Malayalam

Myanmar

1 Kings

1

1ദാവീദ്‍രാജാവു വയസ്സുചെന്നു വൃദ്ധനായപ്പോള്‍ അവനെ കമ്പിളി പുതപ്പിച്ചിട്ടും കുളിര്‍ മാറിയില്ല.
1ဒါဝိဒ်မင်းကြီးသည် အသက်ကြီးရင့်၍ အိုသောအခါ အဝတ်ခြုံ၍ မနွေးနိုင်။
2ആകയാല്‍ അവന്റെ ഭൃത്യന്മാര്‍ അവനോടുയജമാനനായ രാജാവിന്നുവേണ്ടി കന്യകയായൊരു യുവതിയെ അന്വേഷിക്കട്ടെ; അവള്‍ രാജസന്നിധിയില്‍ ശുശ്രൂഷിച്ചുനില്‍ക്കയും യജമാനനായ രാജാവിന്റെ കുളിര്‍ മാറേണ്ടതിന്നു തിരുമാര്‍വ്വില്‍ കിടക്കയും ചെയ്യട്ടെ എന്നു പറഞ്ഞു.
2သို့ဖြစ်၍ ကျွန်တို့က၊ အသက်ပျိုသော ကညာကို အရှင်မင်းကြီးအဘို့ ရှာပါရစေ။ သူသည်မင်းကြီးကို ခစား၍ ပြုစုပါစေ။ အရှင်မင်းကြီးကို နွေးစေခြင်းငှါ ရင်ခွင်တော်၌ အိပ်ပါစေဟုလျှောက်ကြ၏။
3അങ്ങനെ അവര്‍ സൌന്ദര്യമുള്ള ഒരു യുവതിയെ യിസ്രായേല്‍ദേശത്തെല്ലാടവും അന്വേഷിച്ചു ശൂനേംകാരത്തിയായ അബീശഗിനെ കണ്ടു രാജാവിന്റെ അടുക്കല്‍ കൊണ്ടുവന്നു.
3ထိုသို့နှင့်အညီအဆင်းလှသောအပျိုမကို ဣသ ရေလပြည် တရှောက်လုံးတွင်ရှာ၍၊ ရှုနင်မြို့သူ အဘိရှက် ကို တွေ့သဖြင့် အထံတော်သို့ ဆောင်ခဲ့ကြ၏။
4ആ യുവതി അതിസുന്ദരിയായിരുന്നു; അവള്‍ രാജാവിന്നു പരിചാരകിയായി ശുശ്രൂഷചെയ്തു; എന്നാല്‍ രാജാവു അവളെ പരിഗ്രഹിച്ചില്ല.
4ထိုမိန်းမသည် အလွန်အဆင်းလှ၏။ ရှင်ဘုရင် ကိုလည်း လုပ်ကျွေးပြုစုလေ၏။ သို့ရာတွင် ရှင်ဘုရင် သိမ်းတော်မမူ။
5അനന്തരം ഹഗ്ഗീത്തിന്റെ മകനായ അദോനീയാവു നിഗളിച്ചുംകൊണ്ടുഞാന്‍ രാജാവാകുമെന്നു പറഞ്ഞു രഥങ്ങളെയും കുതിരച്ചേവകരെയും തനിക്കു മുമ്പായി ഔടുവാന്‍ അമ്പതു അകമ്പടികളെയും സമ്പാദിച്ചു.
5ထိုနောက် ဟဂ္ဂိတ်သားအဒေါနိယသည် ရှင် ဘုရင်လုပ်မည်ဟု အကြံရှိလျက်၊ ကိုယ်ကိုချီးမြှောက်၍ ရထားများနှင့် မြင်းများကို၎င်း၊ မိမိရှေ့၌ပြေးရသော လူငါးဆယ်ကို၎င်း၊ ပြင်ဆင်လေ၏။
6അവന്റെ അപ്പന്‍ അവനെ മുഷിപ്പിക്കരുതെന്നുവെച്ചു അവന്റെ ജീവകാലത്തൊരിക്കലുംനീ ഇങ്ങനെ ചെയ്തതു എന്തു എന്നു അവനോടു ചോദിച്ചിരുന്നില്ല; അവനും ബഹുസുന്ദരനായിരുന്നു. അബ്ശാലോമിന്റെ ശേഷം ആയിരുന്നു അവന്‍ ജനിച്ചതു.
6ခမည်းတော်က၊ သင်သည် အဘယ်ကြောင့် ဤသို့ပြုသနည်းဟု သူ့စိတ်နာအောင် တခါမျှမပြောစဖူး။ ထိုသူသည် အဆင်းလည်း အလွန်လှ၏။
7അവന്‍ സെരൂയയുടെ മകനായ യോവാബിനോടും പുരോഹിതനായ അബ്യാഥാരിനോടും ആലോചിച്ചുവന്നു; ഇവര്‍ അദോനീയാവിന്നു പിന്തുണയായിരുന്നു.
