1വിശുദ്ധന്മാര്‍ക്കും വേണ്ടിയുള്ള ധര്‍മ്മശേഖരത്തിന്റെ കാര്‍യ്യത്തിലോ ഞാന്‍ ഗലാത്യസഭകളോടു ആജ്ഞാപിച്ചതുപോലെ നിങ്ങളും ചെയ്‍വിന്‍ .
1သန့်ရှင်းသူတို့အဘို့ လှူဒါန်း၍ စုထားခြင်းအမှုမှာ ဂလာတိပြည်၌ အသင်းတော်များကို ငါမှာထားသည်အတိုင်း သင်တို့ပြုကြလော့။
2ഞാന്‍ വന്നശേഷം മാത്രം ശേഖരം ഉണ്ടാകാതിരിക്കേണ്ടതിന്നു ആഴ്ചവട്ടത്തില്‍ ഒന്നാം നാള്‍തോറും നിങ്ങളില്‍ ഔരോരുത്തന്‍ തനിക്കു കഴിവുള്ളതു ചരതിച്ചു തന്റെ പക്കല്‍ വെച്ചുകൊള്ളേണം.
2ငါရောက်လာသောအခါ လှူဒါန်း၍ စုထားစရာ မရှိစေခြင်းငှါ၊ ခုနစ်ရက်တွင် ပဌမနေ့ရက်၌ အသီးအသီး ကောင်းစားသည်အတိုင်း၊ မိမိတို့ဥစ္စာတဘို့ကို ထုတ်၍ စုထားကြလော့။
3ഞാന്‍ എത്തിയശേഷം നിങ്ങളുടെ ധര്‍മ്മം യെരൂശലേമിലേക്കു കൊണ്ടുപോകുവാന്‍ നിങ്ങള്‍ക്കു സമ്മതമുള്ളവരെ ഞാന്‍ എഴുത്തോടുകൂടെ അയക്കും.
3ငါရောက်လာသောအခါ၊ သင်တို့အလိုရှိသော သူတို့ကို ငါသည် လက်မှတ်စာပေး၍၊ သင်တို့လှူသော အလှူကို ယေရုရှလင်မြို့သို့ ပို့စိမ့်သောငှါ စေလွှတ်မည်။
4ഞാനും പോകുവാന്‍ തക്കവണ്ണം അതു യോഗ്യമായിരുന്നാല്‍ അവര്‍ക്കും എന്നോടു കൂടി പോരാം.
4သို့မဟုတ် ငါ့ကိုယ်တိုင်သွားသင့်လျှင်၊ သူတို့သည် ငါနှင့်အတူ လိုက်ရကြမည်။
5ഞാന്‍ മക്കെദോന്യയില്‍കൂടി കടന്ന ശേഷം നിങ്ങളുടെ അടുക്കല്‍ വരും; മക്കെദോന്യയില്‍കൂടി ആകുന്നു ഞാന്‍ വരുന്നതു.
5မာကေဒေါနိပြည်လမ်းကိုငါသွားမည်ဖြစ်၍၊ ထိုပြည်မှ ထွက်ပြီးလျှင် သင်တို့ရှိရာသို့လာမည်။
6ഞാന്‍ പോകുന്നേടത്തേക്കു നിങ്ങള്‍ എന്നെ യാത്ര അയപ്പാന്‍ തക്കവണ്ണം പക്ഷേ നിങ്ങളോടുകൂടെ പാര്‍ക്കും; ഹിമകാലംകൂടെ കഴിക്കുമായിരിക്കും.
6နောက်မှအခြားသို့ ငါသွားသောအခါ၊ သင်တို့ ပို့သောကျေးဇူးကို ခံခြင်းငှါ၊ သင်တို့ဆီမှာ ငါတည်းခို၍ ဆောင်းကာလပတ်လုံး နေကောင်းနေလိမ့်မည်။
7കര്‍ത്താവു അനുവദിച്ചാല്‍ കുറേക്കാലം നിങ്ങളോടുകൂടെ പാര്‍പ്പാന്‍ ആശിക്കുന്നതുകൊണ്ടു ഞാന്‍ ഈ പ്രാവശ്യം കടന്നുപോകുംവഴിയില്‍ അല്ല നിങ്ങളെ കാണ്മാന്‍ ഇച്ഛിക്കുന്നതു.
7ယခုသွားစဉ်တွင် သင်တို့ကို တွေ့မြင်ခြင်းငှါသာ အလိုမရှိ၊ နောက်မှသခင်ဘုရားသည် အခွင့်ပေးတော်မူလျှင်၊ သင်တို့နှင့်အတူ ကြာမြင့်စွာနေမည်ဟု မြော်လင့် ခြင်း ရှိ၏။
8എഫെസൊസില്‍ ഞാന്‍ പെന്തെക്കൊസ്ത്വരെ പാര്‍ക്കും.
