1ദൈവേഷ്ടത്താല്‍ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൌലൊസും സഹോദരനായ തിമൊഥെയൊസും കൊരിന്തിലെ ദൈവസഭെക്കും അഖായയില്‍ എല്ലാടത്തുമുള്ള സകലവിശുദ്ധന്മാര്‍ക്കും കൂടെ എഴുതുന്നതു
1ဘုရားသခင်၏အလိုတော်အားဖြင့် ယေရှုခရစ်၏ တမန်တော် ဖြစ်သော ငါပေါလုနှင့် ငါ့ညီတိမောသေ သည်၊ ကောရိနသုမြို့၌ရှိသော ဘုရားသခင်၏ အသင်း တော်မှ စ၍၊ အခါယပြည် အရပ်ရပ်တို့၌ရှိသော သန့်ရှင်း သူအပေါင်းတို့ကို ကြားလိုက်ပါ၏။
2നമ്മുടെ പിതാവായ ദൈവത്തിങ്കല്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവിങ്കല്‍ നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
2သခင်ယေရှုခရစ်နှင့် ငါတို့အဘတည်းဟူသော ဘုရားသခင် အထံတော်က ကျေးဇူးတော်နှင့် ငြိမ်သက်ခြင်းသည် သင်တို့၌ ရှိပါစေသော။
3മനസ്സലിവുള്ള പിതാവും സര്‍വ്വാശ്വാസവും നലകുന്ന ദൈവവുമായി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവന്‍ .
3သနားခြင်းကရုဏာ၏အဘ၊ သက်သာခြင်း အမျိုးမျိုးတို့၏ အရှင်တည်းဟူသော ငါတို့သခင် ယေရှုခရစ်၏ ခမည်းတော် ဘုရားသခင်သည် မင်္ဂလာ ရှိတော်မူစေတည်း။
4ദൈവം ഞങ്ങളെ ആശ്വസിപ്പിക്കുന്ന ആശ്വാസംകൊണ്ടു ഞങ്ങള്‍ യാതൊരു കഷ്ടത്തിലുമുള്ളവരെ ആശ്വസിപ്പിപ്പാന്‍ ശക്തരാകേണ്ടതിന്നു ഞങ്ങള്‍ക്കുള്ള കഷ്ടത്തില്‍ ഒക്കെയും അവന്‍ ഞങ്ങളെ ആശ്വസിപ്പിക്കുന്നു.
4ငါတို့သည် ဘုရားသခင်၏ ကျေးဇူးတော် အားဖြင့် ကိုယ်တိုင် သက်သာခြင်းရှိသကဲ့သို့၊ ဆင်းရဲခြင်း အမျိုးမျိုးကို ခံရသောသူတို့ အားသက်သာ စေနိုင်မည်အကြောင်း၊ ဆင်းရဲခြင်းအမျိုးမျိုးတို့၌ ဘုရား သခင်သည် ငါတို့အားသက်သာစေတော်မူ၏။
5ക്രിസ്തുവിന്റെ കഷ്ടങ്ങള്‍ ഞങ്ങളില്‍ പെരുകുന്നതുപോലെ തന്നേ ക്രിസ്തുവിനാല്‍ ഞങ്ങളുടെ ആശ്വാസവും പെരുകുന്നു.
5အဘယ်သို့နည်းဟူမူကား၊ ခရစ်တော်ကြောင့် ငါတို့ခံရသော ဆင်းရဲခြင်းသည် အလွန်များပြားသည် နည်းတူ၊ ခရစ်တော်၏ကျေးဇူး အားဖြင့် ငါတို့ခံရသော သက်သာခြင်းသည် အလွန်များပြား၏။
6ഞങ്ങള്‍ കഷ്ടം അനുഭവിക്കുന്നു എങ്കില്‍ അതു നിങ്ങളുടെ ആശ്വാസത്തിന്നും രക്ഷെക്കും ആകുന്നു; ഞങ്ങള്‍ക്കു ആശ്വാസം വരുന്നു എങ്കില്‍ അതു ഞങ്ങള്‍ സഹിക്കുന്ന കഷ്ടങ്ങള്‍ തന്നേ നിങ്ങളും സഹിക്കുന്നതില്‍ നിങ്ങളുടെ ആശ്വാസത്തിന്നായി ഫലിക്കുന്നു.