7အဗရှလုံညီ လည်း ဖြစ်၏။ သူသည်ဇေရုယာသား ယွာဘ၊ ယဇ်ပုရောဟိတ် အဗျာသာနှင့် တိုင်ပင်၍ သူတို့သည် အဒေါနိယဘက်မှာ နေကြ၏။
8എന്നാല്‍ പുരോഹിതനായ സാദോക്കും യഹോയാദയുടെ മകനായ ബെനായാവും പ്രവാചകനായ നാഥാനും ശിമെയിയും രേയിയും ദാവീദിന്റെ വീരന്മാരും അദോനീയാവിന്റെ പക്ഷം ചേര്‍ന്നിരുന്നില്ല.
8ယဇ်ပုရောဟိတ်ဇာဒုတ်၊ ယောယဒသားဗေနာ ယ၊ ပရောဖက်နာသန်၊ ရှိမိ၊ ရေဣအစရှိသော ဒါဝိဒ်၏ မှူးကြီးမတ်ကြီးများမူကား၊ အဒေါနိယဘက်သို့ မဝင်ကြ။
9അദോനീയാവു ഏന്‍ -രോഗേലിന്നു സമീപത്തു സോഹേലെത്ത് എന്ന കല്ലിന്നരികെ വെച്ചു ആടുമാടുകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു രാജകുമാരന്മാരായ തന്റെ സകലസഹോദരന്മാരെയും രാജഭൃത്യന്മാരായ യെഹൂദാപുരുഷന്മാരെയൊക്കെയും ക്ഷണിച്ചു.
9အဒေါနိယသည် အင်္ရောဂေလမြို့နယ်အတွင်း၊ ဇောဟေလက်ကျောက်နားမှာ သိုး၊ နွားမှစ၍ ဆူဖြိုးသော အကောင်တို့ကို သတ်ပြီးလျှင်၊ ရှင်ဘုရင်သား မိမိညီ များနှင့်ရှင်ဘုရင်၏ ကျွန်ယုဒလူများအပေါင်းတို့ကို ခေါ်ဘိတ်လေ၏။
10എങ്കിലും നാഥാന്‍ പ്രവാചകനെയും ബെനായാവെയും വീരന്മാരെയും തന്റെ സഹോദരനായ ശലോമോനെയും അവന്‍ ക്ഷണിച്ചില്ല.
10ပရောဖက်နာသန်၊ ဗေနာယ၊ မှူးကြီးမတ်ကြီးမှ စသော ညီရှောလမုန်ကိုကား မခေါ်မဘိတ်။
11എന്നാല്‍ നാഥാന്‍ ശലോമോന്റെ അമ്മയായ ബത്ത്-ശേബയോടു പറഞ്ഞതുഹഗ്ഗീത്തിന്റെ മകനായ അദോനീയാവു രാജാവായിരിക്കുന്നു എന്നു നീ കേട്ടില്ലയോ? നമ്മുടെ യജമാനനായ ദാവീദ് അറിഞ്ഞിട്ടുമില്ല.
11ထိုအခါနာသန်သည် ရှောလမုန် အမိဗာသရှေဘထံသို့သွား၍၊ ဟဂ္ဂိတ်၏သား အဒေါနိယသည် ရှင်ဘုရင်လုပ်ကြောင်းကို ကြားပြီလော။ တို့အရှင်ဒါဝိဒ် သည် မသိပါတကား။
12ആകയാല്‍ വരിക; നിന്റെ ജീവനെയും നിന്റെ മകനായ ശലോമോന്റെ ജീവനെയും രക്ഷിക്കേണ്ടതിന്നു ഞാന്‍ നിനക്കു ആലോചന പറഞ്ഞുതരാം.
12ယခုမှာသင်၏ အသက်နှင့် ရှောလမုန်၏ အသက်ကို ချမ်းသာစေခြင်းငှါ ကျွန်ုပ်သည် အကြံပေးပါ ရစေ။
13നീ ദാവീദ്‍രാജാവിന്റെ അടുക്കല്‍ ചെന്നുയജമാനനായ രാജാവേ, നിന്റെ മകനായ ശലോമോന്‍ എന്റെ അനന്തരവനായിവാണു എന്റെ സിംഹാസനത്തില്‍ ഇരിക്കും എന്നു നീ അടിയനോടു സത്യം ചെയ്തില്ലയോ? പിന്നെ അദോനീയാവു വാഴുന്നതു എന്തു എന്നു അവനോടു ചോദിക്ക.
13ဒါဝိဒ်မင်းကြီးထံတော်သို့ဝင်၍၊ အိုအရှင် မင်းကြီး၊ ကိုယ်တော်က သင်၏သားရှောလမုန်သည် ငါ့အရာ၌ စိုးစံ၍ နန်းထိုင်ရမည်ဟု ကိုယ်တော် ကျွန်မ အား ကျိန်ဆိုတော်မူပြီမဟုတ်လော။ သို့ဖြစ်လျှင် အဒေါ နိယသည် အဘယ်ကြောင့် စိုးစံရပါသနည်းဟု လျှောက် လော့။
14നീ അവിടെ രാജാവിനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, ഞാനും നിന്റെ പിന്നാലെ വന്നു നിന്റെ വാക്കു ഉറപ്പിച്ചുകൊള്ളാം.
