Malayalam

Myanmar

2 Samuel

24

1യഹോവയുടെ കോപം വീണ്ടും യിസ്രായേലിന്റെ നേരെ ജ്വലിച്ചുനീ ചെന്നു യിസ്രായേലിനെയും യെഹൂദയെയും എണ്ണുക എന്നിങ്ങനെ അവര്‍ക്കും വിരോധമായി ദാവീദിന്നു തോന്നിച്ചു.
1နောက်တဖန်ထာဝရဘုရားသည် ဣသရေလ အမျိုးကို အမျက်ထွက်တော်မူလျှင်၊ စာတန်သည် ရန်ဘက်ပြု၍ ဣသရေလလူနှင့် ယုဒလူတို့ကို ရေတွက် စေခြင်းငှါ ဒါဝိဒ်ကိုတိုက်တွန်းလေ၏။
2അങ്ങനെ രാജാവു തന്റെ സേനാധിപതിയായ യോവാബിനോടുദാന്‍ മുതല്‍ ബേര്‍-ശേബവരെ യിസ്രായേല്‍ഗോത്രങ്ങളില്‍ ഒക്കെയും നിങ്ങള്‍ സഞ്ചരിച്ചു ജനത്തെ എണ്ണി ജനസംഖ്യ എന്നെ അറിയിപ്പിന്‍ എന്നു കല്പിച്ചു.
2ရှင်ဘုရင်ကလည်း၊ လူပေါင်းမည်မျှရှိသည်ကို ငါသိမည်အကြောင်း၊ ဒန်မြို့မှသည် ဗေရရှေဘမြို့ တိုင်အောင် ဣသရေလခရိုင်ရှိသမျှတို့ကို ရှောက်သွား၍၊ လူတို့ကို ရေတွက်လော့ဟု အထံတော်၌ရှိသော ဗိုလ်ချုပ် မင်းယွာဘအားမိန့်တော်မူ၏။
3അതിന്നു യോവാബ് രാജാവിനോടുയജമാനനായ രാജാവിന്റെ കാലത്തു തന്നേ നിന്റെ ദൈവമായ യഹോവ ജനത്തെ ഇപ്പോള്‍ ഉള്ളതില്‍ നൂറിരട്ടി വര്‍ദ്ധിപ്പിക്കട്ടെ; എങ്കിലും യജമാനനായ രാജാവു ഈ കാര്യത്തിന്നു താല്പര്യപ്പെടുന്നതു എന്തിന്നു എന്നു പറഞ്ഞു.
3ယွာဘကလည်း၊ ကိုယ်တော်၏ဘုရားသခင် ထာဝရဘုရားသည် လူတို့ကိုထပ်၍ အဆတရာတိုးပွါး စေသဖြင့်၊ ကျွန်တော်သခင် အရှင်မင်းကြီးမြင်မည် အကြောင်း ပြုတော်မူပါစေသော။ သို့ရာတွင် ကျွန်တော် သခင်အရှင်မင်းကြီးသည် ဤအမှုကို အဘယ်ကြောင့် နှစ်သက်တော်မူသနည်းဟု ရှင်ဘုရင်အား လျှောက်လေ ၏။
4എങ്കിലും യോവാബും പടനായകന്മാരും രാജാവിന്റെ കല്പന അനുസരിക്കേണ്ടിവന്നു. അങ്ങനെ യോവാബും പടനായകന്മാരും യിസ്രായേല്‍ജനത്തെ എണ്ണുവാന്‍ രാജസന്നിധിയില്‍നിന്നു പുറപ്പെട്ടു.
4သို့သော်လည်း အမိန့်တော်သည် ယွာဘစကား နှင့် ဗိုလ်များ စကားကိုနိုင်သဖြင့်၊ ယွာဘနှင့် ဗိုလ်များ တို့သည် လူတို့ကိုရေတွက်အံ့သောငှါ အထံတော်မှ ထွက် သွားကြ၏။
5അവര്‍ യോര്‍ദ്ദാന്‍ കടന്നു ഗാദ് താഴ്വരയുടെ മദ്ധ്യേയുള്ള പട്ടണത്തിന്നു വലത്തു വശത്തു അരോവേരിലും യസേരിന്നു നേരെയും കൂടാരം അടിച്ചു.