6သို့ဖြစ်၍ငါတို့သည် ဆင်းရဲခြင်းကိုခံရသော်၎င်း၊ သက်သာခြင်း သို့ရောက်သော်၎င်း၊ သင်တို့၏ သက်သာခြင်းနှင့် ကယ်တင်ခြင်း အကျိုးအလိုငှါဖြစ်၏။ ငါတို့သည် ဆင်းရဲခြင်းကိုခံရသကဲ့သို့ သင်တို့သည် သည်းခံသော စိတ်နှင့်ခံရသောအားဖြင့်၊ ထိုသက်သာခြင်းနှင့် ကယ်တင်ခြင်းသည်ပြည့်စုံတတ်၏။
7നിങ്ങള്‍ കഷ്ടങ്ങള്‍ക്കു കൂട്ടാളികള്‍ ആകുന്നതു പോലെ ആശ്വാസത്തിന്നും കൂട്ടാളികള്‍ എന്നറികയാല്‍ നിങ്ങള്‍ക്കു വേണ്ടി ഞങ്ങളുടെ പ്രത്യാശ ഉറപ്പുള്ളതു തന്നേ.
7သင်တို့အတွက်ကြောင့်ငါတို့သည် မရွေ့နိုင်သော မြော်လင့်ခြင်းရှိ၏။ သင်တို့သည် ဆင်းရဲခြင်း ကိုဆက်ဆံသကဲ့သို့၊ ထိုနည်းတူသက်သာခြင်းကို ဆက်ဆံကြ၏ဟုငါတို့သည်သိကြ၏။
8സഹോദരന്മാരേ, ആസ്യയില്‍ ഞങ്ങള്‍ക്കു ഉണ്ടായ കഷ്ടം നിങ്ങള്‍ അറിയാതിരിപ്പാന്‍ ഞങ്ങള്‍ക്കു മനസ്സില്ല; ജീവനോടിരിക്കുമോ എന്നു നിരാശ തോന്നുമാറു ഞങ്ങള്‍ ശക്തിക്കു മീതെ അത്യന്തം ഭാരപ്പെട്ടു.
8ညီအစ်ကိုတို့၊ အာရှိပြည်၌ငါတို့ခံရသော ဆင်းရဲခြင်းတည်းဟူသော အသက်မလွတ်နိုင်ဟု ထင်ရ၍၊ မခံနိုင်အောင်အတိုင်းထက် အလွန်လေးသော ဆင်းရဲခံရကြောင်းကို သင်တို့မသိဘဲ နေစေခြင်းငှါ ငါတို့ အလိုမရှိ။
9അതേ, ഞങ്ങളില്‍ അല്ല, മരിച്ചവരെ ഉയിര്‍പ്പിക്കുന്ന ദൈവത്തില്‍ തന്നേ ആശ്രയിപ്പാന്‍ തക്കവണ്ണം ഞങ്ങള്‍ മരിക്കും എന്നു ഉള്ളില്‍ നിര്‍ണ്ണയിക്കേണ്ടിവന്നു.
9ငါတို့သည်မိမိကိုယ်ကိုအစဉ်မကိုးစားဘဲ၊ သေသောသူတို့ကို ထမြောက်စေတော်မူသော ဘုရား သခင်ကို ကိုးစားမည်အကြောင်း သေစေဟုစီရင်ခြင်းကို ကိုယ်တိုင်ခံရသကဲ့သို့ဖြစ်၏။
10ഇത്ര ഭയങ്കരമരണത്തില്‍നിന്നു ദൈവം ഞങ്ങളെ വിടുവിച്ചു, വിടുവിക്കയും ചെയ്യും; അവന്‍ മേലാലും വിടുവിക്കും എന്നു ഞങ്ങള്‍ അവനില്‍ ആശ വെച്ചുമിരിക്കുന്നു.