14ထိုသို့အထံတော်၌ လျှောက်စဉ်တွင်၊ ကျွန်ုပ် ဝင်၍ သင်၏စကားကို ထောက်မမည်ဟု အကြံပေးသည် အတိုင်း၊
15അങ്ങനെ ബത്ത്-ശേബ പള്ളിയറയില്‍ രാജാവിന്റെ അടുക്കല്‍ ചെന്നു; രാജാവു വയോധികനായിരുന്നു; ശൂനേംകാരത്തിയായ അബീശഗ് രാജാവിന്നു ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു.
15ဗာသရှေဘသည်ရှင်ဘုရင်ရှိရာ အခန်းထဲသို့ ဝင်လေ၏။ ရှင်ဘုရင်သည်အလွန်အို၍ ရှုနင်မြို့သူ အဘိရှက်သည် လုပ်ကျွေးလျက်နေ၏။
16ബത്ത്-ശേബ കുനിഞ്ഞു രാജാവിനെ നമസ്കരിച്ചു നിനക്കു എന്തു വേണം എന്നു രാജാവു ചോദിച്ചു.
16ဗာသရှေဘသည်ဦးချ၍ ရှင်ဘုရင်အား ရှိခိုးလျှင်။ ရှင်ဘုရင်က အဘယ်အလိုရှိသနည်းဟု မေးတော် မူ၏။
17അവള്‍ അവനോടു പറഞ്ഞതുഎന്റെ യജമാനനേ, നിന്റെ മകന്‍ ശലോമോന്‍ എന്റെ അനന്തരവനായി വാണു എന്റെ സിംഹാസനത്തില്‍ ഇരിക്കും എന്നു നീ നിന്റെ ദൈവമായ യഹോവയുടെ നാമത്തില്‍ അടിയനോടു സത്യം ചെയ്തുവല്ലോ.
17ဗာသရှေဘကလည်း၊ ကျွန်မသခင်၊ ကိုယ်တော် က သင်၏သား ရှောလမုန်သည်ငါ့အရာ၌ စိုးစံ၍နန်းထိုင် ရမည်ဟု ကိုယ်တော်၏ ဘုရားသခင် ထာဝရဘုရားကို တိုင်တည်၍ ကိုယ်တော်ကျွန်မအား ကျိန်ဆိုတော်မူပြီ။
18ഇപ്പോള്‍ ഇതാ, അദോനീയാവു രാജാവായിരിക്കുന്നു; എന്റെ യജമാനനായ രാജാവു അറിയുന്നതുമില്ല.
18ယခုမှာ အဒေါနိယသည်စိုးစံပါ၏။ ကိုယ်တော် အရှင်မင်းကြီးလည်း သိတော်မမူ။
19അവന്‍ അനവധി കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും ആടുകളെയും അറുത്തു, രാജകുമാരന്മാരെയൊക്കെയും പുരോഹിതനായ അബ്യാഥാരിനെയും സേനാധിപതിയായ യോവാബിനെയും ക്ഷണിച്ചു. എങ്കിലും നിന്റെ ദാസനായ ശലോമോനെ അവന്‍ ക്ഷണിച്ചില്ല.
19အဒေါနိယသည် သိုးနွားမှစ၍ ဆူဖြိုးသော အကောင်များတို့ကို သတ်ပြီးလျှင်၊ မင်းကြီး၏ သားတော် အပေါင်းတို့နှင့်တကွ ယဇ်ပုရောဟိတ်အဗျာသာ၊ ဗိုလ်ချုပ် မင်းယွာဘတို့ကို ခေါ်ဘိတ်ပါ၏။ ကိုယ်တော် ကျွန် ရှောလမုန်ကိုကား မခေါ်မဘိတ်ပါ။
20യജമാനനായ രാജാവേ, യജമാനനായ രാജാവിന്റെ അനന്തരവനായി സിംഹാസനത്തില്‍ ഇരിക്കേണ്ടതു ആരെന്നു നീ അറിയിക്കേണ്ടതിന്നു എല്ലായിസ്രായേലിന്റെയും കണ്ണു നിന്നെ നോക്കിക്കൊണ്ടിരിക്കുന്നു.
20အိုအရှင်မင်းကြီး၊ ကျွန်မအရှင်မင်းကြီး၏ အရာ၌စိုးစံ၍ အဘယ်သူသည် နန်းထိုင်ရမည်ကို မိန့် တော်မူမည်ဟု ဣသရေလအမျိုးသားအပေါင်းတို့သည် ကိုယ်တော်ကို မြော်ကြည့်လျက်နေကြပါ၏။
21അല്ലാഞ്ഞാല്‍, യജമാനനായ രാജാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം, ഞാനും എന്റെ മകന്‍ ശലോമോനും കുറ്റക്കാരായിരിക്കും.