5ယော်ဒန်မြစ်ကိုကူး၍ ဂဒ်ချိုင့်၌ရှိသော အာရော်မြို့အရှေ့ဘက်၊ ယာဇာမြို့အနားမှာ တပ်ချ ကြ၏။
6പിന്നെ അവര്‍ ഗിലെയാദിലും തഹ്തീം-ഹൊദ്ശിദേശത്തും ചെന്നു; പിന്നെ അവര്‍ ദാന്‍ -യാനിലും ചുറ്റി സീദോനിലും ചെന്നു;
6ဂိလဒ်ပြည်၊ နောက်သိမ်းသောပြည်၊ ဒန်ယန် ပြည်တို့ကို လွန်ပြီးမှ ဇိဒုန်ပြည်သို့ ဝိုင်းသွား၍၊
7പിന്നെ അവര്‍ സോര്‍കോട്ടെക്കും ഹിവ്യരുടെയും കനാന്യരുടെയും എല്ലാപട്ടണങ്ങളിലും ചെന്നിട്ടു യെഹൂദയുടെ തെക്കുഭാഗത്തു ബേര്‍-ശേബയിലേക്കു പുറപ്പെട്ടു.
7တုရုရဲတိုက်သို့၎င်း၊ ဟိဝိမြို့များ၊ ခါနာနိမြို့များ အလုံးစုံတို့သို့၎င်း ရောက်၍၊ ယုဒပြည်တောင်ပိုင်း၊ ဗေရ ရှေဘမြို့၌ လက်စသတ်ကြ၏။
8ഇങ്ങനെ അവര്‍ ദേശത്തെല്ലാടവും സഞ്ചരിച്ചു, ഒമ്പതുമാസവും ഇരുപതു ദിവസവും കഴിഞ്ഞശേഷം യെരൂശലേമില്‍ എത്തി.
8ထိုသို့တပြည်လုံး ရှောက်သွား၍ ကိုးလနှင့် အရက်နှစ်ဆယ်လွန်မှ ယေရုရှလင်မြို့သို့ ရောက်ကြ၏။
9യോവാബ് ജനത്തെ എണ്ണിയതിന്റെ ആകത്തുക രാജാവിന്നു കൊടുത്തുയിസ്രായേലില്‍ ആയുധപാണികളായ യോദ്ധാക്കള്‍ എട്ടുലക്ഷവും യെഹൂദ്യര്‍ അഞ്ചുലക്ഷവും ഉണ്ടായിരുന്നു.
9ယွာဘသည်လည်းလူပေါင်းစာရင်းကို ရှင်ဘုရင်အား ဆက်၍၊ ဣသရေလအမျိုး၌ ထားကိုင် သူရဲရှစ်သိန်း၊ ယုဒအမျိုး၌ ငါသိန်းရှိကြ၏။
10എന്നാല്‍ ദാവീദ് ജനത്തെ എണ്ണിയശേഷം തന്റെ ഹൃദയത്തില്‍ കുത്തുകൊണ്ടിട്ടു യഹോവയോടുഞാന്‍ ഈ ചെയ്തതു മഹാപാപം; എന്നാല്‍ യഹോവേ, അടിയന്റെ കുറ്റം ക്ഷമിക്കേണമേ; ഞാന്‍ വലിയ ഭോഷത്വം ചെയ്തുപോയി എന്നു പറഞ്ഞു.
10ဒါဝိဒ်သည် လူတို့ကို ရေတွက်ပြီးမှ နောင်တရ၍၊ အကျွန်ုပ်ပြုမိသောအမှု၌ အလွန်ပြစ်မှားပါပြီ။ အိုထာဝရ ဘုရား၊ ကိုယ်တော်ကျွန်၏အပြစ်ကို ဖြေရှင်းတော်မူပါ။ အကျွန်ုပ်သည် အလွန်မိုက်သောအမှုကို ပြုမိပါပြီဟု ထာဝရဘုရားအား တောင်းပန်လေ၏။
11ദാവീദ് രാവിലെ എഴുന്നേറ്റപ്പോള്‍ ദാവീദിന്റെ ദര്‍ശകനായ ഗാദ്പ്രവാചകന്നു യഹോവയുടെ അരുളപ്പാടുണ്ടായതു എന്തെന്നാല്‍
11ဒါဝိဒ်သည် နံနက်အချိန်၌ ထသောအခါ၊ ထာဝရဘုရား၏ နှုတ်ကပတ်တော်သည် ဒါဝိဒ်၏ ပရောဖက်ဂဒ်သို့ ရောက်လာ၍၊
12നീ ചെന്നു ദാവീദിനോടുഞാന്‍ മൂന്നു കാര്യം നിന്റെ മുമ്പില്‍ വെക്കുന്നു; അതില്‍ ഒന്നു തിരഞ്ഞെടുത്തുകൊള്‍ക; അതു ഞാന്‍ നിന്നോടു ചെയ്യും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു എന്നു പറക.