10ထိုဘုရားသခင်သည် ငါတို့ကိုထိုမျှလောက် ကြီးစွာသော သေဘေးမှ ကယ်လွှတ်တော်မူပြီ။ ယခု၌ လည်း ကယ်လွှတ်တော်မူသေး၏။
11അതിന്നു നിങ്ങളും ഞങ്ങള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയാല്‍ തുണെക്കുന്നുണ്ടല്ലോ; അങ്ങനെ പലര്‍ മുഖാന്തരം ഞങ്ങള്‍ക്കു കിട്ടിയ കൃപെക്കു വേണ്ടി പലരാലും ഞങ്ങള്‍നിമിത്തം സ്തോത്രം ഉണ്ടാകുവാന്‍ ഇടവരും.
11သင်တို့သည်ကူညီ၍ ငါတို့အဘို့ဆုတောင်းလျှင်၊ နောက်၌လည်း ကယ်လွှတ်တော်မူလတံ့ဟု ငါတို့သည် ယုံကြည်မျှော်လင့်ခြင်းရှိ၏၊ ထိုသို့ဖြစ်လျှင် အများသော သူတို့သည် ကူညီသောအားဖြင့် ငါတို့၌ ရောက်သော ကျေးဇူးကို အများသောသူတို့သည်ထောက်၍ ငါတို့အတွက်ကျေးဇူးတော်ကို ချီးမွမ်းကြလိမ့်မည်။
12ഞങ്ങള്‍ ലോകത്തില്‍, വിശേഷാല്‍ നിങ്ങളോടു, ജഡജ്ഞാനത്തില്‍ അല്ല, ദൈവകൃപയിലത്രേ, ദൈവം നലകുന്ന വിശുദ്ധിയിലും നിര്‍മ്മലതയിലും പെരുമാറിയിരിക്കുന്നു എന്നു ഞങ്ങളുടെ മനസ്സാക്ഷിയുടെ സാക്ഷ്യം തന്നേ ഞങ്ങളുടെ പ്രശംസ.
12ငါတို့ဝါကြွားဝမ်းမြောက်ခြင်း အကြောင်း ဟူမူကား၊ လောကီ ပညာကိုအမှီမပြု၊ ဘုရားသခင်၏ ကျေးဇူးတော်ကို အမှီပြု၍ လျစ်လျူသောစိတ်နှင့်၎င်း၊ ဘုရားသခင် အလိုတော်ရှိသောကြည်ဖြူခြင်းနှင့်၎င်း၊ ငါတို့သည်ဤလောက၌ ကျင့်ကြံပြုမူ၍ သင်တို့ဆီမှာလည်း ထိုသို့အထူးသဖြင့် ကျင့်ကြံပြုမူသည်ဟု ကိုယ်ကို ကိုယ်သိသော စိတ်သည်သက်သေခံသတည်း။
13നിങ്ങള്‍ വായിക്കുന്നതും ഗ്രഹിക്കുന്നതും അല്ലാതെ മറ്റൊന്നും ഞങ്ങള്‍ നിങ്ങള്‍ക്കു എഴുതുന്നില്ല;
13သင်တို့သည်ဘတ်၍ ဝန်ခံသောအရာမှတပါး၊
14നമ്മുടെ കര്‍ത്താവായ യേശുവിന്റെ നാളില്‍ നിങ്ങള്‍ ഞങ്ങള്‍ക്കു എന്നപോലെ ഞങ്ങള്‍ നിങ്ങള്‍ക്കും പ്രശംസ ആകുന്നു എന്നു നിങ്ങള്‍ ഞങ്ങളെ ഏറക്കുറെ ഗ്രഹിച്ചതുപോലെ അവസാനത്തോളം ഗ്രഹിക്കും എന്നു ഞാന്‍ ആശിക്കുന്നു.