21သို့မဟုတ်ကျွန်မအရှင်မင်းကြီးသည် ဘိုးတော် ဘေးတော်တို့နှင့်အတူ ကျိန်းစက်တော်မူသောအခါ၊ ကျွန်တော်မနှင့် သားရှောလမုန်သည် ရာဇဝတ်ခံရသော သူဖြစ်ပါလိမ့်မည်ဟု လျှောက်လေ၏။
22അവള്‍ രാജാവിനോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇതാ, നാഥാന്‍ പ്രവാചകന്‍ വരുന്നു.
22ထိုသို့အထံတော်၌ လျှောက်စဉ်တွင်၊ ပရောဖက် နာသန်သည် ဝင်လျှင် ပရောဖက်နာသန်လာပါသည်ဟု လျှောက်ကြ၏။
23നാഥാന്‍ പ്രവാചകന്‍ വന്നിരിക്കുന്നു എന്നു രാജാവിനോടു അറിയിച്ചു. അവന്‍ രാജസന്നിധിയില്‍ ചെന്നു രാജാവിനെ സാഷ്ടാംഗം വീണു നമസ്കരിച്ചു.
23နာသန်သည်လည်း ရှေ့တော်သို့ ရောက်သော အခါ ဦးချပြပ်ဝပ်လျက်၊
24നാഥാന്‍ പറഞ്ഞതെന്തെന്നാല്‍യജമാനനായ രാജാവേ, അദോനീയാവു എന്റെ അനന്തരവനായി വാണു എന്റെ സിംഹാസനത്തില്‍ ഇരിക്കും എന്നു നീ കല്പിച്ചിട്ടുണ്ടോ?
24အိုအရှင်မင်းကြီး၊ ကိုယ်တော်က ငါ့အရာ၌ အဒေါနိယစိုးစံ၍ နန်းထိုင်ရမည်ဟု မိန့်တော်မူသလော။
25അവന്‍ ഇന്നു ചെന്നു അനവധി കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും ആടുകളെയും അറുത്തു, രാജകുമാരന്മാരെയൊക്കെയും സേനാധിപതിമാരെയും പുരോഹിതനായ അബ്യാഥാരിനെയും ക്ഷണിച്ചു. അവര്‍ അവന്റെ മുമ്പാകെ ഭക്ഷിച്ചു പാനംചെയ്തുഅദോനീയാരാജാവേ, ജയജയ എന്നു പറയുന്നു.
25သူသည် ယနေ့ဆင်းသွား၍၊ ဆူဖြိုးသော သိုးနွား များတို့ကို သတ်ပြီးလျှင် မင်းကြီး၏သားတော်အပေါင်း တို့ကို၎င်း၊ ဗိုလ်များနှင့် ယဇ်ပုရောဟိတ်အဗျာသာကို၎င်း ခေါ်ဘိတ်ပါပြီ။ သူတို့သည် အဒေါနိယရှေ့မှာ စား သောက်လျက်၊ အဒေါနိယမင်းကြီးသည် အသက်ရှင်စေ သတည်းဟု ကြွေးကြော်လျက်ယခုရှိကြပါ၏။
26എന്നാല്‍ അടിയനെയും പുരോഹിതനായ സാദോക്കിനെയും യഹോയാദയുടെ മകനായ ബെനായാവെയും നിന്റെ ദാസനായ ശലോമോനെയും അവന്‍ ക്ഷണിച്ചില്ല.
26ကိုယ်တော်ကျွန်အကျွန်ုပ်၊ ယဇ်ပုရောဟိတ် ဇာဒုတ်၊ ယောယဒသား ဗေနာယ၊ ကိုယ်တော်ကျွန် ရှောလမုန်တို့ကိုကား မခေါ်မဘိတ်ပါ။
27യജമാനനായ രാജാവിന്റെ അനന്തരവനായി സിംഹാസനത്തില്‍ ഇരിക്കേണ്ടതു ആരെന്നു അടിയങ്ങളെ നീ അറിയിക്കാതെ ഇരിക്കെ ഈ കാര്യം യജമാനനായ രാജാവിന്റെ കല്പനയാലോ നടന്നതു?
27အရှင်မင်းကြီး၏အရာ၌ အဘယ်သူနန်းထိုင် ရမည်ကို ကိုယ်တော် ကျွန်အားပြတော်မမူဘဲ ဤအမှုကို အရှင်မင်းကြီးစီရင်တော်မူပြီလောဟု လျှောက်၏။
28ബത്ത്-ശേബയെ വിളിപ്പിന്‍ എന്നു ദാവീദ്‍രാജാവു കല്പിച്ചു. അവള്‍ രാജസന്നിധിയില്‍ചെന്നു രാജാവിന്റെ മുമ്പാകെ നിന്നു.