12ဒါဝိဒ်ထံသို့သွားလော့။ အရာသုံးပါးကိုသင့်အား ငါပြ၏။ သင်၌ ငါပြုစရာဘို့ တပါးပါးကိုရွေးရမည်ဟု ထာဝရဘုရား၏ အမိန့်တော်ကို ဆင့်ဆိုလော့ဟု မိန့်တော်မူသည်အတိုင်း၊
13ഗാദ് ദാവീദിന്റെ അടുക്കല്‍ ചെന്നു അവനോടു അറിയിച്ചുനിന്റെ ദേശത്തു ഏഴു സംവത്സരത്തെ ക്ഷാമം ഉണ്ടാകയൊ? അല്ലെങ്കില്‍ മൂന്നു മാസം നിന്റെ ശത്രുക്കള്‍ നിന്നെ പിന്തുടരുകയും നീ അവരുടെ മുമ്പില്‍നിന്നു ഔടിപ്പോകയും ചെയ്കയോ? അല്ലെങ്കില്‍ നിന്റെ ദേശത്തു മൂന്നു ദിവസത്തെ മഹാമാരി ഉണ്ടാകയോ? എന്തുവേണം? എന്നെ അയച്ചവനോടു ഞാന്‍ മറുപടി പറയേണ്ടതിന്നു നീ ആലോചിച്ചുനോക്കുക എന്നു പറഞ്ഞു.
13ဂဒ်သည် ဒါဝိဒ်ထံသို့သွား၍၊ ပြည်တော်၌ သုံးနှစ်ပတ်လုံး အစာအာဟာရ ခေါင်းပါးစေရမည်လော။ သို့မဟုတ် ရန်သူတို့သည် သုံးလပတ်လုံးလိုက်၍ ကိုယ်တော်ပြေးတော်မူရမည်လော။ သို့မဟုတ် ပြည်တော်၌ သုံးရက်ပတ်လုံးကာလနာ ရောက်စေရမည်လော။ အကျွန်ုပ်ကို စေလွှတ်တော်မူသောသူအား အကျွန်ုပ်သည် အဘယ်သို့ ပြန်လျှောက်ရမည်ကို စဉ်းစားဆင်ခြင်တော်မူပါဟု လျှောက်လေ၏။
14ദാവീദ്,ഗാദിനോടുഞാന്‍ വലിയ വിഷമത്തില്‍ ആയിരിക്കുന്നു; നാം യഹോവയുടെ കയ്യില്‍ തന്നേ വീഴുക; അവന്റെ കരുണ വലിയതല്ലോ; മനുഷ്യന്റെ കയ്യില്‍ ഞാന്‍ വീഴരുതേ എന്നു പറഞ്ഞു.
14ဒါဝိဒ်ကလည်း၊ ငါသည် ကျဉ်းမြောင်းရာသို့ ရောက်လေပြီတကား။ ထာဝရဘုရား၏ လက်တော်သို့ ရောက်ပါစေ။ ကရုဏတော်ကြီးလှ၏။ လူလက်သို့ မရောက်ပါစေနှင့်ဟု ဂဒ်အားပြန်ပြော၏။
15അങ്ങനെ യഹോവ യിസ്രായേലില്‍ രാവിലേ തുടങ്ങി നിശ്ചയിച്ച അവധിവരെ മഹാമാരി അയച്ചു; ദാന്‍ മുതല്‍ ബേര്‍-ശേബവരെ ജനത്തില്‍ എഴുപതിനായിരം പേര്‍ മരിച്ചുപോയി.
15ထိုနေ့နံနက်မှစ၍ ချိန်းချက်သော အချိန်တိုင်အောင် ထာဝရဘုရားသည် ဣသရေလအမျိုး၌ ကာလ နာကို လွှတ်လိုက်တော်မူ၍၊ ဒန်မြို့မှသည် ဗေရရှေဘမြို့ တိုင်အောင် လူခုနစ်သောင်းသေကြ၏။
16എന്നാല്‍ ദൈവദൂതന്‍ യെരൂശലേമിനെ ബാധിപ്പാന്‍ അതിന്മേല്‍ കൈനീട്ടിയപ്പോള്‍ യഹോവ അനര്‍ത്ഥത്തെക്കുറിച്ചു അനുതപിച്ചു ജനത്തില്‍ നാശം ചെയ്യുന്ന ദൂതനോടുമതി, നിന്റെ കൈ പിന്‍ വലിക്ക എന്നു കല്പിച്ചു. അന്നേരം യഹോവയുടെ ദൂതന്‍ , യെബൂസ്യന്‍ അരവ്നയുടെ മെതിക്കളത്തിന്നരികെ ആയിരുന്നു.
