1എന്നാല്‍ ഗിലെയാദിലെ തിശ്ബിയില്‍നിന്നുള്ള തിശ്ബ്യനായ ഏലീയാവു അഹാബിനോടുഞാന്‍ സേവിച്ചുനിലക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ, ഞാന്‍ പറഞ്ഞല്ലാതെ ഈയാണ്ടുകളില്‍ മഞ്ഞും മഴയും ഉണ്ടാകയില്ല എന്നു പറഞ്ഞു.
1ဂိလဒ်ပြည် တိရှဘိမြို့သားဧလိယက၊ ငါကိုးကွယ်သော ဣသရေလအမျိုး၏ ဘုရားသခင်ထာဝရ ဘုရား အသက်ရှင်တော်မူသည်အတိုင်း၊ ငါ့အခွင့်မရှိဘဲ အင်တန်ကာလပတ်လုံးမိုဃ်းမရွာ၊ နှင်းမကျရဟု အာဟပ် မင်းအားမြွက်ဆို၏။
2പിന്നെ അവന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാല്‍
2ထာဝရဘုရား၏ နှုတ်ကပတ်တော်သည် ဧလိယသို့ ရောက်လာသည်ကား၊
3നീ ഇവിടെനിന്നു പുറപ്പെട്ടു കിഴക്കോട്ടു ചെന്നു യോര്‍ദ്ദാന്നു കിഴക്കുള്ള കെരീത്ത് തോട്ടിന്നരികെ ഒളിച്ചിരിക്ക.
3သင်သည် ဤအရပ်မှ ထွက်သွားလော့။ အရှေ့သို့ပြောင်း၍ ယော်ဒန်မြစ်တဘက်၊ ခေရိတ်ချောင်းနားမှာ ပုန်းရှောင်၍နေလော့။
4തോട്ടില്‍നിന്നു നീ കുടിച്ചുകൊള്ളേണം; അവിടെ നിനക്കു ഭക്ഷണം തരേണ്ടതിന്നു ഞാന്‍ കാക്കയോടു കല്പിച്ചിരിക്കുന്നു.
4ထိုချောင်းရေကို သောက်ရမည်။ ကျီးအတို့သည် သင့်ကို ကျွေးမွေးမည်အကြောင်း ငါမှာထားပြီဟု မိန့် တော်မူသည်အတိုင်း၊
5അങ്ങനെ അവന്‍ പോയി യഹോവയുടെ കല്പനപ്രകാരം ചെയ്തു; അവന്‍ ചെന്നു യോര്‍ദ്ദാന്നു കിഴക്കുള്ള കെരീത്ത് തോട്ടിന്നരികെ പാര്‍ത്തു.
5ဧလိယသည်သွား၍ ယော်ဒန်မြစ်တဘက်၊ ခေရိတ်ချောင်းနားမှာ နေလေ၏။
6കാക്ക അവന്നു രാവിലെ അപ്പവും ഇറച്ചിയും വൈകുന്നേരത്തു അപ്പവും ഇറച്ചിയും കൊണ്ടുവന്നു കൊടുക്കും; തോട്ടില്‍നിന്നു അവന്‍ കുടിക്കും.
6ကျီးအတို့သည် နေ့တိုင်းနံနက်တခါ၊ ညဦးတခါ မုန့်နှင့်အမဲသားကို ဆောင်ခဲ့ကြ၏။ ချောင်းရေကိုလည်း သောက်ရ၏။
7എന്നാല്‍ ദേശത്തു മഴ പെയ്യായ്കയാല്‍ കുറെ ദിവസം കഴിഞ്ഞശേഷം തോടു വറ്റിപ്പോയി.
7နောက်တဖန် မိုဃ်းမရွာသောကြောင့် ချောင်းရေခန်းခြောက်လေ၏။
8അപ്പോള്‍ അവന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാല്‍
8ထိုအခါ ထာဝရဘုရား၏ နှုတ်ကပတ်တော် သည် ရောက်လာသည်ကား၊
9നീ എഴുന്നേറ്റു സീദോനോടു ചേര്‍ന്ന സാരെഫാത്തിലേക്കു ചെന്നു അവിടെ പാര്‍ക്ക; നിന്നെ പുലര്‍ത്തേണ്ടതിന്നു അവിടെ ഉള്ള ഒരു വിധവയോടു ഞാന്‍ കല്പിച്ചിരിക്കുന്നു.