28ထိုအခါဒါဝိဒ်မင်းကြီးက၊ ဗာသရှေဘကို ခေါ်ခဲ့ ပါဟု မိန့်တော်မူသည်အတိုင်း၊ ဗာသရှေဘသည်လာ၍ ရှေ့တော်၌ ရပ်နေ၏။
29എന്നാറെ രാജാവുഎന്റെ ജീവനെ സകലകഷ്ടത്തില്‍നിന്നും വീണ്ടെുത്തിരിക്കുന്ന യഹോവയാണ,
29ရှင်ဘုရင်ကလည်း၊ ငါ့အသက်ဝိညာဉ်ကို ခပ် သိမ်းသော ဒုက္ခထဲက ကယ်နှုတ်တော်မူသော ထာဝရ ဘုရား အသက်ရှင်တော်မူသည်အတိုင်း၊
30നിന്റെ മകനായ ശലോമോന്‍ എന്റെ അനന്തരവനായി വാണു എനിക്കു പകരം എന്റെ സിംഹാസനത്തില്‍ ഇരിക്കും എന്നു ഞാന്‍ നിന്നോടു യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തില്‍ സത്യംചെയ്തതുപോലെ തന്നേ ഞാന്‍ ഇന്നു നിവര്‍ത്തിക്കും എന്നു സത്യംചെയ്തു പറഞ്ഞു.
30သင်၏သားရှောလမုန်သည် ငါ့အရာ၌စိုးစံ၍ ငါ့ကိုယ်စားနန်းထိုင်ရမည်ဟု ဣသရေလအမျိုး၏ ဘုရား သခင်ထာဝရဘုရားကို ငါတိုင်တည်၍ သင့်အား ကျိန်ဆို သည်နှင့်အညီ ယနေ့ငါပြုမည်ဟု တဖန်ကျိန်ဆိုတော်မူ၏။
31അപ്പോള്‍ ബത്ത്-ശേബ സാഷ്ടാംഗം വീണു രാജാവിനെ നമസ്കരിച്ചുഎന്റെ യജമാനനായ ദാവീദ്‍രാജാവു ദീര്‍ഘായുസ്സായിരിക്കട്ടെ എന്നു പറഞ്ഞു.
31ဗာသရှေဘသည် ဦးချပြပ်ဝပ်လျက်၊ ရှင်ဘုရင် အား ရှိခိုးလျက်၊ အရှင်ဒါဝိဒ်မင်းကြီးသည် အသက်တော် အစဉ်အမြဲရှင်စေသတည်းဟု မြွက်ဆို၏။
32പിന്നെ ദാവീദ്പുരോഹിതനായ സാദോക്കിനെയും പ്രവാചകനായ നാഥാനെയും യഹോയാദയുടെ മകനായ ബെനായാവെയും വിളിപ്പിന്‍ എന്നു കല്പിച്ചു. അവര്‍ രാജസന്നിധിയില്‍ ചെന്നുനിന്നു.
32ဒါဝိဒ်မင်းကြီးကလည်း၊ ယဇ်ပုရောဟိတ် ဇာဒုတ်၊ ပရောဖက် နာသန်၊ ယောယဒသား ဗေနာယ တို့ကို ခေါ်ခဲ့ပါဟု မိန့်တော်မူသည်အတိုင်း၊ သူတို့သည် ရှေ့တော်သို့ ဝင်လာကြ၏။
33രാജാവു അവരോടു കല്പിച്ചതെന്തെന്നാല്‍നിങ്ങളുടെ യജമാനന്റെ ഭൃത്യന്മാരെ കൂട്ടിക്കൊണ്ടു എന്റെ മകനായ ശാലോമോനെ എന്റെ കോവര്‍കഴുതപ്പുറത്തു കയറ്റി താഴെ ഗീഹോനിലേക്കു കൊണ്ടുപോകുവിന്‍ .
33ရှင်ဘုရင်ကလည်း၊ သင်တို့အရှင်၏ ကျွန်များကို ခေါ်၍ ငါသားရှောလမုန်ကို ငါ၏မြင်းလားတော်ပေါ်မှာ စီးစေလျက်၊ ဂိဟုန်မြို့သို့ ဆောင်သွားကြလော့။
34അവിടെവെച്ചു സാദോക്‍ പുരോഹിതനും നാഥാന്‍ പ്രവാചകനും അവനെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്യേണം; പിന്നെ കാഹളം ഊതിശലമോന്‍ രാജാവേ, ജയജയ എന്നു ഘോഷിച്ചുപറവിന്‍ .
34ယဇ်ပုရောဟိတ် ဇာဒုတ်နှင့် ပရောဖက် နာသန် သည် ထိုမြို့မှာ ဘိသိက်ပေး၍ ဣသရေလရှင်ဘုရင် အရာ၌ ချီးမြှောက်ပြီးလျှင်၊ တံပိုးမှုတ်၍ ရှောလမုန် မင်းကြီးသည် အသက်တော်ရှင်စေသတည်းဟု ကြွေး ကြော်ကြလော့။
35അതിന്റെശേഷം നിങ്ങള്‍ അവന്റെ പിന്നാലെ വരുവിന്‍ ; അവന്‍ വന്നു എന്റെ സിംഹാസനത്തില്‍ ഇരുന്നു എനിക്കു പകരം വാഴേണം; യിസ്രായേലിന്നും യെഹൂദെക്കും പ്രഭുവായിരിക്കേണ്ടതിന്നു ഞാന്‍ അവനെ നിയമിച്ചിരിക്കുന്നു.