14အခြားသောအရာကို ငါတို့သည် ရေး၍ ပေးလိုက်သည်မဟုတ်။ သင်တို့သည် သခင် ယေရှုခရစ် ၏ နေ့၌ ငါတို့၏ဝါကြွားဝမ်းမြောက်ခြင်း အကြောင်းဖြစ် သကဲ့သို့၊ ငါတို့သည်သင်တို့၏ ဝါကြွားဝမ်း မြောက်ခြင်း အကြောင်းဖြစ်သည်ဟု သင်တို့သည်ငါတို့ကို အနည်း ငယ်အားဖြင့်ဝန်ခံသည်အတိုင်း အစဉ်ဝန်ခံကြလိမ့်မည်ဟု ငါတို့သည် မြော်လင့်လျက်နေကြ၏။
15ഇങ്ങനെ ഉറെച്ചിട്ടു നിങ്ങള്‍ക്കു രണ്ടാമതു ഒരു അനുഗ്രഹം ഉണ്ടാകേണം എന്നുവെച്ചു
15အစဉ်ဝန်ခံမည်ဟု ငါသဘောကျလျက်ရှိ၍၊ သင်တို့သည်တဖန် ဆုကျေးဇူးတော်ကိုခံရစေခြင်းငှါ ငါ သည်သင်တို့ဆီသို့အရင်လာမည်ဟု အကြံရှိ၏။
16മുമ്പെ നിങ്ങളുടെ അടുക്കല്‍ വരുവാനും ആ വഴിയായി മക്കെദോന്യെക്കു പോയി പിന്നെയും മക്കെദോന്യയില്‍നിന്നു നിങ്ങളുടെ അടുക്കല്‍ വരുവാനും നിങ്ങളാല്‍ യെഹൂദ്യയിലേക്കു യാത്ര അയക്കപ്പെടുവാനും ഞാന്‍ വിചാരിച്ചിരുന്നു.
16သင်တို့အနားမှာရှောက်၍ မာကေဒေါနိပြည် သို့သွားပြီးလျှင်၊ တဖန်မာကေဒေါနိပြည်မှ သင်တို့ နေရာသို့လာ၍၊ ယုဒပြည်တိုင်အောင် သင်တို့ပို့ခြင်း ကျေးဇူးကို ခံမည်ဟုအကြံရှိ၏။
17ഇങ്ങനെ വിചാരിച്ചതില്‍ ഞാന്‍ ചാപല്യം കാണിച്ചുവോ? അല്ലെങ്കില്‍ എന്റെ വാക്കു ഉവ്വു, ഉവ്വു; ഇല്ല, ഇല്ല എന്നു ആകുവാന്തക്കവണ്ണം എന്റെ നിരൂപണം ജഡികനിരൂപണമോ?
17ထိုသို့အကြံရှိသောအခါ လျှပ်ပေါ်သော စိတ်ရှိသလော။ သို့မဟုတ် ငါ့စကားမှာ ဟုတ်မှန်၏၊ ဟုတ်မှန်၏ဟူ၍၎င်း၊ မဟုတ်မမှန်၊ မဟုတ်မမှန်ဟူ၍၎င်း၊ ဖြစ်စေခြင်းငှါ ငါကြံစည်သောအရာကို ဇတိပကတိ အတိုင်း ကြံစည်သလော။
18നിങ്ങളോടുള്ള ഞങ്ങളുടെ വചനം ഒരിക്കല്‍ ഉവ്വു എന്നും മറ്റൊരിക്കല്‍ ഇല്ല എന്നും ആയിരുന്നില്ല എന്നതിന്നു വിശ്വസ്തനായ ദൈവം സാക്ഷി.
18ဘုရားသခင်သည် သစ္စာနှင့်ပြည့်စုံတော်မူသကဲ့သို့၊ သင်တို့ဆီသို့ ငါတို့ပေးလိုက်သော စကားသည် ဟုတ်မှန်၏ ဟူ၍၎င်း၊ မဟုတ်မမှန် ဟူ၍၎င်း၊ မဆိုလို။
19ഞാനും സില്വാനൊസും തിമൊഥെയോസും നിങ്ങളുടെ ഇടയില്‍ പ്രസംഗിച്ച ദൈവപുത്രനായ യേശുക്രിസ്തു ഒരിക്കല്‍ ഉവ്വു എന്നും മറ്റൊരിക്കല്‍ ഇല്ല എന്നും ആയിരുന്നില്ല; അവനില്‍ ഉവ്വു എന്നത്രേയുള്ളു.