9သင်ထလော့။ ဇိဒုန်ပြည်၊ ဇရတ္တမြို့သို့ သွား၍ နေလော့။ ထိုမြို့၌ နေသောမုတ်ဆိုးမတယောက်သည် သင့်ကို ကျွေးမွေးမည်အကြောင်း ငါမှာထားပြီဟု မိန့်တော်မူသည်အတိုင်း၊
10അങ്ങനെ അവന്‍ എഴുന്നേറ്റു സാരെഫാത്തിന്നു പോയി. അവന്‍ പട്ടണവാതില്‍ക്കല്‍ എത്തിയപ്പോള്‍ അവിടെ ഒരു വിധവ വിറകു പെറുക്കിക്കൊണ്ടിരുന്നു. അവന്‍ അവളെ വിളിച്ചുഎനിക്കു കുടിപ്പാന്‍ ഒരു പാത്രത്തില്‍ കുറെ വെള്ളം കൊണ്ടുവരേണമേ എന്നു പറഞ്ഞു.
10ဧလိယသည်ထ၍ ဇရတ္တမြို့သို့သွား၏။ မြို့တံခါး သို့ရောက်သောအခါ၊ မုတ်ဆိုးမသည် ထင်းခွေလျက်ရှိ၏။ ဧလိယက၊ ငါသောက်စရာ ရေအနည်းငယ်ကို ခွက်နှင့် ယူခဲ့ပါလော့ဟု ဟစ်၍ဆို၏။
11അവള്‍ കൊണ്ടുവരുവാന്‍ പോകുമ്പോള്‍ ഒരു കഷണം അപ്പവും കൂടെ നിന്റെ കയ്യില്‍ കൊണ്ടുപോരേണമേ എന്നു അവന്‍ അവളോടു വിളിച്ചുപറഞ്ഞു.
11မိန်းမသည်ရေကိုယူခြင်းငှါ သွားစဉ်တွင်၊ တဖန်ဟစ်၍ မုန့်တဖဲ့ကိုလည်း သင့်လက်၌ ယူခဲ့ပါလော့ဟု ဆိုပြန်လျှင်၊
12അതിന്നു അവള്‍നിന്റെ ദൈവമായ യഹോവയാണ, കലത്തില്‍ ഒരു പിടി മാവും തുരുത്തിയില്‍ അല്പം എണ്ണയും മാത്രമല്ലാതെ എനിക്കു ഒരു അപ്പവും ഇല്ല. ഞാന്‍ ഇതാ, രണ്ടു വിറകു പെറുക്കുന്നു; ഇതു കൊണ്ടുചെന്നു എനിക്കും മകന്നും വേണ്ടി ഒരുക്കി അതു ഞങ്ങള്‍ തിന്നിട്ടു മരിപ്പാനിരിക്കയാകുന്നു എന്നു പറഞ്ഞു.
12မိန်းမက၊ သင်၏ဘုရားသခင် ထာဝရဘုရား အသက်ရှင်တော်မူသည်အတိုင်း၊ မုန့်ပြားတပြားမျှမရှိ။ အိုးထဲမှာ မုန့်ညက်တလက်ဆုပ်၊ ဘူး၌ ဆီအနည်းငယ်သာရှိ၏။ ကျွန်မနှင့်သားငယ်အဘို့ဖုတ်၍ စားလိုသော ငှါ၎င်း၊ စားပြီးမှ သေလိုသောငှါ၎င်း၊ ထင်းစနှစ်ခုကို ယခုခွေပါ၏ဟု ပြန်ပြော၏။
13ഏലീയാവു അവളോടുഭയപ്പെടേണ്ടാ; ചെന്നു നീ പറഞ്ഞതുപോലെ ചെയ്ക; എന്നാല്‍ ആദ്യം എനിക്കു ചെറിയോരു അട ഉണ്ടാക്കി കൊണ്ടുവരിക; പിന്നെ നിനക്കും നിന്റെ മകന്നും വേണ്ടി ഉണ്ടാക്കിക്കൊള്‍ക.
