည်း။ ငါတို့မူကား ခရစ်တော်၏စိတ်ကို ခံရကြ၏။