35ထိုနောက်သင်တို့လိုက်လျက် ငါ့သားသည်လာ၍ နန်းထိုင် ရမည်။ ငါ့ကိုယ်စားရှင်ဘုရင်ဖြစ်ရမည်။ ထိုသူကို ဣသရေလမင်း၊ ယုဒမင်းအရာ၌ ငါခန့်ထားသည်ဟု မိန့် တော်မူ၏။
36അപ്പോള്‍ യെഹോയാദയുടെ മകന്‍ ബെനായാവു രാജാവിനോടുആമേന്‍ ; യജമാനനായ രാജാവിന്റെ ദൈവമായ യഹോവയും അങ്ങനെ തന്നേ കല്പിക്കുമാറാകട്ടെ.
36ယောယဒသား ဗေနာယက အာမင်။ အရှင် မင်းကြီးကိုးကွယ်သော ဘုရားသခင်ထာဝရဘုရားသည် လည်း ထိုသို့မိန့်တော်မူပါစေသော။
37യഹോവ യജമാനനായ രാജാവിനോടുകൂടെ ഇരുന്നതുപോലെ ശലോമോനോടുംകൂടെ ഇരിക്കയും യജമാനനായ ദാവീദ്‍രാജാവിന്റെ സിംഹാസനത്തെക്കാളും അവന്റെ സിംഹാസനത്തെ ശ്രേഷ്ഠമാക്കുകയും ചെയ്യുമാറാകട്ടെ എന്നു ഉത്തരം പറഞ്ഞു.
37ထာဝရဘုရားသည် အရှင်မင်းကြီးဘက်မှာ ရှိတော်မူသည်နည်းတူ ရှောလမုန်ဘက်မှာ ရှိတော်မူပါ စေသော။ အရှင်မင်းကြီးဒါဝိဒ်၏ ရာဇပလ္လင်ထက် သားတော်၏ ရာဇပလ္လင်သည်သာ၍ ဘုန်းကြီးမည် အကြောင်း စီရင်တော်မူပါစေသောဟု ရှင်ဘုရင်ကို ပြန်လျှောက်လေ၏။
38അങ്ങനെ സാദോക്‍ പുരോഹിതനും നാഥാന്‍ പ്രവാചകനും യെഹോയാദയുടെ മകനായ ബെനായാവും ക്രേത്യരും പ്ളേത്യരും ചെന്നു ദാവീദ്‍രാജാവിന്റെ കോവര്‍കഴുതപ്പുറത്തു ശലോമേനെ കയറ്റി ഗീഹോനിലേക്കു കൊണ്ടുപോയി,
38ထိုအခါ ယဇ်ပုရောဟိတ်ဇာဒုတ်၊ ပရောဖက် နာသန်၊ ယောယံဒ သားဗေနာယ၊ ခေရသိလူ၊ ပေလသိ လူတို့သည် ထွက်၍ ရှောလမုန်ကို ဒါဝိဒ်မင်းကြီး၏ မြင်းလားပေါ်မှာ စီးစေလျက် ဂိဟုန်မြို့သို့ ဆောင်သွား ကြ၏။
39സാദോക്‍ പുരോഹിതന്‍ തൃക്കൂടാരത്തില്‍നിന്നു തൈലക്കൊമ്പു കൊണ്ടുചെന്നു ശലോമോനെ അഭിഷേകം ചെയ്തു. അവര്‍ കാഹളം ഊതി, ജനമൊക്കെയും ശലോമോന്‍ രാജാവേ, ജയജയ എന്നു ഘോഷിച്ചു പറഞ്ഞു.
39ယဇ်ပုရောဟိတ်ဇာဒုတ်သည် တဲတော်ထဲက ဆီဘူးကိုယူ၍ ရှောလမုန်ကိုဘိသိက်ပေးပြီးမှ၊ သူတို့သည် တံပိုးမှုတ်၍၊ ရှောလမုန်မင်းကြီးသည် အသက်တော်ရှင် စေသတည်းဟု လူအပေါင်းတို့သည် ဟစ်ကြော်ကြ၏။
40പിന്നെ ജനമൊക്കയും അവന്റെ പിന്നാലെ ചെന്നു; ജനം കുഴലൂതി; അവരുടെ ഘോഷംകൊണ്ടു ഭൂമികുലുങ്ങുമാറു അത്യന്തം സന്തോഷിച്ചു.