13ဧလိယကလည်းမစိုးရိမ်နှင့်။ သင်ဆိုသည်အတိုင်းသွား၍ ပြုလော့။ သို့ရာတွင် ငါ့အဘို့ မုန့်ပြားငယ် တပြားကို အရင်လုပ်၍ ယူခဲ့လော့။ နောက်မှ သင်နှင့် သင်၏သားငယ်အဘို့လုပ်လော့။
14യഹോവ ഭൂമിയില്‍ മഴ പെയ്യിക്കുന്ന നാള്‍വരെ കലത്തിലെ മാവു തീര്‍ന്നുപോകയില്ല; ഭരണിയിലെ എണ്ണ കുറഞ്ഞുപോകയും ഇല്ല എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
14ဣသရေလအမျိုး၏ ဘုရားသခင်ထာဝရဘုရားမိန့်တော်မူသည်ကား၊ ထာဝရဘုရားသည် မြေပေါ်မှာ မိုဃ်းရွာစေတော်မမူမှီတိုင်အောင်၊ အိုး၌ရှိသောမုန့်ညက်မကုန်။ ဘူး၌ရှိသော ဆီမလျော့ရဟု မိန့်တော်မူကြောင်း ကို ဆင့်ဆို၏။
15അവള്‍ ചെന്നു ഏലീയാവു പറഞ്ഞതുപോലെ ചെയ്തു; അങ്ങനെ അവളും അവനും അവളുടെ വീട്ടുകാരും ഏറിയനാള്‍ അഹോവൃത്തികഴിച്ചു.
15ထိုမုတ်ဆိုးမသည်သွား၍ ဧလိယစကားအတိုင်း ပြုသဖြင့်၊ ဧလိယနှင့်တကွ ကိုယ်တိုင်မှစ၍၊ အိမ်သားတို့ သည် အင်တန်ကာလပတ်လုံး စားရကြ၏။
16യഹോവ ഏലീയാവുമുഖാന്തരം അരുളിച്ചെയ്ത വചന പ്രകാരം കലത്തിലെ മാവു തീര്‍ന്നുപോയില്ല, ഭരണിയിലെ എണ്ണ കുറഞ്ഞുപോയതുമില്ല.
16ထာဝရဘုရားသည် ဧလိယအားဖြင့် မိန့်တော် မူသောစကားအတိုင်း၊ အိုး၌ရှိသော မုန့်ညက်မကုန်၊ ဘူး၌ရှိသော ဆီမလျော့။
17അനന്തരം വീട്ടുടമക്കാരത്തിയായ സ്ത്രീയുടെ മകന്‍ ദീനം പിടിച്ചു കിടപ്പിലായി; ദീനം കടുത്തിട്ടു അവനില്‍ ശ്വാസം ഇല്ലാതെയായി.
17ထိုနောက်မှ အိမ်ရှင်မ၏သားသည် ပြင်းပြစွာ သော အနာရောဂါစွဲသောကြောင့် အသက်ချုပ်၏။
18അപ്പോള്‍ അവള്‍ ഏലീയാവോടുഅയ്യോ ദൈവപുരുഷനേ, എനിക്കും നിനക്കും തമ്മില്‍ എന്തു? എന്റെ പാപം ഔര്‍പ്പിക്കേണ്ടതിന്നും എന്റെ മകനെ കൊല്ലേണ്ടതിന്നും ആകുന്നുവോ നീ എന്റെ അടുക്കല്‍ വന്നതു എന്നു പറഞ്ഞു.
18မိန်းမကလည်း၊ အို ဘုရားသခင်၏လူ၊ ကိုယ် တော်သည် ကျွန်မနှင့် အဘယ်သို့ဆိုင်သနည်း။ ကျွန်မ အပြစ်တို့ကို အောက်မေ့စေ၍၊ ကျွန်မသားကို သတ်အံ့ သောငှါ ကျွန်မဆီသို့ ကြွလာတော်မူသလောဟု ဧလိယ အားဆိုသော်၊
19അവന്‍ അവളോടുനിന്റെ മകനെ ഇങ്ങു തരിക എന്നു പറഞ്ഞു. അവനെ അവളുടെ മടിയില്‍നിന്നെടുത്തു താന്‍ പാര്‍ത്തിരുന്ന മാളികമുറിയില്‍ കൊണ്ടുചെന്നു തന്റെ കട്ടിലിന്മേല്‍ കിടത്തി.