16ကောင်းကင်တမန်သည် ယေရုရှလင်မြို့ကို ဖျက်ဆီးမည်ဟု လက်ကိုဆန့်သောအခါ၊ ထာဝရဘုရား သည် ထိုဘေးကြောင့် နောင်တရတော်မူ၍၊ တန်ပြီ။ သင့်လက်ကို ရုပ်သိမ်းလော့ဟု လူတို့ကိုဖျက်ဆီးသော ကောင်းကင်တမန်အား မိန့်တော်မူ၏။ ထိုအခါ ထာဝရ ဘုရား၏ ကောင်းကင်တမန်သည် ယေဗုသိလူအရောန၏ ကောက်နယ်တလင်းအနားမှာ ရှိ၏။
17ജനത്തെ ബാധിക്കുന്ന ദൂതനെ ദാവീദ് കണ്ടിട്ടു യഹോവയോടുഞാനല്ലോ പാപം ചെയ്തതു; ഞാനല്ലോ കുറ്റം ചെയ്തതു; ഈ ആടുകള്‍ എന്തു ചെയ്തു? നിന്റെ കൈ എനിക്കും എന്റെ പിതൃഭവനത്തിന്നും വിരോധമായിരിക്കട്ടെ എന്നു പ്രാര്‍ത്ഥിച്ചുപറഞ്ഞു.
17လူတို့ကို ဒဏ်ခတ်သော ကောင်းကင်တမန်ကို ဒါဝိဒ်သည်မြင်သောအခါ၊ အကျွန်ုပ်ပြစ်မှားပါပြီ။ ဒုစရိုက်ကို ပြုမိပါပြီ။ ဤသိုးတို့မူကား အဘယ်သို့ပြုမိပါ သနည်း။ လက်တော်သည် အကျွန်ုပ်နှင့် အကျွန်ုပ် အဆွေ အမျိုး၌ ရောက်စေတော်မူပါဟု ထာဝရဘုရားအား တောင်းပန်လေ၏။
18അന്നുതന്നേ ഗാദ് ദാവീദിന്റെ അടുക്കല്‍ വന്നു അവനോടുനീ ചെന്നു യെബൂസ്യനായ അരവ്നയുടെ കളത്തില്‍ യഹോവേക്കു ഒരു യാഗപീഠം ഉണ്ടാക്കുക എന്നു പറഞ്ഞു.
18ထိုနေ့ခြင်းတွင် ဂဒ်သည် ဒါဝိဒ်ထံသို့လာ၍၊ ကိုယ်တော်ကြွပါ။ ယေဗုသိလူအရောန၏ ကောက်နယ် တလင်း၌ထာဝရဘုရားအဘို့ ယဇ်ပလ္လင်ကို တည်ရမည် ဟု၊
19യഹോവയുടെ കല്പനപ്രകാരം ഗാദ് പറഞ്ഞതുപോലെ ദാവീദ് അവിടേക്കു പോയി.
19ထာဝရဘုရား၏ အမိန့်တော်ကို ဆင့်ဆိုသည်အတိုင်း ဒါဝိဒ်သည် သွားလေ၏။
20അരവ്നാ നോക്കി; രാജാവും അവന്റെ ഭൃത്യന്മാരും തന്റെ അടുക്കല്‍ വരുന്നതു കണ്ടാറെ അരവ്നാ പുറപ്പെട്ടുചെന്നു രാജാവിന്റെ മുമ്പില്‍ സാഷ്ടാംഗം വീണു നമസ്കരിച്ചു.
20ထိုသို့ရှင်ဘုရင်သည် အခြံအရံတော်နှင့်တကွ ကြွလာသည်ကို အရောနသည် ကြည့်၍မြင်လျှင်၊ ပြင်သို့ ထွက်၍ ရှင်ဘုရင်ရှေ့တော်၌ ဦးချပြပ်ဝပ်လျက်၊
21യജമാനനായ രാജാവു അടിയന്റെ അടുക്കല്‍ വരുന്നതു എന്തു എന്നു അരവ്നാ ചോദിച്ചതിന്നു ദാവീദ്ബാധ ജനത്തെ വിട്ടുമാറുവാന്‍ തക്കവണ്ണം യഹോവേക്കു ഒരു യാഗപീഠം പണിയേണ്ടതിന്നു ഈ കളം നിന്നോടു വിലെക്കു വാങ്ങുവാന്‍ തന്നേ എന്നു പറഞ്ഞു.