40လူအပေါင်းတို့သည် တီးမှုတ်လျက် နောက် တော်သို့လိုက်၍၊ မြေကြီးကွဲမတတ်ရှိသည်တိုင်အောင် အလွန်ဝမ်းမြောက်သောအသံကို ပြုကြ၏။
41അദോനീയാവും കൂടെ ഉണ്ടായിരുന്ന സകല വിരുന്നുകാരും ഭക്ഷണം കഴിഞ്ഞിരിക്കുമ്പോള്‍ അതു കേട്ടു. കാഹളനാദം കേട്ടപ്പോള്‍ യോവാബ്പട്ടണം കലങ്ങിയിരിക്കുന്ന ഈ ആരവം എന്തു എന്നു ചോദിച്ചു.
41အဒေါနိယနှင့် သူ၏အပေါင်းအဘော်တို့သည် စားသောက်ပွဲ ပြီးသောအခါ ထိုအသံကို ကြားကြ၏။ တံပိုးမှုတ်သံကိုယွာဘကြားလျှင်၊ တမြို့လုံး အုတ်အုတ် ကျက်ကျက်ပြုသံကား၊ အဘယ်သို့နည်းဟု မေးစဉ်ပင်၊
42അവന്‍ പറയുമ്പോള്‍ തന്നേ ഇതാ, പുരോഹിതനായ അബ്യാഥാരിന്റെ മകന്‍ യോനാഥാന്‍ വരുന്നു; അദോനീയാവു അവനോടുഅകത്തുവരിക; നീ യോഗ്യപുരുഷന്‍ ; നീ നല്ലവര്‍ത്തമാനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.
42ယဇ်ပုရောဟိတ် အဗျာသာ၏သား ယောနသန် သည်လာလျှင်၊ အဒေါနိယကဝင်ပါ။ သင်သည် လူကောင်းဖြစ်၍၊ ကောင်းသောသိတင်းကို ကြားပြော လိမ့်မည်ဟု ဆိုလျှင်၊
43യോനാഥാന്‍ അദോനീയാവോടു ഉത്തരം പറഞ്ഞതുനമ്മുടെ യജമാനനായ ദാവീദ് രാജാവു ശലോമോനെ രാജാവാക്കിയിരിക്കുന്നു.
43ယောနသန်က၊ အကယ်စင်စစ် ငါတို့အရှင် ဒါဝိဒ်မင်းကြီးသည် ရှောလမုန်ကို ရှင်ဘုရင်အရာ၌ ခန့်ထားတော်မူပြီ။
45സാദോക്‍ പുരോഹിതനും നാഥാന്‍ പ്രവാചകനും അവനെ ഗീഹോനില്‍വെച്ചു രാജാവായിട്ടു അഭിഷേകം ചെയ്തു. അവര്‍ പട്ടണം മുഴങ്ങുംവണ്ണം സന്തോഷിച്ചുകൊണ്ടു അവിടെനിന്നു മടങ്ങിപ്പോയി. ഇതാകുന്നു നിങ്ങള്‍ കേട്ട ഘോഷം.
44ရှင်ဘုရင်သည်လည်း ယဇ်ပုရောဟိတ်ဇာဒုတ်၊ ပရောဖက်နာသန်၊ ယောယဒသားဗေနာယ၊ ခေရသိလူ၊ ပေလသိလူတို့ကို ရှောလမုန် နှင့်အတူ စေလွှတ်တော်မူ၍ မြင်းလားတော်ပေါ်မှာ စီးစေကြပါပြီ။
46അത്രയുമല്ല ശലോമോന്‍ രാജസിംഹാസനത്തില്‍ ഇരിക്കുന്നു;
45ယဇ်ပုရောဟိတ် ဇာဒုတ်နှင့် ပရောဖက်နာသန် တို့သည် ရှောလမုန်ကို ဂိဟုန်မြို့၌ ရာဇဘိသိက်ပေးပါပြီ။ ထိုမြို့မှ ဝမ်းမြောက်စွာ လာပြန်၍၊ တမြို့လုံးအုတ်အုတ် ကျက်ကျက်သောအသံကို ကိုယ်တော်ကြားရပါ၏။
47രാജഭൃത്യന്മാരും നമ്മുടെ യജമാനനായ ദാവീദ്‍രാജാവിനെ അഭിവന്ദനം ചെയ്‍വാന്‍ ചെന്നു; നിന്റെ ദൈവം ശലോമോന്റെ നാമത്തെ നിന്റെ നാമത്തെക്കാള്‍ ഉല്‍കൃഷ്ടവും അവന്റെ സിംഹാസനത്തെ നിന്റെ സിംഹാസനത്തെക്കാള്‍ ശ്രേഷ്ഠവും ആക്കട്ടെ എന്നു പറഞ്ഞു.
46ရှောလမုန်သည်လည်း ရာဇပလ္လင်တော်ပေါ်မှာ ထိုင်ပါ၏။
48രാജാവു തന്റെ കട്ടിലിന്മേല്‍ നമസ്കരിച്ചുഇന്നു എന്റെ സിംഹാസനത്തില്‍ എന്റെ സന്തതി ഇരിക്കുന്നതു എന്റെ കണ്ണുകൊണ്ടു കാണ്മാന്‍ സംഗതി വരുത്തിയ യിസ്രായേലിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.