19သင်၏သားကိုငါ့အားပေးလော့ဟုဆိုလျက်၊ မိန်းမရင်ခွင်ထဲက ယူ၍မိမိနေရာအထက်အခန်းသို့ ဆောင် သွားသဖြင့်၊ မိမိအိပ်ရာပေါ်မှာ ထားပြီးလျှင်၊
20അവന്‍ യഹോവയോടുഎന്റെ ദൈവമായ യഹോവേ, ഞാന്‍ വന്നു പാര്‍ക്കുംന്ന ഇവിടത്തെ വിധവയുടെ മകനെ കൊല്ലുവാന്‍ തക്കവണ്ണം നീ അവള്‍ക്കു അനര്‍ത്ഥം വരുത്തിയോ എന്നു പ്രാര്‍ത്ഥിച്ചുപറഞ്ഞു.
20အကျွန်ုပ်၏ ဘုရားသခင် ထာဝရဘုရား၊ အကျွန်ုပ်တည်းခိုသော ဤမုတ်ဆိုးမ၌ ဘေးဥပဒ်ပြု၍၊ သူ၏သားကို သေစေတော်မူမည်လောဟု ထာဝရဘုရား ကို ကြွေးကြော်လေ၏။
21പിന്നെ അവന്‍ കുട്ടിയുടെ മേല്‍ മൂന്നുപ്രാവശ്യം കവിണ്ണുകിടന്നുഎന്റെ ദൈവമായ യഹോവേ, ഈ കുട്ടിയുടെ പ്രാണന്‍ അവനില്‍ മടങ്ങിവരുമാറാകട്ടെ എന്നു യഹോവയോടു പ്രാര്‍ത്ഥിച്ചു.
21တဖန်သူငယ်အပေါ်မှာ မိမိကိုယ်ကို သုံးကြိမ် လှန်လျက်၊ အကျွန်ုပ်၏ဘုရားသခင် ထာဝရဘုရား၊ ဤသူငယ်၏ဝိညာဉ်ကို တဖန် ဝင်စေတော်မူပါဟု ထာဝရ ဘုရားကို ကြွေးကြော်ပြန်၏။
22യഹോവ ഏലീയാവിന്റെ പ്രാര്‍ത്ഥന കേട്ടു; കുട്ടിയുടെ പ്രാണന്‍ അവനില്‍ മടങ്ങിവന്നു അവന്‍ ജീവിച്ചു.
22ဧလိယ စကားကို ထာဝရဘုရားကြားတော်မူ၍၊ သူငယ်၏ ဝိညာဉ်သည်ဝင်သဖြင့်၊ သူသည် အသက် ရှင်ပြန်၏။
23ഏലീയാവു കുട്ടിയെ എടുത്തു മാളികയില്‍നിന്നു താഴെ വീട്ടിലേക്കു കൊണ്ടുചെന്നു അവന്റെ അമ്മെക്കു കൊടുത്തുഇതാ, നിന്റെ മകന്‍ ജീവിച്ചിരിക്കുന്നു എന്നു ഏലിയാവു പറഞ്ഞു.
23ဧလိယသည် သူငယ်ကိုအထက်အခန်းမှ အောက် သို့ယူသွား၍ ကြည့်လော့။ သင်၏သားအသက်ရှင်ပြီဟု ဆိုလျက်အမိ၌အပ်လေ၏။
24സ്ത്രീ ഏലീയാവോടുനീ ദൈവപുരുഷന്‍ എന്നും നിന്റെ നാവിന്മേലുള്ള യഹോവയുടെ വചനം സത്യമെന്നും ഞാന്‍ ഇതിനാല്‍ അറിയുന്നു എന്നു പറഞ്ഞു.
24မိန်းမကလည်း၊ ဤအမှုကိုထောက်၍ ကိုယ်တော်သည် ဘုရားသခင်၏ လူဖြစ်ကြောင်းကို၎င်း၊ ကိုယ်တော်ဆင့်ဆိုသော ထာဝရဘုရား၏ စကားတော် ဟုတ်မှန်ကြောင်းကို၎င်း၊ ကျွန်မသိပါသည်ဟု ဧလိယ အား ဆို၏။