8ပင်တေကုတ္တေ ပွဲနေ့တိုင်အောင် ဧဖက်မြို့၌ ငါနေရမည်။
9എനിക്കു വലിയതും സഫലവുമായോരു വാതില്‍ തുറന്നിരിക്കുന്നു; എതിരാളികളും പലര്‍ ഉണ്ടു.
9အကြောင်းမူကား၊ အလွန်ကြီးစွာသော တံခါးသည် အဆင်သင့်၍ ငါ့အားဖွင့်လျက်ရှိ၏။ ဆီးတားသော သူအများလည်း ရှိကြ၏။
10തിമൊഥെയൊസ് വന്നാല്‍ അവന്‍ നിങ്ങളുടെ ഇടയില്‍ നിര്‍ഭയനായിരിപ്പാന്‍ നോക്കുവിന്‍ ; എന്നെപ്പോലെ തന്നേ അവന്‍ കര്‍ത്താവിന്റെ വേല ചെയ്യുന്നുവല്ലോ.
10တိမောသေသည် သင်တို့ဆီသို့ ရောက်လျှင်၊ သူသည်စိုးရိမ်ခြင်း အကြောင်းမရှိဘဲ၊ သင်တို့နှင့်အတူ နေစေခြင်းငှါ သတိပြုကြလော့။ သူသည်ငါကဲ့သို့ပင် သခင်ဘုရား၏အမှုတော်ကိုဆောင်ရွက်သောသူ ဖြစ်၏။
11ആരും അവനെ അലക്ഷ്യമാക്കരുതു; ഞാന്‍ സഹോദരന്മാരുമായി അവനെ കാത്തിരിക്കകൊണ്ടു എന്റെ അടുക്കല്‍ വരുവാന്‍ അവനെ സമാധാനത്തോടെ യാത്ര അയപ്പിന്‍ .
11ထိုကြောင့် အဘယ်သူမျှသူ့ကို မထီမဲ့မြင်မပြုစေနှင့်။ သူသည် ငါ့ထံသို့ငြိမ်ဝပ်စွာ ပြန်ရမည် အကြောင်းပို့ဆောင်ခြင်း ကျေးဇူးကို ပြုကြလော့။ သူသည် အခြားသော ညီအစ်ကိုတို့နှင့်အတူ လာလိမ့်မည်ဟု ငါမြော်လင့်လျက်နေ၏။
12സഹോദരനായ അപ്പൊല്ലോസിന്റെ കാര്‍യ്യമോ, അവന്‍ സഹോദരന്മാരോടുകൂടെ നിങ്ങളുടെ അടുക്കല്‍ വരേണം എന്നു ഞാന്‍ അവനോടു വളരെ അപേക്ഷിച്ചു എങ്കിലും ഇപ്പോള്‍ വരുവാന്‍ അവന്നു ഒട്ടും മനസ്സായില്ല; അവസരം കിട്ടിയാല്‍ അവന്‍ വരും.
12ငါ့ညီအာပေါလု၏ အကြောင်းမှာ၊ ညီအစ်ကိုတို့ နှင့်အတူ သင်တို့ ဆီသို့သွားမည်အကြောင်း ငါသည် များစွာ ချော့မော့၍ တောင်းပန်သော်လည်း၊ သူသည် ယခုတွင်သွားခြင်းငှါ အလျှင်းအလိုမရှိ၊ နောက်မှ အဆင်သင့်လျှင်သွားလိမ့်မည်။
13ഉണര്‍ന്നിരിപ്പിന്‍ ; വിശ്വാസത്തില്‍ നിലനില്പിന്‍ ; പുരുഷത്വം കാണിപ്പിന്‍ ; ശക്തിപ്പെടുവിന്‍ .
13သင်တို့သည် သတိနှင့်စောင့်နေကြလော့။ ယုံကြည်ခြင်း၌ တည်ကြလော့။ ယောက်ျား အစွမ်းသတ္တိ နှင့်တကွ ခွန်အားစုံလင်လျက်နေကြလော့။
14നിങ്ങള്‍ ചെയ്യുന്നതെല്ലാം സ്നേഹത്തില്‍ ചെയ്‍വിന്‍ .
14သင်တို့သည် ခပ်သိမ်းသော အမှုတို့ကို ချစ်ခြင်း မေတ္တာစိတ်နှင့် ဆောင်ရွက်ကြလော့။
15സഹോദരന്മാരേ, സ്തെഫനാസിന്റെ കുടുംബം അഖായയിലെ ആദ്യഫലം എന്നും അവര്‍ വിശുദ്ധന്മാരുടെ ശുശ്രൂഷെക്കു തങ്ങളെത്തന്നേ ഏല്പിച്ചിരിക്കുന്നു എന്നും നിങ്ങള്‍ അറിയുന്നുവല്ലോ.