47ရှင်ဘုရင်၏ ကျွန်တို့သည်လည်း တို့အရှင် ဒါဝိဒ်မင်းကြီးကို ကောင်းကြီးပေးခြင်းငှါ သွား၍ဘုရား သခင်သည် ရှောလမုန်၏နာမကို ခမည်းတော်၏နာမ ထက်သာ၍ ချီးမြှောက်တော်မူပါစေသော။ သူ၏ရာဇ ပလ္လင်ကို ခမည်းတော်၏ ရာဇပလ္လင်ထက်သာ၍ ဘုန်းကြီးမည်အကြောင်း စီရင်တော်မူပါစေသောဟု လျှောက်လျှင်၊ ရှင်ဘုရင်သည် သာလွန်တော်ပေါ်မှာ ဦးချလျက်၊
49ഉടനെ അദോനീയാവിന്റെ വിരുന്നുകാര്‍ ഒക്കെയും ഭയപ്പെട്ടു എഴുന്നേറ്റു ഔരോരുത്തന്‍ താന്താന്റെ വഴിക്കുപോയി.
48ငါသည် ကိုယ်မျက်စိနှင့်မြင်စေခြင်းငှါ၊ ငါ့နန်း ပေါ်မှာ ထိုင်ရသော သူကို ယနေ့ပေးသနားတော်မူသော ဣသရေလအမျိုး၏ရှင်ဘုရင် ထာဝရဘုရားသည် မင်္ဂလာရှိတော်မူစေသတည်းဟု မိန့်တော်မူကြောင်းကို အဒေါနိယအား ပြန်လျှောက်လေ၏။
50അദോനീയാവും ശലോമോനെ പേടിച്ചു ചെന്നു യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചു.
49ထိုအခါ အဒေါနိယနှင့် ပေါင်းဘော်သော သူအပေါင်းတို့သည် ကြောက်ရွံ့သဖြင့် ထ၍ တယောက် တခြားစီ သွားကြ၏။
51അദോനീയാവു ശലോമോന്‍ രാജാവിനെ പേടിക്കുന്നു; ശലോമോന്‍ രാജാവു അടിയനെ വാള്‍കൊണ്ടു കൊല്ലുകയില്ല എന്നു ഇന്നു എന്നോടു സത്യം ചെയ്യട്ടെ എന്നു പറഞ്ഞു. അവന്‍ യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചിരിക്കുന്നു എന്നു ശലോമോന്‍ വര്‍ത്തമാനം കേട്ടു.
50အဒေါနိယသည်လည်း ရှောလမုန်ကို ကြောက် သဖြင့် ထသွား၍ ယဇ်ပလ္လင်ဦးချိုတို့ကို ကိုင်လျက်နေ၏။
52അവന്‍ യോഗ്യനായിരുന്നാല്‍ അവന്റെ തലയിലെ ഒരു രോമവും നിലത്തു വീഴുകയില്ല; അവനില്‍ കുറ്റം കണ്ടാലോ അവന്‍ മരിക്കേണം എന്നു ശലോമോന്‍ കല്പിച്ചു.
51အဒေါနိယသည် ရှောလမုန်မင်းကြီးကို ကြောက်၍ ယဇ်ပလ္လင်ဦးချိုတို့ကို ကိုင်လျက်၊ ရှောလမုန် မင်းကြီးသည် ကျွန်တော်ကို မကွပ်မျက်မည်အကြောင်း ယနေ့ကျိန်ဆိုတော်မူပါစေဟုဆိုကြောင်းကို ရှောလမုန် အားလျှောက်လေသော်၊
53അങ്ങനെ ശലോമോന്‍ രാജാവു ആളയച്ചു അവര്‍ അവനെ യാഗപീഠത്തിങ്കല്‍നിന്നു ഇറക്കി കൊണ്ടുവന്നു. അവന്‍ വന്നു ശലോമോന്‍ രാജാവിനെ നമസ്കരിച്ചു. ശലോമോന്‍ അവനോടുനിന്റെ വീട്ടില്‍ പൊയ്ക്കൊള്‍ക എന്നു കല്പിച്ചു.
52ရှောလမုန်က၊ သူသည်လူကောင်းဖြစ်လျှင်၊ ဆံခြည်တပင်မျှ မြေသို့မကျရ။ အပြစ်ရှိလျှင် အသေခံရ မည်ဟု အမိန့်တော်ရှိ၍၊
53လူကိုစေလွှတ်သဖြင့်၊ အဒေါနိယကို ယဇ်ပလ္လင် မှ ခေါ်ခဲ့သည်အတိုင်း၊ သူသည်လာ၍ ရှောလမုန်မင်းကြီး ရှေ့မှာ ဦးချလေ၏။ ရှောလမုန်ကလည်း၊ သင့်အိမ်သို့ သွားလော့ဟု မိန့်တော်မူ၏။