19ငါမှစ၍သိလွာနုနှင့် တိမောသေတို့သည် သင်တို့အားဟောပြောသော ဘုရားသခင်၏သားတော် ယေရှုခရစ်သည် ဟုတ်မှန်၏ ဟူ၍၎င်း၊ မဟုတ်မမှန်ဟူ ၍၎င်းမဆိုလိုဘဲ၊ ကိုယ်တော်မှာ ဟုတ်မှန်၏ ဟူ၍ သာဆိုလိုသတည်း။
20ദൈവത്തിന്റെ വാഗ്ദത്തങ്ങള്‍ എത്ര ഉണ്ടെങ്കിലും അവനില്‍ ഉവ്വു എന്നത്രേ; അതുകൊണ്ടു ഞങ്ങളാല്‍ ദൈവത്തിന്നു മഹത്വം ഉണ്ടാകുമാറു അവനില്‍ ആമേന്‍ എന്നും തന്നേ.
20ထိုသခင်မှာ ဘုရားသခင်၏ ဂတိတော်ရှိသမျှ တို့သည် ငါတို့ အားဖြင့် ဘုန်းအသရေတော်ကို ထင်ရှား စေခြင်းအလိုငှါ၊ ဟုတ်မှန်၏ဟူ၍၎င်း၊ အာမင်ဟူ၍ ၎င်းဖြစ်သတည်း။
21ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവില്‍ ഉറപ്പിക്കുന്നതും നമ്മെ അഭിഷേകം ചെയ്തതും ദൈവമല്ലോ.
21သင်တို့နှင့်ငါတို့ကို ခရစ်တော်၌တည်စေ၍ ဘိသိက်ပေးသော သူကား၊ ဘုရားသခင်ဖြစ်သတည်း။
22അവന്‍ നമ്മെ മുദ്രയിട്ടും ആത്മാവു എന്ന അച്ചാരം നമ്മുടെ ഹൃദയങ്ങളില്‍ തന്നുമിരിക്കുന്നു.
22ထိုဘုရားသခင်သည် ငါတို့ကိုတံဆိပ်ခတ်၍ ငါတို့စိတ်နှလုံးထဲ၌ ဝိညာဉ်တော်တည်းဟူသော စားရန်ကိုသွင်းပေးတော်မူ၏။
23എന്നാണ, നിങ്ങളെ ആദരിച്ചിട്ടത്രേ ഞാന്‍ ഇതുവരെ കൊരിന്തില്‍ വരാഞ്ഞതു; അതിന്നു ദൈവം സാക്ഷി.
23ငါသည်သင်တို့ကို သနားသောကြောင့်သာ ယခုတိုင်အောင် ကောရိနသုမြို့သို့မလာဟု ငါစိတ်ဝိညာဉ် ဘက်၌ ဘုရားသခင်ကို ငါတိုင်တည်၏။
24നിങ്ങളുടെ വിശ്വാസത്തിന്മേല്‍ ഞങ്ങള്‍ കര്‍ത്തൃത്വം ഉള്ളവര്‍ എന്നല്ല, നിങ്ങളുടെ സന്തോഷത്തിന്നു ഞങ്ങള്‍ സഹായികള്‍ അത്രേ; വിശ്വാസസംബന്ധമായി നിങ്ങള്‍ ഉറെച്ചു നിലക്കുന്നുവല്ലോ.
24ထိုသို့ဆိုသော်လည်း၊ ငါတို့သည်သင်တို့၏ ယုံကြည်ခြင်းကို အစိုးရသည်မဟုတ်။ သင်တို့၏ ဝမ်မြောက်ခြင်းအကြောင်းကို ကူမ၍သာပြုကြ၏။ အဘယ်ကြောင့်နည်းဟူမူကား၊ ယုံကြည်ခြင်းအားဖြင့် သင်တို့သည်တည်နိုင်ကြ၏။