15ညီအစ်ကိုတို့၊ သတေဖန်၏အိမ်သူအိမ်သား တို့သည် အခါယပြည်တွင်အဦးသီးသော အသီးဖြစ်၍၊ သန့်ရှင်းသူတို့၏အမှုကို ဆောင်ရွက်ခြင်းငှါ ကိုယ်ကိုကိုယ် အပ်ကြောင်းကို သင်တို့ သိကြသည်နှင့်အညီ၊
16ഇങ്ങനെയുള്ളവര്‍ക്കും അവരോടുകൂടെ പ്രവര്‍ത്തിക്കയും അദ്ധ്വാനിക്കയും ചെയ്യുന്ന ഏവന്നും നിങ്ങളും കീഴ്പെട്ടിരിക്കേണം എന്നു ഞാന്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നു.
16ထိုသို့သော သူတို့၏ အုပ်စိုးခြင်းကို၎င်း၊ ငါတို့နှင့် အတူလုပ်ကိုင်၍ အမှုဆောင်သောသူရှိသမျှတို့၏ အုပ်စိုးခြင်းကို၎င်း၊ သင်တို့ဝန်ခံကြမည်အကြောင်း ငါ တောင်းပန်၏။
17സ്തെഫനാസും ഫൊര്‍ത്തുനാതൊസും അഖായിക്കൊസും വന്നതു എനിക്കു സന്തോഷമായി. നിങ്ങളുടെ ഭാഗത്തു കുറവായിരുന്നതു അവര്‍ നികത്തിയിരിക്കുന്നു.
17သတေဖန်၊ ဖော်တုနတ်၊ အခါယကုတို့သည် ရောက်လာသောကြောင့် ငါဝမ်းမြောက်ခြင်းရှိ၏။
18അവര്‍ എന്റെ മനസ്സും നിങ്ങളുടെ മനസ്സും തണുപ്പിച്ചുവല്ലോ; ഇങ്ങനെയുള്ളവരെ മാനിച്ചുകൊള്‍വിന്‍ .
18အကြောင်းမူကား၊ သင်တို့သည် ပြုစု၍မပြည့်စုံသမျှကို သူတို့သည် ထပ်၍ပြည့်စုံသဖြင့်၊ ငါ့စိတ်နှင့် သင်တို့စိတ်ကို သက်သာစေကြပြီ။ ထိုသို့သော သူတို့ကို လက်ခံကြလော့။
19ആസ്യയിലെ സഭകള്‍ നിങ്ങളെ വന്ദനം ചെയ്യുന്നു; അക്വിലാവും പ്രിസ്കയും അവരുടെ ഭവനത്തിലെ സഭയോടുകൂടെ കര്‍ത്താവില്‍ നിങ്ങളെ വളരെ വന്ദനം ചെയ്യുന്നു.
19အာရှိပြည်၌ အသင်းတော်များတို့သည် သင်တို့ကို နှုတ်ဆက်ကြ၏။ အာကုလနှင့်ပြစ်ကိလတို့သည် သူတို့ အိမ်၌ရှိသော အသင်းတော်နှင့်တကွ၊ သခင်ဘုရားကို ထောက်၍ သင်တို့ကို များစွာနှုတ်ဆက်ကြ၏။
20സകല സഹോദരന്മാരും നിങ്ങളെ വന്ദനം ചെയ്യുന്നു; വിശുദ്ധചുംബനത്താല്‍ അന്യോന്യം വന്ദനം ചെയ്‍വിന്‍ .
20ညီအစ်ကိုအပေါင်းတို့သည် သင်တို့ကို နှုတ်ဆက်ကြ၏။ အချင်းချင်းတယောက်ကိုတယောက် သန့်ရှင်း သော နမ်းခြင်းနှင့် နှုတ်ဆက်ကြလော့။
21പൌലൊസായ എന്റെ കയ്യാല്‍ വന്ദനം.
21ငါပေါလုသည် နှုတ်ဆက်ခြင်းအချက်ကို ကိုယ်လက်နှင့် ရေးထား၏။
22കര്‍ത്താവിനെ സ്നേഹിക്കാത്തവന്‍ ഏവനും ശപിക്കപ്പെട്ടവന്‍ ! നമ്മുടെ കര്‍ത്താവു വരുന്നു.
22အကြင်သူသည် သခင်ယေရှုခရစ်ကို မချစ်၊ ထိုသူသည် အနသေမာဖြစ်စေသတည်း။ သခင်ဘုရား သည် ကြွလာတော်မူ၏။
23കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
23ငါတို့သခင်ယေရှုခရစ်၏ကျေးဇူးတော်သည် သင်တို့၌ရှိစေသတည်း။ ယေရှုခရစ်၏ တပည့်တော်ဖြစ် သမျှသော သင်တို့၌ ငါ၏ချစ် ခြင်းမေတ္တာရှိ၏။ အာမင်။
24നിങ്ങള്‍ക്കു എല്ലാവര്‍ക്കും ക്രിസ്തുയേശുവില്‍ എന്റെ സ്നേഹം. ആമേന്‍ .