21ကျွန်တော်သခင် အရှင်မင်းကြီးသည် ကိုယ်တော်ကျွန်ရှိရာသို့ အဘယ်ကြောင့် ကြွလာတော်မူသနည်း ဟု မေးလျှောက်လျှင်၊ ဒါဝိဒ်က၊ လူတို့တွင် ကာလနာဘေးကို ငြိမ်းစေမည်အကြောင်း ထာဝရဘုရားအဘို့ ယဇ်ပလ္လင်ကို တည်လို၍၊ သင်၏ကောက်နယ်တလင်းကို ဝယ်အံ့သောငှါ လာသည်ဟု အမိန့်ရှိသော်၊
22അരവ്നാ ദാവീദിനോടുയജമാനനായ രാജാവിന്നു ബോധിച്ചതു എടുത്തു യാഗം കഴിച്ചാലും; ഹോമയാഗത്തിന്നു കാളകളും വിറകിന്നു മെതിവണ്ടികളും കാളക്കോപ്പുകളും ഇതാ.
22အရောနက၊ ကျွန်တော်သခင်အရှင်မင်းကြီး သည် စိတ်တော်ရှိသည်အတိုင်း ယူ၍ ပူဇော်တော်မူပါ။ မီးရှို့ရာယဇ်ဘို့ နွားများရှိပါ၏။ ထင်းဘို့ကောက်နယ်တန်ဆာ၊ နွားနှင့်ဆိုင်သော တန်ဆာများရှိပါ၏ဟု ဒါဝိဒ် အား လျှောက်လျက်၊
23രാജാവേ, ഇതൊക്കെയും അരവ്നാ രാജാവിന്നു തരുന്നു എന്നു പറഞ്ഞു. നിന്റെ ദൈവമായ യഹോവ നിന്നില്‍ പ്രസാദിക്കുമാറാകട്ടെ എന്നും അരവ്നാ രാജാവിനോടു പറഞ്ഞു.
23အလုံးစုံတို့ကို ရှင်ဘုရင်အား ဆက်၍၊ ကိုယ်တော်၏ ဘုရားသခင်ထာဝရဘုရားသည် ကိုယ်တော်ကို လက်ခံတော်မူပါစေသောဟု လျှောက်လေ၏။
24രാജാവു അരവ്നയോടുഅങ്ങനെയല്ല, ഞാന്‍ അതു നിന്നോടു വിലെക്കേ വാങ്ങുകയുള്ളു; എനിക്കു ഒന്നും ചെലവില്ലാതെ ഞാന്‍ എന്റെ ദൈവമായ യഹോവേക്കു ഹോമയാഗം കഴിക്കയില്ല എന്നു പറഞ്ഞു. അങ്ങനെ ദാവീദ് കളത്തെയും കാളകളെയും അമ്പതു ശേക്കല്‍ വെള്ളിക്കു വാങ്ങി.
24ရှင်ဘုရင်ကလည်း၊ ထိုသို့ငါမယူရ။ စင်စစ်အဘိုးပေး၍ ငါဝယ်မည်။ ကိုယ်ငွေမကုန်ဘဲငါ၏ ဘုရားသခင် ထာဝရဘုရားအား မီးရှို့ရာယဇ်ကို ငါမပူဇော်လိုဟု အရောနအား ဆိုသဖြင့်၊ ငွေအကျပ်ငါးဆယ်ကို ပေး၍၊ ထိုကောက်နယ်တလင်းနှင့် နွားတို့ကို ဝယ်ပြီးမှ၊
25ദാവീദ് യഹോവേക്കു അവിടെ ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു. അപ്പോള്‍ യഹോവ ദേശത്തിന്റെ പ്രാര്‍ത്ഥന കേട്ടു; ബാധ യിസ്രായേലിനെ വിട്ടുമാറുകയും ചെയ്തു.
25ထိုအရပ်၌ ထာဝရဘုရားအဘို့ ယဇ်ပလ္လင်ကို တည်၍ မီးရှို့ရာယဇ်၊ မိဿဟာယယဇ်တို့ကို ပူဇော် လေ၏။ ထာဝရဘုရားသည်လည်း၊ ဣသရေလပြည်အဘို့ ဆုတောင်းသောစကားကို နားထောင်၍ ကာလနာ ဘေးကို ငြိမ်းစေတော်မူ၏။